പൊലീസ് നായ്ക്കൾക്കു നിലവാരമില്ലെന്ന റിപ്പോർട്ട് പൊലീസ് വെറ്ററിനറി ഡോക്ടർ തള്ളി. തലസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയനു സല്യൂട്ട് അടിച്ച നായ്ക്കൾക്കു നിലവാരമുണ്ടെന്നും ഇക്കാര്യത്തിൽ ഐജിയുടെ കണ്ടെത്തൽ ശരിയല്ലെന്നുമാണു ഡോ.ലോറൻസിന്റെ റിപ്പോർട്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യ പ്രകാരമാണ് അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസ് നായ്ക്കൾക്കു നിലവാരമില്ലെന്ന റിപ്പോർട്ട് പൊലീസ് വെറ്ററിനറി ഡോക്ടർ തള്ളി. തലസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയനു സല്യൂട്ട് അടിച്ച നായ്ക്കൾക്കു നിലവാരമുണ്ടെന്നും ഇക്കാര്യത്തിൽ ഐജിയുടെ കണ്ടെത്തൽ ശരിയല്ലെന്നുമാണു ഡോ.ലോറൻസിന്റെ റിപ്പോർട്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യ പ്രകാരമാണ് അദ്ദേഹം നായ്ക്കളെ പരിശോധിച്ചത്.

കഴിഞ്ഞ മാസം പകുതിയോടെയാണു മുഖ്യമന്ത്രിയുടെ സൗകര്യത്തിനു കെ 9 സ്ക്വാഡിലെ പുതിയ ബാച്ച് നായ്ക്കളുടെ പാസിങ് ഔട്ട് തലസ്ഥാനത്തു നടത്തിയത്. അക്കാദമിയിൽ ഇതു നടത്താൻ അവസാന വട്ട ഒരുക്കവും പൂർത്തിയായ ശേഷമാണു 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇതു തിരുവനന്തപുരത്തേക്കു മാറ്റിയത്. അക്കാദമിയിലെ പൊലീസ് ഉദ്യോഗസ്ഥരിൽ ഇത് അമർഷമുളവാക്കിയിരുന്നു.

ADVERTISEMENT

കഴിഞ്ഞ വ‌ർഷം ഫെബ്രുവരിയിൽ പഞ്ചാബിൽ നിന്ന് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷങ്ങൾ ചെലവിട്ട് 15 ബൽജിയൻ മലെന്വ നായ്ക്കളെ വാങ്ങി. അക്കാദമിയിൽ 10 മാസം പരിശീലനം പൂർത്തിയാക്കിയ ഇവയ്ക്കാണു പ്രഥമദൃഷ്ട്യാ നിലവാരമില്ലെന്നു കണ്ടെത്തിയത്. മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചതിനു പിന്നാലെയായിരുന്നു റിപ്പോർട്ട്. ഇവയും പരിശീലകരുടെ ശമ്പളവും ഭാവിയിൽ സേനയ്ക്കു ബാധ്യതയാകുമെന്നും വാദം ഉയർന്നിരുന്നു.

റിപ്പോർട്ട് വായിച്ച ഡിജിപി ലോക്നാഥ് ബെഹ്റ അടക്കമുള്ള പൊലീസ് ഉന്നതർ ഞെട്ടി. ഇതു ചർച്ച ചെയ്യാമെന്നു കുറിച്ചു ബെഹ്റ ഫയൽ മടക്കി. തുടർന്നാണു വെറ്ററിനറി ഡോക്ടറെ പരിശോധനയ്ക്ക് അയച്ചത്. നായ്ക്കൾക്കെല്ലാം നല്ല നിലവാരമുണ്ടെന്ന് അദ്ദേഹം റിപ്പോർട്ട് നൽകി. പൊലീസ് സേനയുടെ വെറ്ററിനറി ഡോക്ടറാണെങ്കിലും ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ വെറ്ററിനറി ഡോക്ടർ കൂടിയാണ്. മിക്ക ദിവസവും അവിടെ പോകുന്നുമുണ്ട്. അതിനാൽ ഈ കണ്ടെത്തലിനെ ആരും ചോദ്യം ചെയ്യില്ലെന്ന് ഉന്നതർക്കറിയാം.അതിനിടെ, ഇതേ നായ്ക്കളുടെ പാസിങ് ഔട്ട് അക്കാദമിയിൽ നടത്താൻ നിശ്ചയിച്ചതിനെക്കുറിച്ചു പൊലീസ് ആസ്ഥാനത്തു നിന്നു രഹസ്യ അന്വേഷണം തുടങ്ങി.

ADVERTISEMENT

English summary: Kerala Police K9 Squad