സിനിമാ താരങ്ങളുടെ സ്വന്തം സിംഹക്കുട്ടി, ഷീറ്റ്സു
ചലച്ചിത്ര താരങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള നായയിനം ഏതാണ്? അങ്ങനെയൊരു നായയിനം ഉണ്ടോ? ഉണ്ടെന്നുതന്നെ പറയേണ്ടിവരും. നീളമേറിയ രോമങ്ങളുള്ള ഇത്തിരിക്കുഞ്ഞൻ ഇനമായ ഷീറ്റ്സൂ ആണ് താരങ്ങളുടെ ഇഷ്ട നായയിനം.മോഹൻലാൽ, നമിത പ്രമോദ്, നസ്റിയ നസീം, റഹ്മാൻ, റീമ സെൻ, ഖുശി കപൂർ, സോഫി ചൗധരി എന്നിങ്ങനെ ഷീറ്റ്സൂവിനെ

ചലച്ചിത്ര താരങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള നായയിനം ഏതാണ്? അങ്ങനെയൊരു നായയിനം ഉണ്ടോ? ഉണ്ടെന്നുതന്നെ പറയേണ്ടിവരും. നീളമേറിയ രോമങ്ങളുള്ള ഇത്തിരിക്കുഞ്ഞൻ ഇനമായ ഷീറ്റ്സൂ ആണ് താരങ്ങളുടെ ഇഷ്ട നായയിനം. മോഹൻലാൽ, നമിത പ്രമോദ്, നസ്റിയ നസീം, കീർത്തി സുരേഷ്, റഹ്മാൻ, റീമ സെൻ, ഖുശി കപൂർ, സോഫി ചൗധരി എന്നിങ്ങനെ ഷീറ്റ്സൂവിനെ വളർത്തുന്ന താരങ്ങളുടെ നിര നീളും.
ഷീറ്റ്സൂ എന്നാൽ സിംഹക്കുട്ടി എന്നാണർഥം. കൂട്ടുകൂടാനും കളിക്കാനുമെല്ലാം കുട്ടികൾക്കും ഏറെ ഇഷ്ടമുള്ള ഇനം. നീളമേറിയ രോമങ്ങളുള്ള ശരീരമായതിനാൽ നിത്യേന ചീകേണ്ടത് അത്യാവശ്യമാണ്. വൃത്തിയായി ചീകിയൊരുക്കുന്നതുതന്നെയാണ് ഈ ഇനത്തിന്റെ അഴകും. ചീകിയൊതുക്കിയ മുടി കെട്ടിവയ്ക്കുന്നത് ഒട്ടേറെ പെറ്റ് പേരന്റുകളുടെ ഇഷ്ട വിനോദവുമാണ്.
വീടിനുള്ളിലും ഫ്ലാറ്റുകളിലും വളർത്താൻ ഏറ്റവും അനുയോജ്യമായ ഇനം എന്ന് ഷീറ്റ്സുവിന്റെ വിശേഷിപ്പിക്കാം. ഉയർന്നുവരുന്ന ഫ്ലാറ്റ് സംസ്കാരത്തിൽ ഏറ്റവും അനുയോജ്യമായ ഇനം. കുരയ്ക്കുമെങ്കിലും മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന പ്രകൃതമല്ല. പൊതുവേ ചർമരോഗങ്ങൾ ഒന്നുംതന്നെ പിടിപെടാറില്ലാത്ത ഇവരുടെ രോമ ഭംഗി നിലനിൽക്കണമെങ്കിൽ നിത്യേന ചീകിയൊരുക്കണം. ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ കുളി മതിയാകും.
മനുഷ്യരുമായി അടുത്ത ആത്മബന്ധം പുലർത്തുന്നതിനാൽ ആരും തന്നെ അവഗണിക്കുന്നത് ഇവർ ഇഷ്ടപ്പെടാറില്ല. ആരെയും വേദനിപ്പിക്കാനും ഇഷ്ടമല്ല. അതുകൊണ്ടുതന്നെ വേട്ടക്കാരനുമല്ല കാവൽക്കാരനുമല്ല. പരിചയമില്ലാത്തവരോടുപോലും അടുപ്പം കാണിക്കുന്ന പ്രകൃതം.
ശരാശരി 7 കിലോഗ്രാം തൂക്കവും 10 ഇഞ്ച് വരെ ഉയരവുമാണ് ഇവർക്കുള്ളത്. ചെറിയ മുഖമുള്ള മറ്റു ബ്രീഡുകളേപ്പോലെതന്നെ ചൂട് താങ്ങാൻ ഇവയ്ക്കു കഴിയില്ല. അതുകൊണ്ടുതന്നെ അകത്തളങ്ങളിൽ വളർത്തുകയോ എയർ കണ്ടീഷനോ ഫാനോ ഉള്ള മുറിയോ നൽകുന്നതാണ് ഉത്തമം.
വിഡിയോ കാണാം
English summary: Shih tzu dog breed