നായയെ തിരഞ്ഞെടുക്കുമ്പോള്‍ തലയും നോക്കണം
വീട്ടില്‍ വളര്‍ത്താന്‍ ഒരു നായയെ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ശരീരവലുപ്പവും രോമത്തിന്റെ നീളവും സൗഹൃദമനോഭാവവുമൊക്കെയാേണാ പ്രധാനമായും നോക്കുന്നത്? എന്നാല്‍ അതുപോരാ, തലയുമൊന്നു പരിശോധിക്കണം. കാരണം, തലയുടെ ആകൃതി നായയുടെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്നായ ഘ്രാണശക്തിയെയും രോഗസാധ്യതയെയുംവരെ

വീട്ടില്‍ വളര്‍ത്താന്‍ ഒരു നായയെ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ശരീരവലുപ്പവും രോമത്തിന്റെ നീളവും സൗഹൃദമനോഭാവവുമൊക്കെയാേണാ പ്രധാനമായും നോക്കുന്നത്? എന്നാല്‍ അതുപോരാ, തലയുമൊന്നു പരിശോധിക്കണം. കാരണം, തലയുടെ ആകൃതി നായയുടെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്നായ ഘ്രാണശക്തിയെയും രോഗസാധ്യതയെയുംവരെ സ്വാധീനിക്കുന്നു.
തലയുടെ ആകൃതി അനുസരിച്ചു നായ്ക്കളെ മൂന്നായി തിരിക്കാം. നീളം കൂടിയ തലയുള്ളവ, നീളം തീരെ കുറഞ്ഞ തലയുള്ളവ, ഇടത്തരം നീളമുള്ള തലയുള്ളവ. നമ്മള്‍ പണ്ടേ കണ്ടു പരിചയിച്ചിട്ടുള്ള ജര്‍മന്‍ ഷെപ്പേഡ് (അല്‍സേഷ്യന്‍), ഡോബര്‍മാന്‍, ഡാഷ് ഹണ്ട് എന്നിവ ആദ്യ വിഭാഗത്തില്‍പ്പെടുന്നു. പഗ്, ബോക്‌സര്‍ തുടങ്ങിയ ഇനങ്ങള്‍ രണ്ടാം വിഭാഗത്തിലും ലാബ്രഡോര്‍, റോട്ട് വെയ്‌ലര്‍ മുതലായവ മൂന്നാം വിഭാഗത്തിലും ഉള്‍പ്പെടുന്നു.
ഇനി തലയിലെന്താണു കാര്യമെന്നു നോക്കാം. നായയുടെ മൂക്കിനുള്ളില്‍ ചുരുളുകളായി സ്ഥിതി ചെയ്യുന്ന ടര്‍ബിനേറ്റ് അസ്ഥികളുടെ ഉപരിതലത്തിലാണ് ഘ്രാണശക്തി തീരുമാനിക്കുന്ന റിസെപ്റ്ററുകള്‍. ടര്‍ബിനേറ്റുകള്‍ക്കു ഗന്ധങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ശേഷിയുള്ളതിനാല്‍ നായയുടെ ഘ്രാണാത്മക റിസെപ്റ്ററുകളെ തലച്ചോറുമായി ബന്ധിപ്പിക്കാനും ഓരോ സുഗന്ധത്തെയും തരംതിരിക്കാനും കാരണമാ കുന്നു. നായ പിന്നീട് മൂക്കിന്റെ വശത്തുള്ള വിടവുകളിലൂടെ ശ്വാസം പുറത്തേക്കു വിടുന്നു. ഈ ശ്വസന പ്രക്രിയ നായ്ക്കളെ പഴയ സുഗന്ധം പുറത്തേക്കു കളയാനും പുതിയ സുഗന്ധം ഉള്ളിലേക്ക് എടുക്കാനും അനുവദിക്കുന്നു. ഇത്തരം റിസെപ്റ്ററുകളുടെ എണ്ണം കൂടുന്നതിനനുസരിച്ചു ഘ്രാണശക്തിയും കൂടും.
മനുഷ്യനില്‍ റിസെപ്റ്ററുകളുടെ എണ്ണം ഏകദേശം 50 ലക്ഷമാണെങ്കില്‍ ഡാഷ് ഹണ്ട് നായ്ക്കളില്‍ ഇത് 12.5 കോടിയും ജര്‍മന്‍ ഷെപ്പേഡ് നായ്ക്കളില്‍ 22.5 കോടിയുമാണ്. അതിശയിപ്പിക്കുന്ന ഘ്രാണശക്തിയുമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്ലഡ് ഹൗണ്ട് ഇനത്തില്‍ ഇവയുടെ എണ്ണം 30 കോടിയാണ്. നീളം കൂടിയ തലയുള്ളവയാണ് ഈയിനങ്ങളെല്ലാം.
പുതിയതും കൗതുകം ഉണര്‍ത്തുന്നതുമായ ഗന്ധങ്ങളോട് നായ്ക്കള്‍ക്കു പ്രത്യേക താല്‍പര്യമുണ്ട്. മണ്ണി നടിയില്‍ 12 മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന വസ്തുക്കളുടെയും കാറ്റിലൂടെ 20 കിലോമീറ്റര്‍ അകലെയുള്ള വസ്തുക്കളുടെയും ഗന്ധം തിരിച്ചറിയാന്‍ നായ്ക്കള്‍ക്കു സാധിക്കുന്നു.
ഇനി നീളം കുറഞ്ഞ തലയുള്ളവയുടെ കാര്യമോ? ഇത്തരം നായ്ക്കള്‍ക്കു കേരളത്തിലെ ഉയര്‍ന്ന ആപേക്ഷികാര്‍ദ്രത പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. ഉറക്കം തടസ്സപ്പെടല്‍, സന്ധിവീക്കം, ചര്‍മരോഗങ്ങള്‍, സൂര്യാതപം, അമിത വണ്ണം, നേത്ര രോഗങ്ങള്‍ എന്നിവ ഏതാനും ചിലതു മാത്രം.
English summary: A Dog's Size and Head Shape Predicts Its Behavior