കുഞ്ഞുങ്ങളോടുള്ള കരുതൽ ഏറെയുള്ളത് മൃഗങ്ങൾക്കാണ്. നായ്ക്കളും പൂച്ചകളുമെല്ലാം തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും മക്കൾക്ക് ഒന്നും സംഭവിക്കരുതെന്ന് ചിന്തിരിക്കുന്നവരാണ്. തുർക്കിയിലെ ഒരു അമ്മപ്പൂച്ച തന്റെ കുഞ്ഞുങ്ങളെയുമായി വെറ്ററിനറി ആശുപത്രിയിലെത്തിയ വാർത്തയാണ് അരുമ ലോകത്തെ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങളോടുള്ള കരുതൽ ഏറെയുള്ളത് മൃഗങ്ങൾക്കാണ്. നായ്ക്കളും പൂച്ചകളുമെല്ലാം തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും മക്കൾക്ക് ഒന്നും സംഭവിക്കരുതെന്ന് ചിന്തിരിക്കുന്നവരാണ്. തുർക്കിയിലെ ഒരു അമ്മപ്പൂച്ച തന്റെ കുഞ്ഞുങ്ങളെയുമായി വെറ്ററിനറി ആശുപത്രിയിലെത്തിയ വാർത്തയാണ് അരുമ ലോകത്തെ പുതിയ കൗതുകങ്ങളിലൊന്ന്.

കുഞ്ഞുങ്ങൾക്ക് വയ്യായ്മ തോന്നിയപ്പോൾ അമ്മപ്പൂച്ച വെറ്ററിനറി ആശുപത്രിയിൽ എത്തുകയായിരുന്നു. ആദ്യം ഡോക്ടർമാർക്ക് എന്താണ് കാര്യമെന്ന് മനസിലായില്ല. പിന്നാലെ രണ്ടാമത്തെ കുഞ്ഞിനെയും എത്തിച്ചപ്പോൾ സംഗതി ഗുരുതരമാണെന്ന് അവർക്ക് മനസിലായി. 

ADVERTISEMENT

ഡോക്ടർമാരും നഴ്സുമാരും കുഞ്ഞുങ്ങളെ പരിശോധിച്ചു. കണ്ണുകളിലുണ്ടായ അണുബാധയെത്തുടർന്ന് പീള കെട്ടിയ അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ കണ്ണുകൾ തുറക്കാൻ കഴിയില്ലായിരുന്നു. 

അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ഇസ്മിർ പ്രവിശ്യയിലെ കരബഗ്ലർ മുനിസിപ്പാലിറ്റിയുടെ സംരക്ഷണയിലാണ്. രോഗം പൂർണമായും മാറിയശേഷം മൂവരെയും അഡോപ്ഷനു വയ്ക്കാനാണ് തീരുമാനം. 

ADVERTISEMENT

ഇത്തരത്തിലൊരു അനുഭവം തങ്ങൾക്ക് ആദ്യമാണെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. എന്നാൽ തുർക്കിയിൽ ഇത് ആദ്യ സംഭവമല്ല. 2020 ഏപ്രിലിൽ സമാനമായ സംഭവം നടന്നിരുന്നു. 2019ൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി സഹായം തേടി പൂച്ച വെറ്ററിനറി ക്ലിനിക്കിൽ എത്തിയിരുന്നു. 

English summary: Stray cat in Turkey takes kittens to vets to seek help