വയര്‍ കീറി കുടല്‍ പുറത്തുവന്ന് കുട്ടിക്കുരങ്ങ്, രക്ഷപ്പെടുത്തിയത് കുടല്‍ മുറിച്ചുമാറ്റി
ഒരു വെറ്ററിനറി ഡോക്ടറുടെ ജീവിതത്തില്‍ മുന്‍പിലെത്തുന്ന ഓരോ മൃഗവും പുതിയ പുതിയ പാഠങ്ങളും നല്‍കുന്നവയാണ്. മരണത്തിന്റെ വക്കില്‍നിന്നുപോലും അവയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഓരോ വെറ്ററിനറി ഡോക്ടറും ശ്രമിക്കാറുണ്ട്. ആധുനിക സംവിധാനങ്ങള്‍ ലഭ്യമായ ഇക്കാലത്ത് പ്രതിസന്ധി ഘട്ടങ്ങള്‍ പോലും തരണം
ഒരു വെറ്ററിനറി ഡോക്ടറുടെ ജീവിതത്തില്‍ മുന്‍പിലെത്തുന്ന ഓരോ മൃഗവും പുതിയ പുതിയ പാഠങ്ങളും നല്‍കുന്നവയാണ്. മരണത്തിന്റെ വക്കില്‍നിന്നുപോലും അവയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഓരോ വെറ്ററിനറി ഡോക്ടറും ശ്രമിക്കാറുണ്ട്. ആധുനിക സംവിധാനങ്ങള്‍ ലഭ്യമായ ഇക്കാലത്ത് പ്രതിസന്ധി ഘട്ടങ്ങള്‍ പോലും തരണം
ഒരു വെറ്ററിനറി ഡോക്ടറുടെ ജീവിതത്തില്‍ മുന്‍പിലെത്തുന്ന ഓരോ മൃഗവും പുതിയ പുതിയ പാഠങ്ങളും നല്‍കുന്നവയാണ്. മരണത്തിന്റെ വക്കില്‍നിന്നുപോലും അവയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഓരോ വെറ്ററിനറി ഡോക്ടറും ശ്രമിക്കാറുണ്ട്. ആധുനിക സംവിധാനങ്ങള്‍ ലഭ്യമായ ഇക്കാലത്ത് പ്രതിസന്ധി ഘട്ടങ്ങള്‍ പോലും തരണം
ഒരു വെറ്ററിനറി ഡോക്ടറുടെ ജീവിതത്തില്‍ മുന്‍പിലെത്തുന്ന ഓരോ മൃഗവും പുതിയ പുതിയ പാഠങ്ങളും നല്‍കുന്നവയാണ്. മരണത്തിന്റെ വക്കില്‍നിന്നുപോലും അവയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഓരോ വെറ്ററിനറി ഡോക്ടറും ശ്രമിക്കാറുണ്ട്. ആധുനിക സംവിധാനങ്ങള്‍ ലഭ്യമായ ഇക്കാലത്ത് പ്രതിസന്ധി ഘട്ടങ്ങള്‍ പോലും തരണം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പരിധിവരെ കഴിയുന്നുമുണ്ട്.
അത്തരത്തിലൊരു രോഗിയാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ വെറ്റ്‌സ് ആന്‍ഡ് പെറ്റ്‌സ് ഫോര്‍ട്ട് മള്‍ട്ടി സ്‌പെഷല്‍റ്റി ഹോസ്പിറ്റലിലെത്തിച്ച ഭാനുപ്രിയയും. ഉദ്ദേശം നാലു മാസം പ്രായമുള്ള പെണ്‍ കുട്ടിക്കുരങ്ങിനെ വയറ്റിലെ മുറിവിലൂടെ കുടല്‍ പുറത്തേക്കു വന്ന നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. എത്തിക്കുമ്പോള്‍ത്തന്നെ മുറിവിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ഥിതി അല്‍പം ഗുരുതരവുമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ശാസ്താംകോട്ട ശ്രീ ധര്‍മശാസ്ത ക്ഷേത്ര ഭാരവാഹികളായിരുന്നു അവളെ വെറ്റ്‌സ് ആന്‍ഡ് പെറ്റ് ഫോര്‍ട്ടിലേക്കു കൊണ്ടുവന്നത്. മുറിവിനേത്തുടര്‍ന്ന് അവശനിലയിലായിരുന്നെങ്കിലും അവള്‍ അതെല്ലാം മറന്ന് അക്രമണ സ്വഭാവം പുറത്തെടുക്കുകയും ചെയ്തു.
കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ച അവളെ അക്രമണ സ്വഭാവം കാരണം അതില്‍നിന്ന് പുറത്തെടുക്കാന്‍ കഴിയുമായിരുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ അനസ്‌തേഷ്യ പ്രയാസമാകാറുമുണ്ട്. പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങള്‍ തരണം ചെയ്യാന്‍ ഗേഷ്യസ് അനസ്‌തേഷ്യയ്ക്കു കഴിയും. ഗേഷ്യസ് അനസ്‌തേഷ്യ നല്‍കി ദൗത്യം ആരംഭിക്കാമെന്ന് ഞാനും ഡോ. രാഹുല്‍ പിള്ളയും ഡോ. അഖില്‍ പിള്ളയും സഹായി അനന്ദുവും തീരുമാനിച്ചു. ഗേഷ്യസ് അനസ്‌തേഷ്യയുടെ സഹായത്തോടെ കുരങ്ങിനെ മയക്കി ഒപറേഷന്‍ തിയറ്ററിലേക്ക് അവളെ മാറ്റി.
വയറിന്റെ ഇടതുഭാഗത്ത് രണ്ടു വലിയ മുറിവുകളായിരുന്നു ഉണ്ടായിരുന്നത്. രോമം വടിച്ചുനീക്കി വൃത്തിയാക്കിയശേഷം ശസ്ത്രക്രിയ ആരംഭിച്ചു. മുറിവിലുടെ പുറത്തേക്കു വന്ന കുടല്‍ഭാഗം മുറിഞ്ഞ അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ ചതവുവന്ന് കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം നശിച്ച ആ കുടല്‍ ഭാഗം മുറിച്ചു നീക്കിയശേഷം രണ്ട് അറ്റങ്ങളും കൂട്ടി തുന്നിച്ചേര്‍ത്തു (Enterctomy and Enteroanastomosis). കേരളത്തില്‍ കുരങ്ങില്‍ മുന്‍പ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ വിജയകരമായി നടത്തിയ അറിവില്ല. അതേസമയം, 2021 ജനുവരിയില്‍ തമിഴ്‌നാട്ടില്‍ സമാനമായ ഒരു ശസ്ത്രക്രിയ വിജയകരമായി നടന്നിരുന്നു.
ശരീരത്തില്‍ എന്തെങ്കിലും അസ്വാഭാവികതയും വേദനയും ഉണ്ടായാല്‍ അസ്വസ്ഥരാവുകയും മുറിവ് കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഭാനുപ്രിയയ്ക്ക് സ്വയം നശിപ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള തുന്നലുകളാണ് തൊലിപ്പുറത്തിട്ടത്. ശസ്ത്രക്രിയ പൂര്‍ത്തിയായി മയക്കം മാറിയപ്പോള്‍ ശരീരത്തിലെ താപനില ക്രമീകരിക്കാന്‍ അവളെ നിയോനറ്റല്‍ ഐസിയുവില്‍ സൂക്ഷിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍തന്നെ അവള്‍ക്കായി ഒരുക്കിയ പ്രത്യേക കൂട്ടിലേക്കു മാറ്റി. വന്യജീവി ആയതിനാലും ഞങ്ങളുമായി പരിചയം ഇല്ലാത്തതിനാലും തുടര്‍ചികിത്സയ്ക്കും അനസ്‌തേഷ്യ തന്നെ വേണ്ടിവന്നു. മയക്കിയശേഷമായിരുന്നു ആന്റിബയോട്ടിക്കും വേദനസംഹാരിയും ഗ്ലൂക്കോസുമെല്ലാം നല്‍കിയത്. രണ്ടു ദിവസംകൊണ്ട് അവള്‍ ആശുപത്രിയിലെ ഒരംഗമായി മാറി. മൂന്നാം ദിവസം മുതല്‍ പഴങ്ങളും മറ്റും കഴിച്ചു. സത്യത്തില്‍ അവള്‍ ജീവിതത്തിലേക്ക് തിരികെയെത്തിയശേഷമാണ് ഭാനുപ്രിയ എന്ന പേര് വിളിച്ചുതുടങ്ങിയത്. ആറാം ദിനം സാധാരണപോലെതന്നെ വയറ്റില്‍നിന്നു പോകാന്‍ തുടങ്ങിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. ഭാനുപ്രിയയെ ഇവിടെ എത്തിച്ച ക്ഷേത്രം അധികാരികള്‍തന്നെ തിരികെ കൊണ്ടു പോയി.
നായ ആക്രമിച്ചതുമൂലമുള്ള പരിക്കാണെന്നാണ് നിഗമനം. കുട്ടിക്കുരങ്ങായതിനാല്‍ നായയുടെ ആക്രണത്തില്‍നിന്ന് പെട്ടെന്ന് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പേവിഷപ്രതിരോധ വാക്‌സീനും ടിടിയും എടുത്തശേഷമായിരുന്നു ഭാനുപ്രിയയെ ഞങ്ങള്‍ യാത്രയാക്കിയത്. ഇനി അവള്‍ കൂട്ടുകാരോടും കുടുംബാംഗങ്ങളോടുമൊപ്പം സന്തോഷത്തോടെ ജീവിക്കട്ടെ.
English summary: Monkey cured of intestinal injury