‘നീയെന്റെ ഇളയ മകനായിരുന്നു’; വളർത്തുനായ മെസ്സിയുടെ വേർപാടിൽ മനംനൊന്ത് പാർവതിയും കുടുംബവും

പ്രിയപ്പെട്ട വളർത്തുനായ മെസ്സിയുടെ വേർപാട് പങ്കുവച്ച് നടി പാർവതി. കുടുംബത്തിലെ ഒരംഗത്തേപ്പോലെയായിരുന്നു മെസ്സിയെന്ന് പാർവതി പങ്കുവച്ച ചിത്രങ്ങളിലൂടെ മനസിലാക്കാം. പാർവതിയുടെ കുറിപ്പ് 40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അപരിമിതമായ നിന്റെ സ്നേഹം എന്നെ നല്ലൊരു

പ്രിയപ്പെട്ട വളർത്തുനായ മെസ്സിയുടെ വേർപാട് പങ്കുവച്ച് നടി പാർവതി. കുടുംബത്തിലെ ഒരംഗത്തേപ്പോലെയായിരുന്നു മെസ്സിയെന്ന് പാർവതി പങ്കുവച്ച ചിത്രങ്ങളിലൂടെ മനസിലാക്കാം.
പാർവതിയുടെ കുറിപ്പ്
40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അപരിമിതമായ നിന്റെ സ്നേഹം എന്നെ നല്ലൊരു വ്യക്തിയാക്കി മാറ്റി. നിന്റെ വികൃതിയും ദേഷ്യവും ചങ്ങാത്തവും എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ഇളയ പുത്രനായി ദൈവം എനിക്കു തന്ന സമ്മാനമായിരുന്നു നീ. നിന്റെ അഭാവം എങ്ങനെ തരണം ചെയ്യുമെന്ന് എനിക്കറിയില്ല. നിന്റെ അസാന്നിധ്യത്തിൽ എന്റെ വീട് ഒരിക്കലും പഴയതുപോലാവില്ല.
നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ, എവിടെയായിരുന്നാലും സന്തോഷവാനായിരിക്കുക.
സമാധാനത്തോടെ പോവുക.
ഒത്തിരി സ്നേഹത്തോടെ അമ്മ, അപ്പ, കണ്ണൻ, ചക്കി.
കാളിദാസന്റെയും മാളവികയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ നിറസാന്നിധ്യമായിരുന്നു മെസ്സി. ഒരു സഹോദരനെ നഷ്ടമായെന്നാണ് കാളിദാസൻ ഇന്നലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
English summary: Parvathy Jayaram writes about the loss of her beloved pet dog Messi