ശത്രുക്കളല്ല, മിത്രങ്ങളാണ് ഈ ‘കുഞ്ഞന്മാർ’: വളർത്തുമൃഗങ്ങളുടെ ഉൽപാദനവും ആരോഗ്യവും മെച്ചപ്പെടുത്താനുള്ള എളുപ്പവഴി
മനുഷ്യരിലും മൃഗങ്ങളിലും പലവിധ രോഗങ്ങളുണ്ടാക്കുന്ന സൂക്ഷ്മജീവികളാണ് ബാക്ടീരിയയും, ഫംഗസുമൊക്കെ എന്നായിരിക്കാം നമ്മുടെ പൊതുവെയുള്ള ധാരണ. നമ്മുടെ കണ്ണില്‍ ഇവ രോഗം വരുത്തുന്ന ഉപദ്രവകാരികളാണ്. അവയെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ കന്നുകാലികളുടെ ഉൽപാദനക്ഷമത
മനുഷ്യരിലും മൃഗങ്ങളിലും പലവിധ രോഗങ്ങളുണ്ടാക്കുന്ന സൂക്ഷ്മജീവികളാണ് ബാക്ടീരിയയും, ഫംഗസുമൊക്കെ എന്നായിരിക്കാം നമ്മുടെ പൊതുവെയുള്ള ധാരണ. നമ്മുടെ കണ്ണില്‍ ഇവ രോഗം വരുത്തുന്ന ഉപദ്രവകാരികളാണ്. അവയെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ കന്നുകാലികളുടെ ഉൽപാദനക്ഷമത
മനുഷ്യരിലും മൃഗങ്ങളിലും പലവിധ രോഗങ്ങളുണ്ടാക്കുന്ന സൂക്ഷ്മജീവികളാണ് ബാക്ടീരിയയും, ഫംഗസുമൊക്കെ എന്നായിരിക്കാം നമ്മുടെ പൊതുവെയുള്ള ധാരണ. നമ്മുടെ കണ്ണില്‍ ഇവ രോഗം വരുത്തുന്ന ഉപദ്രവകാരികളാണ്. അവയെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ കന്നുകാലികളുടെ ഉൽപാദനക്ഷമത
മനുഷ്യരിലും മൃഗങ്ങളിലും പലവിധ രോഗങ്ങളുണ്ടാക്കുന്ന സൂക്ഷ്മജീവികളാണ് ബാക്ടീരിയയും, ഫംഗസുമൊക്കെ എന്നായിരിക്കാം നമ്മുടെ പൊതുവെയുള്ള ധാരണ. നമ്മുടെ കണ്ണില്‍ ഇവ രോഗം വരുത്തുന്ന ഉപദ്രവകാരികളാണ്. അവയെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ കന്നുകാലികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാന്‍ സഹായിക്കുന്ന ഒട്ടേറെ ഉപകാരികളായ സൂക്ഷ്മാണുക്കള്‍ ഉണ്ട്. കാലിത്തീറ്റയില്‍ നിശ്ചിത അളവില്‍ ചേര്‍ക്കാന്‍ കഴിയുന്ന പ്രയോജനപ്രദമായ സൂക്ഷ്മാണുക്കള്‍ അടങ്ങിയ ഉൽപന്നങ്ങൾ പ്രോബയോട്ടിക്കുകള്‍ എന്നാണറിയപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഉപകാരികളായ സൂക്ഷ്മാണുക്കള്‍ കന്നുകാലികളുടെ ആമാശയത്തിലെ സൂക്ഷ്മജീവികളെ സംതുലിതമാക്കുകയും തല്‍ഫലമായി ഗുണപരമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ആന്റിബയോട്ടിക്കുകളല്ല പ്രോബയോട്ടിക്കുകൾ
അയവെട്ടുന്ന മൃഗങ്ങളുടെ ആമാശയത്തിന് നാല് അറകളാണുള്ളത്. ഇതില്‍ ആദ്യ അറയായ റൂമനില്‍ വാസമുറപ്പിച്ചിരിക്കുന്ന സൂക്ഷ്മജീവികളാണ് ഇത്തരം മൃഗങ്ങളില്‍ ദഹനത്തെ സഹായിക്കുന്നത്. എന്നാല്‍, ജനിച്ചുവീഴുന്ന സമയത്ത് കിടാവിന്റെ ആമാശയത്തില്‍ അണുക്കളൊന്നും തീരെ ഉണ്ടാവില്ല. പിന്നീട് പരിസരത്തു നിന്നും മറ്റുമൃഗങ്ങളില്‍ നിന്നും തീറ്റവഴിയായുമൊക്കെ സൂക്ഷ്മാണുക്കള്‍ ആമാശയത്തിലെത്തിച്ചേരുകയും പെരുകി വാസമുറപ്പിച്ച് ദഹന സഹായം ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ പൂര്‍ണ്ണമായി വികാസം പ്രാപിച്ച റൂമന്‍ എന്ന ആമാശയ അറയാണ് നാരുകളുടെ ദഹനം നടത്തി ഉരുവിനാവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുന്നത്. വൈവിധ്യമാര്‍ന്ന സൂക്ഷ്മാണുക്കള്‍ സഹവര്‍ത്തിത്തത്തോടെ സംതുലനാവസ്ഥയില്‍ നിലനില്‍ക്കുമ്പോഴാണ് ഉൽപാദനശേഷി കൈവരിക്കാനാവുന്നത്. അതിനാല്‍ സൂക്ഷ്മാണുക്കളുടെ സംതുലനാവസ്ഥയില്‍ വ്യത്യാസമുണ്ടായാല്‍ ഉൽപാദനശേഷി കുറയുമെന്നര്‍ഥം. ഏറെ അനിവാര്യമായ ഈ ബാലന്‍സ് നിലനിര്‍ത്തുക എന്ന ദൗത്യവുമായാണ് പ്രോബയോട്ടിക്കുകള്‍ ആമാശയത്തിലേക്ക് അതിഥികളായെത്തുന്നത്. പന്നി, കോഴി മുതലായ അയവെട്ടാത്ത ജന്തുക്കളുടെ ആമാശയത്തിലും നിശ്ചിത അളവില്‍ സൂക്ഷ്മജീവികളുണ്ടാകും. ബാക്ടീരിയ, ഫംഗസ് എന്നീ വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മാണുക്കളാണ് നിശ്ചിത അളവില്‍ ഇവയില്‍ അടങ്ങിയിരിക്കുന്നത്. ലാക്‌ടോബാസിലസ്, ബിഫിഡോ ബാക്ടീരിയം, പ്രൊപ്പിയോണി ബാക്ടീരിയ, എന്ററോകോക്കസ്, ബാസില്ലസ് തുടങ്ങിയ ബാക്ടീരിയകള്‍ കൂടാതെ റൂമനില്‍ കാണപ്പെടുന്ന ഫൈബ്രോ ബാക്ടര്‍, റുമിനോ കോക്കസ് തുടങ്ങിയവയും പ്രോബയോട്ടിക്കുകളിലുണ്ട്. സക്കാറോ മൈസസ് സെര്‍വീസിയ (യീസ്റ്റ്), ആസ്പര്‍ജില്ലസ് തുടങ്ങിയ ഫംഗസ്സുകളും ഗുണകരമായി ഉപയോഗിക്കപ്പെടുന്നു. പ്രോബയോട്ടിക്കായി ഉപയോഗിക്കപ്പെടുന്ന സൂക്ഷ്മാണുവിന് ആമാശയത്തിലെ പരിതസ്ഥിതികളെ അതിജീവിക്കാന്‍ കഴിവുണ്ടായിരിക്കണമെന്നത് പ്രധാനം.
പശുക്കളിലും ആടുകളിലും യീസ്റ്റിന്റെ ഗുണങ്ങൾ
ചെറിയ അളവില്‍ യീസ്റ്റ് തീറ്റയില്‍ നല്‍കുന്നത് തീറ്റയുടെ ഗുണമേന്മ വർധിപ്പിക്കുകയും ഉൽപാദനക്ഷമത കൂട്ടുകയും ചെയ്യും. കുമിള്‍ വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മ സസ്യമായ യീസ്റ്റ് ദിവസവും നല്‍കുന്നത് മൃഗങ്ങളുടെ ദഹനശേഷിയെ വർധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. സക്കാരോമൈസസ് സെറിവീസിയെ എന്ന ഇനം യീസ്റ്റാണ് മൃഗങ്ങള്‍ക്ക് നല്‍കാന്‍ കൂടുതല്‍ അനുയോജ്യം. അയവെട്ടുന്ന മൃഗങ്ങളില്‍ ദഹനം നടക്കുന്നത് ആമാശയത്തിന്റെ ആദ്യ അറയായ റൂമനിലുള്ള സൂക്ഷ്മജീവികളുടെ സഹായത്താലാണ്. ഇത്തരം സൂക്ഷ്മ ജീവികളുടെ നിലനില്‍പ്പും എണ്ണവും ഉറപ്പാക്കുന്ന പരിതസ്ഥിതി ഈ അറയില്‍ ഉണ്ടാകേണ്ടതുണ്ട്. ഇതില്‍ വ്യത്യാസം വന്നാല്‍ മൃഗങ്ങള്‍ തീറ്റയെടുക്കുന്നതിനേയും ദഹനത്തേയും അത് ബാധിക്കുന്നു. പുല്ല്, വൈക്കോല്‍ തുടങ്ങിയവയോടൊപ്പം യീസ്റ്റ് നല്‍കുമ്പോള്‍ റൂമനില്‍ ഇവ ദഹിപ്പിക്കാന്‍ കഴിയുന്ന സൂക്ഷ്മ ജീവികളുടെ എണ്ണം കൂടുന്നു. തല്‍ഫലമായി ദഹനം കാര്യക്ഷമമാകുന്നു. യീസ്റ്റ് ദിവസേന നല്‍കുമ്പോള്‍ മൃഗങ്ങള്‍ കൂടുതല്‍ തീറ്റയെടുക്കുകയും ഉൽപാദനം കൂടുകയും ചെയ്യുന്നു. വിപണിയില്‍ ലഭ്യമായ കാലിത്തീറ്റകള്‍ അധികമായി നല്‍കുമ്പോള്‍ റൂമനിലെ അമ്ല–ക്ഷാര നിലയില്‍ വ്യത്യാസം വരുകയും തല്‍ഫലമായി സൂക്ഷ്മജീവികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. എന്നാല്‍ സ്ഥിരമായി യീസ്റ്റ് നല്‍കിയാല്‍ ഇത്തരം വ്യതിയാനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല സൂക്ഷ്മജീവികള്‍ ധാരാളം വളരുകയും ചെയ്യും. പ്രോബയോട്ടിക്ക് എന്ന നിലയില്‍ യീസ്റ്റ് കാലിത്തീറ്റയില്‍ ചേര്‍ക്കുന്നത് തീറ്റയുടെ മണവും, രുചിയും വര്‍ധിപ്പിക്കുന്നതോടൊപ്പം നാരുകളുടെ ദഹനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കറവപ്പശുക്കള്‍, എരുമകള്‍, ആടുകള്‍ ഇവയിലൊക്കെ യീസ്റ്റ് ഗുണപരമായ പ്രയോജനങ്ങള്‍ നല്‍കുന്നു. പാലുൽപാദനം, പാലിലെ കൊഴുപ്പിന്റെ അളവ്, വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, രോഗപ്രതിരോധശേഷി ഇവയിലൊക്കെ വര്‍ധനയുണ്ടാകുന്നു. ദഹനസഹായിയായി പ്രവര്‍ത്തിച്ച്, ശരീരതൂക്കം കൂട്ടുന്ന വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്ന ഘടകമെന്ന നിലയില്‍ ആടുകളില്‍ യീസ്റ്റ് ഫലപ്രദമാണ്. അയവെട്ടുന്ന മൃഗങ്ങളില്‍ മറ്റ് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തം മെച്ചപ്പെടുത്താനും, അമ്ല, ക്ഷാര നില തുലനം ചെയ്യാനും യീസ്റ്റ് സഹായിക്കുന്നു. കറവയുള്ള പശുക്കള്‍ക്ക് ദിവസേന 5 ഗ്രാം യീസ്റ്റ് നല്‍കുന്നത് ശരീരഭാരം കൂട്ടുന്നു. വിരയിളക്കിയതിനു ശേഷമാകണം യീസ്റ്റ് നല്‍കേണ്ടത്. ഉദരത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ പുറന്തള്ളാനുള്ള കഴിവും യീസ്റ്റിനുള്ളതിനാല്‍ രോഗബാധ കുറയ്ക്കാനും കഴിയുന്നു.
ആരോഗ്യം സംരക്ഷിക്കുന്ന സൂക്ഷ്മജീവികൾ
പ്രോബയോട്ടിക്കുകള്‍ ഉപയോഗിക്കപ്പെടുന്നതിന്റെ ഗുണഫലങ്ങള്‍ ഏറെ അനുഭവവേദ്യമാകുക സമ്മര്‍ദ്ദാവസ്ഥയിലുള്ള മൃഗങ്ങളിലാണ്. അണുബാധ, ഉപാപചയ പ്രശ്‌നങ്ങള്‍, തള്ളയില്‍ നിന്ന് കുട്ടികളെ വേര്‍പിരിക്കുന്ന സമയം, യാത്ര, കാലാവസ്ഥയിലെ മാറ്റങ്ങള്‍, തീറ്റയിലെ പ്രശ്‌നങ്ങള്‍ ഇവയൊക്കെ സമ്മര്‍ദ്ദത്തിലാക്കുന്ന അവസരങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ്. ഇത്തരം സാഹചര്യങ്ങള്‍ പ്രശ്‌നക്കാരായ ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുകയും, വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിലാണ് പ്രോബയോട്ടിക്കുകള്‍ ഏറെ ഗുണകരമാവുക. ലാക്ടിക്ക് ആസിഡ് ഉൽപാദിപ്പിക്കുന്ന ലാക്‌ടോബാസില്ലസ് വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. പൂപ്പല്‍ വിഷത്തെ നിര്‍വീര്യമാക്കാനും ഇവര്‍ക്ക് കഴിവുണ്ട്. യീസ്റ്റും, ലാക്‌ടോബാസില്ലസും ചേര്‍ന്ന മിശ്രിതം കന്നുകുട്ടികളില്‍ തൂക്കം, വളര്‍ച്ചാ നിരക്ക് എന്നിവ ത്വരിതപ്പെടുത്തുന്നു. കിടാവുകളിലെ വയറിളക്കത്തെ നിയന്ത്രിക്കാന്‍ പ്രോബയോട്ടിക്കുകള്‍ ഏറെ സഹായകരമാണ്. തള്ളയില്‍ നിന്നും വേര്‍പിരിക്കുന്ന സമയത്തെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പന്നികളിലും, മുയലുകളിലും പ്രോബയോട്ടിക്കുകള്‍ ഉപയോഗിക്കാം. കോഴിമുട്ട, മാംസം ഇവയുടെ ഉല്‍പാദനവും, മേന്മയും കൂട്ടാന്‍ പ്രോബയോട്ടിക്കുകള്‍ സഹായിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും മാനസിക, ശാരീരിക സമ്മര്‍ദ്ദം പ്രശ്‌നക്കാരനാണ്. മുയലുകളില്‍ ഇത്തരം ക്ലേശകാലം ഏറെ അപകടകരമാണ്. സമ്മര്‍ദ്ദാവസ്ഥയില്‍ രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ മുയലുകള്‍ പെട്ടെന്ന് രോഗങ്ങള്‍ക്ക് അടിമപ്പെടാം. മുയല്‍ തീറ്റയോടൊപ്പം അസ്‌കോര്‍ബിക് ആസിഡ്, പ്രോബയോട്ടിക്കുകള്‍ എന്നിവ ചേര്‍ത്തു നല്‍കുന്നത് സമ്മര്‍ദ്ദാവസ്ഥ ലഘൂകരിക്കുന്നു. മുയലുകളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ശ്രദ്ധയോടെ വേണം. സമ്മര്‍ദ്ദമുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഗുണകരമായ സൂക്ഷ്മാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക്കുകള്‍ വിദഗ്ധ ഉപദേശപ്രകാരം നല്‍കുന്നത് ഏറെ ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു.
ആന്റിബയോട്ടിക്ക് ഉപയോഗം കുറയ്ക്കാം
വളര്‍ച്ചാ നിരക്ക് കൂട്ടാന്‍ തീറ്റയില്‍ ആന്റിബയോട്ടിക്കുകള്‍ ചെറിയ അളവില്‍ ചേര്‍ക്കുന്ന രീതി ഇന്ന് പ്രോത്സാഹിക്കപ്പെടുന്നില്ല. ഇവയുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവ് തന്നെ കാരണം. ഇതിനുള്ള മറുമരുന്നാണ് പ്രോബയോട്ടിക്കുകള്‍. പ്രോബയോട്ടിക് തീറ്റയില്‍ ചേര്‍ക്കാവുന്ന വിധം വികസിപ്പിച്ചത് ജൈവ സാങ്കേതികവിദ്യയുടെ നേട്ടമാണെന്ന് പറയാമെങ്കിലും ഈ അറിവിന് പാരമ്പര്യത്തിന്റെ പഴക്കമുണ്ട്. പാല്‍ പുളിപ്പിച്ചുണ്ടാക്കുന്ന തൈരാണ് ഏറ്റവും മികച്ച പ്രോബയോട്ടിക്. കന്നുകുട്ടികളിലെ വയറിളക്കത്തിനെതിരെ തൈര് ഉപയോഗിക്കുന്ന രീതി ഉത്തരേന്ത്യയില്‍ പതിവാണ് എന്നതോർക്കുക. പലവിധ ഗുണങ്ങളുള്ള സൂക്ഷ്മാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കുക.