രൂപംകൊണ്ടും ഭംഗികൊണ്ടും അലങ്കാരപ്പക്ഷികളോടു കിടപിടിക്കുന്ന വിദേശയിനം താറാവുകളും ഇന്ന് അലങ്കാരപ്പക്ഷിവിപണിയിൽ ശ്രദ്ധ നേടുന്നുണ്ട്. സ്ഥിരം കണ്ടുശീലിച്ച ഇനങ്ങളിൽനിന്നു വ്യത്യസ്തമായി കാഴ്ചയിൽത്തന്നെ കൗതുകം തോന്നുന്ന ചില വിദേശ ജലപ്പക്ഷികളെ പരിചയപ്പെടാം: സെബാസ്റ്റപോൾ ഗൂസ് ശരീരത്തിൽനിന്ന് താഴേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രൂപംകൊണ്ടും ഭംഗികൊണ്ടും അലങ്കാരപ്പക്ഷികളോടു  കിടപിടിക്കുന്ന വിദേശയിനം താറാവുകളും ഇന്ന് അലങ്കാരപ്പക്ഷിവിപണിയിൽ ശ്രദ്ധ നേടുന്നുണ്ട്. സ്ഥിരം കണ്ടുശീലിച്ച ഇനങ്ങളിൽനിന്നു വ്യത്യസ്തമായി കാഴ്ചയിൽത്തന്നെ കൗതുകം തോന്നുന്ന ചില വിദേശ ജലപ്പക്ഷികളെ പരിചയപ്പെടാം:

സെബാസ്റ്റപോൾ ഗൂസ്. ചിത്രം∙ കർഷകശ്രീ

സെബാസ്റ്റപോൾ ഗൂസ്

ശരീരത്തിൽനിന്ന് താഴേക്കു ചുരുണ്ടു തൂങ്ങിക്കിടക്കുന്ന തൂവലുകളാണ് ഇവയുടെ മുഖ്യ ആകർഷണം. സ്മൂത്ത് ബ്രസ്റ്റഡ്, ഫ്രിസിൽ എന്നിങ്ങനെ രണ്ടുതരം സെബാസ്റ്റപോൾ ഗൂസുകളുണ്ട്. യൂറോപ്പിൽനിന്നുള്ള ഇവയെ നമ്മുടെ കാലാവസ്ഥയിലും അനായാസം വളർത്താം. നീലക്കണ്ണുകളും ഓറഞ്ചു നിറത്തിലുള്ള ചുണ്ടുകളും കാലുകളും. പരമാവധി തൂക്കം 8 കിലോ. വർഷം 25–30 മുട്ടകൾ.

ഖൊമൊഗോറി ഗൂസ്. ചിത്രം∙ കർഷകശ്രീ
ADVERTISEMENT

ഖൊമൊഗോറി ഗൂസ്

സ്വദേശം റഷ്യ. വലുപ്പവും തൂക്കവുമുള്ള ശരീരം. വലിയ തല. നെറ്റിയിലെ മുഴയ്ക്കു താരതമ്യേന മറ്റിനങ്ങളേക്കാൾ വലുപ്പം കൂടുതൽ. കീഴ്ച്ചുണ്ടിനു താഴേക്ക് സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന ചർമം. വെള്ള, ഗ്രേ, സ്പെക്കിൾഡ് നിറങ്ങളിൽ കാണപ്പെടുന്നു.  വർഷം 25–30 മുട്ടകൾ. തൂക്കം 10 കിലോ. 

ടുലൂസ് ഗൂസ്. ചിത്രം∙ കർഷകശ്രീ

ടുലൂസ് ഗൂസ്

ഫ്രാൻസിലെ ടുലൂസിൽ ഉരുത്തിരിഞ്ഞുവന്ന ഇനം. ഗ്രേ ഗൂസ് വിഭാഗത്തിൽപ്പെടുന്ന ഇവയ്ക്കു വലിയ ശരീരവും കീഴ്ച്ചുണ്ടിൽനിന്നു തൂങ്ങിക്കിടക്കുന്ന ആടയുമുണ്ട്. അടിവയറിൽനിന്ന് തൂവലുകൾ താഴേക്കു തൂങ്ങിക്കിടക്കുന്നതുകൊണ്ട് ഏറെ വലുപ്പം തോന്നിക്കും. വർഷം 20–30 മുട്ടകൾ. 

കേപ് ബാരൻ ഗൂസ്. ചിത്രം∙ കർഷകശ്രീ
ADVERTISEMENT

കേപ് ബാരൻ ഗൂസ്

ഓസ്ട്രേലിയയിലെ കേപ് ബാരൻ ദ്വീപിൽ ഉരുത്തിരിഞ്ഞുവന്ന ഇനം. ചാരനിറത്തിലുള്ള ശരീരത്തിൽ ക റുത്ത പുള്ളിക്കുത്തുകളാണു സവിശേഷത. പിങ്കു നിറത്തിലുള്ള കാലുകളാണെങ്കിലും കാൽപാദം കറുപ്പാണ്. കറുത്ത ചുണ്ടിൽ മൂക്കിനു ചുറ്റും പച്ച നിറവും കാണപ്പെടുന്നു. തൂക്കം 3–5 കിലോ. 

ചിത്രങ്ങൾക്കു കടപ്പാട്: ബോസം ഫാം, ചാവക്കാട്, തൃശൂർ. ഫോൺ: 6238561166, 9847078957