ശൈത്യരാജ്യങ്ങളിൽനിന്നുള്ള 9 ഇനം നായ്ക്കളുടെ പ്രജനനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തമിഴ്നാട്. തമിഴ്നാട് മൃഗക്ഷേമ ബോർഡാണ് സുപ്രധാന തീരുമാനമെടുത്തത്. സെന്റ് ബെർണാ‍ഡ്, സൈബീരിയൻ ഹസ്കി, ടിബറ്റൻ മാസ്റ്റിഫ്, ബാസറ്റ് ഹൗണ്ട്, ഫ്രഞ്ച് ബുൾഡോഗ്, അലാസ്കൻ മാലമ്യൂട്ട്, കീസ്ഹോണ്ട്, ന്യൂഫൗണ്ട്‌ലാൻഡ്സ്, നോർവീജിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശൈത്യരാജ്യങ്ങളിൽനിന്നുള്ള 9 ഇനം നായ്ക്കളുടെ പ്രജനനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തമിഴ്നാട്. തമിഴ്നാട് മൃഗക്ഷേമ ബോർഡാണ് സുപ്രധാന തീരുമാനമെടുത്തത്. സെന്റ് ബെർണാ‍ഡ്, സൈബീരിയൻ ഹസ്കി, ടിബറ്റൻ മാസ്റ്റിഫ്, ബാസറ്റ് ഹൗണ്ട്, ഫ്രഞ്ച് ബുൾഡോഗ്, അലാസ്കൻ മാലമ്യൂട്ട്, കീസ്ഹോണ്ട്, ന്യൂഫൗണ്ട്‌ലാൻഡ്സ്, നോർവീജിയൻ എൽക്ഹൗണ്ട് എന്നിവയുടെ പ്രജനനത്തിനാണ് നിയന്ത്രണം. നായ്ക്കളുടെ പ്രജനനവുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച ബ്രീഡിങ് പോളിസിയുടെ കരടു രേഖയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനമല്ലെന്നതിനാലാണ് തീരുമാനം. 

നിലവിൽ ഈ ഇനങ്ങളിൽപ്പെട്ട നായ്ക്കളുടെ മാതൃ–പിതൃ ശേഖരമുള്ളവർ അവയെ മാറ്റി പാർപ്പിക്കണം. ഈ ഇനങ്ങളിൽപ്പെട്ട നായ്ക്കുട്ടികളെ ബ്രീഡിങ് സെന്ററുകളിലോ പെറ്റ് ഷോപ്പുകളിലോ കണ്ടെത്തിയാൽ നിയമനടപടിയുണ്ടാകും. 

ADVERTISEMENT

Read also: കൊച്ചിയിലിറങ്ങി ‘ചെന്നാ‌യ്‌’ക്കളും ‘കരടി’യും, ഒപ്പം പ്രസവിക്കാതെ പാലൂട്ടുന്ന നായയും

തണുപ്പമുള്ള സ്ഥലങ്ങളിൽ ജീവിക്കുന്ന ഡബിൾ കോട്ടഡ് നായ്ക്കളെ ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ വളർത്തുന്നതിനാൽ അവയ്ക്ക് പലവിധത്തിലുള്ള ചർമരോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും പിടിപെടുന്നതായി കാണുന്നു. അതിനൊപ്പം തന്നെ ഇത്തരം രോഗങ്ങൾ പിടിപെടുന്ന നായ്ക്കളെ ഉടമകൾ ഉപേക്ഷിക്കുന്ന പ്രവണതയും ഏറിവരുന്നു. നായ്ക്കളെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടെറെ പരാതികൾ ഇ–മെയിൽ വഴി ലഭിച്ചിട്ടുണ്ടെന്നും തമിഴ്നാട് മൃഗക്ഷേമ ബോർഡ് അംഗം ശ്രുതി വിനോദ് അറിയിച്ചു. 

ADVERTISEMENT

Read also: ക്യൂട്ട്നെസ് ഓവർലോഡഡ്... ഹസ്കി എന്നാ സുമ്മാവാ... സൈബീരിയൻ ഹസ്കിയെക്കുറിച്ചറിയാം

നായ്ക്കളുടെ പ്രജനനവുമായി ബന്ധപ്പെട്ട് ഡോഗ് ബ്രീഡിങ് പോളിസി രൂപീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് കരട് തയാറാക്കിയത്. പ്രജനത്തിനായി ഉപയോഗിക്കുന്ന എല്ലാ നായ്ക്കളെയും അവയുടെ ഉടമകളുടെ വിവരങ്ങളും ചേർത്ത് തമിഴ്നാട് അനിമൽ വെൽഫെയർ ബോർഡിൽ റജിസ്റ്റർ ചെയ്യണമെന്നും കരട് വിജ്ഞാപനത്തിൽ പറയുന്നു. ബ്രീഡർമാർക്കുള്ള നിബന്ധനകളും പട്ടികയിലുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT