കൂലിപ്പണിയിൽനിന്ന് പന്നിവളർത്തലിലേക്ക്; ഇത് ജോമോന്റെ കൊച്ചു ഹൈടെക് ഫാം
പന്നിവളർത്തലിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടികളിൽനിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് പാലക്കാട് ഷോർണൂർ മരോട്ടിക്കത്തടത്തിൽ ജോ മാത്യു എന്ന ജോമോനും കുടുംബവും. കൂലിപ്പണിക്കാരനായിരുന്ന ജോമോൻ 20 വർഷം മുൻപ് ഏതാനും പന്നിക്കുഞ്ഞുങ്ങളെ വാങ്ങിയാണ് ഈ മേഖലയിലേക്കു വന്നത്. 2011നു ശേഷം ഹൈടെക് രീതിയിൽ വിപുലമാക്കി. അൽ
പന്നിവളർത്തലിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടികളിൽനിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് പാലക്കാട് ഷോർണൂർ മരോട്ടിക്കത്തടത്തിൽ ജോ മാത്യു എന്ന ജോമോനും കുടുംബവും. കൂലിപ്പണിക്കാരനായിരുന്ന ജോമോൻ 20 വർഷം മുൻപ് ഏതാനും പന്നിക്കുഞ്ഞുങ്ങളെ വാങ്ങിയാണ് ഈ മേഖലയിലേക്കു വന്നത്. 2011നു ശേഷം ഹൈടെക് രീതിയിൽ വിപുലമാക്കി. അൽ
പന്നിവളർത്തലിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടികളിൽനിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് പാലക്കാട് ഷോർണൂർ മരോട്ടിക്കത്തടത്തിൽ ജോ മാത്യു എന്ന ജോമോനും കുടുംബവും. കൂലിപ്പണിക്കാരനായിരുന്ന ജോമോൻ 20 വർഷം മുൻപ് ഏതാനും പന്നിക്കുഞ്ഞുങ്ങളെ വാങ്ങിയാണ് ഈ മേഖലയിലേക്കു വന്നത്. 2011നു ശേഷം ഹൈടെക് രീതിയിൽ വിപുലമാക്കി. അൽ
പന്നിവളർത്തലിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടികളിൽനിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് പാലക്കാട് ഷോർണൂർ മരോട്ടിക്കത്തടത്തിൽ ജോ മാത്യു എന്ന ജോമോനും കുടുംബവും. കൂലിപ്പണിക്കാരനായിരുന്ന ജോമോൻ 20 വർഷം മുൻപ് ഏതാനും പന്നിക്കുഞ്ഞുങ്ങളെ വാങ്ങിയാണ് ഈ മേഖലയിലേക്കു വന്നത്. 2011നു ശേഷം ഹൈടെക് രീതിയിൽ വിപുലമാക്കി. അൽ അമീൻ എൻജിനീയറിങ് കോളജിനു സമീപത്തെ കുടുംബവീട് വിറ്റ് ഒന്നരയേക്കർ സ്ഥലം വാങ്ങി അവിടെ തികച്ചും ശാസ്ത്രീയമായിത്തന്നെ ഫാം ഒരുക്കി. ഫാറോവിങ് ക്രേറ്റും നിപ്പിൾ ഡ്രിങ്കറുമെല്ലാമായി ഹൈടെക് ഫാം.
മികച്ച രീതിയിൽ10 വർഷം ഫാം മുൻപോട്ടു പോയി. അപ്പോഴാണ് അപ്രതീക്ഷിതമായി ഫാമിനെതിരെ പരാതി ഉയരുന്നത്. ഉടൻതന്നെ അധികൃതർ സ്റ്റോപ് മെമ്മോ നൽകി. നിവൃത്തിയില്ലാതെ പന്നികളെ വിറ്റൊഴിവാക്കി. പിന്നീട് മുതലമടയിലും മറ്റും പന്നിവളർത്തൽ തുടരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു വർഷത്തോളം പൂട്ടിയിട്ട ഫാം വീണ്ടും പ്രവർത്തനയോഗ്യമാക്കിയെടുത്തിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനാനുമതിയും നേടിയാണ് ഈ രണ്ടാം വരവ്. ഇത്തവണ പ്രജനനത്തിനാണ് ജോമോൻ പ്രാധാന്യം നൽകുന്നത്.
ഹോട്ടലുകളിലെ മിച്ചഭക്ഷണം നല്‍കിയാണ് പന്നി വളർത്തൽ. ഹോട്ടലുകളിൽനിന്ന് എത്തിക്കുന്ന മിച്ച ഭക്ഷണം പ്രത്യേകം പാത്രത്തിൽ വീണ്ടും വേവിച്ചു തണുപ്പിച്ച് ആവശ്യമായ ധാതുലവണമിശ്രിതങ്ങളും സാന്ദ്രിതതീറ്റയും ചേർത്താണ് പന്നികൾക്കു നൽകുക. രാവിലെ 10 മണിയോടെ തീറ്റ നൽകി, 12 മണിയോടെ കൂടുകൾ കഴുകി വൃത്തിയാക്കും. ഇതിനു പ്രതിവിധിയായി ഭക്ഷണ ക്യാൻ വലിച്ചുകൊണ്ടു പോകുന്ന സംവിധാനമൊരുക്കി. നൂറോളം പന്നികളുണ്ടായിരുന്ന ഫാമിൽ ഇന്നു മുപ്പതോളം പന്നികൾ മാത്രം. താനും ഭാര്യയും മക്കളുമാണ് ഫാമിലെ കാര്യങ്ങൾ നോക്കുന്നതെന്നും ജോമോൻ.
പന്നികളുടെ കാഷ്ഠവും കൂടുകഴുകുന്ന വെള്ളവും ബയോഗ്യാസ് പ്ലാന്റിലേക്കാണു പോകുന്നത്. ഇതിനായി 15 ഘന മീറ്റർ, 6 ഘന മീറ്റർ വീതം ശേഷിയുള്ള 2 പ്ലാന്റുകള്‍. ഗ്യാസ് സ്വന്തം വീട്ടിൽ ഉപയോഗിക്കുന്നതിനൊപ്പം മറ്റ് 6 വീടുകളിൽകൂടി നൽകുന്നു. 2 സെപ്റ്റിക് ടാങ്കുകളും മാലിന്യ സംസ്കരണത്തിന്റെ ഭാഗമായുണ്ട്. പ്ലാന്റിൽനിന്നു പുറത്തേക്കു വരുന്ന വെള്ളം 50 സെന്റിൽ വളർന്നുവരുന്ന തെങ്ങ്, വാഴ, കമുക് എന്നിവ നനയ്ക്കാൻ ഉപയോഗിക്കുന്നു. ജലോപയോഗം പരമാവധി കുറയ്ക്കുന്നതിനായി പന്നികളെ കുളിപ്പിക്കുന്നതിനും ഫാം കഴുകുന്നതിനും പ്രഷർ വാഷർ ഉപയോഗിക്കുന്നു. ഹൈടെക് ഫാമിൽ ജലോപയോഗം വളരെ കുറവുമാണ്. അതുകൊണ്ടുതന്നെ പുറത്തേക്കുള്ള മലിനജലത്തിന്റെ അളവ് കുറവായിരിക്കും.
കുഞ്ഞുങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഹൈടെക്
16 ഫാറോവിങ് ക്രേറ്റുകൾ ഉള്ള ഹൈടെക് പ്രജനന യൂണിറ്റാണ് ജോമോന്റെ ഫാമിലെ ഹൈലൈറ്റ്. 10 വർഷം മുൻപു നിർമിച്ച ഈ യൂണിറ്റ് ഇന്നും അതേപോലെ നില്‍ക്കുന്നു. 7 അടി നീളവും 6 അടി വീതിയുമു ള്ള 16 പെന്നുകൾ ആണ് ഈ യൂണിറ്റില്‍. ഓരോ പെന്നിലും ഫാറോവിങ് ക്രേറ്റുണ്ട്. പ്രസവത്തിന് രണ്ടാഴ്ച മുൻപ് പെൺപന്നികളെ ഈ കൂടുകളിലേക്കു മാറ്റും. ഫാറോവിങ് ക്രേറ്റുള്ളതിനാൽ കുട്ടികൾ ഒന്നും നഷ്ടപ്പെടാതെ ലഭിക്കും. പ്രസവിച്ച് 20 ദിവസം കഴിയുമ്പോൾ ഫാറോവിങ് ക്രേറ്റിൽനിന്നു മാറ്റും.
കുട്ടികൾ ജനിച്ച് 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും അയൺ കുത്തിവയ്പ് നൽകും. ക്ലിപ്പിങ്, ഡോക്കിങ്, കാസ്ട്രേഷൻ എന്നിവയും ചെയ്യും. രണ്ടാഴ്ച പ്രായമാകുമ്പോൾ വിരമരുന്നു നൽകും. ജനിച്ച് 2 ദിവസം മുതൽ പ്രത്യേകം പാത്രത്തിൽ കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ മിൽക്ക് റീപ്ലേസർ നൽകിത്തുടങ്ങുമെന്ന് ജോമോൻ. തള്ളയ്ക്കു പാൽ കുറഞ്ഞാലും കുട്ടികൾക്ക് ആരോഗ്യം നഷ്ടപ്പെടില്ല എന്നതാണ് പ്രധാന നേട്ടം. തള്ളപ്പന്നിയുടെ ആരോഗ്യത്തിനും ഇതു സഹായകം. അമ്മയിൽനിന്നു മാറ്റുന്നതുവരെയാണ് മിൽക്ക് റീപ്ലേസർ നൽകുക. അതിനുശേഷം സ്റ്റാർട്ടർ നൽകിത്തുടങ്ങും. 60 ദിവസം പ്രായമാകുമ്പോൾ വിൽക്കും.
ഫോൺ: 7034287246