അമിതവണ്ണമുള്ളവരുടെ നായ്ക്കള്‍ക്കും തടി കൂടാൻ സാധ്യത; നിങ്ങളുടെ നായയുടെ ശരീരഭാരമെത്ര? ഭാരം കുറയ്ക്കാനുള്ള വഴികൾ അറിയാം
മനുഷ്യൻ്റെ സന്തത സഹചാരിയായ നായ മനുഷ്യനുമായി ഭക്ഷണവും ജീവിതരീതികളും പരിസ്ഥിതിയും പങ്കിടുന്നുണ്ട്. അതിനാലാവാം മനുഷ്യരെപ്പോലെ നായ്ക്കളിലും അമിതവണ്ണം കൂടുതലായി കാണപ്പെടുന്നത്. ഓരോ നായ്ക്കള്‍ക്കും അവരുടെ ജനുസ്സ്, പ്രായം, ലിംഗം, ശാരീരികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉണ്ടാവേണ്ട ശരാശരി ശരീരഭാരം ഉണ്ടാകും.
മനുഷ്യൻ്റെ സന്തത സഹചാരിയായ നായ മനുഷ്യനുമായി ഭക്ഷണവും ജീവിതരീതികളും പരിസ്ഥിതിയും പങ്കിടുന്നുണ്ട്. അതിനാലാവാം മനുഷ്യരെപ്പോലെ നായ്ക്കളിലും അമിതവണ്ണം കൂടുതലായി കാണപ്പെടുന്നത്. ഓരോ നായ്ക്കള്‍ക്കും അവരുടെ ജനുസ്സ്, പ്രായം, ലിംഗം, ശാരീരികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉണ്ടാവേണ്ട ശരാശരി ശരീരഭാരം ഉണ്ടാകും.
മനുഷ്യൻ്റെ സന്തത സഹചാരിയായ നായ മനുഷ്യനുമായി ഭക്ഷണവും ജീവിതരീതികളും പരിസ്ഥിതിയും പങ്കിടുന്നുണ്ട്. അതിനാലാവാം മനുഷ്യരെപ്പോലെ നായ്ക്കളിലും അമിതവണ്ണം കൂടുതലായി കാണപ്പെടുന്നത്. ഓരോ നായ്ക്കള്‍ക്കും അവരുടെ ജനുസ്സ്, പ്രായം, ലിംഗം, ശാരീരികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉണ്ടാവേണ്ട ശരാശരി ശരീരഭാരം ഉണ്ടാകും.
മനുഷ്യന്റെ സന്തത സഹചാരിയായ നായ മനുഷ്യനുമായി ഭക്ഷണവും ജീവിതരീതികളും പരിസ്ഥിതിയും പങ്കിടുന്നുണ്ട്. അതിനാലാവാം മനുഷ്യരെപ്പോലെ നായ്ക്കളിലും അമിതവണ്ണം കൂടുതലായി കാണപ്പെടുന്നത്. ഓരോ നായ്ക്കള്‍ക്കും അവരുടെ ജനുസ്സ്, പ്രായം, ലിംഗം, ശാരീരികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉണ്ടാവേണ്ട ശരാശരി ശരീരഭാരം ഉണ്ടാകും. എന്നാല്‍ പ്രത്യേക ജനുസ്സിനുണ്ടാകേണ്ട ശരീരഭാരത്തേക്കാള്‍ 15 ശതമാനം കൂടുതലാകുന്നതോടെ അവര്‍ക്ക് അമിതഭാരത്തിന്റെ പ്രശ്‌നമുള്ളതായി കണക്കാക്കണം. സാധാരണഗതിയില്‍ പ്രായം കൂടുന്തോറും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് കൂടുകയും ശരീരഭാരം വര്‍ധിക്കുകയും ചെയ്യുന്നു. എല്ലാ പ്രായത്തിലുമുള്ള നായ്ക്കളിലും അമിതഭാരമുണ്ടാകാമെങ്കിലും മധ്യവയസ്‌ക്കരില്‍, 5-10 വയസ്സ് പ്രായമുള്ളവരിലാണ് ഇതു കൂടുതലായി കണ്ടു വരുന്നത്. പെണ്‍പട്ടികളിലും, വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞവരിലും വീടിനുള്ളില്‍ത്തന്നെ പാര്‍പ്പിക്കപ്പെടുന്ന നായ്ക്കളിലും അമിതവണ്ണത്തിനുള്ള സാധ്യതയേറെയാണ്.
അമിത ശരീരഭാരം, ശരീരത്തിന്റെ പലഭാഗങ്ങളിലും കൊഴുപ്പ് അടിയല്‍, വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ വിസമ്മതം, ശാരീരികാവസ്ഥ പരിശോധനയില്‍ (Body Condition Score) ഉത്തമമായ സ്ഥിതിയുടെ അഭാവം തുടങ്ങിയവയാണ് ശരീരഭാരമേറുന്നതിന്റെ പൊതുവായ ലക്ഷണങ്ങള്‍. ശരീരഭാരം, ശാരീരികാവസ്ഥാപരിശോധന, ശരീര പരിശോധന എന്നീ മാര്‍ഗ്ഗങ്ങളിലൂടെ വെറ്ററിനറി ഡോക്ടര്‍ക്ക് അമിതഭാരത്തെ വിലയിരുത്താനാവും. വാരിയെല്ലുകള്‍, നടുഭാഗം, വാല്‍, തല എന്നിവയുടെ അവസ്ഥ വിലയിരുത്തിയാണ് ഇത് ചെയ്യുന്നത്. പരിശോധനയുടെ ഫലങ്ങള്‍ ജനുസ്സിന്റെ മാനദണ്ഡങ്ങളുമായി ചേര്‍ന്ന് പോകുന്നുവോയെന്ന് വിലയിരുത്തുന്നു. രസകരമായ ഒരു നിരീക്ഷണം അമിതവണ്ണമുള്ള ഉടമസ്ഥരുടെ നായ്ക്കള്‍ക്കും തടി കൂടാൻ സാധ്യത അധികമാണെന്ന കണ്ടെത്തലാണ്.
പലതാകാം കാരണങ്ങൾ
അമിതഭക്ഷണം, വ്യായാമക്കുറവ്, ശരീരഭാരം കൂടാന്‍ പ്രവണതയുള്ള ശരീരം തുടങ്ങിയവയാണ് പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങള്‍. കൂടാതെ പാരമ്പര്യം മറ്റുരോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ അമിതഭാരത്തിന് കാരണമാകാം. ലാബ്രഡോര്‍, ഹൗണ്ടുകള്‍, ഡാഷ്ഹണ്ട് തുടങ്ങിയ പല ജനുസ്സുകള്‍ക്കും പാരമ്പര്യമായി ശരീരഭാരം കൂടാനുള്ള പ്രവണതയുണ്ടാകും.
കരള്‍ രോഗങ്ങള്‍, അര്‍ബുദം, പ്രമേഹം തുടങ്ങിയവയുടെ പരിണതഫലമായി ശരീരഭാരം കൂടാം. ഹൈപ്പര്‍ തൈറോഡിസം, ഇന്‍സുലിനോമ, ഹൈപ്പര്‍ ആഡ്രിനോകോര്‍ട്ടിസം, വന്ധ്യംകരണ ശസ്ത്രക്രിയ തുടങ്ങിയ ഹോര്‍മോണുകളുടെ അളവിലുണ്ടാക്കുന്ന വ്യതിയാനം അമിതവണ്ണത്തിന് വഴിവയ്ക്കാം. വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ മുഴുവന്‍ നായ്ക്കള്‍ക്ക് നല്‍കുന്നതും, സ്‌നേഹാധിക്യംമൂലം വീട്ടിലെ ഓരോ അംഗങ്ങളും അവരുടെ വക ഭക്ഷണം നല്‍കുന്നതും ഭാരം കൂടാൻ കാരണമാകുന്നു. കൂടിയ കലോറിയും, കൊഴുപ്പും, മാംസ്യവും അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം എന്നിവ സ്ഥിരമായി നല്‍കുന്നതും അമിത വണ്ണത്തിന് കാരണമാകാം. ഭക്ഷണം ആവശ്യത്തിലധികമാകുന്നതിനു പുറമെ വ്യായാമത്തിന്റെ കറവു കൂടിയാകുമ്പോള്‍ പൊണ്ണത്തടി താനേ കടന്നു വരുന്നു. സ്ഥലപരിമിതി മൂലമോ, സമയക്കുറവു കാരണമോ അല്ലെങ്കില്‍ മടി കാരണമോ ഉടമ നായ്ക്കള്‍ക്ക് വ്യായാമം നിഷേധിക്കുമ്പോള്‍ ഉടമയുടെ കുറ്റം കൊണ്ടുതന്നെ അരുമ തടിയനാകുന്നു.
അമിതഭാരം അപകടം
നായ്ക്കള്‍ക്കുണ്ടാകുന്ന പല രോഗങ്ങളുടെയും മൂലകാരണം അമിതഭാരമാണ്. നായ്ക്കളുടെ ആയുസ്സിന്റെ നീളം കുറയ്ക്കുന്നതില്‍ ഇതിൻ്റെ പങ്ക് വ്യക്തമാണ്. ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും പൊണ്ണത്തടി മൂലമുള്ള പ്രശ്‌നങ്ങള്‍ കാണപ്പെടാം. എല്ല്, സന്ധി, ദഹനേന്ദ്രീയ യുഗം, ശ്വാസകോശത്തിന്റെ ശ്വസന ശക്തി തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പ്രമേഹം, കരള്‍ രോഗങ്ങള്‍, ഹൃദ്രോഗം, വാതരോഗം, രക്ത സമ്മര്‍ദ്ദം, തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങള്‍ക്ക് അമിതവണ്ണം വഴിവെയ്ക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയിലുണ്ടാകുന്ന കുറവ് കനൈന്‍ ഡിസ്റ്റംപര്‍, ചര്‍മ്മ രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി കാണാന്‍ വഴിതെളിയിക്കുന്നു. വന്ധ്യതയാണ് മറ്റൊരു ഫലം. മദി ലക്ഷണങ്ങളുടെ അഭാവം, ഗര്‍ഭധാരണം കുറയല്‍, ഗര്‍ഭമലസല്‍, വിഷമ പ്രസവം, കുഞ്ഞുങ്ങളുടെ എണ്ണം കുറയല്‍, പാലൂട്ടാന്‍ ശേഷി കുറയല്‍ തുടങ്ങി നിരവധി പ്രത്യുൽപാദന പ്രശ്‌നങ്ങള്‍ വരാം. അണപ്പും, കിതപ്പും കാരണം നടപ്പും ഓട്ടവും വരെ നായ്ക്കള്‍ക്ക് ബുദ്ധിമുട്ടാകുന്നു.
ഉടമകൾ ശ്രദ്ധിക്കേണ്ടത്
അമിതഭാരത്തിന്റെ കാരണം കണ്ടുപിടിക്കുകയെന്നതാണ് പ്രധാനം. ഭക്ഷണ ക്രമീകരണം, വ്യായാമം, മാനസിക-സ്വഭാവ ക്രമീകരണം, മരുന്ന്, സര്‍ജറി എന്നിവയാണ് സാധാരണ മനുഷ്യരില്‍ അമിതവണ്ണം നേരിടാന്‍ ഉപയോഗിക്കുന്ന ചികിത്സാ മാര്‍ഗ്ഗങ്ങള്‍. ഇതില്‍ മരുന്നും, സര്‍ജറിയും നായ്ക്കളില്‍ സാധാരണ ഉപയോഗിക്കാറില്ല. ഭക്ഷണ ക്രമീകരണവും, വ്യായാമവുമാണ് നായ്ക്കളില്‍ അമിതഭക്ഷണം മൂലമുള്ള ഉയർന്ന ഭാരം കുറയ്ക്കാന്‍ ചെയ്യാറുള്ളത്.
ഓരോ ജനുസ്സിനും, പ്രായത്തിനും, ശാരീരികാവസ്ഥകള്‍ക്കും ആവശ്യമായ ആഹാരത്തിന്റെ അളവ് അറിഞ്ഞുവേണം ഉടമ നായയെ പോറ്റാന്‍. വീട്ടില്‍ ബാക്കി വരുന്ന ആഹാരം മുഴുവന്‍ കൊടുക്കാനുള്ള വേസ്റ്റ് ബിന്‍ അല്ല നായ. ഇഷ്ടംകൂടി ഓരോരുത്തരും തീറ്റ കൊടുക്കേണ്ട ആവശ്യവുമില്ല. ദിവസം ഒന്നോ രണ്ടോ തവണ മാത്രം തീറ്റ നല്‍കുക. ഊര്‍ജം കുറഞ്ഞ നാരിന്റെ അംശം കൂടുതലുള്ള തീറ്റ നല്‍കണം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം. ഭക്ഷണത്തിന്റെ സമയക്രമം പാലിക്കുക. ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കണം. മധുരപലഹാരങ്ങള്‍ ഒഴിവാക്കുക. അരിഭക്ഷണം കുറയ്ക്കണം. ഇറച്ചിയുടെ അളവ് പൊണ്ണത്തടിയന്മാർക്ക് പകുതിയാക്കണം. L-കാര്‍ണിറ്റിന്‍, കോണ്‍ജുഗേറ്റഡ് ലിന്‍ഒലിയിക് ആസിഡ്, ഉയര്‍ന്ന നാരുള്ള ഭക്ഷണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള തെറാപ്യൂട്ടിക് ഡയറ്റുകള്‍ നല്‍കാം. തടിയുള്ളവര്‍ക്ക് മാംസാഹാരം കുറച്ചും, പച്ചക്കറി കൂടുതലും നല്‍കണം. വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞ നായ്ക്കള്‍ക്ക് മറ്റുള്ളവയേക്കാള്‍ കുറവ് ഭക്ഷണം നല്‍കിയാല്‍ മതി. ദിവസേന അരമണിക്കൂറെങ്കിലും നടത്തിയോ, ഓടിപ്പിച്ചോ വ്യായാമം നല്‍കണം. ഭക്ഷണക്രമീകരണത്തോടൊപ്പം വ്യായാമം നല്‍കിയാലേ ഫലമുണ്ടാകുകയുള്ളൂ.
അമിതവണ്ണം കണ്ടെത്തിയാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ശാസ്ത്രീയ തീറ്റ പരിപാലനക്രമം രൂപപ്പെടുത്തണം. ആരോഗ്യമുള്ള നായ്ക്കള്‍ക്ക് സമീകൃത തീറ്റയും കൃത്യമായ വ്യായാമവും നല്‍കി ശരീരഭാരം അമിതമായി കൂടുന്നത് തടയാം.