കണ്‍ചലനങ്ങളും മുഖഭാവമാറ്റങ്ങളും നായ്ക്കള്‍ എaന്തൊക്കെയാണ് ഉദ്ദേശിക്കുന്നതെന്നു നോക്കാം. നെറ്റിയിലെ ചുളിവുകൾ ആശയക്കുഴപ്പം വരുമ്പോൾ നായ്ക്കളുടെ നെറ്റി ചുളിക്കുകയും നിശ്ചയ ദാർഢ്യം പ്രകടിപ്പിക്കാൻ നെറ്റി നേരെയാക്കുകയും ചെയ്യും. മൂക്ക് ചുളിക്കല്‍+മോണ കാണിക്കുന്ന രീതിയിൽ മേൽച്ചുണ്ട് ഉയർത്തൽ (ലിപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്‍ചലനങ്ങളും മുഖഭാവമാറ്റങ്ങളും നായ്ക്കള്‍ എന്തൊക്കെയാണ് ഉദ്ദേശിക്കുന്നതെന്നു നോക്കാം.  

നെറ്റിയിലെ ചുളിവുകൾ

ADVERTISEMENT

ആശയക്കുഴപ്പം വരുമ്പോൾ നായ്ക്കളുടെ നെറ്റി ചുളിക്കുകയും നിശ്ചയ ദാർഢ്യം പ്രകടിപ്പിക്കാൻ നെറ്റി നേരെയാക്കുകയും ചെയ്യും. 

മൂക്ക് ചുളിക്കല്‍+മോണ കാണിക്കുന്ന രീതിയിൽ മേൽച്ചുണ്ട് ഉയർത്തൽ (ലിപ് ലിഫ്റ്റിങ്)

വിവിധ വികാരങ്ങളെ സൂചിപ്പിക്കുന്നു. നായ ആക്രമിക്കാൻ ഏറെ സാധ്യതയുള്ള സമയം. നായയ്ക്ക് തന്റേതായ ഇടം ആവശ്യമെന്നും സൂചിപ്പിക്കുന്നു.

തല ചെരിക്കൽ / തല ചായ്ക്കൽ

ADVERTISEMENT

ചുറ്റുമുള്ള ശബ്ദങ്ങൾ നന്നായി കേൾക്കുന്നതിനോ മനുഷ്യരെ ആകർഷിക്കുന്നതിനോ ആകാം. എന്നാല്‍, സ്ഥിരമായി തല ചെരിക്കുന്നുവെങ്കിൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.

സൗഹൃദക്കണ്ണോടെ

നായയുടെ കണ്ണുകൾ നന്നായി തിളങ്ങുന്നെങ്കിൽ അത് നോക്കുന്നയാളെയോ മൃഗത്തെയോ  സുഹൃത്തായി കരുതുന്നു.

ഭയം നിറഞ്ഞ കണ്ണുകൾ

ADVERTISEMENT

നായ ഭയപ്പെട്ടാൽ അതിന്റെ കൃഷ്ണമണി വികസിക്കുകയും കണ്ണുകളുടെ വെ ളുപ്പ് കൂടുതൽ കാണപ്പെടുകയും ചെയ്യും.

ചിത്രം∙ ഡെന്നി ഡാനിയൽ

ശാന്തമായ കണ്ണുകൾ

ശാന്തതയും സന്തോഷവും സൂചിപ്പിക്കുന്നു. അതേസമയം കോപം നിറഞ്ഞ കണ്ണുകളോ സൂക്ഷ്മതയോടെയുള്ള നോട്ടമോ ഭീഷണിയെ സൂചിപ്പിക്കുന്നു. ഒരു നായ നിങ്ങളെ രൂക്ഷമായി തറച്ചു നോക്കുന്നെങ്കിൽ അതു സൗഹൃദപരമല്ല. തുറിച്ചു നോക്കുന്നതും ശരീരചലനം കുറയുന്നതും ആക്രമണത്തിനു മുന്‍പുള്ള ലക്ഷണമായതിനാല്‍ ജാഗ്രത പാലിക്കുക

പുഞ്ചിരി

മനുഷ്യരെപ്പോലെ നായ്ക്കൾ പുഞ്ചിരിക്കില്ലെന്നു നമുക്കറിയാം. എന്നാൽ, വിശാലമായ വായയുള്ള ചിലയിനങ്ങള്‍ ചിരിക്കുന്നതുപോലെ നമുക്കു തോന്നും. മൃദുവും അധികം ബലംപിടിത്തമില്ലാത്തതുമായ ശരീരവും ആടുന്ന വാലും മറ്റും നായയുടെ സന്തുഷ്ടിയുടെ സൂചനകളാണ്. 

കണ്ണിറുക്കല്‍

ശാന്തതയോ ഭയമോ ആകാം. നായ കുറുകിയ കണ്ണുകളോടെ വരുന്നുവെങ്കിൽ അത് സൗഹൃദത്തോടെയാവും. എന്നാൽ, ശരീരഭാഗം താഴ്ത്തിക്കൊണ്ടു കണ്ണിറുക്കുന്നുവെങ്കിൽ അവയ്ക്കു ഭയമുണ്ടെന്നും കടിക്കാൻ സാധ്യത ഉണ്ടെന്നും മനസ്സിലാക്കണം.

നേരിട്ടുള്ള നോട്ടം ഒഴിവാക്കൽ

നിങ്ങളോടു ബഹുമാനവും വെല്ലുവിളിക്കുന്നില്ലെന്നു കാണിക്കാനും മുഖം തരാതെ തിരിഞ്ഞു പോകുകയാണ് നായ ചെയ്യുക. നായ്ക്കളുടെ ലോകത്ത് നേരിട്ടുള്ള നോട്ടം ഭീഷണിപ്പെടുത്തല്‍തന്നെ.  

ബലം പിടിച്ചു നിൽക്കൽ

നായ ബലം പിടിച്ചു നിൽക്കുന്നതു കോപിക്കലോ വെല്ലുവിളിക്കലോ ആണ്. മുഖവും ശരീരവും ബലപ്പെടുത്തുന്നത് പിരിമുറുക്കം വെളിവാക്കുന്നു. അവയുടെ വായ ദൃഢമായി അടച്ചിരിക്കാം. ഈ മുന്നറിയിപ്പ് അവഗണിക്കുന്നത് കടി കിട്ടാൻ സാധ്യത കൂട്ടും. അതുപോലെ, മുറുമുറുപ്പും നട്ടെല്ലിനു മുകളിലുള്ള ഭാഗത്തെ രോമങ്ങൾ ഉയർന്നുനിൽക്കുന്നതും ഭയപ്പെടുത്തൽ അല്ലെങ്കിൽ കോപ ത്തെ സൂചിപ്പിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT