അരുമമൃഗ ചികിത്സാരംഗം വളരെയധികം ആധുനികമായി മുന്നേറുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഹൃദയശസ്ത്രക്രിയകൾ, ഡയാലിസിസ് അടക്കം X-Ray, CT, MRI വരെ മുൻപ് തന്നെ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ, അരുമ മൃഗ ചികിത്സയുടെ ഇത്തരത്തിലുള്ള വളർച്ചയിൽ ഇന്നും ജനങ്ങൾക്കു വളരെ പരിമിതയ അറിവ് മാത്രമേയുള്ളൂ എന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുമമൃഗ ചികിത്സാരംഗം വളരെയധികം ആധുനികമായി മുന്നേറുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഹൃദയശസ്ത്രക്രിയകൾ, ഡയാലിസിസ് അടക്കം X-Ray, CT, MRI വരെ മുൻപ് തന്നെ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ, അരുമ മൃഗ ചികിത്സയുടെ ഇത്തരത്തിലുള്ള വളർച്ചയിൽ ഇന്നും ജനങ്ങൾക്കു വളരെ പരിമിതമായ അറിവ് മാത്രമേയുള്ളൂ എന്നതാണ് വസ്തുത. അരുമ ചികിത്സാരംഗത്ത് അൾട്രാസൗണ്ട് സ്കാനിങ്ങിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇന്നു കേരളത്തിലെ ഒട്ടുമിക്ക അരുമ ക്ലിനിക്കുകളിലും അൾട്രാസൗണ്ട് സ്കാനിങ് സംവിധാനമുണ്ട്.

പ്രധാനമായും മനുഷ്യരിൽ എന്നപോലെ നായ്ക്കളിയും, പൂച്ചകളിലും ഉദരഭാഗത്തെ ആന്തരിക അവയവങ്ങളുടെ വ്യക്തമായ രോഗനിർണയത്തിനും (Abdominal Ultrasonography), ഗർഭാവസ്ഥയുടെ പരിശോധനയ്ക്കും (Pregnancy diagnosis),  ഹൃദസംബന്ധമായ രോഗനിർണങ്ങൾക്കും (Echocardiography) വേണ്ടിയാണ് സ്കാനിങ് ആവശ്യമായി വരുക.

ADVERTISEMENT

‌ആന്തരിക അവയവങ്ങളായ കരൾ, പിത്താശയം, ആമാശയം, കുടൽ, പാൻക്രിയാസ്, വൃക്ക, പ്ലീഹ, മൂത്രാശയം, ധമനികൾ, പ്രോസ്റ്റേറ്റ് മുതലായവയുടെ രോഗനിർണയം അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ സാധ്യമാണ്. അവയവങ്ങളിലെ ട്യൂമർ (കാൻസർ) വളർച്ചകൾ, താരതമ്യേന അപകടകാരികളല്ലാത്ത മറ്റുള്ള മുഴകളിൽനിന്നും ഡോപ്ലെറിന്റെ സഹായത്തോടെ തിരിച്ചറിയാൻ അൾട്രാസൗണ്ട് വഴി സാധിക്കുന്നു. 

കൂടുതൽ വ്യാപ്തിയിലുള്ള രോഗനിർണയത്തിനായി സാമ്പിൾ ശേഖരിക്കാൻ ultrasound guided fine needle aspirationഉം പ്രായോഗികമാണ്. 

1. മൂത്രസഞ്ചിയിൽ കല്ല് (നായ), 2. കുടലിൽ തടസം (നായ), 3. കരളിലെ ട്യൂമർ (Doppler, നായ), 4. ഹൃദയത്തിൽ നീർക്കെട്ട് (പൂച്ച ), 5. കരളിന്റെയും വൃക്കയുടെയും ഇടയിൽ ദ്രാവക ശേഖരം (പൂച്ച), 6. തകരാറിലായ വൃക്ക (പൂച്ച)
ADVERTISEMENT

പൊതുവെ നായ്ക്കുട്ടികൾ അബദ്ധത്തിൽ വിഴുങ്ങുന്ന അനാവശ്യ വസ്തുക്കൾ (foreign bodies) മുഖാന്തരം കുടലിലും, ആമാശയത്തിലുമുണ്ടാകാവുന്ന, X-rayൽ എളുപ്പത്തിൽ ദൃശ്യമാകാത്ത ബുദ്ധിമുട്ടുകൾ കൃത്യമായി കണ്ടെത്താനും ultrasound സഹായിക്കുന്നു. നായ്ക്കളുടെയും പൂച്ചകളുടെയും മൂത്രസഞ്ചിയിലും, പിത്തസ​ഞ്ചിയിലും മറ്റും പൊതുവായി കാണപ്പെടാറുള്ള കല്ലുകൾ (Calculi) വളരെ എളുപ്പത്തിൽ കണ്ടെത്താനും സ്കാനിങ്ങിനു കഴിയും.

അവയവങ്ങളുടെ വീക്കങ്ങൾ അളന്ന് ആരോഗ്യമുള്ളവയുടെയുമായി താരതമ്യം ചെയ്യാനും, ചില മൃഗങ്ങളിൽ കാണ്ടുവരാറുള്ള ഉള്ളിലെ അസാധാരണമായ ദ്രാവക ശേഖരം (ascites) അതിവേഗം തിരിച്ചറിയാനും സ്കാനിങ് വഴി സാധ്യമാകും. ഗർഭസ്ഥ ശിശുക്കളുടെ പ്രായം പ്രവചിക്കാനും, അവയുടെ ഹൃദയമിടിപ്പ് അളക്കാനും എളുപ്പത്തിൽ സാധ്യമാണ്. അരുമമൃഗങ്ങളുടെ ഗർഭശയത്തിൽ വളരെ പൊതുവായി കണ്ടുവരാറുള്ള പഴുപ്പു നിറയുന്ന അവസ്ഥ (pyometra) കണ്ടെത്താനും, ശസ്ത്രക്രിയ വൈകിപ്പിക്കാതെ സാധ്യമാകുന്നതു വഴി ജീവൻ രക്ഷിക്കാനും കഴിയും.

ADVERTISEMENT

അതുപോലെ പ്രായമേറിയ മൃഗങ്ങളുടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ echocardiographyയിലൂടെ കൃത്യമായി തിരിച്ചറിയാനും,  ആവശ്യമായ ചികിത്സാ ഉചിതമായ സമയത്തു ആരംഭിക്കാനും കഴിവുള്ള വിദഗ്‌ധർ ധാരാളം ഇന്നു കേരളത്തിൽ ഉണ്ട്‌.

(ബഹ്‌റൈനിൽ സ്മോൾ അനിമൽ സർജനും സോണോളൊജിസ്റ്റുമാണ് ലേഖകൻ.)