വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾക്കൊപ്പം ലൈബ്രറി, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ ഫോർട്ട് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ പ്രമുഖ പെറ്റ് ഹൈപ്പർമാർക്കറ്റും പെറ്റ് ഗ്രൂമിങ് ശൃംഖലയുമായ ‘ROMS N RAKS’ഉം ശാന്ത ബുക്ക് സ്റ്റാളും ചേർന്നാണ് ഈ സംരംഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾക്കൊപ്പം ലൈബ്രറി, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ ഫോർട്ട് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ പ്രമുഖ പെറ്റ് ഹൈപ്പർമാർക്കറ്റും പെറ്റ് ഗ്രൂമിങ് ശൃംഖലയുമായ ‘ROMS N RAKS’ഉം ശാന്ത ബുക്ക് സ്റ്റാളും ചേർന്നാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ ബെർണാഡ് റോഡിൽ തുടക്കം കുറിച്ച ബോബോ ഞായറാഴ്ച എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡനും കുടുംബവും തങ്ങളുടെ വളർത്തു നായ‌യ്‌ക്കൊപ്പം ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് കൗതുകക്കാഴ്ചയായി. 

ബോബോ എന്നത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ആശയമാണ്. വളർത്തു മൃഗങ്ങൾക്കുള്ള സേവനങ്ങൾക്കൊപ്പം അവയുടെ ഉടമസ്ഥർക്ക് ഗുണപരമായി സമയം ചെലവഴിക്കാൻ പാകത്തിലുള്ള പുസ്തകശാലയും കഫേയും ഒരു മേൽക്കൂരയ്ക്കു കീഴിൽ സമന്വയിപ്പിക്കുന്ന മികച്ച ഇടം സൃഷ്ടിക്കുക എന്നതാണ് ബോബോ എന്ന നൂതന സംരംഭം ലക്ഷ്യമിടുന്നത്. ‘‘വളർത്തു മൃഗങ്ങളുടെയും അവയുടെ ഉടമസ്ഥരുടെയും വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ബോബോ സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള ഒരിടം ആദ്യത്തേതാണ്.’’ ഈ സവിശേഷമായ ആശയത്തിന് പിന്നിലെ സംരംഭകയായ മിഥില ജോസ് പറഞ്ഞു. 

ADVERTISEMENT

വളർത്തുമൃഗങ്ങൾക്ക് ഇടപഴകാനും കളിക്കാനും വിശ്രമിക്കാനും കഴിയുന്ന രീതിയിലുള്ള അന്തരീക്ഷത്തിന് ഊന്നല്‍ നൽകിയാണ് ബോബോ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ, വളർത്തുമൃഗങ്ങൾക്കായി പ്രഫഷനൽ ഗ്രൂമിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വളർത്തു നായ്ക്കൾക്കുള്ള ഒരു ആഡംബര സ്വീറ്റ്മുറി ഉൾപ്പെടെ, പൂച്ചകൾക്കും നായ്ക്കൾക്കും പ്രത്യേക താമസ സ്ഥലങ്ങൾ, വളർത്തു മൃഗങ്ങൾക്കായുള്ള ഉൽപന്നങ്ങളുടെ വിശാലമായ നിര എന്നിവ ബോബോയിൽ സജ്ജമാക്കിയിട്ടുണ്ട്. പുസ്തകങ്ങൾ, സ്റ്റേഷനറികൾ, കലാസാമഗ്രികൾ എന്നിവയുടെ വിശാലമായ ശേഖരവും ഇവിടെയുണ്ട്. പുസ്തക പ്രേമികൾക്കും വളർത്തുമൃഗ പ്രേമികൾക്കും ഒരുപോലെ മികച്ച ഒരിടമായി മാറ്റുകയാണ് ഈ സജ്ജീകരണങ്ങൾ. വളർത്തു മൃഗങ്ങൾക്കും അവയുടെ ഉടമസ്ഥർക്കും പ്രത്യേക മെനു അവതരിപ്പിക്കുന്ന ഒരു കഫേയും ഇവിടെ ഉണ്ട്. 

‘‘ബോബോ വെറുമൊരു വളർത്തുമൃഗ സംരക്ഷണ കേന്ദ്രമല്ല; വളർത്തുമൃഗങ്ങൾക്കായുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് പുസ്തക ശേഖരവും കഫെയും ആസ്വദിക്കാനുമുള്ള സവിശേഷമായ ഒരു സ്ഥാപനമാണ് ഫോർട്ട് കൊച്ചിയിലെ ബോബോ. വളർത്തുമൃഗങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവയുടെ സംയോജനം വളർത്തുമൃഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ ബന്ധത്തെ ആഘോഷിക്കുന്ന സവിശേഷ സ്ഥാപനമാണ് ഇത്,’’ മിഥില ജോസ് കൂട്ടിച്ചേർത്തു.