‘യു ആൻഡ് ഐ ഇൻ ദിസ് ബ്യൂട്ടിഫുൾ വേൾഡ്’; ഹച്ച് വളർത്തിയ നായ്ക്കുട്ടി! പക്ഷേ...
മൊബൈല്‍ ഫോണിന്റെ പഴയ ഒരു പരസ്യത്തിലെ കൊച്ചുബാലനെ എങ്ങും എപ്പോഴും പിന്തുടര്ന്നിരുന്ന പഗ് എന്ന ഇത്തിരിക്കുഞ്ഞന് നായയെ മലയാളികള്‍ ഇന്നും പ്രിയപ്പെട്ടവനായി മനസ്സില്‍ സൂക്ഷിക്കുന്നു. കേവലം ഒരടിയോളം ഉയരം, 6-9 കിലോഗ്രാം ഭാരം, ഉറച്ച ശരീരം, നീളം കുറഞ്ഞ രോമം, ചാര/ക്രീം/കറുപ്പ് നിറങ്ങൾ, ചപ്പിയ മുഖത്തോടെ

മൊബൈല്‍ ഫോണിന്റെ പഴയ ഒരു പരസ്യത്തിലെ കൊച്ചുബാലനെ എങ്ങും എപ്പോഴും പിന്തുടര്ന്നിരുന്ന പഗ് എന്ന ഇത്തിരിക്കുഞ്ഞന് നായയെ മലയാളികള്‍ ഇന്നും പ്രിയപ്പെട്ടവനായി മനസ്സില്‍ സൂക്ഷിക്കുന്നു. കേവലം ഒരടിയോളം ഉയരം, 6-9 കിലോഗ്രാം ഭാരം, ഉറച്ച ശരീരം, നീളം കുറഞ്ഞ രോമം, ചാര/ക്രീം/കറുപ്പ് നിറങ്ങൾ, ചപ്പിയ മുഖത്തോടെ ആഴത്തിലുള്ള ചുളിവുകള്‍, കീഴ്ത്താടി മേല്‍ത്താടിയേക്കാള്‍ അല്‍പ്പം മുന്നോട്ട് തള്ളി നില്ക്കും. മുതുക് കുറുകിയതും നേരെയുള്ളതും, വാല് നന്നായി ചുരുണ്ട് ഇടുപ്പിന് മുകളില്‍ ഇരിക്കും (രണ്ടു ചുരുളുകളുള്ള വാല് ഉത്തമം), നിവര്‍ന്ന് ഉറപ്പുള്ള കാലുകള്‍ തുടങ്ങിയവയാണ് ശരീരരചന. തുറിച്ച ഉണ്ടക്കണ്ണുകളിലെ ദൈന്യഭാവം നമ്മുടെ ഹൃദയത്തില്‍ തൊടും.
വീടിനുള്ളില്‍ കൂട്ടായി വളര്‍ത്താന്‍ പറ്റിയ ഇനമാണ് പഗ്. വീട്ടുകാരോട് അചഞ്ചലമായ കൂറും, സ്നേഹവുമുണ്ടാകും. കളിയും തമാശയും ആസ്വദിക്കുന്ന, ചിലപ്പോള്‍ വാശി പിടിക്കുന്ന ചങ്ങാതി. നല്ല ബുദ്ധിയുള്ളതിനാല്‍ പരിശീലനത്തിന് വഴങ്ങും. വീടു കാക്കാനും ഇവര്‍ മിടുക്കരാണ്. കുട്ടികളോടും അതിഥികളോടും സ്നേഹവും മര്യാദയും കാണിക്കുന്ന നല്ല പിള്ളയാണ് പഗ്. പക്ഷേ ഉടമ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയാല്‍ അല്‍പ്പം കുറുമ്പു കാട്ടാന്‍ മടിക്കില്ലായെന്ന് മാത്രം.
പ്രിയമേറെയുള്ള ഇനമാണെങ്കിലും പഗുകള്ക്ക് ചില പ്രത്യേക പരിചരണങ്ങള്‍ ആവശ്യമാണ്. പഗിനെ സ്വന്തമാക്കിയാല്‍ പോരാ, കാര്യമായി കരുതുക വേണമെന്ന് ചുരുക്കം.
- മുഖത്തെ ചുളിവുകള്‍ നനഞ്ഞ തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം.
- രോമത്തിന് നീളം കുറവെങ്കിലും പൊഴിയാന്‍ സാധ്യതയുള്ളതിനാല്‍ ഇടയ്ക്കിടെ ചീകി മിനുക്കണം.
- പല്ലുകള്‍ ബ്രഷ് ചെയ്ത് ദന്തരോഗങ്ങള്‍ തടയണം.
- ചെവികള്‍ വൃത്തിയായി സൂക്ഷിക്കണം. കുളിപ്പിക്കുമ്പോള്‍ ചെവിയില്‍ വെള്ളം കയറാതെ നോക്കണം.
- വീടിനുള്ളില്‍ വളര്‍ത്തുന്നവയുടെ നഖം വെട്ടിയോ, രാകിയോ ചെറുതാക്കിവയ്ക്കണം.
- ശരീരഘടനയുടെ പ്രത്യേകതകള്‍ മൂലം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇവയുടെ കൂടപ്പിറപ്പാണ്.
- ചപ്പിച്ചുളുങ്ങിയ മുഖമായതിനാല്‍ മുഖം ശരിക്കു തുറക്കാതെ ശ്വസനം വായില്‍ക്കൂടി നടത്തേണ്ടതായി വന്നേക്കാം
- മേല്വായ അല്ലെങ്കില്‍ അണ്ണാക്ക് പിറകിലേക്ക് നീണ്ട് ശ്വാസക്കുഴലിന് തടസ്സം സൃഷ്ടിച്ച് കുറച്ചു സമയത്തേക്ക് മയക്കമോ, ചിലപ്പോള്‍ മരണമോ സംഭവിക്കാം. അതിനാല്‍ അധിക വ്യായാമം (പ്രത്യേകിച്ച് ചൂടുകാലത്ത്) ഒഴിവാക്കണം.
- ശരീരോഷ്മാവ് ക്രമീകരിക്കുന്നതില്‍ ശ്വാസോച്ഛ്വാസം പ്രധാനമാണ്. ശ്വസനശേഷി കുറവായ പഗ് നായ്ക്കള്‍ക്ക് ചൂട് സഹിക്കാനുള്ള കഴിവ് കുറവാണ്.
- പഗ് നായ്ക്കളില്‍ മാത്രം കാണുന്ന അപസ്മാരം, മസ്തിഷ്ക വീക്കം എന്നിവയുണ്ട്.
- നട്ടെല്ലിന്റെ ഡിസ്ക്കുകള്‍, ഇടുപ്പിലെ സന്ധികള്‍, കാല്‍മുട്ടുകള്‍ എന്നിവ തകരാറിലാകാന്‍ സാധ്യത കൂടുതല്‍.
- പുറത്തേക്കു തള്ളി നില്ക്കുന്ന ഉണ്ടക്കണ്ണുകള്‍ക്ക് മുറിവേല്ക്കാന് സാധ്യത കൂടുതല്‍.
- ഗര്‍ഭധാരണവും പ്രസവവും ബുദ്ധിമുട്ടാകാനും, സിസേറിയനിലെത്താനും സാധ്യത കൂടുതല്‍.
- തോന്നുംപടി ഭക്ഷണം കഴിച്ച് പൊണ്ണത്തടിയന്മാരാകാന് സാധ്യത കൂടുതല്‍. ഒത്ത ശരീരഘടനയുള്ള പഗിന്റെ നെഞ്ചില്‍ തടവിയാല്‍ വാരിയെല്ലുകള്‍ തൊടാന്‍ പറ്റും.
- ഹൃദയം, കിഡ്നി, മൂത്രാശയ സംബന്ധ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.