മൃഗാശുപത്രികളിലോ മറ്റു കൃത്രിമ ബീജാധാന കേന്ദ്രങ്ങളിലോ ലഭ്യമായ വിത്തുകാളകളുടെ ഏതെങ്കിലും ഒരു ബീജം ഉപയോഗിച്ച് തങ്ങളുടെ പശുക്കളിൽ കൃത്രിമ ബീജസങ്കലനം നടത്തി ചെനയേൽപ്പിക്കുന്ന പതിവുരീതികളിൽനിന്ന് മാറിനടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃത്രിമ ബീജാധാനത്തിനുപയോഗിക്കുന്ന ബീജമാത്ര ഏതു

മൃഗാശുപത്രികളിലോ മറ്റു കൃത്രിമ ബീജാധാന കേന്ദ്രങ്ങളിലോ ലഭ്യമായ വിത്തുകാളകളുടെ ഏതെങ്കിലും ഒരു ബീജം ഉപയോഗിച്ച് തങ്ങളുടെ പശുക്കളിൽ കൃത്രിമ ബീജസങ്കലനം നടത്തി ചെനയേൽപ്പിക്കുന്ന പതിവുരീതികളിൽനിന്ന് മാറിനടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃത്രിമ ബീജാധാനത്തിനുപയോഗിക്കുന്ന ബീജമാത്ര ഏതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗാശുപത്രികളിലോ മറ്റു കൃത്രിമ ബീജാധാന കേന്ദ്രങ്ങളിലോ ലഭ്യമായ വിത്തുകാളകളുടെ ഏതെങ്കിലും ഒരു ബീജം ഉപയോഗിച്ച് തങ്ങളുടെ പശുക്കളിൽ കൃത്രിമ ബീജസങ്കലനം നടത്തി ചെനയേൽപ്പിക്കുന്ന പതിവുരീതികളിൽനിന്ന് മാറിനടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃത്രിമ ബീജാധാനത്തിനുപയോഗിക്കുന്ന ബീജമാത്ര ഏതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗാശുപത്രികളിലോ മറ്റു കൃത്രിമ ബീജാധാന കേന്ദ്രങ്ങളിലോ ലഭ്യമായ ഏതെങ്കിലും വിത്തുകാളയുടെ ബീജം ഉപയോഗിച്ച് തങ്ങളുടെ പശുക്കളിൽ കൃത്രിമ ബീജസങ്കലനം നടത്തി ചെനയേൽപ്പിക്കുന്ന പതിവുരീതികളിൽനിന്ന് മാറിനടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃത്രിമ ബീജാധാനത്തിനുപയോഗിക്കുന്ന ബീജമാത്ര ഏതു വിത്തുകാളയുടേതാണെന്നും ആ കാളയുടെ അമ്മപ്പശുവിന് എത്ര ലീറ്റർ പാൽ ഉൽപാദനം ഉണ്ടെന്നും അറിഞ്ഞു മാത്രം (ഡാംസ് യീൽഡ് എന്നാണ് ഇതറിയപ്പെടുന്നത്), തങ്ങളുടെ പശുക്കളുടെ കൃത്രിമ ബീജാധാനം ചെയ്യുന്ന പുതുതലമുറ കർഷകരിന്നുണ്ട്. ആ ഒരു പുതുരീതിയിലേക്കു സംസ്ഥാനത്തെ മറ്റു ക്ഷീരകർഷകരും മാറേണ്ടതുണ്ട്.

മികച്ച നിലവാരമുള്ള ബീജമാത്ര ഉപയോഗിച്ച് തങ്ങളുടെ ഉയർന്ന ഉൽപാദനമുള്ള പശുക്കൾക്ക് കൃത്രിമബീജാധാനം നടത്തുന്നതു പോലെ തന്നെ പ്രധാനമാണ് അതുവഴിയുണ്ടാവുന്ന കിടാക്കൾക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുക എന്നതും. ഇതിനെല്ലാം കർഷകരെ സഹായിക്കുന്നതിനായി ജില്ലാതലത്തിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കാസർകോട് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ്. പാൽപ്പൊലിമ എന്നു പേരിട്ടിരിക്കുന്ന പുതിയ ആശയത്തിനു രൂപം നൽകിയത് ജില്ലാ മൃഗസംരക്ഷണ ഓഫിസർ കൂടിയായ ഡോ. പി.കെ.മനോജ് കുമാറാണ്. മൃഗാശുപത്രികൾ മുഖേനെ ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണസംഘങ്ങളുടെയും സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. 2027 ആകുമ്പോഴേക്ക് ജില്ലയിൽ പാലുൽപ്പാദനത്തിൽ 10 മുതൽ 20 വരെ ശതമാനം വളർച്ച പാൽപ്പൊലിമ പദ്ധതി ലക്ഷ്യമിടുന്നു. 

ADVERTISEMENT

നാലായിരം ലീറ്റർ ചുരത്തുന്ന മിൽക്കി, പതിനാലായിരവും കടന്ന് ചുരത്തും അഡോൾഫ്; വേണം ഉൽപാദനമറിഞ്ഞ് പശുക്കളിൽ കൃത്രിമബീജാധാനം 

കന്നുകാലികളെ സംബന്ധിച്ച് പാലുൽപാദനക്ഷമത എന്ന പാരമ്പര്യഗുണം 30 ശതമാനം വരെ അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടും. അതുകൊണ്ടുതന്നെ പിൻതലമുറയിൽ മികച്ച ഉൽപാദനമുള്ള തള്ളപ്പശുക്കൾക്ക് ജനിച്ച വിത്തുകാളകളുടെ ബീജമാത്രകൾ ഉപയോഗിച്ചു മേൽത്തരം പശുക്കളിൽ ബീജാധാനം ഉറപ്പാക്കുന്നതിനു വലിയ പ്രാധാന്യമുണ്ട്. കാരണം മികച്ച ഉൽപാദനം പ്രതീക്ഷിക്കുന്ന പശുക്കളിൽ മികച്ച ഡാംസ് യീൽഡ് ഉള്ള വിത്തുകാളകളുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനം നടത്തിയാൽ ജനിക്കുന്ന പശുക്കിടാക്കൾക്കും അതിനൊത്ത ഉൽപാദനക്ഷമത ഉണ്ടാവും.

മികച്ച ഡാംസ് യീൽഡ് ഉള്ള ക്രോസ് ബ്രീഡ് ജഴ്സി, ക്രോസ് ബ്രീഡ് ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ശുദ്ധയിനം ജഴ്സി, ശുദ്ധയിനം ഹോൾസ്റ്റീൻ ഫ്രീഷ്യൻ ഇനത്തിൽപ്പെട്ട മേൽത്തരം വിത്തുകാളകളുടെ ഫ്രോസൺ പ്രീമിയം സെമനുകൾ ഇന്ന് മൃഗാശുപത്രികൾ മുഖേനെ കർഷകർക്ക് കേവലം 25 രൂപ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നുമുണ്ട്. ഉൽപാദനമറിഞ്ഞ് പശുക്കളിൽ കൃത്രിമബീജാധാനം നടത്തുന്നതുമായും കന്നുകുട്ടി പരിപാലനവുമായും ബന്ധപ്പെട്ട പ്രായോഗിക അറിവുകൾ കർഷകരിലെത്തിക്കുന്നതിനായുള്ള വിജ്ഞാനവ്യാപന പരിപാടികളാണ് പാൽപ്പൊലിമ പദ്ധതിയുടെ പ്രധാന ഭാഗം. കാസർകോട് ജില്ലയിലെ വിവിധ ക്ഷീര സഹകരണ സംഘങ്ങളിൽ കർഷകർക്ക് ഇതു സംബന്ധിച്ച് വിജ്ഞാന വ്യാപന ക്ലാസുകൾ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ നൽകിക്കഴിഞ്ഞു. 

ഏതു പശുവിനാണോ കൃത്രിമ ബീജാധാനം നടത്തുന്നത് ആ പശുവിന്റെ മൊത്തം പാലുൽപാദനത്തിന് അനിയോജ്യമായ ബീജമാത്ര വേണം മദിവേളയിൽ കുത്തിവയ്ക്കുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. പശുവിന്റെ മൊത്തം പാലുൽപാദനത്തെ അറിയണമെങ്കിൽ പശുവിന്റെ പരമാവധി പാലുൽപാദനക്ഷമത അഥവാ പീക്ക് യീൽഡിനെപ്പറ്റി കർഷകർ മനസ്സിലാക്കിയിരിക്കണം. ഒരു പ്രസവം കഴിഞ്ഞ് 6 - 8 ആഴ്ചകളിലെ പാലുൽപാദനത്തിന്റെ അളവിനെയാണ് ഒരു കറവപ്പശുവിന്റെ പീക്ക് യീൽഡ് എന്നു വിളിക്കുന്നത്. ഇതെല്ലാം കൃത്യമായി മനസ്സിലാക്കണമെങ്കിൽ ഫാമിൽ ഉൽപാദനം സംബന്ധിച്ച റജിസ്റ്ററുകൾ സൂക്ഷിക്കണം. പശുവിന്റെ പീക്ക് യീൽഡിനെ 200കൊണ്ട് ഗുണിച്ചാൽ 305 ദിവസം നീളുന്ന കറവക്കാലത്തെ മൊത്തം പാലുൽപാദനത്തിന്റെ അളവ് ഏകദേശം കിട്ടും. ഈയൊരു പാലളവിനോട് അടുത്തുനിൽക്കുന്ന മൊത്ത പാൽ ഉൽപാദനം പ്രതീക്ഷിക്കുന്ന ഡാംസ് യീൽഡ് ഉള്ള കാളകളുടെ ബീജം വേണമാവണം തിരഞ്ഞെടുക്കേണ്ടത്. 

കെഎൽഡിബിയുടെ എച്ച്എഫ് കാള അഡോൾഫ്
ADVERTISEMENT

ഉദാഹരണത്തിന്, കേരള കന്നുകാലി വികസന ബോർഡ് ഉത്തര കേരളത്തിലും തിരുവനന്തപുരത്തും ഇടുക്കിയിലും എറണാകുളത്തും വിതരണം ചെയ്യുന്ന മിൽക്കി എന്ന സങ്കരയിനം ജേഴ്സി വിത്തുകാളയുടെ ബീജമാത്രയ്ക്ക് 3750 ലീറ്റർ മാത്രമാണ് ഉൽപാദന ക്ഷമതയെങ്കിൽ അഡോൾഫ് എന്ന ഹോൾസ്റ്റീൻ ഫ്രീഷ്യൻ ജനുസ്സിൽപ്പെട്ട വിത്തുകാളയുടെ ബീജമാത്രക്ക് 14,000 ലീറ്റർ വരെ ഉൽപാദനക്ഷമതയുണ്ട്. കാൾസൺ എന്ന വിത്തുകാളയുടെ ബീജമാത്രയ്ക്ക് 5000 ലീറ്ററാണ് പാലുൽപാദനക്ഷമത പ്രതീക്ഷിക്കുന്നതെങ്കിൽ കാസ്പിയൻ വിത്തുകാളയുടെ ബീജമാത്രയ്ക്ക് 14,000 ലീറ്റർ വരെ ഉൽപാദനക്ഷമതയുണ്ട്.

ചുരുക്കത്തിൽ, ഒരു പാലുൽപാദകാലയളവിൽ 4000 ലീറ്റർ മാത്രം പാൽ ശരാശരി നൽകുമെന്ന് പ്രതീക്ഷിക്കുന്ന പശുവിന് അതിനേക്കാൾ പാൽ നൽ‌കാൻ ശേഷിയുള്ള പശുക്കുട്ടികൾ ജനിക്കണമെങ്കിൽ മികച്ച ഡാംസ് യീൽഡ് ഉള്ള കാളകളുടെ സെമെൻ തിരഞ്ഞെടുക്കണം. കൂടുതൽ ഉൽപാദനം പ്രതീക്ഷിക്കുന്ന ബീജമാത്രകളാണ് പ്രീമിയം സെമനുകൾ എന്നറിയപ്പെടുന്നത്. 

കെഎൽഡിബിയുടെ എച്ച്എഫ് കാള കാസ്പിയൻ

ഇത്തരം പ്രീമിയം ബീജമാത്രകളെക്കുറിച്ച് അറിയാൻ കർഷകർക്ക് കേരള കന്നുകാലി വികസന ബോർഡ് പുറത്തിറക്കുന്ന ബുൾ അലോട്ട്മെ്റ് ചാർട്ട് പരിശോധിക്കാം. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ വെബ്സൈറ്റിലും ഇത് ലഭ്യമാണ്. 

കൃത്രിമ ബീജാധാനത്തിനു വരുന്ന ജീവനക്കാരുമായി ബന്ധപ്പെട്ട് മികച്ച ബീജമാത്രകൾ ലഭ്യമാക്കാൻ കർഷകർക്ക് ആവശ്യപ്പെടാം. കർഷകർ ആവശ്യപ്പെടുന്ന ബീജങ്ങൾ ലഭ്യമാക്കാൻ കേരള കന്നുകാലി വികസന ബോർഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ തിരഞ്ഞെടുത്ത മൃഗാശുപത്രികളിൽ ഉയർന്ന ഉൽപാദനക്ഷമതയുള്ള കാളകളുടെ ബീജം ഉറപ്പാക്കുന്നതിനായുള്ള നടപടികളും പാൽപ്പൊലിമ പദ്ധതിയുടെ ഭാഗമായി കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ സഹകരണത്തോടെ ജില്ലാ മൃഗസംരക്ഷണവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കർഷകർക്ക് ആവശ്യനുസരണം പ്രീമിയർ സെമനുകൾ തുച്ഛമായ നിരക്കിൽ ലഭ്യമാവുന്ന അവസരം ഇതോടെ ഒരുങ്ങും. 

ADVERTISEMENT

കിടാക്കൾക്ക് മികച്ച പരിപാലനം

ഇന്നത്തെ കിടാരികൾ നാളെയുടെ കാമധേനുക്കളാണന്ന് പറയാറുണ്ട്. മികച്ച ഡാംസ് യീൽഡ് ഉള്ള വിത്തുകാളകളുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനം നടത്തുന്നതിനൊപ്പം അങ്ങനെയുണ്ടാവുന്ന കിടാക്കൾക്ക് ഏറ്റവും മികച്ച പരിപാലനവും ഉറപ്പാക്കണം. കാരണം പാൽ ഉൽപാദനക്ഷമതയെ 70 ശതമാനത്തോളം സ്വാധീനിക്കുന്നത് തൊഴുത്തിൽ ഒരുക്കുന്ന പരിപാലന പരിചരണ മുറകളാണ്.

കിടാരികളെ ഗുണനിലവാരമുള്ള തീറ്റയും മികച്ച പരിചരണവും ആരോഗ്യപരിരക്ഷയും നൽകി വളർത്തിയാൽ അവയുടെ വളർച്ചയുടെ വേഗം കൂടും. നേരത്തെ മദി ലക്ഷണങ്ങൾ കാണിക്കുകയൂം കൃത്രിമബീജാധാനം നടത്താൻ പാകമാവുകയും പ്രസവം നേരത്തെയാവുകയും ചെയ്യും. 

ജനിച്ച് വീഴുന്നതു മുതൽ വേണം ശാസ്ത്രീയ കിടാരി പരിപാലനം

ജനിച്ച് ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്റെ 10 ശതമാനം എന്ന അളവിൽ കന്നിപ്പാല്‍ കിടാവിനു നൽകണം. അതിന്റെ ആദ്യ ഘഡു ജനിച്ച് അര മണിക്കൂറിനകം നൽകണം. ഈ അളവിൽ പാൽ കിടാവ് സ്വമേധയാ കുടിക്കാൻ സാധ്യത കുറവായതിനാൽ ആവശ്യമായ കന്നിപ്പാൽ കറന്നെടുത്ത് ഒരു മിൽക്ക് ഫീഡിങ് ബോട്ടിലിൽ നിറച്ച് കിടാക്കൾക്ക് നൽകുന്നതാണ് ഏറ്റവും ഉചിതം. വേനലിൽ പുതുമഴ പെയ്യുമ്പോൾ എങ്ങനെയാണോ ഉണങ്ങി കിടക്കുന്ന മണ്ണ് പെയ്തിറക്കുന്ന വെള്ളത്തെ ഒരു തുള്ളി പോലും കളയാതെ വലിച്ചെടുക്കുന്നത്, അതുപോലെ കന്നിപ്പാൽ പൂർണമായും പശുക്കിടാവിന്റെ കുടലിൽവച്ച് വലിച്ചെടുക്കപ്പെടും. കന്നിപ്പാൽ അധികം ഉണ്ടെങ്കിൽ കറന്നെടുത്ത് തണുപ്പിച്ച് സൂക്ഷിക്കാനും തുടർന്നുള്ള ദിവസങ്ങളിൽ കിടാവിനു തന്നെ നൽകാനും ശ്രദ്ധിക്കണം. അതായത് കിടാക്കൾക്ക് അതീവ ഗുണപ്രദമായ കന്നിപ്പാൽ ഒരു തുള്ളി പോലും കളയരുത് എന്നു ചുരുക്കം.

30 കിലോ ശരീരതൂക്കത്തിൽ ജനിച്ച ആരോഗ്യവും വളർച്ചയുമുള്ള കിടാരികൾക്ക് 6 മാസം മുതൽ 9 മാസം വരെയുള്ള പ്രായത്തിൽ സാധാരണ 120 മുതൽ 150 കിലോ വരെ തൂക്കം ഉണ്ടാവും. ഇവയ്ക്ക് 1.75 - 2 കിലോഗ്രാം സമീകൃത തീറ്റയും 10 കിലോ ഗുണമേന്മയുള്ള തീറ്റപ്പുല്ലും ദിനംപ്രതി നൽകണം. 10 മുതൽ 15 വരെ മാസം പ്രായമുള്ള കിടാരികൾക്ക് 150–200 കിലോഗ്രാം തൂക്കമുണ്ടാകും. സമീകൃതാഹാരം 2 കിലോ, തീറ്റപ്പുല്ല് 15–20 കിലോ എന്നിവ നൽകണം. 16 മാസം മുതൽ 20 മാസം വരെ ശരീരഭാരം 200–250 കിലോ ഉണ്ടാകും. തീറ്റ 2.25 കിലോയും തീറ്റപുല്ല് 20 -25 കിലോയും നൽകണം. 20 മാസത്തിനു മുകളിൽ പ്രായമുള്ള കിടാരികൾക്ക് 2.5 കിലോ തീറ്റയും 25 കിലോ തീറ്റപ്പുല്ലും നൽകണം. ഇങ്ങനെ കിടാപരിപാലനത്തിൽ ശ്രദ്ധിക്കാൻ ഏറെയുണ്ട്.

കിടാരികൾക്ക് നൽകാവുന്ന ഒട്ടേറെ കിടാരി തീറ്റകൾ വിപണിയിലുണ്ട്. സർക്കാരിന്റെ കിടാരി പരിപാലന പദ്ധതികളിൽ ഉൾപ്പെട്ട കിടാങ്ങൾക്ക് സബ്സിഡി നിരക്കിൽ സമീകൃത തീറ്റയും ലഭ്യമാണ്. അതല്ലെങ്കിൽ കർഷകർക്ക് വിദഗ്ധ ഉപദേശം തേടി പിണ്ണാക്കും ധാന്യങ്ങളും തവിടുകളും ധാതുമിശ്രിതങ്ങളും തരാതരം പോലെ ചേർത്ത് കിടാരി തീറ്റ സ്വയം തയാറാക്കി നൽകാവുന്നതുമാണ്. കിടാരികളിൽ വളർച്ച നടക്കുന്ന പ്രായമായതിനാൽ പിണ്ണാക്ക് അടങ്ങിയതും മാംസ്യത്തിന്റെ അളവ് കൂടിയതുമായ തീറ്റയാണ് കൂടുതൽ നൽകേണ്ടത് എന്നകാര്യം ഇങ്ങനെ തീറ്റ സ്വയം തയാറാക്കുമ്പോൾ മറക്കരുത്.

ഈ രീതിയിൽ ഏറ്റവും നല്ല പരിചരണമുറകൾ അവലംബിച്ച് ഏറ്റവും ശാസ്ത്രീയമായി വളർത്തുന്ന സങ്കരയിനം ഹോൾസ്റ്റൈൻ ഫ്രീഷ്യൻ, ജേഴ്സി പൈക്കിടാരികൾ ആദ്യ മദികാണിക്കുന്ന പ്രായം ശരാശരി 10-12 മാസമാണ്. ആദ്യത്തെ ഒന്നോ രണ്ടോ മദികൾ ഒഴിവാക്കി ഈ പ്രായത്തിൽ അവയെ കൃത്രിമ ബീജാധാനം നടത്തിയാൽ 22 - 24 മാസം പ്രായത്തിനുള്ളിൽ അവ പ്രസവിച്ച്  നറുംപാൽ ചുരത്തുന്ന പശുവായി മാറും, ഒപ്പം തൊഴുത്തിൽ കുഞ്ഞുകിടാവിനെ കൂടി കിട്ടും. ഒരു പശുവിനെ പുതുതായി വാങ്ങി തൊഴുത്തിൽ എത്തിക്കുന്നതിനേക്കാൾ ക്ഷീരകർഷകന് ആദായകരം ഈ രീതിയിൽ സ്വന്തം തൊഴുത്തിൽ പിറക്കുന്ന കിടാക്കളെ പശുക്കളാക്കി മാറ്റിയെടുക്കുന്നതാണ്. ഈ ഒരു ആദായ മാതൃകയെ ക്ഷീരകർഷകർക്ക് പരിചയപ്പെടുത്തുന്ന പരിശീലനങ്ങളും പാൽപ്പൊലിമ പദ്ധതിയുടെ ഭാഗമായി നടക്കും.

പുതിയ ബീജമാത്രകളുടെ ലോഞ്ചിങും പാൽപ്പൊലിമ കർഷക സെമിനാറും

പാൽപ്പൊലിമ പദ്ധതി സംബന്ധിച്ച ജില്ലാതല സെമിനാറും, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് പുറത്തിറക്കിയ ഉയർന്ന ജനിതകഗുണവും, മികച്ച പ്രജനനഗുണവും, ഉയർന്ന ഡാംസ് യീൽഡും ഉള്ള പുതിയ ബീജ മാത്രകളുടെ കാസർകോട് ജില്ലയിലെ ലോഞ്ചിങും ഒക്ടോബർ 14ന് കാസർകോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പങ്കെടുക്കുന്ന ചടങ്ങിൽ നടക്കും. ജില്ലാ മൃഗാശുപത്രിയിൽ സജ്ജമാക്കിയ ഡിജിറ്റൽ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.