1. ഏറ്റവും ഉൽപാദനമികവുള്ള കാടകളെ വേണം വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രയോജപ്പെടുത്താവുന്നവയാണ് ജപ്പാൻ കാടകൾ. ഇറച്ചിക്കും (ബ്രോയിലർ) മുട്ടയ്ക്കുമായി (ലയർ) പ്രത്യേകം പ്രത്യേകം ഉരുത്തിരിച്ചെടുത്ത സങ്കരയിനം കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. തമിഴ്‌നാട് വെറ്ററിനറി

1. ഏറ്റവും ഉൽപാദനമികവുള്ള കാടകളെ വേണം വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രയോജപ്പെടുത്താവുന്നവയാണ് ജപ്പാൻ കാടകൾ. ഇറച്ചിക്കും (ബ്രോയിലർ) മുട്ടയ്ക്കുമായി (ലയർ) പ്രത്യേകം പ്രത്യേകം ഉരുത്തിരിച്ചെടുത്ത സങ്കരയിനം കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. തമിഴ്‌നാട് വെറ്ററിനറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. ഏറ്റവും ഉൽപാദനമികവുള്ള കാടകളെ വേണം വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രയോജപ്പെടുത്താവുന്നവയാണ് ജപ്പാൻ കാടകൾ. ഇറച്ചിക്കും (ബ്രോയിലർ) മുട്ടയ്ക്കുമായി (ലയർ) പ്രത്യേകം പ്രത്യേകം ഉരുത്തിരിച്ചെടുത്ത സങ്കരയിനം കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. തമിഴ്‌നാട് വെറ്ററിനറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. ഏറ്റവും ഉൽപാദനമികവുള്ള കാടകളെ വേണം വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രയോജപ്പെടുത്താവുന്നവയാണ് ജപ്പാൻ കാടകൾ. ഇറച്ചിക്കും (ബ്രോയിലർ) മുട്ടയ്ക്കുമായി (ലയർ) പ്രത്യേകം പ്രത്യേകം ഉരുത്തിരിച്ചെടുത്ത സങ്കരയിനം കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. തമിഴ്‌നാട് വെറ്ററിനറി സർവകലാശാല വികസിപ്പിച്ച നാമക്കൽ ഇനം കാടകൾ മാംസോൽപാദനത്തിനാണ് പ്രശസ്തം, മാനുവൽ ഹാച്ചറി വികസിപ്പിച്ച MLQ-2 കാടകൾ മുട്ടയുൽപാദനത്തിന് അനുയോജ്യമാണ്. തൃശ്ശൂർ മണ്ണുത്തിയിലുള്ള യൂണിവേഴ്സിറ്റി പൗൾട്രി ഫാം, കോഴിക്കോട് ചാത്തമംഗലത്തുള്ള റീജണൽ പൗൾട്രി ഫാം എന്നീ സർക്കാർ സ്‌ഥാപനങ്ങളിൽനിന്നും കാടകുഞ്ഞുങ്ങളെ കിട്ടും.

2. മുട്ടയുൽപാദനമാണു ലക്ഷ്യമെങ്കിൽ മൂന്ന് - നാലാഴ്ച പ്രായമെത്തിയ കാടക്കുഞ്ഞുങ്ങളെ വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. ഒരു ദിവസം പ്രായമുള്ള മുട്ടക്കാടകുഞ്ഞുങ്ങളെയും വിപണിയിൽ ലഭിക്കുമെങ്കിലും ഇവയ്ക്ക് ആവശ്യമായ ബ്രൂഡിങ് ക്രമീകരണങ്ങൾ ഒരുക്കേണ്ടതും ആൺകാടകളെ പരിപാലിക്കേണ്ടിവരുന്നതും സംരംഭകന് അധിക ചെലവാണ്. ഒരു ദിവസം പ്രായത്തിൽ വാങ്ങുന്ന ഇറച്ചിക്കാടകളെ 5 - 6 ആഴ്ച പ്രായമെത്തുമ്പോൾ വിപണിയിൽ എത്തിക്കാം.  

ADVERTISEMENT

3. കമ്പികൊണ്ടുള്ള ചെറിയ കൂടുകളിലാക്കിയോ കോൺക്രീറ്റ് തറയിൽ അറക്കപ്പൊടിയോ ചിന്തേര് പൊടിയോ വിരിച്ച് ഡീപ് ലിറ്റർ (വിരിപ്പ്) രീതിയിൽ ഷെഡിനുള്ളിൽ തുറന്നുവിട്ടോ ഇറച്ചിക്കാടകളെ വളർത്താം. മുട്ടക്കാടകളെ തടിയുടെ ഫ്രെയ്മിൽ കമ്പിവല അടിച്ച് പ്രത്യേകം തയാറാക്കിയ കൂടുകള്‍ ഒന്നിനു മുകളില്‍ ഒന്നായോ കോണിപ്പടിയുടെ മാതൃകയിലോ ക്രമീകരിച്ച് കോളനി കേജ്‌ രീതിൽ വളര്‍ത്തുന്നതാണ് അഭികാമ്യം. ടെറസിലും വീടിന്റെ ചായ്പ്പിലും കൂടൊരുക്കാം. കൂടുകള്‍ തട്ടുകളായാണ് ക്രമീകരിക്കുന്നതെങ്കില്‍ തട്ടുകളുടെ എണ്ണം നാലില്‍ കൂടാതിരിക്കണം. കാഷ്ടം ശേഖരിക്കുന്നതിനായി കൂടിനടിയില്‍  ക്രമീകരിക്കുന്ന ട്രേയിൽ അറക്കപ്പൊടിയോ ചിന്തേര് പൊടിയോ വിതറുന്നത് വൃത്തിയാക്കല്‍ എളുപ്പമാക്കുകയും നല്ല ജൈവവളം ലഭ്യമാക്കുകയും ചെയ്യും.

4. എഗ്ഗ് ചാനൽ, നിപ്പിൾ ഡ്രിങ്കർ തുടങ്ങിയ സംവിധാനങ്ങൾ എല്ലാം ക്രമീകരിച്ച ജിഐ പൈപ്പിൽ പണിതീർത്ത  റെഡിമെയ്‌ഡ്‌  കാടകൂടുകളും ഇന്ന് വിപണിയിൽ സുലഭമാണ്. ഈ കൂടുകൾ വാങ്ങാൻ അൽപം ചെലവേറുമെങ്കിലും ദീർഘനാൾ നിലനിൽക്കുമെന്നതിനാലും പരിപാലനം എളുപ്പമാക്കുന്നെന്നതിനാലും സംരംഭകന് പൊതുവെ ഗുണകരമാണ്. അധികശബ്ദങ്ങൾ ഒന്നുമില്ലാത്ത ശാന്തമായ സ്ഥലങ്ങളിൽ വേണം കാടകൾക്ക് കൂടൊരുക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ADVERTISEMENT

5. കാടവളർത്തലിന്റെ 70 ശതമാനം ചെലവും തീറ്റയ്ക്കു വേണ്ടിയാണ്. കാടകള്‍ക്ക് പ്രത്യേകമായുള്ള സ്റ്റാര്‍ട്ടര്‍ (0 - 3 അഴ്ച പ്രായം ),  ഗ്രോവര്‍ (3 - 6 ആഴ്ച പ്രായത്തിൽ ), ലയര്‍ (6 ആഴ്ചയ്ക്ക് മുകളില്‍) തീറ്റകള്‍ വിപണിയിലുണ്ട്. ഇവ ലഭ്യമല്ലെങ്കില്‍ ബ്രോയിലർ  കോഴികളുടെ സ്റ്റാർട്ടർ തീറ്റ ആറാമത്തെ അഴ്ചവരെ കാടകള്‍ക്ക് നല്‍കാം. മുടക്കമില്ലാതെ മുട്ട കിട്ടണമെങ്കിൽ വിപണിയിൽ ലഭ്യമായ മുട്ടത്തീറ്റ / ലയർ തീറ്റ ഒരു കാടയ്ക്ക് 25 - 30 ഗ്രാം എന്ന അളവിൽ ആറാഴ്ച പ്രായമെത്തിയത് മുതൽ നിത്യവും  നൽകണം. കാടകളുടെ ലയര്‍ തീറ്റ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്കപൊടിച്ചത് ചേര്‍ത്ത് മുട്ടക്കാടകളുടെ തീറ്റ തയാറാക്കാം. 50 കിലോ ബ്രോയിലര്‍ സ്റ്റാർട്ടർ  തീറ്റയില്‍ 3 കിലോ കക്കപ്പൊടി ചേർത്ത് തീറ്റ തയാറാക്കാം. 52 - 54 ആഴ്ച വരെയുള്ള മുട്ടയുൽപ്പാദനകാലയളവിൽ ഏകദേശം 8 - 9 കിലോ മുട്ടത്തീറ്റ ഒരു കാട കഴിക്കും. തീറ്റപ്പാത്രത്തിൽ പൊടി രൂപത്തിൽ പോലും ബാക്കിയാവാതെ പൂർണമായും കാടകൾ കഴിച്ചുവെന്ന് ഉറപ്പാക്കണം.

6. ലയർ തീറ്റയ്‍ക്കൊപ്പം കുറഞ്ഞ അളവിൽ ഗുണമേന്മയുള്ള തീറ്റപ്പുല്ലും പച്ചിലകളും അസോളയും അരിഞ്ഞിട്ട് കാടകൾക്ക് നൽകാം. തീറ്റയില്‍ കക്കപ്പൊടിയോ കണവനാക്കോ ചേര്‍ത്ത് നല്‍കുന്നതും മുട്ടക്കാടകളുടെ ഉല്‍പാദനം കൂട്ടാന്‍ സഹായിക്കും. ജീവകം എ, ഡി, കാത്സ്യം, ഫോസ്‌ഫറസ്‌ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ധാതുജീവക മിശ്രിതങ്ങളും കാടകൾക്ക് നൽകാം. ഒപ്പം ശുദ്ധജലം 24 മണിക്കൂറും കൂട്ടില്‍ ഉറപ്പാക്കണം.

ADVERTISEMENT

7. കാടകളുടെ മുട്ടയുൽപാദനത്തിന് സമീകൃത തീറ്റ നൽകുന്നതിനൊപ്പം വെളിച്ചവും ആവശ്യമുണ്ട്. മുടക്കമില്ലാതെ മുട്ടയിടാൻ 12 മണിക്കൂർ സൂര്യപ്രകാശവും 4 മണിക്കൂർ കൃത്രിമവെളിച്ചവും ഉൾപ്പെടെ 16 മണിക്കൂർ വെളിച്ചം ദിവസവും കാടകൾക്കു വേണ്ടതുണ്ട്. ഇതിനായി കൂടുകളിൽ സിഎഫ്എൽ ലൈറ്റുകൾ ക്രമീകരിക്കണം. കൃത്രിമവെളിച്ചം നൽകുന്ന സമയം അധികമായാൽ കാടകൾ തമ്മിലുള്ള കൊത്തുകൂടൽ അധികരിക്കുന്നതിനും കാടമുട്ടകളുടെ വലുപ്പം കൂടി മുട്ടനാളിയിൽ മുട്ട കുടുങ്ങുന്നതിനും ഇടയാക്കും.

8. ആറാഴ്ച പ്രായമെത്തുമ്പോൾ കാടകൾ മുട്ടയിടൽ ആരംഭിക്കും. സാധാരണ വൈകിട്ട് മൂന്നു മുതൽ ആറു വരെയുള്ള സമയത്താണ് മുട്ടയിടുന്നത്. സമീകൃത തീറ്റ നൽകി പരിപാലിച്ചാൽ മികച്ചയിനത്തിൽപ്പെട്ട മുട്ടക്കാടകളിൽനിന്നും ഒരു വർഷം ശരാശരി 10 ഗ്രാം ഭാരമുള്ള 250 - 300 മുട്ടകൾ വരെ കിട്ടും. 52 - 54 ആഴ്ച പ്രായം / ഒരു വർഷം  വരെ കാടകൾ  മുട്ടയിടുമെങ്കിലും ഏറ്റവും  ലാഭകരമായ മുട്ടയുൽപാദനകാലം 8 മുതൽ 25 ആഴ്ച വരെയുള്ള കാലയളവാണ്. അതിനുശേഷം അവയെ ഇറച്ചിക്കായി വിപണിയിൽ എത്തിക്കാം.

9. കുഞ്ഞുങ്ങളെ വിരിയിപ്പിക്കുന്നതിനായി കൊത്തുമുട്ടകൾ ഉൽപാദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ 4 പിടക്കാടകൾക്ക് 1 പൂവൻ  കാട എന്ന അനുപാതത്തിൽ വളർത്തണം. കാടകൾ അടയിരിക്കാത്തതിനാൽ മുട്ട വിരിയിപ്പിക്കാൻ പൊരുന്നുകോഴികളെയോ ഇൻക്യൂബേറ്ററോ ഉപയോഗിക്കണം. ചെലവ് കുറഞ്ഞ മിനി ഇൻക്യൂബേറ്ററുകൾ ഇന്നു ലഭ്യമാണ്.

10. കോഴികളെ അപേക്ഷിച്ച് കാടകൾക്ക് രോഗങ്ങൾ പിടിപെടുന്നത് പൊതുവെ കുറവാണ്. പ്രതിരോധ കുത്തിവെയ്പുകളും ആവശ്യമില്ല. എങ്കിലും ഫാമിൽ രോഗപ്രതിരോധ മാർഗങ്ങളും ജൈവസുരക്ഷാരീതികളും സ്വീകരിക്കുന്നതിൽ വീഴ്ചകൾ അരുത്. കൂട്ടിൽ ശുദ്ധജലം ഉറപ്പാക്കാൻ ശ്രദ്ധിക്കണം. മലിനജലം അകത്തെത്തിയാല്‍ ക്വയിൽ ഡിസീസ് (ക്ലോസ്ട്രീഡിയം കോളിനം),  കോളിബാസില്ലോസിസ്, സാല്‍മണെല്ലോസിസ്, കോക്സിഡിയോസിസ് (രക്താതിസാരം) അടക്കമുള്ള രോഗങ്ങള്‍ കാടകളെ  ബാധിക്കും. കുടിവെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുന്നത് ഉചിതമാണ്. തീറ്റയിലെ പൂപ്പല്‍ വിഷബാധ കാടകൾക്ക്  മാരകമാണ്. സ്ഥലലഭ്യതയനുസരിച്ച്  പാർപ്പിക്കാവുന്നതിലുമധികം കാടകളെ കൂട്ടിൽ തിങ്ങി പാർപ്പിക്കുന്നത് ഒഴിവാക്കണം. കാടകളിൽ പെട്ടെന്നുള്ള മരണം ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ സമീപിച്ച് പോസ്റ്റുമോർട്ടം അടക്കമുള്ള പരിശോധനകൾ നടത്താനും മരണകാരണം കൃത്യമായി കണ്ടെത്തി രോഗനിവാരണനടപടികൾ സ്വീകരിക്കാനും ശ്രദ്ധിക്കണം.