കർഷകന്റെ കോഴികളെ കൊന്ന് തെരുവുനായ്ക്കൾ; അവയ്ക്ക് ഇത്ര ശക്തി എങ്ങനെ വന്നു? തെറ്റ് ആരുടെ ഭാഗത്ത്?
ജോലി ചെയ്യുന്ന പഞ്ചായത്തിലെ ഒരു കർഷകന്റെ സ്വയം തൊഴിൽ സംരംഭമായ മുട്ടക്കോഴികളുടെ കൂട്ടിൽ തെരുവുനായ ആക്രമണം. 25ലധികം കോഴികളെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കൊന്നുകളഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുമ്പോൾ വാർഡ് മെംബറും സ്ഥലത്തുണ്ട്. പിന്നെ കുറച്ച് മാധ്യമപ്രവർത്തകരും നാട്ടുകാരും.
ജോലി ചെയ്യുന്ന പഞ്ചായത്തിലെ ഒരു കർഷകന്റെ സ്വയം തൊഴിൽ സംരംഭമായ മുട്ടക്കോഴികളുടെ കൂട്ടിൽ തെരുവുനായ ആക്രമണം. 25ലധികം കോഴികളെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കൊന്നുകളഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുമ്പോൾ വാർഡ് മെംബറും സ്ഥലത്തുണ്ട്. പിന്നെ കുറച്ച് മാധ്യമപ്രവർത്തകരും നാട്ടുകാരും.
ജോലി ചെയ്യുന്ന പഞ്ചായത്തിലെ ഒരു കർഷകന്റെ സ്വയം തൊഴിൽ സംരംഭമായ മുട്ടക്കോഴികളുടെ കൂട്ടിൽ തെരുവുനായ ആക്രമണം. 25ലധികം കോഴികളെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കൊന്നുകളഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുമ്പോൾ വാർഡ് മെംബറും സ്ഥലത്തുണ്ട്. പിന്നെ കുറച്ച് മാധ്യമപ്രവർത്തകരും നാട്ടുകാരും.
ജോലി ചെയ്യുന്ന പഞ്ചായത്തിലെ ഒരു കർഷകന്റെ സ്വയം തൊഴിൽ സംരംഭമായ മുട്ടക്കോഴികളുടെ കൂട്ടിൽ തെരുവുനായ ആക്രമണം. 25ലധികം കോഴികളെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കൊന്നുകളഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുമ്പോൾ വാർഡ് മെംബറും സ്ഥലത്തുണ്ട്. പിന്നെ കുറച്ച് മാധ്യമപ്രവർത്തകരും നാട്ടുകാരും.
കോഴികൾ ജീവനറ്റ നിലയിൽ കൂടിനുള്ളിലും പുറത്തുമായി ചിതറിക്കിടക്കുന്നു. ലോക്‌ഡൗൺ കാലത്ത് തുടങ്ങിയ സംരംഭം ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ടതിന്റെ വേദന വീട്ടുകാരുടെ മുഖത്ത്. മൃഗസംരക്ഷണവകുപ്പിന്റെ ഭാഗത്തുനിന്ന് ചെയ്യാവുന്ന സഹായങ്ങൾക്കുള്ള നടപടി സ്വീകരിച്ച ശേഷം തിരിച്ച് ആശുപത്രിയിലേക്കു മടങ്ങുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഈ വിഷയത്തിൽ തെറ്റ് ആരുടെ ഭാഗത്ത്? ഇത് ഒരു പഞ്ചായത്തിലെ മാത്രം പ്രശ്നമല്ല. കേരളമൊട്ടാകെയുള്ള ഒരു പ്രശ്നം. കർഷകനെ സംബന്ധിച്ചിടത്തോളം കൂടിനു നല്ല കെട്ടുറപ്പുണ്ടായിരുന്നു. അതും പൊളിച്ച് തെരുവുനായ കയറുമ്പോൾ അവൻ ഹതാശനാകുന്നു.
തെരുവുനായയ്ക്ക് ഇത്ര ശക്തി എങ്ങനെ കൈവരുന്നു? ഉറപ്പുള്ള കൂടുകൾ പോലും അവ കൂട്ടം ചേർന്ന് നശിപ്പിക്കുന്നു. ഇങ്ങനെ പോയാൽ നാം എങ്ങനെ മുട്ടയുൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടും?
ആർക്കും ചെയ്യാവുന്ന സ്വയം തൊഴിൽ സംരംഭം എന്നു പറഞ്ഞ് കോഴിവളർത്തലിനെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും?
ഈ വിപത്തിനെ ഏകാരോഗ്യ വീക്ഷണകോണിൽ ഒന്നു നോക്കിക്കാണാം.
തെരുവുനായ ശല്യം പൊതുസമൂഹത്തെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. ജനങ്ങളുടെയും പക്ഷിമൃഗാദികളുടെയും ജീവനു ഭീഷണിയാകുന്ന ഒരു വിപത്ത്. കൂടാതെ സാമ്പത്തികമായും നഷ്ടംവരുത്തുന്ന ഒരു വിപത്ത്. ഇതിനെ എങ്ങനെ നേരിടാം?
അതു ചിന്തിക്കുമ്പോൾ ഈ വിപത്തിനു പിന്നിലെ കാരണങ്ങൾ കൂടി ചിന്തിക്കാം. അക്രമാസക്തരായ തെരുവുനായകളുടെ എണ്ണം കൂടുന്നതാണു പ്രധാന കാരണം. ഇന്നു തെരുവുനായകൾക്ക് ഭക്ഷണം യഥേഷ്ടം ലഭ്യമാണ്. മലയാളിയുടെ സാമ്പത്തിക നിലവാരം വർധിച്ചതോടെ തീൻമേശയിലെ വിഭവങ്ങളുടെ എണ്ണവും വർധിച്ചു. ഇറച്ചി, മീൻ, മുട്ട എന്നിവ ഒഴിച്ചുകൂടാനാവാത്തതായി.ഉപഭോഗം വർധിക്കുന്തോറും അവയുടെ ഉൽപാദനവും വിപണനവും കൂടി. ഉൽപന്നത്തിന്റെ സംസ്കരണ വേളയിലുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടി. ഈ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്കരിക്കണമെന്നു പറയുന്നുണ്ടെങ്കിലും അതു നടക്കുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനങ്ങൾ അമ്പേ പരാജയപ്പെട്ടു.
ലൈസൻസില്ലാത്ത മാംസ - മത്സ്യ വിപണന / സംസ്കരണ കേന്ദ്രങ്ങൾ കൂണുപോലെ മുളച്ചു പൊന്തി. ഫലമോ ഇറച്ചിക്കടകളുടെയും മത്സ്യ വിപണന കേന്ദ്രങ്ങളുടെയും പിന്നാമ്പുറങ്ങൾ തെരുവുനായകളുടെ ഈറ്റില്ലമായി. പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം കൂടുതൽ കഴിച്ച് അവ ആരോഗ്യത്തോടെ തടിച്ചുകൊഴുത്തു. ചെറുപ്രായത്തിൽതന്നെ അവയുടെ ശരീരം പ്രത്യുൽപാദന സജ്ജമായി കൂടുതൽ പെറ്റുപെരുകിക്കൊണ്ടേയിരുന്നു. ഒപ്പം, അവർ കൂടുതൽ അക്രമാസക്തരായി.പച്ചമാംസത്തിന്റേയും രക്തത്തിന്റെയും രുചി പിടിച്ച അവ അതു കിട്ടാതെയാകുമ്പോൾ വീടുകളിൽ കൂട്ടിൽ കിടക്കുന്ന കോഴികളെയും താറാവുകളെയും എന്തിന് പറയുന്നു പ്രഭാത സവാരിക്കിറങ്ങുന്ന മനുഷ്യരെ വരെ ആക്രമിക്കുന്നു. ജന്തുജന്യ രോഗങ്ങളെ വ്യാപകമായി പരത്തുന്നു.
ഇനി നമുക്ക് പരിഹാരത്തെപ്പറ്റി ചിന്തിക്കാം.
പ്രാഥമിക പരിഹാരം തെരുവുനായ്ക്കളുടെ എണ്ണം കുറയാനുള്ള നടപടികളാണ്. അതിന് അവയെ കൊല്ലുക എന്നത് ഒരു മാർഗമേയല്ല. എന്നെയും നിങ്ങളെയും പോലെ അവരും ഈ ഭൂമിയുടെ അവകാശികളാണ്. ഈ ഭൂമിയിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്തി ജീവിക്കാൻ അധികാരവും അവകാശവും അവർക്കുമുണ്ട്. പിന്നീടുള്ള മാർഗം വന്ധ്യംകരണമാണ്. അതൊരു നല്ല മാർഗമാണ്. പക്ഷേ ഫലപ്രാപ്തിയിലെത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ വർഷങ്ങൾ വേണ്ടി വരും. അതല്ലെങ്കിൽ ഓരോ പഞ്ചായത്തിലും സുസജ്ജമായ ABC (Animal Birth Control) കേന്ദ്രങ്ങൾ വരണം.
എത്രയോ കാലമായി ഈ വിഷയത്തിൽ ശ്രമങ്ങൾ നടക്കുന്നു. പക്ഷേ ഇതൊക്കെ യുദ്ധകാലാടിസ്ഥാനത്തിൽ ഇവിടെ നടപ്പാകേണ്ടതാണ്. ഇപ്പോഴും വൈകിയിട്ടില്ല. Something is better than nothing. പക്ഷേ വന്ധ്യംകരണം കൊണ്ട് മാത്രമായോ? മൃഗസംരക്ഷണ വകുപ്പ് മാത്രമാണോ ഈ പ്രശ്നപരിഹാരത്തിന്റെ മുഴുവൻ ഭാരവും ഏൽക്കേണ്ടത്? ഒരിക്കലുമല്ല. മൃഗസംരക്ഷണ വകുപ്പ് ഈ പ്രശ്നപരിഹാരത്തിന്റെ ഉത്തരവാദത്തപ്പെട്ടവരിൽ ഒരാൾ മാത്രമാണ്.
വന്ധ്യംകരണം കഴിഞ്ഞാൽ വകുപ്പിനു നേതൃസ്ഥാനം വഹിക്കാനാവുന്നത് പ്രതിരോധ കുത്തിവയ്പുകളുടെ കാര്യത്തിലും മൈക്രോ ചിപ്പ് തുടങ്ങിയ നൂതന സംവിധാനങ്ങളുപയോഗിച്ചുള്ള തിരിച്ചറിയൽ മാർഗത്തോടു കൂടിയ ലൈസൻസിങ്ങിലുമാണ്. തിരിച്ചറിയലും പ്രധാനമാണ്. കാരണം രോഗം വരുമ്പോഴോ നോക്കാനുള്ള സാഹചര്യം ഇല്ലാതെയാകുമ്പോഴോ അരുമകളായി വളർത്തിയിരുന്നവയെ തെരുവിലേക്ക് ഇറക്കി വിടുന്ന ഒരു പ്രവണത കാണപ്പെടുന്നു. ഇതിന് ഒരു അറുതി വരുത്തിയേ മതിയാവൂ. ഒരു മൃഗത്തെ ഓമനമൃഗമാക്കുമ്പോൾ പാലിക്കേണ്ട ചില ഉത്തരവാദിത്വങ്ങളുണ്ട്. അതു പാലിച്ചേ മതിയാവൂ.
ഒരു ഏകാരോഗ്യ സമീപനത്തിൽ ഈ പ്രശ്നപരിഹാരത്തിന് ഉത്തരവാദപ്പെട്ടവരിൽ പലരുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് തദ്ദേശ സ്വയം ഭരണ വകുപ്പ് തന്നെ.
1. വളരെ കർക്കശമായി മാംസ - മത്സ്യ വിപണന സംസ്കരണ സംവിധാനങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തണം
2. അവയുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം
3. ഓരോ പഞ്ചായത്തും എല്ലാ രീതിയിലും മാലിന്യമുക്തമാക്കുക എന്നത് നിർബന്ധമാകണം
3. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്തണം
4. നായ്ക്കൾക്ക് വാക്സിനേഷനും മൈക്രോ ചിപ്പിങ് ഉപയോഗിച്ചുള്ള തിരിച്ചറിയൽ സംവിധാനത്തോടു കൂടിയ ലൈസൻസിങ്ങും ഏർപ്പെടുത്തുന്നതിന് ഓരോ പഞ്ചായത്തിലെയും മൃഗസംരക്ഷണ സ്ഥാപനങ്ങൾക്ക് സഹായകമായി നിലകൊള്ളണം.
5. ABC കേന്ദ്രങ്ങൾ സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി സ്ഥാപിക്കണം
സന്നദ്ധ സംഘടനകളും കുടുംബശ്രീ സംവിധാനങ്ങളും ആരോഗ്യ വകുപ്പും ഒക്കെ ഈ ദൗത്യത്തിന് പ്രധാന പങ്കുള്ളവരാണ്. മാത്രമല്ല ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. ഉത്തരവാദിത്വമുള്ള ഒരു പെറ്റ് പേരന്റ് ആകുന്നതിലൂടെ, തന്റെ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിലൂടെ ഓരോ പൗരനും ഈ പ്രതിരോധ സംരംഭത്തിന്റെ കണ്ണികളാകാം. മാലിന്യം പുറത്തു വലിച്ചെറിയാതെ, തുറസായ സ്ഥലത്ത് നിക്ഷേപിക്കാതിരിക്കാൻ ഓരോ വ്യക്തിയും ശ്രമിക്കണം. ജന്തുജന്യ രോഗങ്ങളെ നിയന്ത്രിക്കുന്ന പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം. ക്യാംപ് നടത്തിപ്പിലും ABC കേന്ദ്രങ്ങളിലും ബോധവൽകരണ പ്രവർത്തനങ്ങളിലുമൊക്കെ സന്നദ്ധ സംഘടനകൾക്കും കുടുംബശ്രീക്കുമൊക്കെ സുപ്രധാന പങ്കു വഹിക്കാനുണ്ട്.
അങ്ങനെ ഒത്തൊരുമിച്ച് പൊതുജനാരോഗ്യത്തിനും സാമൂഹ്യ സുരക്ഷിതത്വത്തിനുമായി നമുക്ക് ഒരുമിച്ച് One health എന്ന ഒറ്റക്കുടക്കീഴിൽ അണിനിരക്കാം. പരസ്പരം പഴിചാരലല്ല ഇനി വേണ്ടത്. പ്രവർത്തിയാണ്.