മുട്ട ആരോഗ്യത്തിന് നല്ലത്; പക്ഷേ, കഴിക്കുന്ന രീതി ഇങ്ങനെയാവണം
മുട്ട എങ്ങനെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പലരും ചോദിക്കാറുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരവും സുരക്ഷിതവും. ഒരു മുട്ടയിൽനിന്ന് 6 ഗ്രാം പ്രോട്ടീൻ ആണ് നമുക്കു ലഭിക്കുന്നത്. പുഴുങ്ങിയ മുട്ടയിൽനിന്നു ലഭിക്കുന്ന ശരാശരി കൊഴുപ്പ് (Fat) 5 ഗ്രാം, ശരാശരി കാലറി 72 എന്നിങ്ങനെയാണ്

മുട്ട എങ്ങനെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പലരും ചോദിക്കാറുണ്ട്.
മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരവും സുരക്ഷിതവും. ഒരു മുട്ടയിൽനിന്ന് 6 ഗ്രാം പ്രോട്ടീൻ ആണ് നമുക്കു ലഭിക്കുന്നത്. പുഴുങ്ങിയ മുട്ടയിൽനിന്നു ലഭിക്കുന്ന ശരാശരി കൊഴുപ്പ് (Fat) 5 ഗ്രാം, ശരാശരി കാലറി 72 എന്നിങ്ങനെയാണ് മറ്റു പോഷകങ്ങൾ. എന്നാൽ, മുട്ട ഒരു സ്പൂൺ എണ്ണ കൂടി ചേർത്ത് പൊരിക്കുമ്പോൾ കൊഴുപ്പ്, കാലറി എന്നിവ ഇരട്ടിയാകും. അതുകൊണ്ട് പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
അണുബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പച്ചമുട്ട, ബുൾസൈ എന്നിവ പൂർണമായും ഒഴിവാക്കണം. പച്ചമുട്ട കഴിക്കുന്നവരിൽ മുട്ടയിൽനിന്നുള്ള മാംസ്യത്തിന്റെ ആഗിരണം പാതിയായി കുറയുകയും, ബയോട്ടിൻ വിറ്റാമിൻ ശരീരത്തിൽനിന്ന് നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യും.
കംപ്ലീറ്റ് ഫുഡ്
നൂറ്റാണ്ടുകളായി നമ്മുടെയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാണ് മുട്ടകൾ. എല്ലാവിധ പോഷകങ്ങളുമടങ്ങിയ മുട്ട, ഏറ്റവും ചെലവ് കുറഞ്ഞ മാംസ്യസ്രോതസാണ്. അമ്മിഞ്ഞപ്പാലിനു ശേഷം ലോകം കണ്ട കംപ്ലീറ്റ് ഫുഡ് എന്നറിയപ്പെടുന്ന മുട്ടയിൽ 11 അവശ്യ അമിനോ ആസിഡുകൾ, 11 ക്രിട്ടിക്കൽ ധാതുക്കൾ, വൈറ്റമിൻ സി ഒഴികെയുള്ള വിറ്റാമിനുകൾ, കാത്സ്യം, ഫോസ്ഫറസ് എന്നിവ കൂടാതെ കുഞ്ഞുങ്ങളിലെ ബുദ്ധിവളർച്ചയ്ക്കാവശ്യമായ കോളിൻ, കണ്ണിന്റെ കാഴ്ചശക്തിക്ക് അവശ്യം വേണ്ട ല്യൂടിൻ, സിയാക്സാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഒരു മുട്ടയിൽനിന്ന് ഏതാണ്ട് 6 ഗ്രാം പ്രോട്ടീനും, ശരീരത്തിന് ആവശ്യമായ മറ്റ് ജീവ ഘടകങ്ങളും ലഭ്യമാകുന്നതിനാൽ ശരീരം സംരക്ഷിക്കുന്നവർക്ക് ഒഴിച്ചു കൂടാനാവാത്ത ഭക്ഷ്യ വിഭവമാണിത്. കുഞ്ഞുങ്ങൾ, ഗർഭിണികൾ എന്നിവർ തൊട്ട് പ്രായമായവർക്ക് വരെ ഏറ്റവും ഭക്ഷ്യയോഗ്യമായ മുട്ടയുടെ ഗുണങ്ങളെക്കുറിച്ച് നാമെല്ലാം ബോധവാന്മാരായിരിക്കണം.
കൊളസ്ട്രോളിനെ പേടിക്കേണ്ട
കൊളസ്ട്രോളിന്റെ പേരിൽ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ഭക്ഷ്യ വസ്തു കൂടിയാണ് മുട്ട. കൊഴുപ്പ് അടിസ്ഥാനമാക്കിയുള്ള പോഷകങ്ങൾ സന്തുലിതമായ അനുപാതങ്ങളിൽ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർഥമാണിവ. എന്നാൽ 200-250 മില്ലി ഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെന്ന വസ്തുതയാണ് ഇവയ്ക്കു വില്ലൻ പരിവേഷം നൽകുന്നത്. എന്നാൽ ഈ കൊളസ്ട്രോൾ സമൃദ്ധി സൃഷ്ടിച്ചേക്കാവുന്ന ദൂഷ്യ ഫലങ്ങൾ മറികടക്കാനാവശ്യമായ അപൂരിത കൊഴുപ്പമ്ലങ്ങളും മറ്റു ഘടകങ്ങളും മുട്ടയിൽ പ്രകൃത്യാ ഒരുക്കിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ശരീരത്തിൽ കൊളസ്ട്രോൾ ലഭ്യമാകുന്നത് രണ്ടു തരത്തിലാണ്. ആന്തരികമായി ഉൽപാദിപ്പിക്കപ്പെടുന്നവയും, ഭക്ഷണത്തിലൂടെ ലഭിക്കുന്നതും. ആന്തരികമായി ഉൽപാദിപ്പിക്കുന്ന കൊളസ്ട്രോൾ ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ലഭ്യമാണ്. എന്നാൽ, ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോൾ ലസിക സിര വഴി ആഗിരണം ചെയ്യപ്പെടുന്നു. കൊളസ്ട്രോൾ അടങ്ങിയ മുട്ട കഴിക്കുമ്പോൾ ആന്തരിക കൊളസ്ട്രോൾ ഉൽപാദനം നാലിൽ ഒരു ഭാഗം കണ്ടു കുറയുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എച്ച്എംഡി റിഡക്ടെസ് എന്ന എൻസൈമിന്റെ കരളിലെ പ്രവർത്തനം ക്രമീകരിക്കുന്നത് വഴിയാണ് ഇതു സാധ്യമാകുന്നത്. കൂടാതെ കൊളസ്ട്രോൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നവരിൽ ആഗിരണ നിരക്ക് 25% കണ്ടു കുറയുന്നു എന്നും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ കൊളസ്ട്രോൾ ആഗിരണവും ഉൽപാദനവും നിയന്ത്രിക്കാൻ ജൈവ ക്രമീകരണങ്ങൾ ശരീരത്തിൽ തന്നെ ഉള്ളപ്പോൾ മുട്ടയെ ഭീകരനാക്കി അനാവശ്യ ഭീതി പരത്തേണ്ട യാതൊരു സാഹചര്യവും ഇല്ല എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്!
വിലാസം
അസി. പ്രഫസർ ആൻഡ് ഹെഡ്, യൂണിവേഴ്സിറ്റ് പൗൾട്രി ആൻഡ് ഡക്ക് ഫാം, മണ്ണുത്തി