കേരളത്തിന്റെ കാലാവസ്ഥയ്ക്കും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ കാർഷികസംരംഭങ്ങളിൽ ഒന്നാണ് ആട് വളർത്തൽ. പരിമിതമായ മുതൽ മുടക്ക്, കുറഞ്ഞ തീറ്റച്ചെലവ്, പരിപാലിക്കാൻ എളുപ്പം എന്നിവയെല്ലാം ആട് വളർത്തലിനെ ജനകീയമാക്കുന്ന ഘടകങ്ങളാണ്. പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ആടു വളർത്തൽ

കേരളത്തിന്റെ കാലാവസ്ഥയ്ക്കും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ കാർഷികസംരംഭങ്ങളിൽ ഒന്നാണ് ആട് വളർത്തൽ. പരിമിതമായ മുതൽ മുടക്ക്, കുറഞ്ഞ തീറ്റച്ചെലവ്, പരിപാലിക്കാൻ എളുപ്പം എന്നിവയെല്ലാം ആട് വളർത്തലിനെ ജനകീയമാക്കുന്ന ഘടകങ്ങളാണ്. പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ആടു വളർത്തൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ കാലാവസ്ഥയ്ക്കും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ കാർഷികസംരംഭങ്ങളിൽ ഒന്നാണ് ആട് വളർത്തൽ. പരിമിതമായ മുതൽ മുടക്ക്, കുറഞ്ഞ തീറ്റച്ചെലവ്, പരിപാലിക്കാൻ എളുപ്പം എന്നിവയെല്ലാം ആട് വളർത്തലിനെ ജനകീയമാക്കുന്ന ഘടകങ്ങളാണ്. പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ആടു വളർത്തൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ കാലാവസ്ഥയ്ക്കും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ കാർഷികസംരംഭങ്ങളിൽ ഒന്നാണ് ആട് വളർത്തൽ. പരിമിതമായ മുതൽ മുടക്ക്, കുറഞ്ഞ തീറ്റച്ചെലവ്, പരിപാലിക്കാൻ എളുപ്പം എന്നിവയെല്ലാം ആട് വളർത്തലിനെ ജനകീയമാക്കുന്ന ഘടകങ്ങളാണ്.

പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ആടു വളർത്തൽ പ്രചാരത്തിലുണ്ടെങ്കിലും കേരളത്തിന്റെ തനതു ജനുസ്സുകളായ മലബാറി, അട്ടപ്പാടി ആടുകൾക്ക് പുറമെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽനിന്നുള്ള ജമുനാപാരി, സിരോഹി, ബീറ്റൽ, ബാർബറി തുടങ്ങിയ ആടുകൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ നിത്യ കാഴ്ചയായതു കഴിഞ്ഞ പതിനഞ്ചോ ഇരുപതോ വർഷങ്ങൾക്കുള്ളിലാണ്. ശരീരഭാരത്തിന്റെ കാര്യത്തിൽ ഈ ജനുസ്സുകൾ പലതും നമ്മുടെ മലബാറി ആടുകൾക്ക് മുൻപിലാണെങ്കിലും കേരളത്തിന്റെ കാലാവസ്ഥയിൽ ഇവയുടെ വളർച്ചനിരക്ക്, പാലുൽപാദനം, പ്രത്യുൽപാദന ശേഷി, രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം പ്രതീക്ഷിത നിലവാരത്തിലും കുറവാണെന്നു പഠനങ്ങൾ തെളിയിക്കുന്നുണ്ട്. 

ADVERTISEMENT

പ്രത്യുൽപാദന മേന്മയാണ് മലബാറി ആടുകളുടെ ഏറ്റവും വലിയ സവിശേഷത. ശരിയായ പരിചരണം ലഭിക്കുന്ന മലബാറി പെണ്ണാടുകൾ ഏതാണ്ട് എട്ടു മാസം പ്രായമാകുമ്പോൾ പൂർണമായ പ്രത്യുൽപാദന ശേഷി കൈവരിക്കും. ചുരുങ്ങിയത് 15 കിലോ എങ്കിലും ശരീരഭാരമുള്ള പെണ്ണാടുകളെ മദി ലക്ഷണം പ്രകടിപ്പിക്കുമ്പോൾ ഇണ ചേർക്കാം. പ്രജനനത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകൾക്ക് ഏകദേശം ഒരു വയസെങ്കിലും പ്രായമുണ്ടായിരിക്കണം. വലിയ ഫാമുകളിൽ 20 പെണ്ണാടുകൾക്ക് ഒരു മുട്ടനാട് എന്ന അനുപാതത്തിൽ ആടുകളെ വളർത്താവുന്നതാണ്. രക്തബന്ധമുള്ള ആടുകൾ തമ്മിൽ ഇണ ചേരുന്നത് ഒഴിവാക്കാനായി മുട്ടൻ കുട്ടികളെ ഇണ ചേരാനുള്ള താത്പര്യം പ്രകടിപ്പിക്കുന്നതിനു മുൻപ് തന്നെ പെണ്ണാടുകളിൽ നിന്നും മാറ്റി പാർപ്പിക്കേണ്ടതും പ്രജനനത്തിനു ഉപയോഗിക്കുന്ന മുട്ടനാടിനെ രണ്ടു വർഷത്തിലൊരിക്കൽ മാറ്റി വാങ്ങേണ്ടതുമാണ്. 

18 മുതൽ 21 വരെ ദിവസമാണ് ആടുകളിൽ ഒരു മദിചക്രത്തിന്റെ ദൈർഘ്യം.  മദി ലക്ഷണങ്ങൾ സാധാരണ ഗതിയിൽ 24 മുതൽ 72 വരെ മണിക്കൂർ നീണ്ടു നിൽക്കാം. മദിലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയാൽ 12 - 18 മണിക്കൂറിനുള്ളിൽ ആടുകളെ ഇണ ചേർക്കാം. രണ്ടു ദിവസത്തിലധികം മദിലക്ഷണങ്ങൾ നീണ്ടു നിൽക്കുന്ന ആടുകളെ അടുത്ത ദിവസം വീണ്ടും ഇണ ചേർക്കണം. എട്ടു വയസ്സുവരെ പെണ്ണാടുകളെ പ്രജനനത്തിനായി ഉപയോഗിക്കാം. ആടുകളിൽ ഗർഭകാലം 145 -150 ദിവസമാണ്. ഏതാനും ദിവസങ്ങളുടെ വ്യത്യാസം ഉണ്ടാകാറുമുണ്ട്. പാലുൽപാദന ദൈർഘ്യം മലബാറി ആടുകളിൽ കുറവാണ്. കൃത്യമായ പരിചരണം ഉറപ്പാക്കിയാൽ ഒരു പ്രസവം കഴിഞ്ഞു മൂന്നു മാസത്തിനുള്ളിൽ അടുത്ത ഗർഭധാരണം സാധ്യമാണ്. എങ്കിൽ മാത്രമേ രണ്ടു വർഷത്തിൽ മൂന്നു പ്രസവം എന്ന വിജയമന്ത്രം ആടു വളർത്തലിൽ കർഷകർക്ക് പ്രാവർത്തികമാക്കാനാവൂ.

ADVERTISEMENT

കൃത്രിമ ബീജാധാനം

Representational image. (Karshakasree)

ഗുണനിലവാരമുള്ള മുട്ടനാടുകൾ പ്രാദേശികമായി ലഭ്യമെങ്കിൽ ഇവയെ മദിലക്ഷണം പ്രകടിപ്പിക്കുന്ന പെണ്ണാടുകളുമായി ഇണചേർക്കുകയാണ് ഏറ്റവും അഭികാമ്യം. എന്നാൽ വർഗഗുണമുള്ളതും പൂർണ ആരോഗ്യമുള്ളതുമായ മുട്ടനാടുകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പശുക്കളിലേതു പോലെ തന്നെ ആടുകളിലും കൃത്രിമ ബീജാധാനം സാധ്യമാണ്. കേരള ലൈവ്സ്റ്റോക് ഡവലപ്മെൻറ് ബോർഡ് ലഭ്യമാക്കുന്ന മലബാറി മുട്ടനാടുകളുടെ ബീജമാണ് നമ്മുടെ മൃഗാശുപത്രികളിൽ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത്. പെണ്ണാടുകളെ മാത്രം വളർത്തുന്ന ചെറുകിട നാമമാത്ര കർഷകർക്കു ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

ADVERTISEMENT

ആടുകളിലും വന്ധ്യത‍

മലബാറി ആടുകളുടെ പ്രത്യുൽപാദനശേഷിയുമായാണ് കർഷകർ ഉത്തരേന്ത്യൻ കാലാവസ്ഥയിൽനിന്നു നമ്മുടെ നാട്ടിലെത്തിയ ആടുകളെ താരതമ്യപ്പെടുത്തുന്നത്. മലബാറി ആടുകളെ എട്ടു മാസം പ്രായമാകുമ്പോൾ ഇണ ചേർക്കാമെങ്കിൽ, ശരീര ഭാരം കൂടുതലുള്ള ജമുനാപാരി, സിരോഹി ആടുകളിൽ പലപ്പോഴും ഒരു വയസ്സിനു ശേഷമേ മദി ലക്ഷണങ്ങൾ പ്രകടമാകു. കണക്കുകൾ പ്രകാരം ജമുനാപാരി പോലുള്ള ജനുസ്സുകളിൽ 23 മുതൽ 25  വരെ മാസം പ്രായമാകുമ്പോഴാണ് ആദ്യ പ്രസവം സാധ്യമാവുക. മലബാറി ആടുകളിൽ എട്ടു മാസത്തെ ഇടവേളകളിൽ പ്രസവം സാധാരണമെങ്കിൽ ജെമുനാപാരി, സിരോഹി ആടുകളിൽ ഈ ഇടവേള ഒരു വർഷത്തിനു മുകളിലാണ്. രണ്ടും അതിലധികവും കുഞ്ഞുങ്ങൾ ഓരോ പ്രസവത്തിലും മലബാറി ആടുകൾക്കുണ്ടാകുമെങ്കിൽ ഒരു പ്രസവത്തിൽ ഒരു കുട്ടി എന്നതാണ് സാധാരണ ഗതിയിൽ സിരോഹി ആടുകളുടെ പതിവ്. ഇതിൽ നിന്നും അജ വർഗ്ഗത്തിലെ ഓരോ ജനുസ്സുകളുടെയും പ്രത്യുൽപാദന ക്ഷമത വ്യത്യസ്തമാണെന്നു വ്യക്തം. അതുകൊണ്ടു തന്നെ ഉത്തരേന്ത്യൻ ജനുസ്സുകളെയും അവയുടെ സങ്കര ഇനങ്ങളെയും വളർത്തുമ്പോൾ കർഷകർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 

പൂർണ വളർച്ചയെത്തിയതും ആരോഗ്യവതികളുമായ ആടുകൾ കൃത്യമായി മദിലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെങ്കിലും ഇണ ചേർക്കൽ വഴിയോ കൃത്രിമ ബീജാധാനത്തിലൂടെയോ ഗർഭധാരണം സാധ്യമാകുന്നില്ലായെങ്കിലോ കർഷകർ ഒരു വെറ്ററിനറി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. അണ്ഡാശയ സിസ്റ്റുകൾ, ഗർഭാശയ അണുബാധകൾ, ഹോർമോൺ വ്യതിയാനങ്ങൾ, കള്ളഗർഭം (കപടഗർഭം, Pseudopregnancy) തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ആടുകളുടെ പ്രത്യുൽപാദന ശേഷിയെ സാരമായി ബാധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ അൾട്രാസോണോഗ്രാഫിക് (സ്കാനിങ്) പരിശോധനയിലൂടെ മാത്രമേ പലപ്പോഴും രോഗനിർണയം സാധ്യമാകൂ. കൃത്യമായ രോഗനിർണയവും ചികിത്സകളും വഴി ആടുകളിലെ വന്ധ്യതാ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും.