ബൊക്കാഷി കമ്പോസ്റ്റിംഗ് ജാപ്പനീസ് രീതിയാണ്. മാലിന്യം വായുകടക്കാതെ പുളിപ്പിച്ച് ദുര്‍ഗന്ധം ഇല്ലാത്ത കമ്പോസ്റ്റ് ആക്കി മാറ്റുന്നു. ബൊക്കാഷി നിര്‍മാണത്തിനു വേണ്ട ഏറ്റവും പ്രധാന ഘടകം ലാക്റ്റോബാസിലസ് ബാക്ടീരിയയാണ്. അനുകൂല സാഹചര്യങ്ങളിൽ ഇവയെ ഒരു വായ് തുറന്ന കുപ്പിയിൽ പോലും വളർത്തിയെടുക്കാൻ

ബൊക്കാഷി കമ്പോസ്റ്റിംഗ് ജാപ്പനീസ് രീതിയാണ്. മാലിന്യം വായുകടക്കാതെ പുളിപ്പിച്ച് ദുര്‍ഗന്ധം ഇല്ലാത്ത കമ്പോസ്റ്റ് ആക്കി മാറ്റുന്നു. ബൊക്കാഷി നിര്‍മാണത്തിനു വേണ്ട ഏറ്റവും പ്രധാന ഘടകം ലാക്റ്റോബാസിലസ് ബാക്ടീരിയയാണ്. അനുകൂല സാഹചര്യങ്ങളിൽ ഇവയെ ഒരു വായ് തുറന്ന കുപ്പിയിൽ പോലും വളർത്തിയെടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൊക്കാഷി കമ്പോസ്റ്റിംഗ് ജാപ്പനീസ് രീതിയാണ്. മാലിന്യം വായുകടക്കാതെ പുളിപ്പിച്ച് ദുര്‍ഗന്ധം ഇല്ലാത്ത കമ്പോസ്റ്റ് ആക്കി മാറ്റുന്നു. ബൊക്കാഷി നിര്‍മാണത്തിനു വേണ്ട ഏറ്റവും പ്രധാന ഘടകം ലാക്റ്റോബാസിലസ് ബാക്ടീരിയയാണ്. അനുകൂല സാഹചര്യങ്ങളിൽ ഇവയെ ഒരു വായ് തുറന്ന കുപ്പിയിൽ പോലും വളർത്തിയെടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൊക്കാഷി കമ്പോസ്റ്റിംഗ് ജാപ്പനീസ് രീതിയാണ്. മാലിന്യം വായുകടക്കാതെ പുളിപ്പിച്ച് ദുര്‍ഗന്ധം ഇല്ലാത്ത കമ്പോസ്റ്റ് ആക്കി മാറ്റുന്നു. ബൊക്കാഷി നിര്‍മാണത്തിനു വേണ്ട ഏറ്റവും പ്രധാന ഘടകം ലാക്റ്റോബാസിലസ് ബാക്ടീരിയയാണ്. അനുകൂല സാഹചര്യങ്ങളിൽ ഇവയെ ഒരു വായ് തുറന്ന കുപ്പിയിൽ പോലും വളർത്തിയെടുക്കാൻ കഴിയും.

ലാക്റ്റിക് ആസിഡ് ബാക്ടീരിയ

ADVERTISEMENT

തൈരും ചീസും ഉണ്ടാക്കുന്നത്തിൽ പങ്കു വഹിക്കുന്നവരാണ് ഈ ബാക്റ്റീരിയ കുടുംബം. അവർ അന്തരീക്ഷത്തിലെ പഞ്ചസാരയെ ലാക്റ്റിക് അമ്ലമാക്കി മാറ്റുന്നു. ഇപ്രകാരം ചെയ്യുന്നത് വഴി അവർ pH കുറയ്ക്കുകയും രോഗകാരികളായ ജീവാണുക്കളുടെ ( pathogens) വളർച്ചയെ പ്രതിരോധിക്കുകയും , മീഥേൻ ഉൽപ്പാദിപ്പിക്കുന്ന സൂക്ഷമാണുക്കളുടെ വളർച്ചയെ ഈ അവസ്ഥയിൽ അസാധ്യമാക്കിത്തീർക്കുകയും ചെയ്യുന്നു. 

ലാക്ടോബാസിലസ് സിറം എങ്ങനെ ഉണ്ടാക്കാം ?

അവശ്യമായവ 

  • വാവട്ടമുള്ള ഒരു കുപ്പി 
  • ഒരു സിറിഞ്ച്.
  • അരി കഴുകിയെടുത്ത കാടിവെള്ളം

ഉണ്ടാക്കുന്ന രീതി

ADVERTISEMENT

ഏറ്റവും ലളിതമായ രീതിയിൽ ലക്ടോബാസിലസ് സിറം ഉണ്ടാക്കാൻ അരി കഴുകിയ വെള്ളമുപയോഗിക്കാം. അരി (ഏത് ഇനവും ഉപയോഗിക്കാം) ഇരട്ടി വെള്ളം ചേർത്ത് നന്നായി കഴുകിയെടുത്ത വെള്ള(1/2 കപ്പിന് ഒരു കപ്പ് എന്ന കണക്കിൽ)മാണ് ആവശ്യമുള്ളത്. ഇങ്ങനെ ഊറ്റിയെടുത്ത വെള്ളം കാർബോഹൈഡ്രേറ്റ്സിന്റെ ഒരു വലിയ സ്രോതസാണ്. അരി ഇല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് സ്രോതസായ ഗോതമ്പ്, ബാർലി, ക്വിനോ എന്നിവ ഉപയോഗിച്ചും കാർബോഹൈഡ്രേറ്റ് വാഷ് നിർമ്മാണത്തിനുള്ള പ്രാരംഭ ദ്രാവകം ഉണ്ടാക്കാം. ഇങ്ങനെ കഴുകി ഊറ്റിയെടുത്ത ജലത്തിൽ വായുവിൽനിന്നുമുള്ള സൂക്ഷ്മാണുക്കൾ കലർന്നിരിക്കും; അവയിൽ നമുക്ക് ആവശ്യമായ ലാക്ടോബാസിലസ് ബാക്ടീരിയകളും ഉൾപ്പെടും.

വായ് തുറന്ന ഒരു കുപ്പിയില്‍ അരി കഴുകിയ വെള്ളം ഒഴിക്കുക. കുപ്പിയുടെ അര -മുക്കാൽ ഭാഗം ഒഴിഞ്ഞു കിടക്കണം (അതായത് ധാരാളം വായു സഞ്ചാരത്തിനു ഉപകരിക്കുന്ന രീതിയിൽ കുപ്പിയില്‍ സ്ഥലം വേണം എന്നര്‍ഥം). ഇനി ഈ കുപ്പി ഒരു കണ്ണകലമുള്ള തുണി കൊണ്ട് പാത്രത്തിനുള്ളിലേക്കും പുറത്തേക്കും ധാരാളം വായു സഞ്ചാരം ഉണ്ടാകുന്ന വിധം നല്ലവണ്ണം മൂടിക്കെട്ടുക. 5-8 ദിവസം തണലുള്ള സ്ഥലത്ത് മാറ്റിവയ്ക്കുക. മരച്ചുവട്ടിലും വയ്ക്കാവുന്നതാണ്. മിശ്രിതത്തിന് ചെറിയ പുളിച്ച മണം വരുന്നതു വരെ കാത്തിരിക്കുക. മിശ്രിതത്തിന് മുകളിൽ ചെറിയ പാട (പൂപ്പൽ) കാണുകയും പുളിച്ച മണം ഉണ്ടാകുകയും മൂന്നു പാളികളായി കാണുകയും ചെയ്താൽ മിശ്രിതം ശരിയായി വരുന്നുവെന്ന് അനുമാനിക്കാം. അരി കഴുകിയ ജലത്തിൽ വിവിധതരം സൂക്ഷ്മാണുക്കൾ വളരുന്നതായുള്ള സൂചനയാണിത്‌. ചൂടുള്ള ഊഷ്മാവിൽ സൂക്ഷ്മാണുക്കൾ കൂടുതൽ സജീവമായതുകൊണ്ട് ഈ പ്രക്രിയ വളരെ വേഗം നടക്കുന്നു. 5-8 ദിവസത്തിനു ശേഷം, പാളികൾ വേറിട്ടു കാണും.

  1. മുകളിലെ പാളി: പുളിപ്പിക്കൽ പ്രക്രിയയുടെ അവശിഷ്ടമായ കാർബോഹൈഡ്രേറ്റുകളും പൂപ്പലും.
  2. മധ്യ പാളി: ലാക്റ്റിക് ആസിഡും (അമ്ലവും) മറ്റ് ബാക്ടീരിയകളും. ഈ പാളിയാണ്‌ നമ്മൾ ഉപയോഗിക്കുന്നത്.
  3. ചുവടെയുള്ള പാളി: അന്നജം, പുളിപ്പിക്കൽ പ്രക്രിയയുടെ മറ്റ് അവശിഷ്ടങ്ങൾ.

ഒരു സിറിഞ്ച‌ുപയോഗിച്ച് മധ്യ പാളി വലിച്ചെടുക്കുക. ഈ പാളിയിലാണ്‌ ഏറ്റവും ഉയർന്ന രീതിയിൽ ആവശ്യമായ ലാക്റ്റിക് ആസിഡ് ബാക്ടീരിയ അടങ്ങിയിട്ടുള്ളത്. മറ്റു പാളികൾ ഊറ്റിക്കളയുക.

വേർതിരിച്ചെടുത്ത സിറം ആദ്യത്തേതിനേക്കാൾ വലുപ്പമുള്ളതും വാവട്ടമുള്ളതുമായ മറ്റൊരു കുപ്പിയിലേക്ക്‌ പകരുക. ഇതില് ഒരു ഭാഗം നമ്മള്‍ മുകളില്‍ തയ്യാറാക്കിയ മിശ്രിതം, പത്തു ഭാഗം പാൽ (തിളപ്പിക്കാത്ത നാടൻ പശുവിന്റെ പാൽ) ചേര്‍ക്കുക (ഉദാഹരണത്തിന്, ഒരു കപ്പ് സിറം, 10 കപ്പ് പാൽ). കുപ്പിയുടെ അടപ്പ് വായു സഞ്ചാരം നടക്കും വിധം അടയ്ക്കുക. (ഏറ്റവും മികച്ചത് ശുദ്ധീകരിക്കാത്ത സ്വാഭാവിക പാൽ ഉപയോഗിക്കുന്നതാണ്. എങ്കിലും ലഭ്യമായ ഏതു തരം പാലും ഉപയോഗിക്കാം. നമ്മുടെ ഉദ്ദേശം പാലിൽ ലാക്ടോസ് സാന്ദ്രീകരിച്ച് L. bacilli ബാക്ടീരിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയാണ്‌. സ്വാഭാവിക പാൽ ഉപയോഗിച്ചു സാന്ദ്രീകരിക്കുന്നത് മൂലം മറ്റു സൂക്ഷ്മാണുക്കളുടെ വളർച്ചയെ പ്രധിരോധിച്ച് L. bacilli യുടെ മാത്രം വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സാധിക്കും.) ഇങ്ങനെ കലര്‍ത്തിയ മിശ്രിതം ഏകദേശം 14 ദിവസം വയ്ക്കുക .

ADVERTISEMENT

താപനിലയെ ആശ്രയിച്ച്, മുകളിൽ തൈര് (അതായത് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ തൈര്) രൂപപ്പെടും. താഴെയുള്ള ജലം മഞ്ഞ നിറമായിരിക്കും - ഇത് whey (കട്ടത്തൈരിന്റെ കൂടെയുള്ള വെള്ളം) പാൽ പുളിക്കലിൽനിന്നുമുണ്ടായ ലാക്റ്റിക് ആസിഡ് ബാക്ടീരിയ കൊണ്ടു നിറഞ്ഞതാണിത്. (ചൂടുള്ള ഊഷ്മാവിൽ L. bacilli പോലുള്ള സൂക്ഷ്മാണുക്കൾ കൂടുതൽ സജീവമാണ്)

താഴെ കാണുന്ന മഞ്ഞ വെള്ളം (whey + lacto) ഇവിടെ പ്രാധാന്യമുള്ള വസ്തുവാണ്. ഈ whey മുകളിലുള്ള കട്ട തൈര് മാറ്റി തെളിച്ചെടുക്കകയോ, ഒരു അരിപ്പ ഉപയോഗിച്ചരിച്ചെടുത്തു മാറ്റുകയോ ചെയ്യാം. ഇപ്രകാരം ലാക്ടോബാസിലസ് സിറം ശുദ്ധീകരിക്കാം.

ലാക്ടോബാസിലസ് സിറം ഉണ്ടാക്കുമ്പോള്‍ ലഭിച്ച ഈ തൈര് മണ്ണ്, കമ്പോസ്റ്റ് എന്നിവയിൽ ചേർക്കാൻ പറ്റിയതും ചെടികൾക്കും, മൃഗങ്ങൾക്കും, മനുഷ്യർക്കും ഉപയോഗിക്കാവുന്ന ഗുണമുള്ള മികച്ച പോഷകങ്ങൾ, സൂക്ഷമാണുക്കൾ നിറഞ്ഞതുമാണ്.

ലാക്റ്റോബാസിലസ് സെറം ചൂടുള്ള ഊഷ്മാവിൽ സൂക്ഷിക്കുകയാണെങ്കിൽ, തുല്യ അളവിൽ ശർക്കര ചേർത്തു സൂക്ഷിക്കുക (ശർക്കര സെറത്തിലെ സൂക്ഷ്മാണുക്കൾക്കു ആഹാരമാവും). ഇങ്ങനെ ഉള്ള സിറം ഒരു വര്ഷം വരെ സൂക്ഷിച്ചുവയ്ക്കാം. അല്ലെങ്കിൽ, ഇത് ശീതീകരിച്ചു ഫ്രിഡ്‌ജിൽ സൂക്ഷിക്കുക. 6 മാസത്തോളം സൂക്ഷിക്കാം .

ഗുണങ്ങൾ

കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു പുറമേ ജൈവവളം, കീടനാശിനി എന്നിവയായി ഉപയോഗിക്കാം. മാത്രമല്ല കരിയില കത്തിക്കാതെ സിറമൊഴിച്ച് ഒരു പാത്രത്തിൽ അടച്ചുവച്ചാൽ വേഗം പൊടിഞ്ഞു കിട്ടും. കക്കൂസ്, കോഴിക്കൂട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ദുർഗന്ധമകറ്റാൻ ഉപയോഗിക്കാം.

ബൊക്കാഷി തവിട് നിർമ്മാണം

സിറം കേടാവാതെ കുറെ നാൾ  സൂക്ഷിച്ചുവയ്ക്കാന്‍വേണ്ടിയാണ് ബൊക്കാഷി ഉണ്ടാക്കുന്നത്‌. സാധാരണ അരിത്തവിട്, ഗോതമ്പ് തവിട് കൂടാതെ അറക്കപ്പൊടി, ഓട്സ്, ബാർലി, മരപ്പൂളുകൾ, ഉപ്പ് ചേരാത്ത നിലക്കടലത്തൊലി  തുടങ്ങിയവ ഇതിന് ഉപയോഗിച്ചുവരുന്നു.

ആവശ്യമായ സാധനങ്ങൾ

  • വലിയ ബക്കറ്റ് അല്ലെങ്കിൽ എയർടൈറ്റ് കണ്ടെയ്നർ
  • ചേരുവകൾ ഇളക്കി ചേർക്കാൻ എന്തെങ്കിലും ഉപകരണം.

‌ചേരുവകൾ

  • തവിട് (മുകളിൽ പറഞ്ഞതിൽ ഏതെങ്കിലും)
  • ലാക്റ്റോബാസിലസ് സെറം - 4 ടേബിൾ സ്പൂൺ
  • ശർക്കര / മോളാസ്സസ്സ്‌ - 4 ടേബിൾ സ്പൂൺ
  • ക്ലോറിൻ കലരാത്ത വെള്ളം - 10-12 കപ്പ്

ചെയ്യേണ്ട രീതി

  1. നാലു ടേബിള് സ്പൂണ് ശർക്കര ,10 കപ്പ്‌ വെള്ളത്തിൽ കലക്കി നന്നായി ഇളക്കുക.
  2. 4 tbs ലാക്റ്റോബാസിലസ് സെറം ചേർക്കുക.
  3. ചേർത്തിളക്കാനുള്ള എളുപ്പത്തിന് വേണ്ടി തവിട് ഒരു പാത്രത്തിലേക്ക് മാറ്റുക.
  4. തയ്യാറായ ദ്രാവകം സാവധാനം ചേർത്ത് കൊടുത്തു നന്നായി ഇളക്കുക. തവിട് കുതിർന്നു വരുന്നത് വരെ ശക്തിയായി ഇളക്കി കൊടുക്കുക. ബൊക്കാഷി മിശ്രിതം എല്ലായിടത്തുംതുല്യമായി കുതിരുകയും/നനയുകയും മാത്രമല്ല തമ്മിൽ കുറച്ചൊന്നു ഒട്ടിപിടിക്കുന്ന രീതിയിൽ ആയിരിക്കുകയും വേണം.(ഉദാഹരണത്തിന് ചപ്പാത്തി/ റൊട്ടി മാവ് കുഴയ്ക്കുന്നത് പോലെ)
  5. ഇങ്ങനെ നന്നായി കുഴച്ചെടുത്ത മിശ്രിതം വായു ഒട്ടും കടക്കാനിടവരാതെ ഒരു പാത്രത്തിലാക്കുക. വായു കടന്നിട്ടില്ലെന്നു ഉറപ്പു വരുത്താൻ കുഴച്ചെടുത്ത തവിട് മിശ്രിതം നന്നായി ഞെരുക്കി/അമർത്തി ഉറപ്പിച്ചുവയ്ക്കുക.(വായു കടന്നാൽ അത് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നു. കുഴച്ചെടുത്ത മിശ്രിതത്തിൽ വെളുത്ത പൂപ്പൽ(യീസ്റ്റ്) പോലെ കണ്ടാൽ ബൊക്കാഷി മിശ്രിത നിർമ്മാണം വിജയിച്ചതിനു തെളിവാണ്. കറുത്ത, പച്ച അല്ലെങ്കിൽ ചാര നിറത്തിലുള്ള പൂപ്പൽ കണ്ടാൽ , ആ മിശ്രിതം ഉപേക്ഷിക്കുക.
  6. അടപ്പുകൊണ്ട് മുറുക്കി അടയ്ക്കുക.
  7. ശേഷം ഈ പാത്രം തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലത്ത് ഏകദേശം 15 ദിവസം വരെ പുളിക്കുന്നതിനായി സൂക്ഷിക്കുക.
  8. അതിനു ശേഷം പുളിച്ച മിശ്രിതം തുറക്കുമ്പോൾ മധുരമുള്ള ആപ്പിൾ സൈഡറിന്റെ മണമുണ്ടാവണം. ഇതു പുറത്തെടുത്തു നല്ല വൃത്തിയുള്ള ഉണങ്ങിയ പാത്രത്തിൽവച്ചു നേരിട്ടല്ലാത്ത സൂര്യപ്രകാശത്തിൽ ഉണക്കുക.
  9. ഇപ്രകാരം ഉണക്കിയെടുത്ത ബോക്കാഷി മിശ്രിതം വായു കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിച്ചുവച്ച് , ആവശ്യാനുസരണം ബോക്കാഷി കംപോസ്റ്റ് ഉണ്ടാക്കാൻ ഉപയോഗിക്കാം.

കമ്പോസ്റ്റ് നിര്‍മ്മാണം

വേണ്ട സാധങ്ങള്‍

പ്ലാസ്റ്റിക് ബക്കറ്റ്, പച്ചക്കറി വേസ്റ്റ്‌, മുകളില്‍ തയ്യാറാക്കിയ ലാക്റ്റോബാസിലസ് സിറം അല്ലെങ്കില്‍ ബോക്കാഷി പൗഡർ.

രീതി

നന്നായി അടച്ചുസൂക്ഷിക്കാൻ പറ്റുന്ന പ്ലാസ്റ്റിക് ബക്കറ്റ് എടുക്കുക. സ്ലറി എടുക്കണമെന്നുണ്ടെങ്കില്‍ ബക്കറ്റിന്റെ അടിയില്‍ ഒരു ടാപ്പ്‌ ഖടിപ്പിക്കാം. ബക്കറ്റിന്റെ അടിഭാഗത്ത് ആദ്യത്തെ നിര ഇലകള്‍ ഇടാം. ശേഷം പച്ചക്കറി വേസ്റ്റ്, ഭക്ഷണാവശിഷ്ടങ്ങള്‍, മുട്ടത്തോട് മുതലായവ ഇട്ടു കൊടുക്കാം. എന്നാല്‍ ദ്രാവകങ്ങള്‍ ഒന്നും പാടില്ല. വായുകടക്കാതെ പുളിപ്പിക്കല്‍ പ്രക്രിയയാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. ഓരോ പ്രാവശ്യവും വേസ്റ്റ് ഇട്ട ശേഷം സിറമോ, ബോക്കാഷിയോ ഏതെങ്കിലും കയ്യിലുള്ളത് ഇട്ടു കൊടുക്കണം. വേസ്റ്റ് കുത്തി കൊള്ളിക്കണം. വായു കടക്കാന്‍ ഇടം കൊടുക്കരുത്. ഈ വേസ്റ്റിനു മുകളില്‍ അമര്‍ത്തിവായു കടക്കാത്ത വിധം ഒരു പ്ലാസ്ടിക് അടപ്പ് വച്ചശേഷം ബക്കറ്റ് അടച്ചു സൂക്ഷിക്കണം. ഓരോ പ്രാവശ്യം വേസ്റ്റ് ഇടുമ്പോഴും സിറം അല്ലെങ്കില്‍ ബോക്കാഷി ഇട്ടുകൊടുക്കാന്‍ മറക്കരുത്. തുടർന്ന് ബക്കറ്റ് നിറയുമ്പോൾ നന്നായി അടച്ചുവയ്ക്കുക. രണ്ടാഴ്ച അങ്ങനെ ഇരിക്കട്ടെ. ഇങ്ങനെ ബക്കറ്റിൽ ഇരിക്കുന്ന വേസ്റ്റിനു ‌ പുളിച്ച മണമുണ്ടാവും. ഇതോടെ ഒന്നാം സ്റ്റേജ് കഴിഞ്ഞു .

ആദ്യം എടുത്ത ബക്കറ്റിന്റെ പത്തിരട്ടി വലുപ്പത്തിലുള്ള ബക്കറ്റ് എടുക്കുക. ഇതിൽ നിറയെ ദ്വാരം ഇടണം. അടപ്പിലും ദ്വാരം ഇടണം. ഇവിടെ എയ്റോബിക് കമ്പോസ്റ്റിംഗ് ആണ് നടക്കുക, വായു സഞ്ചാരം വേണം. ബക്കറ്റിന്റെ അടിയിൽ ഒരു ഭാഗം ഉണങ്ങിയ കരിയില ഇടുക. ശേഷം രണ്ടാഴ്ച മുമ്പ് ഇട്ടുവച്ചിരിക്കുന്ന ഒന്നാമത്തെ ബക്കറ്റിലുള്ള വേസ്റ്റ് ഇടുക. ഇട്ട വേസ്റ്റിന്റെ 5 ഇരട്ടിയെങ്കിലും ഉണങ്ങിയ കരിയിലയോ ബേസ് ബോർഡ് കഷ്ണമോ ഇട്ട് നിറച്ചു ബക്കറ്റ് അടയ്ക്കുക. ഇടയ്ക്ക് വല്ലപ്പോഴും ഇളക്കി കൊടുത്താൽ വേഗം കമ്പോസ്റ്റിങ് നടക്കും. ഒന്നു രണ്ടു മാസത്തിനു ശേഷം കമ്പോസ്റ്റ് റെഡി ആവും . പിന്നീട് ഒരു അരിപ്പയിൽ അരിച്ചെടുത്തു വലിയ കഷ്ണം അടുത്ത കമ്പോസ്റ്റിങ് ബക്കറ്റിൽ ചേർത്ത് കൊടുക്കാം. അരിച്ചെടുത്തു കിട്ടിയ കമ്പോസ്റ്റ് അടുത്തതവണ കമ്പോസ്റ്റ് ചെയ്യുമ്പോൾ ബൊക്കാഷിക്ക് പകരം ഉപയോഗിക്കാം. ഈ കമ്പോസ്റ്റ് ചെടികള്‍ നടുന്ന മിശ്രിതത്തിൽ കാൽ ഭാഗം ചേർത്തു കൊടുക്കാം .