മാലിന്യസംസ്കരണം ‘മനോഹര സംരംഭമായി’ വളർന്ന ബെംഗളൂരുവിലെ ഡെയ്‌ലി ഡമ്പ്
വെയ്സ്റ്റിനു വേണ്ടിയൊരു കട; 2006ൽ പൂനം ബിർ കസ്തൂരി എന്ന ഇൻഡസ്ട്രിയൽ ഡിസൈനർ ബെംഗ നഗരത്തിൽ ‘ഡെയ്‌ലി ഡമ്പ് വെയ്സ്റ്റ് ഷോപ്പ്’ തുടങ്ങുമ്പോള്‍ കൗതുകം തോന്നാത്തവർ ചുരുക്കമായിരുന്നു. ഇന്നു പക്ഷേ പൂനത്തിന്റെ കടയിൽനിന്നു വാങ്ങിയ ‘കമ്പകൾ’ നഗരത്തിലെ ആയിരക്കണക്കിനു വീടുകളുടെ ആശ്വാസവും ആത്മവിശ്വാസവുമായി
വെയ്സ്റ്റിനു വേണ്ടിയൊരു കട; 2006ൽ പൂനം ബിർ കസ്തൂരി എന്ന ഇൻഡസ്ട്രിയൽ ഡിസൈനർ ബെംഗ നഗരത്തിൽ ‘ഡെയ്‌ലി ഡമ്പ് വെയ്സ്റ്റ് ഷോപ്പ്’ തുടങ്ങുമ്പോള്‍ കൗതുകം തോന്നാത്തവർ ചുരുക്കമായിരുന്നു. ഇന്നു പക്ഷേ പൂനത്തിന്റെ കടയിൽനിന്നു വാങ്ങിയ ‘കമ്പകൾ’ നഗരത്തിലെ ആയിരക്കണക്കിനു വീടുകളുടെ ആശ്വാസവും ആത്മവിശ്വാസവുമായി
വെയ്സ്റ്റിനു വേണ്ടിയൊരു കട; 2006ൽ പൂനം ബിർ കസ്തൂരി എന്ന ഇൻഡസ്ട്രിയൽ ഡിസൈനർ ബെംഗ നഗരത്തിൽ ‘ഡെയ്‌ലി ഡമ്പ് വെയ്സ്റ്റ് ഷോപ്പ്’ തുടങ്ങുമ്പോള്‍ കൗതുകം തോന്നാത്തവർ ചുരുക്കമായിരുന്നു. ഇന്നു പക്ഷേ പൂനത്തിന്റെ കടയിൽനിന്നു വാങ്ങിയ ‘കമ്പകൾ’ നഗരത്തിലെ ആയിരക്കണക്കിനു വീടുകളുടെ ആശ്വാസവും ആത്മവിശ്വാസവുമായി
വെയ്സ്റ്റിനു വേണ്ടിയൊരു കട; 2006ൽ പൂനം ബിർ കസ്തൂരി എന്ന ഇൻഡസ്ട്രിയൽ ഡിസൈനർ ബെംഗ നഗരത്തിൽ ‘ഡെയ്‌ലി ഡമ്പ് വെയ്സ്റ്റ് ഷോപ്പ്’ തുടങ്ങുമ്പോള്‍ കൗതുകം തോന്നാത്തവർ ചുരുക്കമായിരുന്നു. ഇന്നു പക്ഷേ പൂനത്തിന്റെ കടയിൽനിന്നു വാങ്ങിയ ‘കമ്പകൾ’ നഗരത്തിലെ ആയിരക്കണക്കിനു വീടുകളുടെ ആശ്വാസവും ആത്മവിശ്വാസവുമായി മാറിയിരിക്കുന്നു.
എല്ലാ നഗരത്തിലെയും താമസക്കാരെപ്പോലെ ഗൃഹമാലിന്യം എവിടെ സംസ്കരിക്കും എന്ന ആശങ്ക ബെംഗളൂരുവിൽ താമസിക്കുന്ന പൂനത്തിനുമുണ്ടായിരുന്നു. അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിൽനിന്നു നേടിയ ബിരുദം പിൽക്കാലത്തു പൂനം പ്രയോജനപ്പെടുത്തിയത് ഈ ആശ ങ്ക പരിഹരിക്കാൻ. പ്രതിഫലം മാത്രം ലക്ഷ്യമിട്ടുള്ള തൊഴിലിനപ്പുറം വരുമാനവും സേവനവും ഒന്നിക്കുന്ന സാമൂഹികസംരംഭങ്ങളിൽ (social entrepreneurship) താൽപര്യം വച്ചിരുന്ന പൂനം, സ്വന്തം പഠനവിഷയം മാലിന്യസംസ്കരണവുമായി ബന്ധിപ്പിച്ചതിന്റെ സദ്ഫലമാണ് ബെംഗളൂരു ഇന്ദിരാനഗറിലെ ഡെയ്‌ലി ഡമ്പ് എന്ന വെയ്സ്റ്റ് ഷോപ്പ്. ഒരുപക്ഷേ, രാജ്യത്തെ ആദ്യത്തെ വെയ്സ്റ്റ് കട!
ചെറിയ അളവിലുള്ള ഗൃഹമാലിന്യമാണെങ്കിൽക്കൂടിയും എത്രയും വേഗം അതെവിടെയെങ്കിലും ഉപേക്ഷിക്കണം എന്നതാണ് നഗരത്തിലെ ഓരോ വീട്ടുകാരുടെയും ചിന്ത. മാലിന്യത്തോടുള്ള ഈ മടുപ്പിനും വെറുപ്പിനും മുഖ്യ കാരണം ആളുകൾ അതുവരെ പരിചയിച്ച മാലിന്യസംഭരണ, സംസ്കരണ സംവിധാന ങ്ങളുടെ വൃത്തിഹീന പരിസരങ്ങൾതന്നെയെന്നു പൂനം. മാലിന്യസംസ്കരണം ശാസ്ത്രീയവും ഒപ്പം മനോഹരവുമാക്കുന്നത് എങ്ങനെയെന്നായി പൂനത്തിന്റെ ചിന്ത. സുന്ദരമായ ടെറാക്കോട്ട കമ്പകൾ സ്വയം രൂപകല്‍പന ചെയ്ത് നിർമിക്കുന്നത് അങ്ങനെ. അടുക്കളപ്പുറത്തു മാത്രമല്ല, വീടിന്റെ മുൻവശമുറ്റത്തോ, പൂന്തോട്ടത്തിലോ ഒക്കെ കളിമൺ ശിൽപംപോലെ സ്ഥാപിക്കാവുന്ന മാലിന്യസംസ്കരണ യൂണിറ്റായി മാറി പൂനത്തിന്റെവർണസുന്ദരമായ ടെറാക്കോട്ട കമ്പകൾ.
മടുപ്പില്ലാതെ മാലിന്യസംസ്കരണം
മണവും മടുപ്പും ഉണ്ടാക്കാതെ, വീട്ടിലെ ജൈവാവശിഷ്ടങ്ങൾ സംഭരിച്ചു സംസ്കരിച്ചു ജൈവവളമാക്കാനുതകുന്ന പ്രിഥ്വി കമ്പയായിരുന്നു പൂനത്തിന്റെ ആദ്യ ഉൽപന്നങ്ങളിലൊന്ന്. കളിമണ്ണുകൊണ്ടു നിർമിച്ച കമ്പകൾ ജൈവാവശിഷ്ടങ്ങളിലെ ഈർപ്പം വലിച്ചെടുക്കുകയും വായുസമ്പർക്കം പുലർത്തിയുള്ള കമ്പോസ്റ്റിങ് (എയറോബിക്) രീതി എളുപ്പമാക്കുകയും ചെയ്യുമെന്നു പൂനം. ഉറിയിൽ ചട്ടികൾ ക്രമീകരി ക്കുന്നതുപോലെ ഒന്നിനു മുകളിൽ ഒന്നായി മൂന്നു ടെറാക്കോട്ട ചട്ടികൾ ഉൾപ്പെടുന്നതാണ് ഗൃഹമാലിന്യ സംസ്കരണത്തിനായി പൂനം തയാറാക്കിയ കമ്പ യൂണിറ്റ്.
പച്ചക്കറികളുടെയും പഴങ്ങളുടെയും ഉൾപ്പെടെ, ഒരു കിലോവരെ വരുന്ന അവശിഷ്ടങ്ങൾ വീട്ടുകാർക്ക് ദിവസേന മുകളിലത്തെ ചട്ടിയിൽ നിക്ഷേപിക്കാം. മാലിന്യം നിക്ഷേപിച്ച ശേഷം അതിനു മീതെ, പൂനത്തിന്റെ തന്നെ ചേരുവയായ മാജിക് മിക്സ് പൗഡർ വിതറുന്നു. ചകിരിച്ചോറും മൈക്രോബുകളും ചേർന്ന ഈ മാജിക് മിക്സ് പൗഡർ ദുർഗന്ധം ഇല്ലാതാക്കും, കമ്പോസ്റ്റിങ് വേഗത്തിലാക്കും.
പൗഡർ വിതറുന്നതോടെ ചട്ടിയിലെ മാലിന്യം മറഞ്ഞുപോകും എന്ന മെച്ചവുമുണ്ട്. കമ്പകൾ കൗതുകക്കാഴ്ചകൾ കൂടിയായി ഉദ്യാനത്തിലും മുറ്റത്തുമെല്ലാം സ്ഥാപിക്കാവുന്നതും അതുകൊണ്ടുതന്നെ. ദിവസവും ഇതേ രീതി ആവർത്തിക്കാം. ഏറക്കുറെ ഒരു മാസംകൊണ്ട് ഒരു ചട്ടി നിറയും. അപ്പോഴത് ഏറ്റവും അടിയിലേക്കു മാറ്റി രണ്ടാമത്തെ ചട്ടി ഉപയോഗിച്ചു തുടങ്ങാം. മൂന്നാമത്തെ ചട്ടിയും നിറയു മ്പോഴേക്കും ആദ്യ ചട്ടിയിലെ മാലിന്യം അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലുമെല്ലാം പ്രയോജന പ്പെടുന്ന മികച്ച ജൈവവളമായി മാറിയിട്ടുണ്ടാവും.
പൂനത്തിന്റെ ഈ ജൈവമാലിന്യ യൂണിറ്റ് പ്രയോജനപ്പെടുത്തി മാലിന്യസംസ്കരണവും കൃഷിയും സാധിക്കുന്ന നൂറുകണക്കിനു വീടുകളുണ്ട് ഇന്ന് ബെംഗളൂരു നഗരത്തിനുള്ളിൽ. 25–30 വീടുകൾ ചേരുന്ന ഭവന സമുച്ചയങ്ങൾക്കിണങ്ങുന്ന, സംഭരണശേഷി കൂടിയ കമ്യൂണിറ്റി കമ്പകളുമുണ്ട് പൂനത്തിന്റെ ഡിസൈനിൽ. പ്ലാസ്റ്റിക് കൊണ്ടാണ് ഇവയുടെ നിർമാണം. കമ്യൂണിറ്റി കമ്പകളിലെ മാലിന്യം സംസ്കരിച്ചെടുക്കുന്ന ജൈവവളം തിരികെ വാങ്ങി പായ്ക്കു ചെയ്ത് സ്വന്തം ഔട്‌ലെറ്റുകൾ വഴി വിൽപനയ്ക്കുമെത്തിക്കുന്നു ഡെയ്‌ലി ഡമ്പ്.
ഉദ്യാനങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ കൂമ്പാരമായി മാറുന്ന കരിയിലകൾ കമ്പോസ്റ്റാക്കി മാറ്റാനുതകുന്ന ലീഫ് കമ്പോസ്റ്റിങ് യൂണിറ്റുകൾക്കുമുണ്ട് ആവശ്യക്കാർ. നവരാത്രി നാളുകളിൽ പൂക്കൾ ഉൾപ്പെടെയുള്ള പൂജ അവശിഷ്ടങ്ങൾ സംസ്കരിക്കാൻ പൂജ കമ്പ പോലുമുണ്ട് പൂനത്തിന്റെ ഡിസൈനിൽ. ഇങ്ങനെ ഓരോ സാഹചര്യത്തിനും ഇണങ്ങുന്ന ഒട്ടേറെയിനം കമ്പോസ്റ്റിങ് യൂണിറ്റുകൾ ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിൽ പൂനം നിർമിക്കുകയും പ്രചാരത്തിലെത്തിക്കുകയും ചെയ്തു. ഓരോന്നും ശാസ്ത്രീയം, ഒപ്പം മനോഹരവും.
കമ്പോസ്റ്റിങ് യൂണിറ്റുകൾ മാത്രമല്ല, മാലിന്യസംസ്കരണവും അനുബന്ധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഉൽപന്നങ്ങൾ കാണാം ഇന്ദിരാനഗറിലുള്ള ഡയലി ഡമ്പ് ഷോപ്പിൽ. പ്ലാസ്റ്റിക് കൂടുകളും പഴത്തൊലിയുംപോലെ ഓരോ ഗൃഹമാലിന്യവും അപ്പപ്പോൾ ഇനംതിരിച്ച് (segregation) ഇടാനുള്ള പല നിറത്തിലുള്ള സഞ്ചികൾ മുതൽ മാലിന്യം വാരാനുള്ള കയ്യുറകൾ വരെ. കൃഷിക്കുള്ള വിത്തുകളും ജൈവവളവും മുതൽ പ്രകൃതിസൗഹൃദ സാനിറ്ററി നാപ്കിനുകൾ വരെ.
ഫ്യൂസാവുന്ന ബൾബ് ഉൾപ്പെടെ ഈ–വെയ്സ്റ്റുകൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ന്നും ഒരേസമയം മനോഹരവും പ്രയോജനപ്രദവും. മറ്റു മാലിന്യസംസ്കരണ സംരംഭങ്ങളിൽനിന്നു പൂനത്തിന്റെ ഡയലി ഡമ്പിനെ വേറിട്ട അനുഭവമാക്കി മാറ്റുന്നതും ഈ ഘടകംതന്നെ. സംരംഭമെന്ന നിലയിൽ മാലിന്യസംസ്കരണം തുറന്നു തരുന്ന വേറിട്ട സാധ്യതകൾക്ക് ഉദാഹരണംകൂടിയായി മാറുന്നു ഡെയ്‌ലി ഡമ്പ്.
web: wwwdailydump.org