ജൈവാവശിഷ്ടങ്ങൾ അഴുകിയാണല്ലോ കമ്പോസ്റ്റ് ആയി മാറുന്നത്. അഴുകൽ പ്രക്രിയയുടെ വേഗം വർധിപ്പിക്കുന്നതിനായി സൂക്ഷ്മജീവികൾ ചേർന്ന ഇനോക്കുലമാണ് പ്രയോജനപ്പെടുത്തുന്നത്. അടപ്പുള്ള പ്ലാസ്റ്റിക് ബക്കറ്റോ ചട്ടിയോ കമ്പോസ്റ്റ് തയാറാക്കുന്നതിന് ഉപയോഗിക്കാം. അടിയിൽ ചകിരിയോ കരിയിലയോ നിരത്തുക. നിത്യേനയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവാവശിഷ്ടങ്ങൾ അഴുകിയാണല്ലോ കമ്പോസ്റ്റ് ആയി മാറുന്നത്. അഴുകൽ പ്രക്രിയയുടെ വേഗം വർധിപ്പിക്കുന്നതിനായി സൂക്ഷ്മജീവികൾ ചേർന്ന ഇനോക്കുലമാണ് പ്രയോജനപ്പെടുത്തുന്നത്. 

അടപ്പുള്ള പ്ലാസ്റ്റിക് ബക്കറ്റോ ചട്ടിയോ കമ്പോസ്റ്റ് തയാറാക്കുന്നതിന് ഉപയോഗിക്കാം. അടിയിൽ ചകിരിയോ കരിയിലയോ നിരത്തുക. നിത്യേനയുള്ള ജൈവാവശിഷ്ടങ്ങൾ ചട്ടിയിൽ നിക്ഷേപിക്കാം. ജൈവാവശിഷ്ടങ്ങൾക്കു മുകളിൽ അൽപം കരിയിലയോ അറക്കപ്പൊടിയോ ചകിരിച്ചോറോ വിതറുക. ഇനോക്കുലം ഇന്നു വിപണിയിൽ ലഭ്യമാണ്. ഇഎം ലായനി, വേസ്റ്റ് ഡീകംപോസ്റ്റർ എന്നിവ ദ്രാവകരൂപത്തിലുള്ള ഇനോക്കുലമാണ്. പൊടിരൂപത്തിലുള്ള ഇനോക്കുലവും ലഭ്യമാണ്. ഇനി, അതല്ലെങ്കിൽ പച്ചച്ചാണകവും ഗോമൂത്രവും ശർക്കരയും പയർപൊടിയും വെള്ളവും കലർത്തി തയാറാക്കുന്ന ജീവാമൃതവും മികച്ച ഇനോക്കുലം തന്നെ. 

ADVERTISEMENT

നിക്ഷേപിക്കുന്ന ജൈവാവശിഷ്ടങ്ങളുടെ മുകളിൽ നിത്യവും അൽപം ഇനോക്കുലം ഒഴിച്ചുകൊടുക്കുക. ഈ പ്രവൃത്തി ദിവസവും ആവർത്തിക്കുക. ബക്കറ്റ് മുക്കാൽ ഭാഗം നിറയുന്ന ഘട്ടത്തിൽ ബക്കറ്റിലെ ജൈവാവശിഷ്ടങ്ങൾ നന്നായി ഇളക്കിയശേഷം വീണ്ടും മുകളിൽ കരിയിലയിട്ട് ഇനോക്കുലം ഒഴിച്ച് അടച്ചു സൂക്ഷിക്കുക. ദിവസവുമുള്ള ജൈവാവശിഷ്ടം ഇടാനായി ഇനി മറ്റൊരു ബക്കറ്റ് എടുക്കാം. ഏകദേശം 30 ദിവസങ്ങൾക്കുളിൽ ആദ്യ ബക്കറ്റിൽനിന്ന് നല്ല ജൈവവളം അഥവാ കമ്പോസ്റ്റ് ലഭിക്കും. ഓരോ ബക്കറ്റും ഈ വിധം മാറിമാറി പ്രയോജനപ്പെടുത്താം.

  • കമ്പോസ്റ്റ് തയാറാക്കുന്ന ബക്കറ്റ് വെള്ളം നിറച്ച പരന്ന പാത്രത്തിൽ ഇറക്കിവച്ചാൽ അതിൽ ഉറുമ്പ്, എലിശല്യം തുടങ്ങിയവ ഒഴിവാക്കാം.
  • ദ്രവരൂപത്തിലുള്ള ഇനോക്കുലമാണ് ഉപയോഗിക്കുന്നതെങ്കിൽ മിതമായി മാത്രം നൽകുക. അധികമായാൽ ഈർപ്പം നിറഞ്ഞ് ചീഞ്ഞ മണവും പുഴുശല്യവും ഉണ്ടാകും.
  • കമ്പോസ്റ്റ് എപ്പോഴും അടച്ചു സൂക്ഷിക്കുക. വളർത്തുമൃഗങ്ങൾ തട്ടിമാറ്റാതിരിക്കാൻ അടപ്പിനു മുകളിൽ കല്ലോ മറ്റോ എടുത്തുവയ്ക്കുക.
  • ‌ആഴ്ചയിലൊരിക്കൽ ഇളക്കിക്കൊടുക്കുക.‌
  • ജൈവാവശിഷ്ടങ്ങൾ പരമാവധി ചെറിയ കഷണങ്ങളാക്കി നിക്ഷേപിച്ചാൽ വേഗം കമ്പോസ്റ്റ് തയാറാകും.
  • ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുമ്പോൾ അമിതമായി എണ്ണയും മുളകും ചേർന്നവ ഒഴിവാക്കാൻ ശ്രദ്ധിക്കുക. മുട്ടത്തോട് പൊടിച്ചിടുക.
  • കരിയിലയോടൊപ്പം ഇടയ്ക്ക് പേപ്പർ കഷണങ്ങളാക്കിയത്, ഉമി, അറക്കപ്പൊടി, ചകിരിച്ചോർ എന്നിവയും നൽകാം. 

English summary: How To Make Compost At Home, Home Waste Decomposer, Home Waste Decomposer Machine, Homemade Waste Decomposer, How To Use Waste Decomposer, Ingredients Of Waste Decomposer, Use Of Waste Decomposer, Waste Decomposer For Home, Waste Decomposer How To Use, Waste Decomposer Making, Waste Decomposer Solution, Disposal Of Kitchen Waste, Importance Of Kitchen Waste Management, Kitchen Food Waste Management, Kitchen Solid Waste Management, Kitchen Waste Compost, Kitchen Waste Disposal, Kitchen Waste Management At Home, Kitchen Waste Management In Kerala, Waste Management For Kitchen, Waste Management in Apartment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT