Activate your premium subscription today
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കു നവതിയാദരമായി മനോരമ ഓൺലൈൻ സമർപ്പിച്ച ‘എംടി കാലം– നവതിവന്ദനം’ പരിപാടിയുടെ പൂർണ വിഡിയോ പ്രേക്ഷകരിലേക്കെത്തുന്നു. അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമവേദിയായി മാറുന്ന ദൃശ്യങ്ങൾ ജനുവരി 1,
എംടി കഥാപാത്രങ്ങളെ കോർത്തിണക്കി പ്രശസ്ത നാടകപ്രവർത്തകൻ പ്രശാന്ത് നാരായണൻ അവതരിപ്പിക്കുന്ന നാടകം ‘മഹാസാഗരം’ ഡിസംബർ 22 ന് കൊച്ചി ഹോട്ടൽ ലേ മെറിഡിയനിൽ. മനോരമ ഓൺലൈൻ മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് നവതിയാദരമർപ്പിക്കുന്ന ‘എംടി കാലം – നവതിവന്ദനം’ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ്
കൊച്ചി ∙ മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് നവതിയാദരമർപ്പിച്ച് മനോരമ ഓൺലൈൻ. ഡിസംബർ 22 ന് വൈകിട്ട് അഞ്ചിനു കൊച്ചിയിൽ നടക്കുന്ന ‘എംടി കാലം – നവതിവന്ദനം’ എന്ന പരിപാടിയിൽ മമ്മൂട്ടിയും മോഹൻലാലുമാണ് മലയാളത്തിന്റെ മഹാസാഹിത്യകാരന് ആദരമർപ്പിക്കുന്നത്. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ
ഭാവമധുരിമയാർന്ന ദൃശ്യകാവ്യമാണ് എം.ടി.വാസുദേവൻ നായരുടെ ബന്ധനം. 1978 ൽ മലയാളികൾ ആസ്വദിച്ച സുന്ദരമായ അഭ്രകാവ്യം. കറുപ്പും വെളുപ്പിലുമുള്ള കാഴ്ചക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന മറുനാടൻ മൂവീസ് പുറത്തിറക്കിയ ചലച്ചിത്രം. പിതാവ് മറ്റൊരു വിവാഹം കഴിക്കയാൽ ജീവിതത്തെ വെറുക്കുന്ന, മോഹങ്ങളുടെ, മോഹഭംഗളുടെ കഥയാണു
വീണുകിടക്കുന്ന ദ്രൗപദിയുടെ അടുത്തു നിന്നുകൊണ്ട് ഭീമസേനൻ തന്റെ ജീവിതത്തിലൂടെ മനസ്സുകൊണ്ടു നടത്തുന്ന മടക്കയാത്രയുടെ രൂപഘടനയിലാണു ‘രണ്ടാമൂഴം’ എഴുതിയിട്ടുള്ളത്. ഭീമന്റെ ബാല്യകാലം മുതൽ ജീവിതാന്ത്യം വരെയുള്ള സംഭവങ്ങൾ ‘രണ്ടാമൂഴ’ത്തിന്റെ ഇതിവൃത്തത്തിൽ കടന്നു വരുന്നുണ്ട്.
‘നാലുകെട്ട്’ ആണ് തന്റെ ആദ്യത്തെ നോവലായി എംടി തന്നെ കരുതുന്നത്. എം.ടി. വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ രചനാസ്വത്വം തനിമയോടെ പ്രവർത്തിക്കുന്ന ആദ്യനോവൽ അതാണ്. കേരളസമൂഹം ദ്രുതപരിണാമങ്ങൾക്കു വിധേയമായിരുന്ന സമീപഭൂതകാലത്തിന്റെ അന്തഃസംഘർഷങ്ങളെ ആവിഷ്കരിക്കുന്ന കൃതിയാണത്.
നോവലിന്റെ അടിസ്ഥാനപ്രമേയം മതത്തെ മറയാക്കി സാധാരണ മനുഷ്യരെ ചൂഷണം ചെയ്യുകയും അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഇരുണ്ട ശക്തികൾക്കെതിരെയുള്ള പ്രതിരോധമാണ്. ആ തമോശക്തികളെ നേരിടുന്നതു മാനവികതയുടെ ആന്തരികബലം നിശ്ശബ്ദമായി ഉള്ളിലുള്ള ഒറ്റപ്പെട്ട മനുഷ്യരാണ്.
എംടിയുടെ കഥകളുടെയും നോവലുകളുടെയും അടിസ്ഥാനസ്വഭാവം നിയന്ത്രിതരീതിയിലുള്ള റിയലിസമാണ്. അത്തരം രചനകളുടെ നട്ടെല്ല് യഥാർഥത്തിലുള്ള സംഭവങ്ങളും വ്യക്തികളും സ്ഥലങ്ങളുമൊക്കെയാണ്.
അറബിപ്പൊന്നിനെക്കുറിച്ച് രണ്ടുപേരൊന്നിച്ചെഴുതുന്ന ഒരു ക്രൈം നോവൽ. എളുപ്പമായിരുന്നില്ല. ഇരുവർക്കും അറിയാത്ത ഒരു ലോകമാണ്. ലോകത്തെ അറിയിച്ചു നടത്തുന്ന വ്യാപാരവുമല്ല. കഥകളും കെട്ടുകഥകളും കുഴമറിഞ്ഞു കിടക്കുന്ന കള്ളക്കടത്തിന്റെ ലോകം. വിവരശേഖരണം അനിവാര്യമായിരുന്നു. പലരും തുറന്നുപറയുന്ന കാര്യമല്ല.
എംടി എന്ന കഥാകാരനെ വ്യത്യസ്തനാക്കുന്ന ഒരു പ്രധാന ഘടകം എഴുത്തിൽ അദ്ദേഹം പുലർത്തിയ സ്വയം ശാസനമാണ്. താൻ മുൻപെഴുതിയതിനെക്കാൾ മെച്ചപ്പെട്ട ഒന്ന് എഴുതാൻ കഴിയില്ലെങ്കിൽ എഴുതാതിരിക്കുക എന്ന നിഷ്ഠയാണത്.
എം.ടി. വാസുദേവൻനായരുടെ സാഹിത്യജീവിതത്തിൽ ആകെത്തന്നെ പടർന്നു കിടക്കുന്ന ഒരു അടിസ്ഥാനപ്രമേയം ‘നാലുകെട്ടി’ന്റെ അന്തർഘടനയിലുണ്ട്. അതു കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായത്തിന്റെയും കൂട്ടുകുടുംബവ്യവസ്ഥയുടെയും അതിനാധാരമായ ഭൂബന്ധങ്ങളുടെയും തകർച്ചയാണ്.
ഏതു സാഹിത്യരൂപത്തിലൂടെയായാലും തനിക്കു പറയാനുള്ളതു വായനക്കാരുടെ ഉള്ളിൽ തട്ടുന്ന വിധത്തിൽ പറയാനാണ് എംടി ശ്രമിച്ചത്. സാമൂഹികവും വൈയക്തികവുമായ ഇഴകൾ സൂക്ഷ്മതലത്തിൽ ഊടും പാവുമാക്കി രചിച്ച ആ കൃതികൾ തന്റെ കാലത്തിന്റെ സംഘർഷങ്ങളെയും സാമൂഹികോൽക്കണ്ഠകളെയും ആവിഷ്കരിച്ചു.
സാമൂഹികജീവിതത്തെ സൂക്ഷ്മതലത്തിൽ വിമർശനാത്മകമായി കണ്ടിരുന്ന എംടിയുടെ സമീപനം, കൃതികളെ പുറംപോളയിൽ മാത്രം കണ്ട് അഭിപ്രായം പറഞ്ഞവർക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല. അങ്ങനെയാണു വികാരപ്രധാനമായ എഴുത്തിന്റെ പ്രതിനിധിയായി എംടിയെ നോക്കിക്കാണുന്ന രീതി വളർന്നുവന്നത്.
"കുട്ടിക്കാലത്ത് ഇഷ്ടപ്പെട്ട പലതും ഇപ്പോൾ ഞാൻ വെറുക്കുന്നു. പണ്ട് ഇഷ്ടമില്ലാത്തതിരുന്ന പലതും ഇപ്പോൾ എനിക്ക് പ്രിയപ്പെട്ടതാണ്." അയൽക്കാർ എന്ന ചെറുകഥയിൽ വിരുന്നുകാരനായി അടുത്ത വീട്ടിൽ പോകേണ്ടി വന്ന ഒരു മനുഷ്യൻ മനസ്സിൽ ചിന്തിക്കുന്ന വാചകമാണിത്. പലപ്പോഴും ജീവിതത്തിൽ നാം എത്രത്തോളം മാറുന്നുണ്ട് എന്നതും ആ മാറ്റം നമുക്ക് ചുറ്റും നിൽക്കുന്ന എത്രപേർ മനസ്സിലാക്കുന്നുണ്ട് എന്നതും ഇവിടെ ചോദ്യമായി ഉയരുന്നു.
അമ്മയെക്കുറിച്ച് എംടി എഴുതുമ്പോൾ വായിക്കുന്നവരുടെ മനസ്സിലും ഒരമ്മയുണ്ട്. കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങിയ, സ്നേഹം ഒരിക്കലും പുറമേ പ്രകടിപ്പിക്കാത്ത ഒരമ്മ. അത് എഴുത്തുകാരന്റെ അമ്മയല്ല. സ്വന്തം അമ്മ തന്നെ. അങ്ങനെ നോക്കിയാൽ എംടി കൂടുതൽ സ്നേഹിക്കാൻ പഠിപ്പിക്കുന്നില്ലേ. നഷ്ടപ്പെട്ട നൻമയോർമകളിലേക്കു തിരിച്ചുകൊണ്ടുപോകുന്നില്ലേ. മുക്കുറ്റിയും തിരുതാളിയും നിറഞ്ഞ വീട്ടുമുറ്റത്തേക്കു വീണ്ടുമിറങ്ങുന്നതുപോലെ നഷ്ടസൗഭാഗ്യങ്ങളിലേക്കു നയിക്കുന്ന ഒരു എഴുത്തുകാരൻ.
എംടിയുടെ എഴുത്ത്, ജീവിതം, ജീവിതവീക്ഷണം എല്ലാം മലയാളത്തിനു പ്രധാനമാണ്. എംടിയുടെ നിശ്ചയം പക്ഷേ, ഇതിലൊക്കെയും താൻ അപ്രധാനം എന്നുമാണ്. കഡുഗണ്ണാവ എംടിയുടെ ഒരു കഥയാണ്. സിംഹളത്തിലെ ഒരു സ്ഥലവുമാണത്. അർഥം വഴിയമ്പലം.
‘എന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനേക്കാളും ഞാൻ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്. വേലായുധേട്ടന്റെയും ഗോവിന്ദൻകുട്ടിയുടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷി ഏടത്തിയുടെയും നാടായ കൂടല്ലൂരിനോട്. അച്ഛൻ, അമ്മ, ജ്യേഷ്ഠൻമാർ, ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്റെ ചെറിയ അനുഭവമണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷൻമാരുടെ കഥകളാണ് എന്റെ സാഹിത്യത്തിൽ ഭൂരിഭാഗവും. മറ്റൊരു തരത്തിൽ പറഞ്ഞാൽ എന്റെ തന്നെ കഥകൾ. എനിക്കു സുപരിചിതമായ ഈ ഗ്രാമമാണ് എന്റെ ഭൂരിപക്ഷം കൃതികളുടെയും പശ്ചാത്തലം. അതിലൂടെ ഒഴുകുന്ന പുഴ എന്റെ ജീവധമനിയാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പുതിയ സുഹൃത്തിനെയും കൂട്ടിയാണ് മോഹൻ വന്നത്. കോഴിക്കോട്ട് ഒരു ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരുന്ന എംടിയും പത്നിയും. വാസ്വേട്ടനെ ഞാൻ ആദ്യമായി കാണുന്നത് അന്നാണ്. പിന്നീട് അദ്ദേഹവുമായുള്ള അവരുടെ സൗഹൃദം പലപല ഘട്ടങ്ങളിലായി വളർന്നു.
അച്ഛൻ വീട്ടിൽ ചെല്ലുന്ന സേതുവിന്റെ മനസ്സിൽ വരുന്ന ഒരു താരതമ്യം ഇങ്ങനെയാണ്. രാവിലെ കോവിലകത്തുകാരുടെ ചിറയിൽ പോയി കുളിച്ചു വന്ന് ചന്ദനം തൊട്ട് രണ്ടാം മുണ്ടു ധരിച്ചു നടക്കുന്ന അച്ഛൻ പെങ്ങന്മാരുടെ മാന്യതയും, ചെറിയ തോർത്തുമുണ്ട് ചുറ്റി മുഷിഞ്ഞ ഒന്നരയുടെ തുമ്പു പുറത്തുകാട്ടി നടക്കാറുള്ള അമ്മയേയും ചെറിയമ്മയേയും കാണുമ്പോഴുള്ള നാണക്കേടും. ബന്ധുവീട്ടിലെ കല്യാണത്തിന് ഏട്ടത്തിയമ്മയെ ആദ്യമായി കാണുമ്പോൾ ഇവർ തന്നെയാവട്ടെ തന്റെ ഏട്ടത്തിയമ്മ എന്ന് തീരുമാനിക്കുന്നതും വസ്ത്രത്തിന്റെ വ്യത്യസ്തത കൊണ്ടാണ്.
ഹൃദയം കടലാസാക്കി, വിരൽ മുറിച്ചു പേനയാക്കി, ജീവരക്തത്തിൽ തൂലിക മുക്കി പ്രിയപ്പെട്ടവൾക്കു കത്തെഴുതുന്ന കാമുകൻ. അയാളെഴുതുന്ന ഓരേ വാക്കിലും, വരിയിലും ശൂന്യമായ താളിൽപ്പോലും ഹൃദയമുണ്ട്; മജ്ജയും മാംസവുമുണ്ട്, ശരീരവും ആത്മാവുമുണ്ട്. ഇങ്ങനെയൊരു കാമുകനെ മലയാളികൾക്കു പരിചയപ്പെടുത്തിയത് എം.ടി. വാസുദേവൻ
ജീവിച്ചിരിക്കെ ഇത്രയധികം ആഘോഷിക്കപ്പെട്ട എഴുത്തുകാർ അധികമില്ല. ധാരാളം വായിക്കുകയും അതെല്ലാം നമുക്കു പരിചയപ്പെടുത്തുകയും ചെയ്തു എംടി. ഒരാളിലൂടെ, ഒരു ഗ്രാമത്തിലൂടെ എംടി പറഞ്ഞ കഥകൾ എല്ലാവരുടേതുമായി. സാർവലൗകികമായ അനുഭവങ്ങൾ ആ കഥയിലുണ്ട്. നെഹ്റുവിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളുള്ളവരാണ് ആ കഥാപാത്രങ്ങളിൽ പലരും. സംസാരത്തിലെ മിതത്വം എഴുത്തിലും പുലർത്തിയ എംടിയുടെ രചനകൾ ഗദ്യത്തിലെഴുതിയിട്ടുള്ള കവിതകളാണ്. മലയാള സിനിമയിൽ എംടി ഇന്നും അവസാന വാക്കാണ്. തിരക്കഥാകൃത്തിന് അന്തസ്സുള്ള സ്ഥാനമുണ്ടെന്ന് ബോധ്യപ്പെടുത്തിയ ആളാണ് എംടിയെന്നും ബെന്യാമിൻ പറഞ്ഞു.
ഉണ്ണിയാണെങ്കിലും വേലായുധനാണെങ്കിലും എംടിയുടെ എല്ലാ കഥാപാത്രങ്ങളിലുമുണ്ട് ഏതെങ്കിലുമൊരു മലയാളിയുടെ ഛായ. അതിലുപരി മനുഷ്യന്റെ ഛായ. അതുകൊണ്ടുതന്നെയാണ് ആ കഥകൾ പ്രിയപ്പെട്ടതാകുന്നതും. അനുവാദം ചോദിക്കാതെ ഹൃദയത്തിൽ പ്രവേശിക്കുന്നതും.
ഒരു മാസം മുൻപ് വാങ്ങിയ ആ ടോർച്ച് അയാൾ പലരുടെയും അടുത്ത് വിൽക്കാൻ ശ്രമിക്കുന്നു. യുവാവും മധ്യവയസ്കനും ആ ടോർച്ച് വാങ്ങുന്നില്ല. യുവാവിന്റെ പേഴ്സിൽ 30 രൂപയുടെ നോട്ടുകളും ഒരു രൂപയുടെ നാണയവുമുണ്ട്. ഒരു രൂപ മാറ്റിയാൽ ഒരണ അയാൾക്ക് കൊടുക്കാവുന്നതേയുള്ളൂ. പക്ഷേ മടി കാരണം യുവാവ് അതും ചെയ്യുന്നില്ല.
അമേരിക്കയിലെ പൂച്ചകൾക്കു നഖങ്ങളില്ല. വേദനയില്ലാത്ത ഓപറേഷനിലൂടെ നീക്കം ചെയ്തിരിക്കുന്നു. വില കൂടിയ ഫർണിച്ചറുകളും മറ്റും കേടാക്കാതിരിക്കാൻ. പേടിക്കാതെ എടുത്ത് ലാളിക്കാൻ, ഓമനിക്കാൻ. മറ്റൊരത്ഭുതം കൂടി ബാലു കണ്ടെത്തുന്നുണ്ട്.അമേരിക്കൻ പൂച്ചകൾ മ്യാവൂ ശബ്ദത്തിൽ കരയുന്നുമില്ല. തനിച്ചിരിക്കുമ്പോഴത്തെ മടുപ്പുപോലും ബാലുവെ അലട്ടുന്നില്ല.സദാ തന്റെ പിറകിൽ ചുറ്റിത്തിരിയുന്ന പൂച്ചയുടെ കണ്ണുകൾ അയാളെ ഭയപ്പെടുത്തുന്നു.
പ്രണയം ഏകാന്തത്തടവ് വിധിച്ച വിമല. നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നുപോകുന്നതറിഞ്ഞിട്ടും ഓർമകൾക്കു കടം കൊടുത്ത മനസ്സുമായി കാത്തിരിക്കുകയാണ്. തടാകത്തിനും നഗരത്തിനും മുകളിൽ ഏപ്രിൽ മാസത്തിലെ ഇളംമഞ്ഞ് കാണുമ്പോൾ വിമലയുടെ മനസ്സിൽ തെളിയുന്നത് പണ്ടെപ്പോഴോ പകലുറക്കത്തിൽ കണ്ട ഒരു സ്വപ്നമാണ്.
ബാല്യകാലത്തെക്കുറിച്ച് എഴുതിയാണ് എംടി തുടങ്ങിയതെന്ന് സി.വി.ബാലകൃഷ്ണൻ പറഞ്ഞു. ഉള്ളു നോവിക്കുന്ന എഴുത്തുകളായിരുന്നു അവ. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പലതും വ്യക്തിപരമായി ചേർന്നു നിൽക്കുന്നവയാണ്. കുട്ടിക്കാലത്തെ അനുഭവങ്ങളുടെ കയ്പ് രചനകളിലൂടെ വായനക്കാരിലേക്കും അദ്ദേഹം എത്തിച്ചു. കവിതകളോട് മമത പുലർത്തി എംടി. അനുഭവങ്ങളും ചരിത്രവും പുരാണവുമെല്ലാം അദ്ദേഹത്തിന്റെ രചനകൾക്കു വിഷയമായി. ഏതു കഥയും സിനിമാരൂപത്തിലേക്ക് വികസിപ്പിക്കാൻ സാധിക്കുമെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
മതത്തിന്റെയും ജാതിയുടെയും പേരിൽ പലയിടത്തും കലാപങ്ങൾ നിറയുമ്പോൾ ഉയർന്നു വരുന്ന ചോദ്യമുണ്ട്: ഇന്നായിരുന്നെങ്കിൽ നിർമാല്യം സിനിമ സംഭവിക്കുമായിരുന്നൊ?. എംടിയുടെ തന്നെ പള്ളിവാളും കാൽച്ചിലമ്പും എന്ന കഥയാണ് നിർമ്മാല്യമായത്.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽനിന്ന് എടുത്തു വായിച്ച ‘കാഥികന്റെ പണിപ്പുര’ എന്ന പുസ്തകത്തിലൂടെയാണ് എംടി എന്ന പേര് വായനയിൽ കടന്നു വരുന്നത്. ഉമ്മയുടെ സൂക്ഷിപ്പിൽനിന്ന് വായിച്ച ഒരു ‘കുടയും കുഞ്ഞുപെങ്ങളും’, ‘ബാല്യകാലസഖി’, ഡിറ്റക്ടീവ് നോവലുകൾ, ഉമ്മയുടെ അനിയത്തിമാരും അയൽക്കാരികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന പൈങ്കിളി നോവലുകൾ ഒക്കെ കടന്ന് സ്കൂൾ ലൈബ്രറി വായനയ്ക്ക് ഒരു വഴിത്തിരിവ് ഉണ്ടാകുന്നുണ്ട്.
പല പുസ്തകങ്ങളും ആവർത്തിച്ചു വായിച്ചിട്ടുണ്ട്. ആദ്യകാലത്തൊക്കെ ഒരു പുസ്തകത്തെപ്പറ്റി കേൾക്കുമ്പോൾ അതു വായിച്ചിരിക്കണം എന്ന തോന്നലുണ്ടാകും. ധൃതിപിടിച്ചു വായിക്കുമ്പോൾ അതിന്റെ കഥ, പ്രമേയം എന്നതിലൊക്കെയാകും ശ്രദ്ധ. പിന്നെ വർഷങ്ങൾ കഴിഞ്ഞു വായിക്കുമ്പോഴാകും മറ്റുപല കാര്യങ്ങളും ശ്രദ്ധയിൽപ്പെടുക. അതുപോലെ അതിലെ ഭാഷയെപ്പറ്റിയും പ്രത്യേക ജീവിതസന്ധികളെപ്പറ്റിയുമൊക്കെ ആലോചിക്കുക അപ്പോഴാകും.
അനുഭൂതികളിൽനിന്ന് മാസ്മരികത, അതീത സൗഖ്യം, ജീവിതഹർഷം, അമൃതനൈർമല്യം, അതിരറ്റ ആമോദം, ഉത്സവഭരിതമായ സാമൂഹികബന്ധങ്ങൾ എന്നിവ ഉറവയെടുത്തു. ഇങ്ങനെ അന്നവും അനുഭൂതിയും സമവികാരത്തിൽ പുളകം വിതച്ച നദീതീരജീവിതത്തിന്റെ മധുരപ്രവാഹത്തിൽ കിളിത്തൂവൽ മുക്കി എഴുതിയ കഥാകാരനാണ് എംടി.
എംടി കഥകൾ എഴുതുകയല്ല റെക്കോർഡ് ചെയ്യുകയാണെന്നു തോന്നാറുണ്ട്. ടേപ്പ് റെക്കോർഡർ കൊണ്ട് കഥയെഴുതാൻ എംടിക്കേ കഴിയൂ. സംഭാഷണങ്ങളുടെ തനിമയുണ്ട് അതിനു തെളിവായി. മഞ്ഞ് എന്ന പേരിന് ഒരു ഉപശീർഷകം ചോദിച്ചാൽ ഒരുപക്ഷേ വായനക്കാർ പറയുക ‘വരും വരാതിരിക്കില്ല’ എന്നാവും. പ്രതീക്ഷയുടെ അർഥം എന്താണെന്ന് ആലോചിക്കുമ്പോൾ നമുക്ക് പറയാൻ എംടി തന്ന ആ രണ്ട് വാക്കുകളേയുള്ളൂ, വരും വരാതിരിക്കില്ല. ജീവിതത്തിൽ പതറിപ്പോയ ആരോടെല്ലാം നമ്മൾ എത്രയോ തവണ അതു പറഞ്ഞു.
നിളയിൽനിന്ന് ഒരു കൈക്കുമ്പിൾ വെള്ളം കോരിയെടുക്കുന്നയാൾ നിളയെ ചുരുക്കിയെടുക്കുകയാണ്. എം.ടി. വാസുദേവൻനായരെ മലയാളി ഇന്ന് നിളയിലെ ഒരു കുമ്പിൾ വെള്ളമെന്ന പോലെ എംടി എന്ന രണ്ടക്ഷരങ്ങളിൽ ചുരുക്കിയെടുക്കുന്നു.
കർക്കടകത്തിലെ ഉത്തൃട്ടാതി നാളിൽ ദാരിദ്ര്യത്തിന്റെ കുത്തൊഴുക്കിലേക്കു പിറന്നുവീണ എം.ടിക്കു ചെറുപ്പത്തിലേ ഭൂഷണമായിരുന്നത് അക്ഷരസ്നേഹം മാത്രം. മഹാകവി അക്കിത്തവുമായുള്ള ആത്മബന്ധം അക്ഷരാവേശത്തെ ജ്വലിപ്പിച്ചു.
ഭാരതപ്പുഴ കണ്ടു വളർന്നതാണ് എംടിയിലെ എഴുത്തുകാരൻ. അതുകൊണ്ടുതന്നെ കഥാപാത്രങ്ങൾക്കു പുഴയുടെ ഈ കരുത്തുണ്ട്. കാലത്തിനനുസരിച്ച് പുഴയൊഴുകുന്നതുപോലെ ജീവിത സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട് എംടിയുടെ കഥാപാത്രങ്ങളും മുന്നോട്ടു പോയിട്ടുണ്ട്. പുഴയുടെ നന്മപോലെ മനുഷ്യനിലും നന്മയുടെ അംശമുണ്ടെന്ന് എംടിയുടെ ഏതു കഥാപാത്രങ്ങളെടുത്താലും തിരിച്ചറിയാനാകും. എംടിയുടെ കഥകളിൽ കാലഘട്ടം നിർണായകമാണ്.
കഥാപാത്രങ്ങളും സ്ഥലസാഹചര്യവും അനുസരിച്ച് ആ മൗനത്തിന്റെ ആഴവും നിറവും നിർവചനവും വൈവിധ്യമാർന്നതാകുന്നു. ശബ്ദബഹുലമായ ഈ ലോകത്ത് അമൂല്യനിധിപോലെ അച്ഛൻ കാത്തുസൂക്ഷിച്ച, അഥവാ സൂക്ഷിക്കുന്ന മൗനത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത് ഏറെ മുതിർന്ന ശേഷമാണ്.
യാത്രാവിവരണമായല്ല, സ്വയം ഒരു കഥാപാത്രമായി യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചും മനസ്സിൽ മായാതെ അവശേഷിച്ച ഇടങ്ങളെക്കുറിച്ചും കാവ്യാത്മക ഭാഷയിലാണ് എഴുതുന്നത്. ഓരോ യാത്രയിലും എഴുത്തുകാരെ കാണാനും സംസാരിക്കാനും ഒപ്പം സാഹിത്യത്തെ തൊട്ടറിയാനും അദ്ദേഹം ശ്രമിക്കുന്നു.
ആളറിയാതെ ഒരു നിമിഷം പകച്ചു നിന്ന അദ്ദേഹം, പേരു പറഞ്ഞ് പരിചയപ്പെടുത്തിയ പേരപ്പനെ പെട്ടെന്ന് കെട്ടിപ്പുണർന്നു. ബീഡി പുകമറയിലൂടെ ആ കണ്ണുകളിൽ തെളിഞ്ഞ സ്നേഹം ഞാൻ കണ്ടു. എം.ടി യുടെ ബഡാ ദോസ്താണെന്നു പേരപ്പൻ പലപ്പോഴും പറയാറുണ്ടായിരുന്നു. അപ്പോഴെല്ലാം ഉള്ളിൽ ചെറിയൊരു അവിശ്വാസമുണ്ടായിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.
ഞാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്ന കാലം. ഭാര്യ സുഹറ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്നു. ബോധം തെളിഞ്ഞിട്ടില്ല. രാത്രി പത്തിനു തിക്കോടിയൻ, എൻബിഎസിലെ ശ്രീധരൻ എന്നിവരുമായി എംടി വന്നു. എംടി സുഹറയുടെ അടുത്ത് കസേരയിട്ട് ഒരു മണിക്കൂറോളം ഇരുന്നു. പിന്നെ, എനിക്ക് ഒരു പൊതി തന്നു. അതിൽ പണമാണെന്നു
ഇന്നായിരുന്നെങ്കിൽ എനിക്കു നിർമ്മാല്യം എന്നൊരു ചിത്രം സംവിധാനം ചെയ്യാൻ പറ്റുമായിരുന്നോ? ഒരു അഭിമുഖത്തിൽ എം.ടി ചോദിച്ചതാണിത്. കാരണം നിർമ്മാല്യമൊരുക്കിയ 1973 അല്ല ഇപ്പോൾ. മൂന്നര പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കേരളത്തിലെ സാമൂഹികാവസ്ഥ മാറി. മതവും ജാതിയും കേരളീയ സമൂഹത്തെ ശരിക്കും വിഴുങ്ങി എന്നു പറയാം.
കൂടല്ലൂരും താന്നിക്കുന്നും കണ്ണാന്തളിപ്പൂക്കളും മലമക്കാവും നിളയുമെല്ലാം എംടിയുടെ വിശാലമായ കഥാപ്രപഞ്ചത്തിന്റെ ഭാഗമാണ്. അവയില്ലാതെ എംടിയില്ല; അദ്ദേഹത്തിന്റെ കഥകളും. കൂടല്ലൂർ എന്ന ദേശത്തിന്റെ ഭൂപ്രകൃതി ലോകകഥയുടെ ക്യാൻവാസിലേക്കു പകർത്തിയ എഴുത്തുകാരൻ എന്ന മുദ്ര അഭിമാനത്തോടെ അദ്ദേഹം അണിയുന്നു.
എംടിയുടെ ഛായാഗ്രാഹകനായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ അപൂർവ സന്ദർഭമാണ് ‘മഞ്ഞ്.’ എംടി നോവലായി എഴുതി സംവിധാനം ചെയ്തത്. ഷൂട്ടിങ് സമയത്ത് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് ഒരു ഛായാഗ്രാഹകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ജ്ഞാനം രൂപാന്തരപ്പെടുത്താൻ എനിക്കു കഴിഞ്ഞു.
ഒളിച്ചോട്ടക്കാരനായ സേതുവിനെ പിന്തുടരുമ്പോഴും തന്റേടിയായ സുമിത്രയുടെ കൂടി കഥയാണ് കാലം എന്ന് ആവർത്തിച്ചുള്ള വായനകൾ വ്യക്തമാക്കുന്നു. സ്വന്തം സുഖത്തിനു വേണ്ടി എല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിച്ച വ്യക്തിക്കു കാലം നൽകുന്ന മറുപടി സുമിത്രയുടെ വാക്കുകളിലൂടെയാണ് എംടി അവതരിപ്പിച്ചത് എന്നതു കാവ്യനീതി മാത്രമല്ല, കഥാ വസ്തുതയുമാണ്.
പുസ്തകങ്ങൾ അല്ലാതെ മറ്റൊന്നും സമ്പാദിക്കാത്ത ആ മനുഷ്യന് ആ മുറിയിൽ ഒന്നിരിക്കണമെങ്കിൽ കൂടി, ഒരു പുസ്തകം മാറ്റിവെച്ച് സ്ഥലം ഉണ്ടാക്കേണ്ടിയിരിക്കുന്നു. അത്ര അധികം പുസ്തകങ്ങൾ. ഒരു ഇടവപ്പാതി ദിവസം കനത്ത മഴയ്ക്കിടയിലെപ്പോഴോ തെളിഞ്ഞുവരുന്ന സൂര്യപ്രകാശം പോലെയാണ് ചന്ദ്രമൗലി. എത്ര വലിയ ആൾക്കൂട്ടത്തിലും ആരവത്തിലും മനസ്സിൽ നന്മയുള്ളവർ ശ്രദ്ധിച്ചു പോകുന്ന മുഖം. അറിവിനായി മാറ്റിവെച്ച ആ ജീവിതത്തെ ഒരിക്കൽ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ മറക്കാനാവില്ല. അറിവിന്റെ ഭാരം പേറി ജീവിക്കുമ്പോഴും ലാളിത്യം കൈവിടാത്ത ആൾ.
അമ്മ എന്തുകൊണ്ടാണ് നിരന്തരം എംടിയെ വായിച്ചത് ? അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ എംടി തന്നെയാണോ? രണ്ടാമൂഴം വായിക്കും മുൻപ് അമ്മ പോയി . വായിച്ചിരുന്നെങ്കിൽ കൂടുതൽ വെറുക്കുമായിരുന്നു. പക്ഷേ ‘വാരാണസി’ വരെ ക്ഷമിച്ചിരുന്നെങ്കിൽ അമ്മ എംടിയോടു ക്ഷമിക്കുമായിരുന്നു.
സ്നേഹിക്കുന്നുവെന്ന് പറയാതെ പറയുകയും കാത്തിരിക്കുന്നു എന്ന് ഭാവിക്കാതെ കാത്തിരിക്കുകയും പോകുകയാണ് എന്ന് പറയാതെ കടന്നു കളയുകയും ചെയ്യുന്ന നിരവധി പേരുണ്ട് ഈ നോവലിൽ. ആ അപൂർണ്ണത പലപ്പോഴും പൂർണ്ണമാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് അതിനു ഭംഗി. സുമതി നാഗപ്പാൽ, മൂർത്തി സാർ, ചന്ദ്രമൗലി, ശ്രീനിവാസൻ തുടങ്ങി എല്ലാ കഥാപാത്രങ്ങളും അവരുടെ ചില അംശങ്ങൾ വെളിപ്പെടുത്താതെ സൂക്ഷിക്കുന്നുണ്ട്. എന്നെങ്കിലും ഒരിക്കൽ കൂടെ കണ്ടിരുന്നുവെങ്കിൽ, മിണ്ടിയിരുന്നുവെങ്കിൽ ചോദിക്കാമായിരുന്നു എന്ന് തോന്നിപ്പോകും.
എംടി ചിരിച്ചുകാണുന്നത് അപൂർവമാണ്. പരുക്കനെന്നൊരു ഭാവം എന്നും നിലനിർത്തിയിട്ടുണ്ട് അദ്ദേഹം. പക്ഷേ, പുറമേക്കുതോന്നുന്ന പരുഷതയ്ക്കു പിന്നിൽ ആർദ്രതയുണ്ട്. മണൽവാരിയും തീരം കയ്യേറിയും നശിപ്പിക്കാൻ ശ്രമിച്ചിട്ടും ഇന്നും വറ്റാതൊഴുകുന്ന നിളയുടെ നീർച്ചാലുപോലെ. എംടിയുടെ സാഹിത്യത്തിന്റെ അടിയൊഴുക്കാണു നിള.
കാലം എഴുതാതെപോയ കവിതയെക്കുറിച്ചാണെങ്കിൽ ‘മഞ്ഞി’ൽ എംടിയുടെ കവിത പൂർണതയിലെത്തുന്നു. നോവൽ എന്നതിനേക്കാൾ ദീർഘകവിത എന്ന വിശേഷണമായിരിക്കും മഞ്ഞിനു ചേരുക. കാലത്തിന്റെ നടപ്പാതയിൽ പണ്ടേ സ്ഥാനംപിടിച്ച നിമിഷത്തെക്കുറിച്ചാണ് മഞ്ഞ്.
"വരാതിരിക്കില്ല". ഈ ഒരു വാക്കില്ലാതെ ഇന്നുവരെ ഒരാളും മഞ്ഞിനെക്കുറിച്ച് പറഞ്ഞിട്ടൊ എഴുതിയിട്ടോ ഉണ്ടാവില്ല. എന്നാൽ വിമല പോലും ആ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടോ? പോസ്റ്റ്മാൻ കൊണ്ടുവരുന്ന കത്തുകളിൽ ഒന്നെങ്കിലും സുധീർ കുമാർ മിശ്രയുടേതായിരുന്നെങ്കിൽ, സീസണിലോ അല്ലാതെയോ സിഗരറ്റ് മണവുമായി പൂച്ചക്കണ്ണിലൊളിപ്പിച്ച ചിരിയുമായി അയാൾ കാപ്പിറ്റോളിന്റെ ചുവരും ചാരി നിൽക്കുന്നത് കണ്ടാൽ "അവർ അങ്ങനെ കാലങ്ങളോളം സുഖമായി ജീവിച്ചു" എന്നൊരു മുത്തശ്ശിക്കഥ പോലെ വിരസമാവുമായിരുന്നു. ബുദ്ദുവിന്റെ നെഞ്ചോട് ചേർന്നിരിക്കുന്ന ഗോരാസാബിന്റെ നിറം മങ്ങിയ ചിത്രത്തിന് സൂര്യന്റെ തെളിമയാണ്. അയാൾ വന്നാൽ അവനെ തിരിച്ചറിയാതെ കടന്നു പോവുമ്പോൾ കെട്ടുപോവുന്ന ആ തിളക്കത്തേക്കാൾ നല്ലതല്ലേ അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കുന്നത്.
ചില സ്നേഹങ്ങൾ, വാത്സല്യങ്ങൾ.. തേയ്മാനം വരാത്ത തങ്കക്കാശുകൾ പോലെ ജീവിതത്തിന്റെ മാറാപ്പിനകത്ത് ബാക്കികിടക്കുന്നു എന്ന വിശ്വാസത്തിൽ ഒന്നു കൂടി തൊട്ടുതലോടി നോക്കുന്ന കുട്ടിയെപ്പോലെയാണ് സുധാകരൻ യാത്ര തുടങ്ങുന്നത്. പക്ഷേ, സുധാകരന്റെ ജീവിതം മുഴുവൻ ഒളിച്ചോട്ടമായിരുന്നു - കാലുവെന്ത നായയുടെ ഓട്ടം പോലെ.
കവിത പോലെതന്നെ പൂർണതയിലേക്കെത്തിക്കാവുന്ന സാഹിത്യരൂപമായ കഥാലോകത്ത് എംടി സൃഷ്ടിച്ചത് അനന്യമായ കഥകൾ. മലയാളത്തിലെ ഏറ്റവും മികച്ച 10 കഥകൾ എന്നു തിരഞ്ഞെടുത്താലും അവയിലൊന്ന് എംടിയുടേതായിരിക്കും.