ന്യൂഡൽഹി∙ ഇന്ത്യ ആർട്ട് ഫെസ്റ്റിൽ ഒറ്റ നോട്ടത്തിൽ കണ്ണിലുടക്കിയ ഒരു ചിത്രം ഒരിടനേരം പോലും ആലോചിക്കാതെയാണു ഫ്രാൻസിൽ നിന്നെത്തിയ ആർട്ട് ക്യുറേറ്റർ മയേന വാങ്ങിയത്. കൗണ്ടറിന്റെ മുകളിലെ ബാനറിൽ ചിത്രകാരിയുടെ പേരെഴുതി വച്ചിട്ടുണ്ട്: സുറുമി മമ്മൂട്ടി. അതിലേക്കൊന്നു നോക്കിയിട്ട് എവിടെ നിന്നാണു വരുന്നതെന്ന്

ന്യൂഡൽഹി∙ ഇന്ത്യ ആർട്ട് ഫെസ്റ്റിൽ ഒറ്റ നോട്ടത്തിൽ കണ്ണിലുടക്കിയ ഒരു ചിത്രം ഒരിടനേരം പോലും ആലോചിക്കാതെയാണു ഫ്രാൻസിൽ നിന്നെത്തിയ ആർട്ട് ക്യുറേറ്റർ മയേന വാങ്ങിയത്. കൗണ്ടറിന്റെ മുകളിലെ ബാനറിൽ ചിത്രകാരിയുടെ പേരെഴുതി വച്ചിട്ടുണ്ട്: സുറുമി മമ്മൂട്ടി. അതിലേക്കൊന്നു നോക്കിയിട്ട് എവിടെ നിന്നാണു വരുന്നതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യ ആർട്ട് ഫെസ്റ്റിൽ ഒറ്റ നോട്ടത്തിൽ കണ്ണിലുടക്കിയ ഒരു ചിത്രം ഒരിടനേരം പോലും ആലോചിക്കാതെയാണു ഫ്രാൻസിൽ നിന്നെത്തിയ ആർട്ട് ക്യുറേറ്റർ മയേന വാങ്ങിയത്. കൗണ്ടറിന്റെ മുകളിലെ ബാനറിൽ ചിത്രകാരിയുടെ പേരെഴുതി വച്ചിട്ടുണ്ട്: സുറുമി മമ്മൂട്ടി. അതിലേക്കൊന്നു നോക്കിയിട്ട് എവിടെ നിന്നാണു വരുന്നതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യ ആർട്ട് ഫെസ്റ്റിൽ ഒറ്റ നോട്ടത്തിൽ കണ്ണിലുടക്കിയ ഒരു ചിത്രം ഒരിടനേരം പോലും ആലോചിക്കാതെയാണു ഫ്രാൻസിൽ നിന്നെത്തിയ ആർട്ട് ക്യുറേറ്റർ മയേന വാങ്ങിയത്. കൗണ്ടറിന്റെ മുകളിലെ ബാനറിൽ ചിത്രകാരിയുടെ പേരെഴുതി വച്ചിട്ടുണ്ട്: സുറുമി മമ്മൂട്ടി. അതിലേക്കൊന്നു നോക്കിയിട്ട് എവിടെ നിന്നാണു വരുന്നതെന്ന് മയേന സുറുമിയോടു ചോദിച്ചു. കേരളമെന്നു കേട്ടപ്പോൾ അവരുടെ മുഖത്ത് ഏറെ പരിചിത ഭാവത്തിൽ ഒരു പുഞ്ചിരി വിടർന്നു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകൾ ഒരു മാസത്തിലേറെ സമയെടുത്തു പൂർത്തിയാക്കിയ പ്രകൃതി ദൃശ്യമാണ് താൻ ഫ്രാൻസിലേക്കു കൊണ്ടു പോകുന്നതെന്ന് മയേന ഇനിയെന്നെങ്കിലും അറിയുമായിരിക്കും.

ബാല്യകാല സുഹൃത്തും ചിത്രകാരിയുമായ ദീപ്ശിഖ ഖൈത്താനുമായി ചേർന്നാണ് സുറുമി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കുന്ന ഇന്ത്യ ആർട്ട് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ദീപ്ശിഖ മുൻപും ഡൽഹിയിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. പ്രദർശനം തുടങ്ങി ഏതാനും മണിക്കുറുകൾക്കുള്ളിൽ തന്നെ ആദ്യ ചിത്രം വിറ്റു. ഉടൻ 'വാപ്പച്ചി'യെ വിളിച്ചു സന്തോഷമറിയിച്ചു. പതിവ് ശൈലിയിൽ കൊള്ളാം, നന്നായി എന്നു മറുപടി. 

ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ ഇന്ത്യ ആർട്ട് ഫെസ്റ്റിവൽ ചിത്രപ്രദർശനം കാണുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ADVERTISEMENT

∙ നിറങ്ങളല്ലാതെ നിറവാണ്

നിറങ്ങളുടെ അതിപ്രസരമില്ലാതെ പ്രകൃതി ദൃശ്യങ്ങളെ പകർത്തുന്ന സുറുമി പക്ഷേ, നിറങ്ങളേറെ ചാലിച്ചു വരച്ചത് വാപ്പച്ചിയുടെ പോർട്രെയ്റ്റ് ആണ്. മമ്മൂട്ടിയുടെ പിറന്നാളിന് മനോരമയ്ക്കായി സുറുമി വരച്ച ആ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു നോവലിന്റെ കവർ ചിത്രത്തിനായാണു ഇതിന് മുൻപ് കളർ പോർട്രെയ്റ്റ് ചെയ്തത്. പിന്നീടുള്ള ചിത്രരചനകളിലൊന്നും നിറങ്ങളെ അധികം ഇടപെടുത്തിയിട്ടില്ലെന്നും സുറുമി പറഞ്ഞു.

ഈ ചിത്രങ്ങൾ കണ്ടു പോകുന്ന ആരും തന്നെ മമ്മൂട്ടിയുടെ മകളും ദുൽഖർ സൽമാന്റെ സഹോദരിയുമായി സുറുമിയെ അറിയുന്നവരല്ല. അവർ കാണുന്നതും പുഞ്ചിരിക്കുന്നതും ചിത്ര വിശേഷങ്ങൾ ചോദിച്ചറിയുന്നതുമെല്ലാം ചിത്രകാരിയായ സുറുമിയോടാണ്. ആ ഒരനുഭവം പകർന്നു നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ലെന്നും സുറുമി പറഞ്ഞു.

∙ വരകളിൽ പ്രിയം മരങ്ങളോട്

ADVERTISEMENT

മരങ്ങളാണ് സുറുമിയുടെ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം. ഇലകളുടെ ലാസ്യം, ഒറ്റമരങ്ങളുടെ വന്യഭാവം, ആഴങ്ങളിലേക്കാണ്ടു പോകുന്ന വേരുകളുടെ ആലിംഗ ഭാവവുമടക്കം അവയോടു ചേർന്നിരിക്കുന്ന ചെറു പരാദങ്ങളെ വരെ അതിസൂക്ഷ്മമായി ഈ ചിത്രങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നു. 

കേരളത്തിൽ ഒരു ചിത്ര പ്രദർശനം നടത്തുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ആദ്യം ഒരു പുഞ്ചിരിയായിരുന്നു മറുപടി. തത്കാലം അങ്ങനെയൊരു ആലോചനയില്ല. എക്സിബിഷൻ കാണാൻ ദുൽഖർ വരുമോയെന്ന ചോദ്യത്തിനും അയ്യോ ആകെ ബഹളമായിപ്പോകും എന്നു ചിരി നിറഞ്ഞ മറുപടി. ആദ്യ ദിവസത്തെ പ്രതികരണങ്ങൾ അറിയിക്കാൻ പ്രത്യേകം പറഞ്ഞേൽപ്പിച്ചിരുന്നു മമ്മൂട്ടി. 2 ചിത്രങ്ങൾ വിറ്റു പോയെന്നു കേൾക്കുമ്പോൾ വാപ്പച്ചിക്കു കൂടുതൽ സന്തോഷമായി.

ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ ഇന്ത്യ ആർട്ട് ഫെസ്റ്റിവൽ ചിത്രപ്രദർശനത്തിൽ സുറുമി മമ്മൂട്ടി, സുഹൃത്ത് ദീപ്ശിഖ ഖൈത്താനൊപ്പം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

∙ എവിടെയും എപ്പോഴും

എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും വരയിൽ മുഴുകാം എന്നതു കൊണ്ടാണ് പേനയും പേപ്പറും പ്രധാന മാധ്യമങ്ങളാക്കിയത്. യാത്രയുടെ ഇടവേളകളിൽ പോലും മനസിൽ പതിഞ്ഞതു കടലാസിലേക്കു പകർത്താൻ ഇതേറെ സഹായിക്കും. പല സ്ഥലങ്ങളിലും സഞ്ചരിക്കുമ്പോൾ മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തും. പിന്നീട് ആ ചിത്രങ്ങളിലെ ഓരോ സൂക്ഷ്മ വസ്തുക്കളെപ്പോലും ചിത്രമായി പകർത്തുന്നത് ഏറെ സമയമെടുത്താണ്. ഇന്ത്യ ആർട്ട് ഫെസ്റ്റിൽ സുറുമിയുടെ 9 ചിത്രങ്ങളാണു പ്രദർശിപ്പിച്ചിരിക്കുന്നത്. മാസങ്ങൾ എടുത്തു പൂർത്തിയാക്കിയ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. വിശദീകരിക്കാൻ പറ്റുന്ന ഒരു കാരണം എടുത്തു പറയാനില്ലെങ്കിലും മരങ്ങളാണ് ഇഷ്ട കഥാപാത്രങ്ങളും. മൂന്നാറിലെ എസ്റ്റേറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഡൽഹിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും. വരയ്ക്കാൻ ആവശ്യമായ അത്യാധുനിക സംവിധാനങ്ങളെലെല്ലാം നേരത്തെ വാപ്പച്ചി വിദേശ യാത്രകൾ കഴിഞ്ഞു മടങ്ങുമ്പോൾ കൊണ്ടു വരികയായിരുന്നു പതിവ്. ഇപ്പോൾ പ്രത്യേകം പേനകളും മികച്ച ഗുണനിലവാരമുള്ള പേപ്പറുകളും ഇവിടെത്തന്നെ ലഭ്യമാണ്. 

ADVERTISEMENT

∙ എന്നും മുടങ്ങാതെ വര

കാര്യമായ പ്ലാനിങ്ങോടു കൂടി ചിത്രരചനയല്ല സുറുമിയുടെ ശൈലി. പക്ഷേ, മനസിൽ പതിഞ്ഞ ദൃശ്യങ്ങളുടെ സൂക്ഷ്മതകളൊന്നും തന്നെ ചോർന്നു പോകാതെ പകർത്തണമെന്നത് നിർബന്ധമാണ്. എല്ലാ ദിവസവും വരയ്ക്കും. കുറച്ചു നീണ്ടു പോകുമെങ്കിലും ഒരു ഡെഡ്‌ലൈൻ മിക്കവാറും മനസിൽ കുറിച്ചു വയ്ക്കും. പിന്നീടത് കടലാസിലേക്കു പകർത്തുകയാണു പതിവ്. ഇന്നലെ ആരംഭിച്ച ഇന്ത്യ ആർട്ട് ഫെസ്റ്റ് 5ന് അവസാനിക്കും.  

9–ാം ക്ലാസ് മുതൽ ചിത്രരചന പാഠ്യവിഷയമായി തിരഞ്ഞെടുത്ത സുറുമി ലണ്ടനിൽ നിന്നാണു പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ മുഴുവൻ സമയം ചിത്രരനയ്ക്കായി നീക്കി വെച്ചിരിക്കുന്നു. ബെംഗളുരുവിലെ ലൈറ്റ്ഹൗസ് ഇന്റർനാഷനൽ എന്ന സ്ഥാപനത്തിൽ കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നുമുണ്ട്. ഭർത്താവ് മുഹമ്മദ് റൈഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബെംഗളൂരുവിലാണു താമസം. 

English Summary:

Surumi mammootty painting exhibition