ലേലത്തിലൂടെ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും മൂല്യവത്തായ മദ്യമായി മാറി മക്കല്ലൻ അദാമി 1926 വിസ്‌കി. ശനിയാഴ്ച ലണ്ടനില്‍ നടത്തിയ സോതബീസ് നടത്തിയ ലേലത്തിലാണ് 2.7 ദശലക്ഷം ഡോളർ (22.97 കോടി രൂപ) എന്ന റെക്കോർഡ് വിലയ്ക്ക് വിറ്റുപോയത്. 1926-ൽ ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷൻ വിസ്‌കി, കുപ്പിയിലാക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേലത്തിലൂടെ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും മൂല്യവത്തായ മദ്യമായി മാറി മക്കല്ലൻ അദാമി 1926 വിസ്‌കി. ശനിയാഴ്ച ലണ്ടനില്‍ നടത്തിയ  സോതബീസ് നടത്തിയ ലേലത്തിലാണ് 2.7 ദശലക്ഷം ഡോളർ (22.97 കോടി രൂപ) എന്ന റെക്കോർഡ് വിലയ്ക്ക് വിറ്റുപോയത്.

1926-ൽ ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷൻ വിസ്‌കി, കുപ്പിയിലാക്കുന്നതിന് മുമ്പ് 60 വർഷത്തോളം ഷെറി പീസുകളിൽ സൂക്ഷിച്ചിരുന്നു. ആകെ 40 കുപ്പി വിസ്കി മാത്രമാണ് ഉണ്ടാക്കിയത്. അതിൽ 12 കുപ്പികളിൽ മാത്രമേ ഇറ്റാലിയൻ കലാകാരനായ വലേരിയോ അദാമി വരച്ച ലേബലുകൾ ഉണ്ടായിരുന്നുള്ളൂ. രണ്ടെണ്ണം നശിപ്പിക്കപ്പെട്ട ശേഷം ബാക്കിയുള്ള പത്തിൽ ഒരു കുപ്പിയാണ് കഴിഞ്ഞ ദിവസം ലേലം ചെയ്തത്. വലേരിയോ അദാമി വരച്ച അപൂർവ്വ വിസ്കിക്കുപ്പിയായതിനാലാണ് മക്കല്ലൻ അദാമി 1926 ഇത്ര വിലയുള്ളതായത്.

Photo Credit: Tristan Fewings / Getty Images for Sotheby's
ADVERTISEMENT

'ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിസ്കി' എന്ന് വിളിക്കപ്പെടുന്ന മക്കല്ലൻ അദാമി 1926-യുടെ മറ്റൊരു കുപ്പി 2019 ൽ സോതബീസ് ഏകദേശം 1.5 ദശലക്ഷം പൗണ്ടിന് വിറ്റിരുന്നു. ഇത്തവണ പ്രതീക്ഷിച്ചതിലും ഉയർന്ന വിലയ്ക്കാണ് വിസ്‌കി വിറ്റുപോയത്. ചെറി കമ്പോട്ട്, ഈന്തപ്പഴങ്ങൾ, മറ്റു പഴങ്ങൾ, ഓക്ക്, ഡാർക്ക് ചോക്ലേറ്റ്, ഇഞ്ചി എന്നിവയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതായി മക്കാലന്‍ മാസ്റ്റർ വിസ്കി, കിർസ്റ്റീൻ കാംബെൽ പറഞ്ഞു.

1935 മാർച്ച് 17 ന് ബൊലോഗ്നയിൽ ജനിച്ച ഒരു ഇറ്റാലിയൻ ചിത്രകാരനായിരുന്നു വലേറോ അദാമി. പത്ത് വയസ്സുള്ളപ്പോൾ പെയിന്റിംഗ് പാഠങ്ങൾ ആരംഭിച്ച അദാമി, ലണ്ടനിലും പാരീസിലും ജോലി ചെയ്തു. ചിലിയൻ കലാകാരനായ റോബർട്ടോ മാറ്റയാലും ഫ്രഞ്ച് പോസ്റ്റ്-ഇംപ്രഷനിസ്റ്റ് പോൾ ഗൗഗിനാലും സ്വാധീനിക്കപ്പെട്ട അദാമി പോപ്പ് ആർട്ടിലാണ് കൂടുതൽ ശ്രദ്ധിച്ചത്. 1959-ൽ മിലാനിൽ ആദ്യ സോളോ ഷോ നടന്നശേഷം തീവ്ര നിറം, വിഘടിച്ച രേഖകൾ, ഇരുണ്ട രൂപങ്ങൾ എന്നിവ കലർന്ന ഒരു തനതായ ശൈലി അദാമി വികസിപ്പിച്ചെടുത്തിരുന്നു. 1980-കളിലെ മക്കല്ലൻ വിസ്കി കുപ്പി അദ്ദേഹം ഒരു നഗ്ന രൂപത്തിന്റെ ബ്ലാക്ക് ഔട്ട്‌ലൈനുകളാണ് ചിത്രീകരിക്കുന്നത്. 

English Summary:

McCallen Adami 1926 Shatters Records: Becomes Most Valuable Whiskey at a Whopping $2.7 Million