ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ പുതിയ ദിശയിൽ നയിക്കുന്ന കാലത്ത് വിവിധ മേഖലകളിൽ അവയുടെ സ്വാധീനം ശക്തമാണ്. പല ജോലികളും കൂടുതൽ സൗകര്യത്തോടെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ സാങ്കേതിക വിദ്യ സഹായമായി. ഇതിനിടെയാണ് മിഡ്‌ജോർണിയടക്കമുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിനെ പരിശീലിപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ പുതിയ ദിശയിൽ നയിക്കുന്ന കാലത്ത് വിവിധ മേഖലകളിൽ അവയുടെ സ്വാധീനം ശക്തമാണ്. പല ജോലികളും കൂടുതൽ സൗകര്യത്തോടെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ സാങ്കേതിക വിദ്യ സഹായമായി. ഇതിനിടെയാണ് മിഡ്‌ജോർണിയടക്കമുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിനെ പരിശീലിപ്പിക്കാൻ കലാകാരന്മാരുടെ ചിത്രങ്ങൾ ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണം പുറത്തു വന്നത്. അവരുടെ പേരുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം, Picture Credit: https://www.shiksha.com

2023 ഡിസംബർ 31-ന്, സ്‌റ്റോറിബോർഡ് ആർട്ടിസ്റ്റ് ജോൺ ലാമാണ് കലാകാരന്മാരുടെ പേരുകളടങ്ങുന്ന ഒരു സ്‌പ്രെഡ്‌ഷീറ്റ് എക്സിൽ (X) പങ്കുവെച്ചത്. ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയ ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ് എഐ കമ്പനികൾ. ‘മിഡ്‌ജേർണി സ്റ്റൈൽ ലിസ്റ്റ്’ എന്ന പേരിൽ പ്രചരിക്കുന്ന സ്‌പ്രെഡ്‌ഷീറ്റിൽ 16,000-ലധികം കലാകാരന്മാരുടെ വിവരങ്ങൾ അടങ്ങിയിരുന്നു. കലാകാരന്മാരുടെ സമ്മതമില്ലാതെ അവരുടെ കലാസൃഷ്ടികളും ചിത്രങ്ങളും ഉപയോഗിച്ചുള്ള പരിശീലനം, ഭാവിയിൽ അവയ്ക്ക് തുല്യമായ കലാസൃഷ്ടികൾ നിർമ്മിക്കുവാൻ എഐ പ്രോഗ്രാമിന് സാധിക്കുമെന്നത് ആശങ്കയുയർത്തുന്നുണ്ട്.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം, Picture Credit: https://www.shiksha.com
ADVERTISEMENT

ബാങ്ക്സി, ഡേവിഡ് ഹോക്ക്‌നി, യായോയ് കുസാമ, കെ‌എ‌ഡബ്ല്യുഎസ് തുടങ്ങി പല പ്രമുഖരുടെ പേരുകളും രേഖയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2021-ൽ മാജിക് ദ ഗാതറിംഗിൽ സംഭാവന നൽകിയ ആറ് വയസ്സുള്ള കലാകാരന്‍ ഹയാൻ ട്രാൻ പോലും ഈ വിപുലമായ പട്ടികയിൽ ഇടംപിടിച്ചു. ഡാൻ ഫ്ലേവിൻ, സാൽവഡോർ ഡാലി, ഡേവിഡ് ലിഞ്ച്, അനീഷ് കപൂർ, ആൻഡി വാർഹോൾ, ക്ലോഡ് മോനെറ്റ്, സൈ ടുംബ്ലി, ഡാമിയൻ ഹിർസ്റ്റ്, ഫ്രിഡ കാഹ്‌ലോ, ഗറില്ല ഗേൾസ്, ജോവാൻ മിച്ചൽ, ജോവാൻ മിറോ, മാർസെൽ ഡച്ചാംപ്, എന്നിവരും പട്ടികയിൽ ഇടം നേടിയ മറ്റ് ഉയർന്ന കലാകാരന്മാരാണ്. 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം, Picture Credit: https://www.shiksha.com

എഐ ഇമേജ് ജനറേറ്ററിനെ പരിശീലിപ്പിക്കുന്നതിനായി ആർട്ടിസ്റ്റുകളുടെ ഒരു ഡാറ്റാബേസ് സൃഷ്‌ടിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുന്ന മിഡ്‌ജോർണി സോഫ്റ്റ്‌വെയർ ഡെവലപ്പർമാരുടെ സ്‌ക്രീൻഷോട്ടുകളും റയറ്റ് ഗെയിംസിലെ സീനിയർ സ്‌റ്റോറിബോർഡ് ആർട്ടിസ്റ്റായ ജോൺ ലാം കഴിഞ്ഞയിടെ പോസ്റ്റ് ചെയ്‌തിരുന്നു. മിഡ്‌ജേർണി, സ്റ്റെബിലിറ്റി എഐ, ഡിവിയന്റ് ആർട്ട്, റൺവേ എഐ എന്നിവയ്‌ക്കെതിരായ ഒരു കേസിൽ ഉപയോഗിക്കാനാണ് ലിസ്റ്റ് തയാറാക്കിയതെന്ന് പറയപ്പെടുന്നു. 2022-ൽ ജനറേറ്റീവ് എഐ തഴച്ചുവളരാൻ തുടങ്ങിയതു മുതൽ, ഈ പ്രോഗ്രാമുകൾ പുതിയ ആർട്ട് ശൈലികൾ സൃഷ്ടിക്കുന്നതിനുപകരം അവരുടെ സൃഷ്ടികളിൽ നിന്ന് പകർത്തുന്ന ചിത്രങ്ങളാണതെന്ന് കലാകാരന്മാർ സംശയം പ്രകടിപ്പിച്ചിരുന്നു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം, Picture Credit: https://www.shiksha.com
ADVERTISEMENT

കഴിഞ്ഞ ദിവസം കീത്ത് ഹെറിംഗിന്റെ പൂർത്തിയാകാത്ത കലാസൃഷ്ടി, എഐ പൂർത്തിയാക്കിയത് ധാർമ്മിക പ്രശ്‌നങ്ങളും പകർപ്പവകാശ ആശങ്കകളും ഉയർത്തിരുന്നു. ഹേറിംഗ് തന്റെ ജീവൻ അപഹരിച്ച എച്ച്ഐവി പകർച്ചവ്യാധി മൂലമുണ്ടായ ശൂന്യതയുടെ പ്രതീകമായി കലാസൃഷ്‌ടിയുടെ മുകളിലത്തെ ഇടത് ഭാഗം മാത്രമേ വരച്ചിരുന്നുള്ളൂ, ബാക്കിയുള്ളവ മനപ്പൂർവ്വം ശൂന്യമാക്കിയിട്ടിരുന്നു. കലാകാരന്റെ ജീവിതവുമായി വൈകാരിക ബന്ധമുണ്ടായിരുന്ന ചിത്രത്തെ അപമാനിക്കുന്നതിന് തുല്യമാണ് അതിനെ മാറ്റുവാൻ ശ്രമിച്ചതെന്ന് വ്യാപക ആരോപണമുണ്ടായി.

ഇടത്: കീത്ത് ഹെറിംഗിന്റെ പൂർത്തിയാകാത്ത കലാസൃഷ്ടി, വലത്: എഐ ഉപയോഗിച്ച് പൂർത്തിയാക്കിയ കലാസൃഷ്ടി.

സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്ന് പ്രതിമാസ പ്ലാനിനായി $10 മുതൽ $120 വരെയുള്ള മിഡ്‌ജോർണി പണം സമ്പാദിക്കുന്നത് തുടരുമ്പോൾ, സ്വന്തം സൃഷ്ടികളുടെ യന്ത്ര പതിപ്പുകൾ കാരണം ഇനി മാർക്കറ്റ് നിലനിർത്താൻ കഴിയില്ലെന്നാണ് കലാകാരന്മാർ അഭിപ്രായപ്പെടുന്നു.

English Summary:

AI Ethics Under Fire: Unauthorised Artist Data Ignites Copyright Controversy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT