ടൈപ്പ്റൈറ്റർ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകാം, പക്ഷേ ചിത്രരചന നടത്താനാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ലണ്ടന്‍ സ്വദേശിയായ ഒരു ആർക്കിടെക്ചർ വിദ്യാർഥിയാണ് ഇത്തരത്തിൽ ചിത്രം വരച്ച് ലോകപ്രശസ്തനായത്. 27 വയസ്സുള്ള ജയിംസ് കുക്ക് തന്റെ പഠനകാലത്താണ് ടൈപ്പ്റൈറ്ററുകൾ ഉപയോഗിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൈപ്പ്റൈറ്റർ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകാം, പക്ഷേ ചിത്രരചന നടത്താനാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ലണ്ടന്‍ സ്വദേശിയായ ഒരു ആർക്കിടെക്ചർ വിദ്യാർഥിയാണ് ഇത്തരത്തിൽ ചിത്രം വരച്ച് ലോകപ്രശസ്തനായത്. 27 വയസ്സുള്ള ജയിംസ് കുക്ക് തന്റെ പഠനകാലത്താണ് ടൈപ്പ്റൈറ്ററുകൾ ഉപയോഗിച്ച് ചിത്രരചന തുടങ്ങിയത്.

ജയിംസ് കുക്ക്, Photo Credit: jamescookartwork.com

2014ൽ കോളജിൽ പഠിക്കുമ്പോൾ ടൈപ്പ്റൈറ്റർ ആർട് നിർമിക്കാൻ തുടങ്ങിയ ജയിംസ്, കഴിഞ്ഞ ഒൻപതു വർഷത്തിനുള്ളിൽ, 300 ലധികം ടൈപ്പ്റൈറ്റർ ഡ്രോയിങ്ങുകൾ നിർമിച്ചു. സെറിബ്രൽ പാൾസി ബാധിച്ചതിനാൽ പേനയോ ബ്രഷോ ഉപയോഗിക്കാനാകാത്ത അമേരിക്കൻ ടൈപ്പ് റൈറ്റർ കലാകാരൻ പോൾ സ്മിത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജോൺ ഈ രംഗത്തേക്ക് പ്രവേശിച്ചത്. നേർരേഖകളും ടൈപ്പ്റൈറ്ററിൽ ഇടത്തുനിന്ന് വലത്തോട്ട് നീങ്ങാനുള്ള എളുപ്പവും കാരണം കെട്ടിടങ്ങളുടെ ചിത്രം വരയ്ക്കുന്നതാണ് നല്ലതെന്ന് കരുതിയ ജയിംസ്, ഒരിക്കലും ഇത് ഒരു കരിയറാക്കുവാൻ തീരുമാനിച്ചിരുന്നില്ല.

Photo Credit: jamescookartwork.com
ADVERTISEMENT

വാസ്തുവിദ്യ പഠിക്കാൻ യൂണിവേഴ്സിറ്റിയിൽ പോയ ജയിംസ്, തന്റെ ചിത്രങ്ങളോടുള്ള ആളുകളുടെ താൽപര്യം മനസ്സിലാക്കിയതോടെ ടൈപ്പ്റൈറ്റർ ആർട്ട് പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. കെട്ടിടങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല ആളുകളെയും സ്ഥലങ്ങളും ജയിംസ് വരച്ചു തുടങ്ങി. പ്രശസ്തമായ പെയിന്റിങ്ങുകളും സാംസ്കാരിക വ്യക്തികളുടെ ഛായാചിത്രങ്ങളും പുനർനിർമിച്ച ജയിംസ്, ഡിജിറ്റൽ യുഗത്തിലും പഴയ സാങ്കേതികവിദ്യകൾക്കു സാധ്യതയുണ്ടെന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്നു.

ഇപ്പോൾ ലോകമെമ്പാടുംനിന്ന് ഓർഡറുകൾ ലഭിക്കുന്ന ജയിംസ്, സെലിബ്രിറ്റികൾ, ടെലിവിഷൻ അവതാരകർ, സംഗീതജ്ഞർ, കോർപറേറ്റ് കമ്പനികൾ എന്നിവർക്കായി കലാസൃഷ്ടികൾ നിർമിച്ചു നൽകി. ലണ്ടനിലെ ട്രിനിറ്റി ബോയ് വാർഫിലെ സ്റ്റുഡിയോയിലിരുന്ന് ടൈപ്പ്റൈറ്റഡ് ഡ്രോയിങ്ങുകൾ സൃഷ്ടിക്കുന്ന ജയിംസിന്റെ പക്കൽ ടൈപ്പ്റൈറ്ററുകളുടെ ഒരു ശേഖരം തന്നെയുണ്ട്. അതിശയകരമായ കലാസൃഷ്ടി നിർമ്മിക്കാൻ ജയിംസിനു സഹായകമായ 60 ലധികം ടൈപ്പ്റൈറ്ററുകളുള്ള ആ ശേഖരത്തിൽ ഭൂരിഭാഗവും ആരാധകർ സമ്മാനിച്ചതാണ്. 

Photo Credit: jamescookartwork.com
ADVERTISEMENT

ജയിംസിന്റെ സൃഷ്ടികൾ രാജ്യാന്തര ജേണലുകളിലും പുസ്തകങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിയനാർഡോ ഡാവിഞ്ചിയുടെ മോണാലിസ, ജോഹന്നാസ് വെർമീറിന്റെ ഗേൾ വിത്ത് എ പേൾ ഇയർറിങ് എന്നിവയുൾപ്പെടെയുള്ള പ്രശസ്തമായ ചിത്രങ്ങളെയും ഛായാചിത്രങ്ങളെയും അടിസ്ഥാനമാക്കി ടൈപ്പ്‌റൈറ്റു ചെയ്‌ത ഏഴ് കലാസൃഷ്ടികളുടെ ഒരു പരമ്പര അടുത്തിടെ പ്രദർശനത്തിന് വച്ചിരുന്നു. ഒരു പോസ്റ്റ്കാർഡിന്റെ വലുപ്പം മുതൽ വലിയ കടലാസ് റോളുകളുടെ വരെ വലുപ്പത്തിൽ ജയിംസ് ചിത്രം വരയ്ക്കാറുണ്ട്.

ജയിംസ് കുക്ക്, Photo Credit: jamescookartwork.com

ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള ചിത്രങ്ങളാണ് ജയിംസ് വരച്ചു നൽകുന്നത്. ചിത്രത്തിനു പുറമേ ടൈപ്പ്‌റൈറ്റർ ആർട്ടിന്റെ വിഡിയോ റെക്കോർഡിങ്ങും ജയിംസ് അയച്ചു നൽകും. അന്തരിച്ച എലിസബത്ത് രാ‍ജ്ഞിയുടെ ചിത്രം വരയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു രാജകുടുംബാംഗം സമീപിച്ചപ്പോൾ ബക്കിങ്ങാം കൊട്ടാരത്തിൽ റോയൽ ക്ലർക്ക് ഉപയോഗിച്ചിരുന്ന ടൈപ്പ് റൈറ്ററാണ് ജയിംസ് പകരം  ചോദിച്ചത്.

ADVERTISEMENT

ബിബിസി ന്യൂസ്, സ്കൈ ന്യൂസ്, ഐടിവി തുടങ്ങിയ വാർത്താ ചാനലുകളുടെ ഔട്ട്‌ലെറ്റുകളിലും ജയിംസിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏകദേശം 100 വർഷമായി ലോകത്തിന്റെ പല ഭാഗത്തും ടൈപ്പ്റൈറ്റർ ആർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും വാസ്തുവിദ്യയോടുള്ള സ്നേഹമാണ് ജയിംസിന്റെ സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്നത്. എല്ലാ പ്രവൃത്തിദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ, ടൈപ്പ്റൈറ്റർ ആർട്ട് എങ്ങനെ സൃഷ്ടിക്കാം എന്നതിനെക്കുറിച്ചുള്ള സൗജന്യ വർക്ക്ഷോപ്പുകളും ജയിംസ് നടത്തുന്നുണ്ട്.

English Summary:

Meet the Remarkable London Architect Turning Typewriters into Art Canvases

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT