പ്രകൃതിയുടെ ഭാവങ്ങൾ പകർത്തി ഫൊട്ടോഗ്രാഫർമാർ, ഒന്നാമതാര്? കാണാം ആ ഗംഭീര ചിത്രങ്ങൾ
ഈ വർഷത്തെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. ഷെറ്റ്‌ലാൻഡ് ദ്വീപുകളിലെ വെള്ളത്തിൽ വേട്ടയാടുന്ന പക്ഷികളുടെ മനോഹരമായ ചിത്രമാണ് ഗ്രാൻഡ് പ്രൈസിനു തിരഞ്ഞെടുക്കപ്പെട്ടത്. ആയിരക്കണക്കിന് എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത ഫോട്ടോ ബ്രിട്ടിഷ് ഫൊട്ടോഗ്രാഫർ ട്രേസി ലണ്ട് എടുത്തതാണ്. ഷെറ്റ്‌ലാൻഡ്

ഈ വർഷത്തെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. ഷെറ്റ്‌ലാൻഡ് ദ്വീപുകളിലെ വെള്ളത്തിൽ വേട്ടയാടുന്ന പക്ഷികളുടെ മനോഹരമായ ചിത്രമാണ് ഗ്രാൻഡ് പ്രൈസിനു തിരഞ്ഞെടുക്കപ്പെട്ടത്. ആയിരക്കണക്കിന് എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത ഫോട്ടോ ബ്രിട്ടിഷ് ഫൊട്ടോഗ്രാഫർ ട്രേസി ലണ്ട് എടുത്തതാണ്. ഷെറ്റ്‌ലാൻഡ് ദ്വീപുകളിൽ ചെലവഴിച്ച ഒരു ദിവസം ട്രേസി എടുത്ത 1800 ഫോട്ടോകളിൽ ഒന്നാണ് ഇത്.
‘‘വിജയികൾ അവരുടെ അതിശയകരമായ ചിത്രങ്ങൾ കൊണ്ട് നമ്മുടെ ശ്വാസം നിലപ്പിച്ചു കളയുമെന്നതിൽ സംശയമില്ല,’’ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡിന്റെ സഹസ്ഥാപകനായ അഡ്രിയാൻ ഡിൻസ്‌ഡേൽ പറഞ്ഞു. ‘‘ട്രേസിയുടെ ചിത്രം സാങ്കേതികതയുടെയും ക്ഷമയുടെയും ശ്രദ്ധേയമായ ഉദാഹരണമാണ്, അത് ആ ഗംഭീരമായ പക്ഷികളുടെ ലോകത്തിന്റെ കാഴ്ച നൽകുന്നു.’’
ട്രേസി ലണ്ടിനൊപ്പം പൊതു വിഭാഗത്തിൽ ശ്രീലങ്കയില്‍ നിന്നുള്ള ലക്ഷ കരുണരത്ന വെള്ളി പുരസ്കാരവും ഫിൻലൻഡിൽ നിന്നുള്ള ജോണി എറോള വെങ്കല പുരസ്കാരവും നേടി. ‘മൃഗങ്ങളുടെ ഛായാചിത്രം’ വിഭാഗത്തിൽ ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിക്കോളാസ് റെമി, ‘സസ്തനികളുടെ പെരുമാറ്റ’ വിഭാഗത്തിൽ ബെൽജിയത്തിൽ നിന്നുള്ള അലക്സ് ബ്രാക്സ്, ‘ഉഭയജീവികളുടെയും ഉരഗങ്ങളുടെയും പെരുമാറ്റ’ വിഭാഗത്തിൽ യുകെയിൽ നിന്നുള്ള ജോൺ സീഗർ എന്നിവർ ഒന്നാം സമ്മാനം നേടി.
‘ആളുകളും പ്രകൃതിയും’ വിഭാഗത്തിൽ അയോന്നിസ് പാവ്ലോസ് ഇവാഞ്ചലിഡിസ് (ഗ്രീസ്) ‘അണ്ടർവാട്ടർ’ വിഭാഗത്തിൽ ആൻഡി ഷ്മിഡ് (സ്വിറ്റ്സർലൻഡ്), ‘ഭൂമിയുടെ ലാൻഡ്സ്കേപ്പുകള്‍’ വിഭാഗത്തിൽ ഇവാൻ പെഡ്രെട്ടി (ഇറ്റലി), ബ്ലാക്ക് ആൻഡ് വൈറ്റ് വിഭാഗത്തിൽ റിച്ചാർഡ് ലി (യുഎസ്എ), ‘ആവാസ വ്യവസ്ഥയിൽ മൃഗങ്ങൾ’ വിഭാഗത്തിൽ അമിത് എഷെൽ (ഇസ്രായേൽ), ‘നേച്ചർ ഫോട്ടോ ജേണലിസം’ വിഭാഗത്തിൽ സെലിയ കുജല (യുഎസ്എ) എന്നിവരും വിജയികളായി.
അസാധാരണമായ ഫൊട്ടോഗ്രാഫിക് കഴിവുകൾ ഉയർത്തിക്കാട്ടുക മാത്രമല്ല, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ശക്തമായ വേദിയായി വർത്തിക്കുക എന്നതും വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി മത്സരത്തിന്റെ ലക്ഷ്യമാണ്. ലോകമെമ്പാടുമുള്ള ഫൊട്ടോഗ്രാഫർമാർക്ക് വിവിധ വിഭാഗങ്ങളിലായി എൻട്രികൾ സമർപ്പിക്കാം. സാങ്കേതിക നിലവാരം, കലാപരമായ യോഗ്യത, വിഷയവുമായുള്ള ബന്ധം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. വിജയിക്കുന്ന ഫോട്ടോകൾ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡിന്റെ വെബ്സൈറ്റിലും പ്രദർശനങ്ങളിലും പ്രദർശിപ്പിക്കുകയും ചെയ്യും.