ഇന്ത്യയുടെ വാസ്തുവിദ്യാ പൈതൃകത്തിന്റെ വിശാലമായ ചരിത്ര രേഖകളിൽ ആധിപത്യം പുലർത്തുന്നത് ചക്രവർത്തിമാരും രാജാക്കന്മാരുമാണ്. മഹത്വത്തിന്റെയും സ്നേഹത്തിന്റെയും വീര്യത്തിന്റെയും ആത്മീയതയുടെയും കഥ പറയുന്ന ഇന്ത്യൻ സ്മാരകങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ ഗണ്യമായ സംഭാവനകളെ അംഗീകരിക്കേണ്ടത് അവശ്യമാണ്.

ഇന്ത്യയുടെ വാസ്തുവിദ്യാ പൈതൃകത്തിന്റെ വിശാലമായ ചരിത്ര രേഖകളിൽ ആധിപത്യം പുലർത്തുന്നത് ചക്രവർത്തിമാരും രാജാക്കന്മാരുമാണ്. മഹത്വത്തിന്റെയും സ്നേഹത്തിന്റെയും വീര്യത്തിന്റെയും ആത്മീയതയുടെയും കഥ പറയുന്ന ഇന്ത്യൻ സ്മാരകങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ ഗണ്യമായ സംഭാവനകളെ അംഗീകരിക്കേണ്ടത് അവശ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ വാസ്തുവിദ്യാ പൈതൃകത്തിന്റെ വിശാലമായ ചരിത്ര രേഖകളിൽ ആധിപത്യം പുലർത്തുന്നത് ചക്രവർത്തിമാരും രാജാക്കന്മാരുമാണ്. മഹത്വത്തിന്റെയും സ്നേഹത്തിന്റെയും വീര്യത്തിന്റെയും ആത്മീയതയുടെയും കഥ പറയുന്ന ഇന്ത്യൻ സ്മാരകങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ ഗണ്യമായ സംഭാവനകളെ അംഗീകരിക്കേണ്ടത് അവശ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ വാസ്തുവിദ്യാ പൈതൃകത്തിന്റെ വിശാലമായ ചരിത്ര രേഖകളിൽ ആധിപത്യം പുലർത്തുന്നത് ചക്രവർത്തിമാരും രാജാക്കന്മാരുമാണ്.  മഹത്വത്തിന്റെയും സ്നേഹത്തിന്റെയും വീര്യത്തിന്റെയും ആത്മീയതയുടെയും കഥ പറയുന്ന ഇന്ത്യൻ സ്മാരകങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ ഗണ്യമായ സംഭാവനകളെ അംഗീകരിക്കേണ്ടത് അവശ്യമാണ്. കൊട്ടാരങ്ങൾ, ആരാധനാലയങ്ങൾ, ശവകുടീരങ്ങൾ എന്നിങ്ങനെ സ്ത്രീകളുടെ കഴിവുകളുടെയും കാഴ്ചപ്പാടുകളുടെയും നിശ്ചയദാർഢ്യത്തിൻ്റെയും സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്ന അഞ്ചു മനോഹരമായ ഇന്ത്യൻ സ്മാരകങ്ങൾ പരിചയപ്പെടാം.

താജ്-ഉൽ-മസാജിദ്, ഭോപ്പാൽ, മധ്യപ്രദേശ്, Image Credit: Himu.India/Wikimedia Commons

താജ്-ഉൽ-മസാജിദ് – ഭോപ്പാൽ, മധ്യപ്രദേശ്

ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി, താജ്-ഉൽ-മസാജിദ് 1819 മുതൽ 1926 വരെ ഭോപ്പാലിൽ ഭരിച്ച നവാബ് ബീഗങ്ങൾ നിർമ്മിച്ച ഗംഭീരമായ സ്മാരകങ്ങളിലൊന്നാണ്. തന്റെ ഭരണകാലത്ത് നിരവധി കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും നിർമ്മിച്ച ബീഗം ഷാജഹാൻ, വാസ്തുശില്പിയായ അല്ലാഹ് റഖാ ഖാനെ പള്ളിക്കായി നിയോഗിച്ചുവെങ്കിലും 1901-ൽ അവർ അന്തരിച്ചതിനെത്തുടർന്ന് നിർമ്മാണം സ്തംഭിച്ചു. അവരുടെ മകൾ സുൽത്താൻ ജഹാൻ ബീഗം ആ ജോലി തുടർന്നു. ഒടുവിൽ 1958-ൽ മസ്ജിദിന്റെ പണി പൂർത്തികരിച്ചു. 

വിരൂപാക്ഷ ക്ഷേത്രം, പട്ടടക്കൽ, കർണാടക Image Credit: Ms Sarah Welch/Wikimedia Commons

വിരൂപാക്ഷ ക്ഷേത്രം – പട്ടടക്കൽ, കർണാടക

രക്തപുര എന്നും അറിയപ്പെടുന്ന പട്ടടക്കൽ, വടക്കൻ കർണാടകയിലെ മലപ്രഭ നദിക്കരയിൽ 7, 8 നൂറ്റാണ്ടുകളില്‍ പണിത ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ സമുച്ചയമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ ശിലാനിർമിതികളിൽ ഏറ്റവും മികച്ചത് രാജ്ഞി ലോകമഹാദേവി നിർമ്മിച്ച വിരൂപാക്ഷ ക്ഷേത്രമാണ്.

പല്ലവർക്കെതിരായ അവരുടെ ഭർത്താവ് വിക്രമാദിത്യൻ രണ്ടാമന്റെ വിജയത്തെ അനുസ്മരിക്കാൻ പണിത ക്ഷേത്രം ചാലൂക്യൻ ക്ഷേത്ര വാസ്തുവിദ്യയുടെ പ്രതിരൂപമാണ്. പല്ലവ തലസ്ഥാനമായ കാഞ്ചിയിൽ നിന്നുളള ശിൽപികൾ എഡി 740-ൽ പൂർത്തിയാക്കിയ ഈ പുണ്യ നിർമ്മിതിയിൽ മഹാഭാരതത്തിൽ നിന്നും രാമായണത്തിൽ നിന്നുമുള്ള വിവരണങ്ങളും പ്രതിമകളുമുണ്ട്.

ഇതിമാദ്-ഉദ്-ദൗല, ആഗ്ര, ഉത്തർപ്രദേശ് Image Credit: Muhammad Mahdi Karim /Wikimedia Commons
ADVERTISEMENT

ഇതിമാദ്-ഉദ്-ദൗല – ആഗ്ര, ഉത്തർപ്രദേശ്

ഒരു മകളുടെ പിതാവിനോടുള്ള സ്നേഹത്തിന്റെ പ്രതീകമാണ്, ജഹാംഗീർ ചക്രവർത്തിയുടെ ഭാര്യയും മുഗൾ ചക്രവർത്തിയുമായ നൂർജഹാൻ തന്റെ പിതാവ് മിർസ ഗിയാസ് ബേഗിനായി നിർമ്മിച്ച ഒരു സ്മാരക ശവകുടീരം ഇതിമാദ്-ഉദ്-ദൗള. അക്ബർ മിർസയ്ക്ക് ഇതിമദ്-ഉദ്-ദൗള എന്ന പദവി നൽകുകയും ജഹാംഗീറിൻ്റെ ഭരണത്തിൻ കീഴിൽ വസീർ പദവിയിലേക്ക് ഉയരുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷം, നൂർജഹാൻ 1622 മുതൽ 1628 വരെ ഏഴ് വർഷമെടുത്ത്, ആഗ്രയിൽ തന് പിതാവിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ് ഈ സ്മാരകം. പേർഷ്യൻ ശൈലിയിലുള്ള ഒരു പൂന്തോട്ടത്തിനു പിന്നിലായിട്ടാണ്  വെള്ള മാർബിളില്‍ സ്മാരകം പണി കഴിപ്പിട്ടിരിക്കുന്നത്. 

റാണി കീ വാവ്, പാഠൻ, ഗുജറാത്ത് Image Credit: Shivajidesai29/Wikimedia Commons

റാണി കീ വാവ് – പാഠൻ, ഗുജറാത്ത്

ADVERTISEMENT

ഗുജറാത്തിലെ പാഠനിൽ സരസ്വതി നദിയുടെ തീരത്ത് പണിത റാണി കീ വാവ് പതിനൊന്നാം നൂറ്റാണ്ടിൽ ഉദയമതി രാജ്ഞി തന്റെ ഭർത്താവ് ഭീംദേവ് ഒന്നാമൻ രാജാവിന്റെ സ്മാരകമായി നിർമ്മിച്ചതാണ്. ഇത് ഒരു പടവ് കിണറായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിശയിപ്പിക്കുന്ന വാസ്തുവിദ്യാ കരകൗശലത്തെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്. 1940-കളിൽ ഇത് വീണ്ടും കണ്ടെത്തുകയും 1980കളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുനഃസ്ഥാപിക്കുകയും ചെയ്തു. നിരവധി കൊത്തുപണികളോടുകൂടിയ ഈ മഹത് നിർമ്മിതിക്ക് ഏകദേശം 64മീറ്റർ നീളവും, 20 മീറ്റർ വീതിയും, 27 മീറ്ററോളം ആഴവുമുണ്ട്. പടവുകിണറുകളുടെ ഗണത്തിലെ തന്നെ ബൃഹത്തും അതി പ്രശസ്തവുമായ ഒന്നാണ് റാണി കീ വാവ്.

മഹാറാണി ശങ്കർ ക്ഷേത്രം, ഗുൽമാർഗ്, ജമ്മു കശ്മീർ, Image Credit: travelwithspandana, www.tripuntold.com

മഹാറാണി ശങ്കർ ക്ഷേത്രം – ഗുൽമാർഗ്, ജമ്മു കശ്മീർ

ഗുൽമാർഗിലെ മനോഹരമായ പുൽമേടുകൾക്കിടയിലുള്ള ഈ ചുവന്ന മേൽക്കൂരയുള്ള ക്ഷേത്രം 1915 ൽ മഹാരാജ ഹരി സിങ്ങിന്റെ ഭാര്യ മോഹിനി ബായ് സിസോദിയയാണ് നിർമ്മിച്ചത്. ഈ ശിവക്ഷേത്രം മോഹിനേശ്വർ ശിവാലയം എന്നും അറിയപ്പെടുന്നു. മഞ്ഞുമൂടിയ കൊടുമുടികൾക്ക് നേരെയുള്ള ഒരു കുന്നിൻ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പട്ടണത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഇത് ദൃശ്യമാണ്.

English Summary:

five beautiful Indian monuments built by women