500 മില്യൺ ഡോളറിന്റെ ‘ചരിത്രപരമായ’ മോഷണം, ചുരുങ്ങിയ സമയം; പിന്നിൽ വെറും 2 പേർ, ഇന്നും ഒളിവിൽ
മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ഇസബെല്ല സ്റ്റുവർട്ട് ഗാർഡ്‌നർ മ്യൂസിയം ചരിത്ര പ്രധാനമായ നിരവധി കലാസൃഷ്ടികൾ സൂക്ഷിക്കുന്ന സ്ഥലമാണ്. എന്നാൽ ഇവിടം ഏറ്റവും പ്രസിദ്ധമായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമോഷണം നടന്നു എന്നതിന്റെ പേരിലാണ്.
മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ഇസബെല്ല സ്റ്റുവർട്ട് ഗാർഡ്‌നർ മ്യൂസിയം ചരിത്ര പ്രധാനമായ നിരവധി കലാസൃഷ്ടികൾ സൂക്ഷിക്കുന്ന സ്ഥലമാണ്. എന്നാൽ ഇവിടം ഏറ്റവും പ്രസിദ്ധമായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമോഷണം നടന്നു എന്നതിന്റെ പേരിലാണ്.
മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ഇസബെല്ല സ്റ്റുവർട്ട് ഗാർഡ്‌നർ മ്യൂസിയം ചരിത്ര പ്രധാനമായ നിരവധി കലാസൃഷ്ടികൾ സൂക്ഷിക്കുന്ന സ്ഥലമാണ്. എന്നാൽ ഇവിടം ഏറ്റവും പ്രസിദ്ധമായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമോഷണം നടന്നു എന്നതിന്റെ പേരിലാണ്.
മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ഇസബെല്ല സ്റ്റുവർട്ട് ഗാർഡ്‌നർ മ്യൂസിയം ചരിത്ര പ്രധാനമായ നിരവധി കലാസൃഷ്ടികൾ സൂക്ഷിക്കുന്ന സ്ഥലാണ്. എന്നാൽ ഇവിടം ഏറ്റവും പ്രസിദ്ധമായത് ലോകത്തെ തന്നെ ഏറ്റവും വലിയ കലാമോഷണം നടന്നു എന്നതിന്റെ പേരിലാണ്. 1990 മാർച്ച് 18 ന് അതിരാവിലെ സംഭവിച്ച ഈ മോഷണം, നടത്തിയത് വെറും രണ്ടു പേരാണ്. മോഷ്ടിക്കപ്പെട്ട കലാസൃഷ്‌ടികളുടെ മൂല്യം 500 മില്യൺ ഡോളറിലധികം വരും. ഇന്നേവരെ ഈ കേസ് തെളിയിച്ചില്ലെന്നതും ഇതിന്റെ പ്രസിദ്ധിക്ക് കാരണമാണ്.
അമേരിക്കൻ ആർട്ട് കളക്ടറായ ഇസബെല്ല സ്റ്റുവാർട്ട് ഗാർഡ്‌നറുടെ നിർദേശപ്രകാരം അവരുടെ വ്യക്തിഗത ആർട്ട് ശേഖരം സൂക്ഷിക്കുവാനായിട്ടാണ് 15-ാം നൂറ്റാണ്ടിലെ വെനീഷ്യൻ കൊട്ടാരത്തിന്റെ ശൈലിയിൽ ഈ മ്യൂസിയം (1898-1901) നിർമ്മിച്ചത്. 1903-ൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും 1924-ൽ ഇസബെല്ല മരിക്കുന്നതുവരെ ശേഖരം വിപുലീകരിച്ചുകൊണ്ടിരുന്നു. 3.6 മില്യൺ ഡോളർ എൻഡോവ്‌മെന്റുമായി മ്യൂസിയം വിട്ട ഇസബെല്ല, ശേഖരത്തിൽ നിന്ന് ഒരു ഇനവും വിൽക്കുകയോ വാങ്ങുകയോ ചെയ്യരുത് എന്ന് വ്യവസ്ഥ വെച്ചിരുന്നു.
1990 മാർച്ച് 18 ന് അതിരാവിലെ മ്യൂസിയത്തിന്റെ വശത്തെ പ്രവേശന കവാടത്തിന് സമീപം നിർത്തിയ ഒരു വാഹനത്തിൽ നിന്ന് പൊലീസ് യൂണിഫോമിൽ രണ്ട് പേർ മ്യൂസിയത്തിനകത്തേക്ക് കയറാൻ ശ്രമിച്ചു. അപായ ബസർ കേട്ടെന്നും അതു പരിശോധിക്കാൻ അകത്തേക്ക് പേകണമെന്നുള്ള അവരുടെ ആവശ്യം ഡ്യൂട്ടിയിലുള്ള ഗാർഡ് അംഗീകരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രോട്ടോക്കോൾ ലംഘിച്ച് ജീവനക്കാരുടെ പ്രവേശന കവാടത്തിലൂടെ അവരെ അകത്തേക്ക് കടക്കാനും ഗാർഡ് അനുവദിച്ചു. എന്നാൽ അകത്തു കടന്ന മോഷ്ടാക്കൾ ആ ഗാർഡിന്റെയും അവിടെ ഉണ്ടായിരുന്ന രണ്ടാമത്തെ കാവൽക്കാരന്റെയും കൈകൾ ബന്ധിച്ച് ബേസ്‌മെന്റില്‍ കൊണ്ടിട്ടു. ശേഷം വെർമീർ, റെംബ്രാൻഡ്, ഡെഗാസ് എന്നിവരുടെ ഉൾപ്പെടെ 13 കലാസൃഷ്ടികളുമായി 81 മിനിറ്റുകൾക്കുള്ളിൽ കടന്നു കളഞ്ഞു.
അവിടെ അന്നവർ ലോകത്തെ അമൂല്യമായ മാസ്റ്റർപീസുകൾ കവർന്നെടുക്കുക മാത്രമല്ല, അന്വേഷകരെയും കലാപ്രേമികളെയും പൊതുജനങ്ങളെയും ഒരേപോലെ ആകർഷിക്കുന്ന ഒരു നിഗൂഢത അവശേഷിപ്പിക്കുകയും കൂടിയാണ് ചെയ്തത്. ജൊഹാനസ് വെർമീറിന്റെ ആകെയുള്ള 36 പെയിന്റിംഗുകളിൽ ഒന്നാണ് കാണാതെ പോയ 'ദി കൺസേർട്ട്'. റെംബ്രാൻഡ് വരച്ച 'ക്രിസ്റ്റ് ഇൻ ദ സ്റ്റോം ഓൺ ദി സീ ഓഫ് ഗലീലി' എന്ന ഏക കടൽത്തീരചിത്രം ഉൾപ്പെടെയുള്ള മാസ്റ്റർപീസുകളുടെ നഷ്ടം കലാലോകത്തെ ഞെട്ടിച്ചുകളഞ്ഞു.
നിരവധി സിദ്ധാന്തങ്ങൾക്കും അന്വേഷണങ്ങൾക്കും കാരണമായ മോഷണം തെളിയിക്കാൻ വിപുലമായ ശ്രമങ്ങൾ നടത്തിയിട്ടും, മോഷ്ടിച്ച കലാസൃഷ്ടികള്‍ കണ്ടെടുക്കുകയോ കുറ്റവാളികളെ പിടികൂടുകയോ ചെയ്തില്ല. 33 വർഷത്തിടയിൽ നിരവധി പേർ അന്വേഷിച്ച ഈ കേസ് എണ്ണമറ്റ പുസ്തകങ്ങൾ, ഡോക്യുമെന്റകൾ, സിനിമകൾ എന്നിവയ്ക്ക് പ്രചോദനം നൽകി. ഇത്ര വർഷങ്ങൾക്കുശേഷവും കുറ്റകൃത്യം പരിഹരിക്കാനുള്ള മ്യൂസിയത്തിന്റെ പ്രതിബദ്ധതയ്ക്ക് കുറവ് വന്നിട്ടില്ല. മ്യൂസിയം, എഫ്ബിഐ, യുഎസ് അറ്റോർണി ഓഫീസ് എന്നിവ ഇപ്പോഴും കലയൃഷ്ടികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് കാരണമായേക്കാവുന്ന സൂചനകൾ തേടിക്കൊണ്ടെയിരിക്കുന്നു. മോഷ്ടിച്ച സൃഷ്ടികൾ സുരക്ഷിതമായി തിരികെ നൽകുകയോ അതെക്കുറിച്ച് വിവരം നൽകുകയോ ചെയ്യുന്നവർക്ക് 10 മില്യൺ ഡോളറാണ് സമ്മാനമായി മ്യൂസിയം വാഗ്ദാനം ചെയ്യുന്നത്.