മ്യൂസിയത്തിനു മുന്നിൽ മെറിലിൻ മൺറോ വേണ്ട
കലിഫോർണിയയിലെ പാം സ്പ്രിങ്സ് സന്ദർശിക്കുന്നവരെല്ലാം ഫോട്ടോയെടുക്കാൻ ആവേശത്തോടെ ഓടിച്ചെല്ലുന്ന പതിവു സ്ഥലത്ത് ഇനി മെറിലിൻ മൺറോ കാണില്ല. സിനിമയിലെ ആ സീനിലെന്നപോലെ കാറ്റിൽ പറന്നുപൊങ്ങുന്ന ഉടുപ്പുമായി

കലിഫോർണിയയിലെ പാം സ്പ്രിങ്സ് സന്ദർശിക്കുന്നവരെല്ലാം ഫോട്ടോയെടുക്കാൻ ആവേശത്തോടെ ഓടിച്ചെല്ലുന്ന പതിവു സ്ഥലത്ത് ഇനി മെറിലിൻ മൺറോ കാണില്ല. സിനിമയിലെ ആ സീനിലെന്നപോലെ കാറ്റിൽ പറന്നുപൊങ്ങുന്ന ഉടുപ്പുമായി നിൽക്കുന്ന ഹോളിവുഡ് സൗന്ദര്യറാണിയുടെ കൂറ്റൻ പ്രതിമയെ അവിടെ നിന്നു മാറ്റാൻ നടപടി തുടങ്ങി.
1955ൽ പുറത്തിറങ്ങിയ ‘ദ് സെവൻ ഇയർ ഇച്ച്’ സിനിമയിലെ ദൃശ്യം ഓർമിപ്പിക്കുന്ന 26 അടി പൊക്കത്തിലെ ‘ഫോറെവർ മെറിലിൻ’ പ്രതിമയാണ് ഡൗൺടൗൺ പാർക്കിലെ ഇപ്പോഴത്തെ സ്ഥലത്തുനിന്നു മാറ്റുന്നത്. പറന്നുപൊങ്ങിയ ഉടുപ്പുമായി പാം സ്പ്രിങ്സ് ആർട് മ്യൂസിയത്തിനു പുറംതിരിഞ്ഞു നിൽക്കുന്ന പ്രതിമ മാന്യതയ്ക്കു നിരക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതികളിലും നിയമയുദ്ധങ്ങളിലുമാണു പുതിയ നടപടി.