1593 ജൂലൈ 8ന് ഇറ്റലിയിലെ റോമിലാണ് ആർട്ടമെസിയ ജെന്റിലെസ്കി ജനിച്ചത്. അവരുടെ അച്ഛന്‍ ഒറാസിയോ ജെന്റിലെസ്കി പ്രശസ്ത ചിത്രകാരനായിരുന്നു. അമ്മ പ്രുഡെൻഷ്യ മോണ്ടോൺ ആർട്ടെമെസിയക്ക് 12 വയസ്സുള്ളപ്പോൾ മരിച്ചു. പിന്നീട് അച്ഛന്റെ പരിപാലനത്തിൽ വളർന്ന അവളുടെ കലാപരിശീലനം അദ്ദേഹം ഏറ്റെടുത്തു. സ്ത്രീകൾക്ക് കലാശാലകളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അച്ഛന്റെ സ്റ്റുഡിയോയിൽ പ്രവേശനം ലഭിച്ചത് അവളുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1600 മുതൽ 1750 വരെ യൂറോപ്പിൽ കലാ–സാംസ്കാരിക പ്രവർത്തനങ്ങളുമായി സജീവമായിരുന്ന പ്രസ്ഥാനമാണ് ബറോക്ക്. സംഗീതത്തിലും ചിത്രകലയിലും ശിൽപ്പകലയിലും വാസ്തുവിദ്യയിലും ഗാംഭീര്യം, നാടകീയത, വൈകാരിക തീവ്രത എന്നിവ നിറഞ്ഞു നിന്ന കാലഘട്ടമായിരുന്നു അത്. ഇറ്റലിയിൽ ഉത്ഭവിച്ച് യൂറോപ്പിലുടനീളം വ്യാപിച്ച ബറോക്ക് കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ ചിത്രകാരികളിൽ ഒരാളായിരുന്നു ആർട്ടമെസിയ ജെന്റിലെസ്കി (1593–1656). ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയായ ആർട്ടെമിസിയ കടുത്ത വ്യക്തിപരമായ പോരാട്ടങ്ങളിലൂടെയാണ് കടന്നു പോയത്.

1593 ജൂലൈ 8ന് ഇറ്റലിയിലെ റോമിലാണ് ആർട്ടമെസിയ ജെന്റിലെസ്കി ജനിച്ചത്. അവരുടെ അച്ഛന്‍ ഒറാസിയോ ജെന്റിലെസ്കി പ്രശസ്ത ചിത്രകാരനായിരുന്നു. അമ്മ പ്രുഡെൻഷ്യ മോണ്ടോൺ ആർട്ടെമെസിയക്ക് 12 വയസ്സുള്ളപ്പോൾ മരിച്ചു. പിന്നീട് അച്ഛന്റെ പരിപാലനത്തിൽ വളർന്ന അവളുടെ കലാപരിശീലനം അദ്ദേഹം ഏറ്റെടുത്തു. സ്ത്രീകൾക്ക് കലാശാലകളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അച്ഛന്റെ സ്റ്റുഡിയോയിൽ പ്രവേശനം ലഭിച്ചത് അവളുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിച്ചു.

ADVERTISEMENT

17 വയസ്സുള്ളപ്പോൾ തന്നെ തന്റെ ആദ്യത്തെ പ്രധാന ചിത്രമായ 'സുസന്ന ആൻഡ് ദി എൽഡേഴ്സ്' (1610) വരച്ചു. കഥാപാത്രങ്ങളുടെ വൈകാരിക ആഴം പ്രകടിപ്പിക്കുന്ന അവളുടെ കഴിവ് ആ ചിത്രം മുതൽക്കെ പ്രശംസിക്കപ്പെട്ടു. എന്നാൽ, എല്ലാം തകർക്കാൻ പ്രാപ്തിയുള്ള ഒരു സംഭവം വൈകാതെ തന്നെ ആർട്ടമെസിയയുടെ ജീവിതത്തിൽ സംഭവിച്ചു. തന്റെ അച്ഛനൊപ്പം പ്രവർത്തിച്ചിരുന്ന ചിത്രകാരൻ അഗോസ്റ്റിനോ ടാസി ഒരിക്കൽ വീട്ടിൽ വരുകയും ആർട്ടെമിസിയയുടെ അച്ഛൻ അവിടെയിലെന്നു മനസ്സിലാക്കിയ അയാൾ അവളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. കോസിമോ ക്വോർലി എന്നൊരാൾ അതിനു കൂട്ടു നിന്നു. എന്നാൽ, അവളെ തകർത്തു കളഞ്ഞത് തന്റെ സ്ത്രീ സുഹൃത്തായ ടുസിയ സംഭവ സമയത്ത് അവിടെയുണ്ടായിരുന്നിട്ടും അവളെ സഹായിക്കാൻ വിസമ്മതിച്ചുവെന്നതാണ്.

ആർട്ടമെസിയ വരച്ച ചിത്രം, Image Credit: Wikimedia Commons

ബലാത്സംഗത്തിനു ശേഷം അയാൾ അവളെ വിവാഹം കഴിക്കുമെന്നു കരുതി കാത്തിരുന്ന അച്ഛൻ ഒൻപത് മാസം കഴിഞ്ഞും അത് നടക്കാതിരുന്നപ്പോഴാണ് വിഷയത്തിൽ പരാതിപ്പെട്ടത്. ആർട്ടമെസിയയെ ബലാത്സംഗം ചെയ്തു എന്നതിനെക്കാൾ ജെന്റിലെസ്കി കുടുംബത്തിന്റെ മാനം കളഞ്ഞു എന്നതായിരുന്നു പരാതി. തുടർന്നുള്ള ഏഴ് മാസത്തെ വിചാരണയിൽ, ടാസി തന്റെ ഭാര്യയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും, തന്റെ ഭാര്യാസഹോദരിയുമായി ബന്ധത്തിലായിരുന്നുവെന്നും, ഒറാസിയോയുടെ ചില ചിത്രങ്ങൾ മോഷ്ടിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും കണ്ടെത്തി. വിചാരണയുടെ അവസാനം, ടാസിയെ റോമിൽ നിന്ന് നാടുകടത്തുമെന്നു പറഞ്ഞെങ്കിലും ശിക്ഷ ഒരിക്കലും നടപ്പിലാക്കിയില്ല.

ADVERTISEMENT

1612-ൽ നടന്ന വിചാരണ സമയത്ത്, ആർട്ടമെസിയ കഠിനമായ ചോദ്യങ്ങളും ഹിംസകളും നേരിടേണ്ടിവന്നു. ഈ സംഭവം അവളുടെ ജീവിതത്തിൽ ആഴമായ മുറിപാടുകളായി മാറി. അത് അവളുടെ കലയിലും പ്രതിഫലിച്ചു. നീതി, സ്ത്രീശക്തി, പ്രതിരോധം എന്നിവ അവളുടെ ചിത്രങ്ങളിലെ പ്രധാന ആശയങ്ങളായി മാറി.

ആർട്ടമെസിയ വരച്ച ചിത്രം, Image Credit: Wikimedia Commons

വിചാരണ കഴിഞ്ഞ് ഒരു മാസത്തിനുശേഷം, ഒറാസിയോ തന്റെ മകളെ ഫ്ലോറൻസിൽ നിന്നുള്ള കലാകാരനായ പിയറന്റോണിയോ സ്റ്റിയാറ്റെസിയ്ക്കു വിവാഹം ചെയ്തു നല്‍കി. താമസിയാതെ ദമ്പതികൾ ഫ്ലോറൻസിലേക്ക് താമസം മാറി. ഫ്ലോറൻസിൽ ചെലവഴിച്ച ആറ് വർഷം ആർട്ടമെസിയയുടെ കുടുംബജീവിതത്തിനും കരിയറിനും നിർണായകമായിരുന്നു. ആർട്ടമെസിയ ഒരു കൊട്ടാര ചിത്രകാരിയായി മാറി. അവൾ ഒരു സ്വതന്ത്ര കലാകാരിയായി വളർന്നു, മെഡിസി കുടുംബം പോലുള്ള പ്രഭുക്കളുടെ പിന്തുണ നേടി.

ADVERTISEMENT

ഫ്ലോറൻസിൽ താമസിക്കുന്ന കാലത്ത്, അവർ തങ്ങളുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ഒന്നായ 'ജൂഡിത്ത് സ്ലേയിങ് ഹോളോഫെർനെസ്' (1612–1621) വരച്ചു. ബൈബിളിലെ ജൂഡിത്ത് എന്ന സ്ത്രീ കഥാപാത്രം അസീറിയൻ സേനാനായകനായ ഹോളോഫെർനെസിനെ വധിക്കുന്ന ഈ ചിത്രം, ആർട്ടമെസിയയുടെ സ്വന്തം അനുഭവങ്ങളുടെ പ്രതിഫലനമായി കണക്കാക്കപ്പെടുന്നു. 1620കളിൽ റോമിലേക്ക് മടങ്ങുകയും ശക്തമായ ക്രിസ്ത്യൻ, പുരാണ സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിച്ചു. 1630കളിൽ, അവർ നെപ്പിൾസിലേക്ക് താമസം മാറി, അവിടെ ഒരു സ്റ്റുഡിയോ സ്ഥാപിച്ചു. ഇംഗ്ലണ്ടിലേക്കും ഹ്രസ്വകാലം കഴിഞ്ഞ അവൾ ഒറാസിയോയുടെ കൂടെ ചാൾസ് ഒന്നാമന്റെ കൊട്ടാരത്തിൽ ചിത്രങ്ങൾ വരച്ചു.

ആർട്ടമെസിയ വരച്ച ചിത്രം, Image Credit: Wikimedia Commons

1639ൽ ഒറാസിയോ മരിച്ചു. ഇംഗ്ലീഷ് ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം അവളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആർട്ടമെസിയ 1652–53 കാലഘട്ടത്തിൽ ആർട്ടമെസിയ മരിച്ചുവെന്ന് ചിലർ പറയുന്നുവെങ്കിലും 1654ലും അവൾ ചിത്രരചനാ ജോലികൾ സ്വീകരിച്ചിരുന്നുവെന്ന് ചില തെളിവുകളിൽ കാണുന്നു. 1956ൽ നേപ്പിൾസിനെ പിടികൂടിയ വിനാശകരമായ പ്ലേഗിലായിരിക്കാം അവർ മരിച്ചതെന്ന് ചിലർ അനുമാനിക്കുന്നു,

ആർട്ടമെസിയ ജെന്റിലെസ്കിയുടെ പൈതൃകം അതിശയിക്കുന്നതാണ്. സ്ത്രീകൾക്കു വേണ്ടി കലാലോകത്ത് വഴിത്തിരിവുകൾ സൃഷ്ടിച്ച അവർ, ഇന്ന് ഒരു ഫെമിനിസ്റ്റ് പ്രതീകമായി കണക്കാക്കപ്പെടുന്നു. അവരുടെ ചിത്രങ്ങൾ ഇന്നും ആരാധകരെ ആകർഷിക്കുന്നു. അവരുടെ ജീവിതം അതിജീവനത്തിന്റെയും ശക്തിയുടെയും പ്രതീകമായി നിലനിൽക്കുന്നു. ആർട്ടമെസിയ ജെന്റിലെസ്കി കലാലോകത്തെ മഹത്തായ പ്രതിഭയായി എന്നും ഓർമ്മിക്കപ്പെടും.

English Summary:

Exploring the Life and Legacy of Artemisia Gentileschi

Show comments