നാടകകലയെ പ്രോത്സാഹിപ്പിക്കുകയും പുതിയ പ്രതിഭകൾക്കു അവസരമൊരുക്കുകയും ചെയ്യുന്ന നാടകോത്സവങ്ങൾ കലാകാരന്മാരെയും പ്രേക്ഷകരെയും ഒത്തുചേരാനുള്ള ഇടമായി മാറുന്നു. ഈ നാടകദിനത്തിൽ ലോകത്തിലെ പ്രശസ്തമായ ചില നാടകോത്സവങ്ങളെ പരിചയപ്പെടാം.

നാടകകലയെ പ്രോത്സാഹിപ്പിക്കുകയും പുതിയ പ്രതിഭകൾക്കു അവസരമൊരുക്കുകയും ചെയ്യുന്ന നാടകോത്സവങ്ങൾ കലാകാരന്മാരെയും പ്രേക്ഷകരെയും ഒത്തുചേരാനുള്ള ഇടമായി മാറുന്നു. ഈ നാടകദിനത്തിൽ ലോകത്തിലെ പ്രശസ്തമായ ചില നാടകോത്സവങ്ങളെ പരിചയപ്പെടാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടകകലയെ പ്രോത്സാഹിപ്പിക്കുകയും പുതിയ പ്രതിഭകൾക്കു അവസരമൊരുക്കുകയും ചെയ്യുന്ന നാടകോത്സവങ്ങൾ കലാകാരന്മാരെയും പ്രേക്ഷകരെയും ഒത്തുചേരാനുള്ള ഇടമായി മാറുന്നു. ഈ നാടകദിനത്തിൽ ലോകത്തിലെ പ്രശസ്തമായ ചില നാടകോത്സവങ്ങളെ പരിചയപ്പെടാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടകകലയുടെ മാഹാത്മ്യം ആഘോഷിക്കാനും അതിന്റെ സാമൂഹ്യ-സാംസ്കാരിക പ്രാധാന്യം ഓർമ്മിക്കാനുമുള്ള ഒരു അവസരമാണ് മാർച്ച് 27, ലോക നാടക ദിനം (World Theatre Day). 1961ൽ ഇന്റർനാഷണൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (ITI) ആണ് ഈ ദിനം ആരംഭിച്ചത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള നാടകകലാകാരന്മാർ ഒന്നിച്ചുകൂടി നാടകത്തിന്റെ ശക്തി ആഘോഷിക്കാനാണ് ഇത് രൂപീകരിച്ചത്. 

നാടകം, അഭിനയം, സാഹിത്യം എന്നിവയുടെ സൃഷ്ടിപരമായ ആഘോഷമാണ് നാടകോത്സവങ്ങൾ. നാടകകലയെ പ്രോത്സാഹിപ്പിക്കുകയും പുതിയ പ്രതിഭകൾക്കു അവസരമൊരുക്കുകയും ചെയ്യുന്ന നാടകോത്സവങ്ങൾ കലാകാരന്മാരെയും പ്രേക്ഷകരെയും ഒത്തുചേരാനുള്ള ഇടമായി മാറുന്നു. ഈ നാടകദിനത്തിൽ ലോകത്തിലെ പ്രശസ്തമായ ചില നാടകോത്സവങ്ങളെ പരിചയപ്പെടാം. 

ADVERTISEMENT

എഡിൻബർഗ് ഫെസ്റ്റിവൽ ഫ്രിഞ്ച് (സ്കോട്ട്ലൻഡ്)

1947ൽ ആരംഭിച്ച എഡിൻബർഗ് ഫെസ്റ്റിവൽ ഫ്രിഞ്ച് ലോകത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ നാടകോത്സവമാണ്. സ്കോട്ട്ലൻഡിലെ എഡിൻബർഗ് നഗരത്തിൽ എല്ലാ വർഷവും നടക്കുന്ന ഈ നാടകോത്സവത്തിൽ ക്ലാസിക്കൽ നാടകം, കോമഡി, പരീക്ഷണാത്മക അഭിനയങ്ങൾ തുടങ്ങി എല്ലാത്തരം പ്രകടനകലകളും ഉൾപ്പെടുന്നു. ഏതൊരു കലാകാരനും ഇവിടെ പങ്കെടുക്കാനാകുമെന്നതിനാൽ ഇത് പുതിയ പ്രതിഭകൾക്കും നാടകങ്ങൾക്കും ഒരു വലിയ പ്ലാറ്റ്ഫോമാണ്. പല പ്രശസ്ത നടന്മാരും നാടകകൃത്തുക്കും സംവിധായകരും തുടക്കമിട്ടത് ഈ നാടകോത്സവത്തിലാണ്. 

അവിൻയോൺ തിയറ്റർ ഫെസ്റ്റിവൽ (ഫ്രാൻസ്)

1947ൽ ജീൻ വിലാർ സ്ഥാപിച്ച അവിൻയോൺ തിയേറ്റർ ഫെസ്റ്റിവൽ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നാടകോത്സവങ്ങളിലൊന്നാണ്. ഫ്രാൻസിലെ ചരിത്രപ്രധാനമായ അവിൻയോൺ നഗരത്തിൽ ഓരോ വർഷവും വേനൽക്കാലത്തു നടക്കുന്ന ഈ നാടകോത്സവത്തിൽ ആധുനിക നാടകങ്ങൾ, അവാന്റെ–ഗ്രാന്റ് പ്രകടനങ്ങൾ എന്നിവ പ്രദർശിപ്പിക്കപ്പെടുന്നു. ക്ലാസിക്കൽ, മോഡേൺ നാടകങ്ങളുടെ സംയോജനത്തിനു പേരുകേട്ട അവിൻയോൺ ഫെസ്റ്റിവൽ നാടകരംഗത്തെ അതിരുകൾ ഭേദിക്കുന്ന പ്രകടനങ്ങൾക്കായി പ്രശസ്തമാണ്.

Photo Credit: Representative image created using AI Image Generator
ADVERTISEMENT

സിഡ്നി തിയറ്റർ ഫെസ്റ്റിവൽ (ഓസ്ട്രേലിയ)

1977ൽ ആരംഭിച്ച സിഡ്നി തിയേറ്റർ ഫെസ്റ്റിവൽ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നാടകോത്സവങ്ങളിലൊന്നാണ്. ക്ലാസിക്കൽ നാടകങ്ങൾ മുതൽ പരീക്ഷണാത്മക പ്രകടനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന നാടകങ്ങൾ ഇവിടെ അരങ്ങേറുന്നു. സിഡ്നി ഒപ്പറ ഹൗസ്, സിഡ്നി തിയറ്റർ തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളിൽ നടക്കുന്ന ഈ നാടകോത്സവം സമകാലീന സാമൂഹ്യ പ്രശ്നങ്ങൾക്കു പ്രാധാന്യം നൽകുന്നു. ഓസ്ട്രേലിയൻ ആദിവാസി കലാകാരന്മാർക്ക് അവരുടെ കഥകളും സംസ്കാരവും പങ്കിടാനുള്ള ഒരു പ്ലാറ്റ്ഫോമായും ഈ നാടകോത്സവം പ്രവർത്തിക്കുന്നു.  

സിംഗപ്പൂർ ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് ആർട്സ് (സിംഗപ്പൂർ)

ഏഷ്യയിലെ പ്രമുഖ നാടകോത്സവങ്ങളിലൊന്നാണ് സിംഗപ്പൂർ ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് ആർട്സ് (SIFA). ഇതിൽ ലോകമെമ്പാടുമുള്ള നാടക കമ്പനികൾ, നർത്തകർ, സംഗീതജ്ഞർ എന്നിവർ പങ്കെടുക്കുന്നു. ആധുനിക നാടകം, നൃത്തം, സംഗീതം എന്നിവയുടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ ഇവിടെ അരങ്ങേറുന്നു. ഏഷ്യ-പസഫിക് മേഖലയിലെ കലാകാരന്മാർക്കു ഒരു പ്രധാനപ്പെട്ട വേദിയാണ് സിംഗപ്പൂർ ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് ആർട്സ്. ആശയപരമായും സാങ്കേതികമായും പരീക്ഷണാത്മകമായ പ്രകടനങ്ങൾക്കു പ്രാധാന്യം നൽകുന്ന നാടകോത്സവങ്ങളിലൊന്നാണ് ഇത്. 

Photo Credit: Representative image created using AI Image Generator
ADVERTISEMENT

പ്രാഗ് ക്വാഡ്രിനിയൽ (ചെക്ക് റിപ്പബ്ലിക്)

1967 മുതൽ ഓരോ നാല് വർഷത്തിലും ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നടക്കുന്ന പ്രാഗ് ക്വാഡ്രിനിയൽ അവിസ്മരണീയ ഒരു നാടകോത്സവമാണ്. സാധാരണ നാടക ഉത്സവങ്ങളിൽ നിന്നു വ്യത്യസ്തമായി സെറ്റ് ഡിസൈൻ, ലൈറ്റിങ്ങ്, കോസ്റ്റ്യൂം ഡിസൈൻ തുടങ്ങിയ നാടകത്തിന്റെ ദൃശ്യ-ആവിഷ്കരണ ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഈ നാടകോത്സവങ്ങൾ കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുമിച്ചുകൂടാനും പരസ്പരം പഠിക്കാനും പ്രചോദനം നേടാനും ഒരു അവസരമാണ്. സാമൂഹ്യബോധവും സാംസ്കാരികപാരമ്പര്യവും ഒരുമിച്ചു പകരുന്ന ഒരു മാധ്യമമായി നാടകം എക്കാലവും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഇവ.

English Summary:

Top 5 World-Famous Theatre Festivals You Should Know