നോക്കൂ സഖീ, നിനക്കോർമ്മയുണ്ടോ; പണ്ടു പാർക്കിലീ ബഞ്ചിലിരുന്നു നാം തങ്ങളിൽ തെല്ലും പരിസരമേതുമറിയാതെ കണ്ണുകൾ വായിച്ചിരുന്ന സായന്തനം? എത്രനേരം നമ്മളങ്ങനെ ജീവിത - ചിത്രങ്ങൾ കണ്ടു മറന്നിരുന്നൂ സ്വയം! പിന്നെ നാം സ്വന്തമായ് കൂടൊന്നു തീർത്തതും കൺമണികൾക്കതിൽ തൊട്ടിൽ ചമച്ചതും അക്കൊച്ചു പാദങ്ങൾതൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോക്കൂ സഖീ, നിനക്കോർമ്മയുണ്ടോ; പണ്ടു

പാർക്കിലീ ബഞ്ചിലിരുന്നു നാം തങ്ങളിൽ

ADVERTISEMENT

തെല്ലും പരിസരമേതുമറിയാതെ

കണ്ണുകൾ വായിച്ചിരുന്ന സായന്തനം?

എത്രനേരം നമ്മളങ്ങനെ ജീവിത -

ചിത്രങ്ങൾ കണ്ടു മറന്നിരുന്നൂ സ്വയം!

ADVERTISEMENT

പിന്നെ നാം സ്വന്തമായ് കൂടൊന്നു തീർത്തതും

കൺമണികൾക്കതിൽ തൊട്ടിൽ ചമച്ചതും

അക്കൊച്ചു പാദങ്ങൾതൻ പിച്ചവെയ്ക്കലും

ഒക്കെയുമിന്നലെയെന്നപോലോർപ്പു ഞാൻ?

ADVERTISEMENT

ആ ബഞ്ചിലിന്നിതാ പുത്തൻതലമുറ -

ക്കാമുകീകാമുകർ; രണ്ടു പൂമ്പാറ്റകൾ !

കയ്യിലോരോ മൊബൈൽ ഫോണുണ്ടതിലവ-

രെന്തോ തിരഞ്ഞിരിക്കുന്നു നിസ്സംഗരായ് !

ദൂരെയായ് കാണുമാ നാട്ടുമാവിൻ നിഴൽ -

ച്ചാരെയിരിക്കാം; നടക്കുക മെല്ലെ നീ.

                             2

കപ്പലണ്ടിപ്പൊതി നീട്ടിനില്ക്കുന്നൊരു

വില്പനക്കാരൻ! വിളിച്ചതാ? രിപ്പൊഴും

നിന്നിലുണ്ടന്നത്തെ കൗശലക്കാരിതൻ

കുന്നായ്മകൾ; അവയ്ക്കില്ലയോ വാർദ്ധകം!

എന്നുമീയുദ്യാനലക്ഷ്മി നവോഢയാ -

ണെങ്കിലും വാടിക്കൊഴിഞ്ഞൊരീ പൂക്കൾ പോൽ

നമ്മളും വിസ്മൃതരാകുമൊരിക്ക; ല-

ന്നിമ്മണ്ണിൽ ശേഷിക്കുമീയനുഭൂതികൾ!

                              3

പാർക്കിലെ റേഡിയോയിൽ നിന്നുമെത്തുന്നു

വാർത്തയ്ക്കുശേഷം ചലച്ചിത്രഗാനങ്ങൾ.

പോകാം നമുക്കിനി, നേരമിതേറെയായ്;

വൈകിയാൽ കിട്ടാതെയായിടാം വണ്ടികൾ .

മെല്ലെ നടക്കുക വീഴാതെ, മുന്നിലെ

കല്ലുകൾ നോക്കി, യെൻ കയ്യിതിൽ താങ്ങിയും .

തമ്മിലുരിയാടിടാ,തൊന്നു നോക്കാതെ

തൻ പ്രിയഫോണിലോരോന്നു കണ്ടിപ്പൊഴും

ആ രണ്ടുപേരുമിരിപ്പുണ്ട് ; ഹാ! നിർവ്വി-

കാരങ്ങളാം കൽപ്രതിമകൾ മാതിരി !

സന്ധ്യ തുടുക്കുന്നു; വാനിലാകർഷകം

രണ്ടിണപ്പക്ഷികൾ പാടിമറയുന്നു ...

അഹമ്മദ് ഖാൻ

Content Summary: Prenaya Dhooram, Malayalam poem written by Ahmed Khan