അമ്മത്താരാട്ടുകൾ പുസ്തകത്താളിലെ കറുത്തക്ഷരങ്ങൾ. കൂട്ടുകുടുംബകാലം, വീട്ടകം നിറയെ മുഖങ്ങൾ. അമ്മാവന്മാർ, ചേട്ടന്മാർ, അനുജന്മാർ. തെക്കിനിക്കോലായി- ലോട്ടവീണ പായയിൽ ഒരുമിച്ചുറങ്ങിയ നാളുകൾ.. ഉറങ്ങാനായ് കിടന്നിട്ടില്ലന്ന്. ഉണരാനൊരുക്കമില്ലെങ്കിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മത്താരാട്ടുകൾ

പുസ്തകത്താളിലെ കറുത്തക്ഷരങ്ങൾ. 

ADVERTISEMENT

കൂട്ടുകുടുംബകാലം,

വീട്ടകം നിറയെ 

മുഖങ്ങൾ. അമ്മാവന്മാർ, ചേട്ടന്മാർ, അനുജന്മാർ.

തെക്കിനിക്കോലായി-

ADVERTISEMENT

ലോട്ടവീണ പായയിൽ

ഒരുമിച്ചുറങ്ങിയ നാളുകൾ..

ഉറങ്ങാനായ് കിടന്നിട്ടില്ലന്ന്.

ഉണരാനൊരുക്കമില്ലെങ്കിലോ ഭയം.

ADVERTISEMENT

പേടിസ്വപ്നങ്ങളെപ്പറ്റി

-പ്പറയുമെല്ലാവരും..

ഉറങ്ങാൻ കഴിയാത്ത രാത്രികൾ,

ദുഃസ്വപ്നങ്ങൾ നിറയും നിദ്രകൾ.

അദ്‌ഭുതമായിരുന്നതൊരുകാലം,

ഭ്രമകാമനകളതെന്തെ-

ന്നറിയാത്ത നാളുകൾ. 

സ്വപ്നങ്ങൾ കൂട്ടുകാർ.

നാളേറെക്കഴിഞ്ഞു

ശീതീകരിച്ച മുറികളായ്.

ഉറക്കം മാത്രം വരുന്നീല..

മനസ്സോ നിരാശനാം നിശാചരൻ.

ജീവിതസായാഹ്നത്തിലുമുറങ്ങാൻ കൊതിയേറെ

ദീർഘസുഷുപ്തിയെയെന്തിനു ഭയക്കേണ്ടൂ.

അനിയൻ നിലമ്പൂർ

ഒരുങ്ങുക, മനസ്സേ..

മൃത്യുവും ദീർഘനിദ്രയല്ലോ.

Content Summary: Nidra vannu thodum neram, Malayalam poem written by Aniyan Nilambur

Show comments