ശാന്തമെന്ന് കരുതുന്ന ജീവിതത്തിലേയ്ക്ക് എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ള സംഘർഷങ്ങളെ കുറിച്ച് ആമുഖത്തിൽ പറഞ്ഞു കൊണ്ടാണ് ഛായാമരണം എന്ന നോവൽ വായിക്കേണ്ടത്. കുറ്റാന്വേഷണ നോവൽ എന്നൊരു വ്യക്തിത്വം അവകാശപ്പെട്ടു പുറത്തിറങ്ങിയ നോവൽ ആണെങ്കിലും ബന്ധങ്ങളും ജീവിതവും വളരെ ആഴത്തിൽ ഇതിൽ കോർത്തെടുത്തിട്ടുണ്ട്.

ശാന്തമെന്ന് കരുതുന്ന ജീവിതത്തിലേയ്ക്ക് എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ള സംഘർഷങ്ങളെ കുറിച്ച് ആമുഖത്തിൽ പറഞ്ഞു കൊണ്ടാണ് ഛായാമരണം എന്ന നോവൽ വായിക്കേണ്ടത്. കുറ്റാന്വേഷണ നോവൽ എന്നൊരു വ്യക്തിത്വം അവകാശപ്പെട്ടു പുറത്തിറങ്ങിയ നോവൽ ആണെങ്കിലും ബന്ധങ്ങളും ജീവിതവും വളരെ ആഴത്തിൽ ഇതിൽ കോർത്തെടുത്തിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാന്തമെന്ന് കരുതുന്ന ജീവിതത്തിലേയ്ക്ക് എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ള സംഘർഷങ്ങളെ കുറിച്ച് ആമുഖത്തിൽ പറഞ്ഞു കൊണ്ടാണ് ഛായാമരണം എന്ന നോവൽ വായിക്കേണ്ടത്. കുറ്റാന്വേഷണ നോവൽ എന്നൊരു വ്യക്തിത്വം അവകാശപ്പെട്ടു പുറത്തിറങ്ങിയ നോവൽ ആണെങ്കിലും ബന്ധങ്ങളും ജീവിതവും വളരെ ആഴത്തിൽ ഇതിൽ കോർത്തെടുത്തിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാന്തമെന്ന് കരുതുന്ന ജീവിതത്തിലേയ്ക്ക് എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ള സംഘർഷങ്ങളെ കുറിച്ച് ആമുഖത്തിൽ പറഞ്ഞു കൊണ്ടാണ് ഛായാമരണം എന്ന നോവൽ വായിക്കേണ്ടത്. കുറ്റാന്വേഷണ നോവൽ എന്നൊരു വ്യക്തിത്വം അവകാശപ്പെട്ടു പുറത്തിറങ്ങിയ നോവൽ ആണെങ്കിലും ബന്ധങ്ങളും ജീവിതവും വളരെ ആഴത്തിൽ ഇതിൽ കോർത്തെടുത്തിട്ടുണ്ട്. അതുകൊണ്ട് അത് പറഞ്ഞു തന്നെ പുസ്തകത്തെ പരിചയപ്പെടുത്തണം. കുറ്റാന്വേഷണ നോവൽ വായന വിരസമായ ജീവിത സന്ദർഭങ്ങളെ റദ്ദ് ചെയ്തു മറ്റൊരു അനുഭവ തലം, അതും ഒരേ പോലെ ഹൃദയവും തലച്ചോറും സംസാരിക്കുന്ന അനുഭവം വായനക്കാരിൽ ഉണ്ടാക്കുന്നു എന്ന് ഛായാമരണം എഴുതിയ പ്രവീൺ ചന്ദ്രൻ പറയുന്നുണ്ട്, അതെ കാരണം കൊണ്ട് തന്നെ ആവും അത്തരത്തിൽ ഒന്ന് അദ്ദേഹം എഴുതിയതെന്നും കരുതുന്നു.

 

ADVERTISEMENT

വയനാട്ടിൽ ഉള്ള മനോഹരമായ ഒരു റിസോർട്ടിൽ വീട്ടുകാരിയോട് കള്ളം പറഞ്ഞു എത്തിയതാണ് പ്രഫസർ സിദ്ധാർഥ്. അദ്ദേഹം അവിടെ ഒരാളെക്കൂടി കാത്തിരിക്കുന്നതായി തുടക്കത്തിൽ തന്നെ നമുക്ക് കാണാം. എഴുത്തുകാരിയായ സിസിലിയാണ് അവിടെ വരേണ്ട അദ്ദേഹത്തിന്റെ കൂട്ടുകാരി. അവർ അവിടെ എത്തിയ ദിവസം തന്നെ അതെ റിസോർട്ടിൽ ഭയപ്പെടുത്തുന്ന ചില അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഒരു പെൺകുട്ടിയെ കാണാതെ ആവുകയും കുറച്ചു സമയങ്ങൾക്ക് ശേഷം പ്രഫസർ സിദ്ധാർഥ് തന്നെ അവളുടെ ശവശരീരം കണ്ടെത്തുകയും ചെയ്യുന്നു. അവൾ ആരായിരുന്നു? സിദ്ധാർഥിനോ സിസിലിയ്ക്കോ അത് അറിയില്ല. പക്ഷേ സിദ്ധാർഥ് സിസിലിയുടെ മാനസിക അവസ്ഥ ഒന്ന് മാറ്റിയെടുക്കാനും നാളുകൾ ഏറെയായി എഴുത്ത് നിർത്തിയ സിസിലിയെ ഒന്ന് മോട്ടിവേറ്റ് ചെയ്യാനുമാണ് അവിടെ എത്തിയത്.

 

പുതിയൊരു നോവലിന് വേണ്ടി സിദ്ധാർഥ്, സിസിലിക്ക് ഒരു കഥ പറഞ്ഞു കൊടുത്തു. ആദ്യത്യൻ എന്ന തന്റെ പരിചയകരനായ സഹപ്രവർത്തകന്റെ മരണത്തിന്റെ കഥ. ഒരു പ്രൊജക്ടിന്റെ ഭാഗമായി ഐടി സ്ഥാപനത്തിൽ എത്തിയ സിദ്ധാർഥ് അവിടെ ഉള്ള, മീര, ആദിത്യൻ, വെങ്കി, ദീപക് എന്നിവർക്കൊപ്പം സെർവർ റൂമിലേയ്ക്ക് പോയത്. എന്നാൽ പ്രൊഫസർ പുറത്ത് നിൽക്കുകയും ബാക്കിയുള്ളവർ അകത്തു കയറുകയും ചെയ്തു, കുറച്ചു സമയത്തിന് ശേഷം തളർന്നു വീണ ആദിത്യനെ പുറത്തേയ്ക്ക് കൊണ്ട് വരുകയാണ് ചെയ്തത്. അധികം താമസിക്കാതെ ആദിത്യൻ മരിച്ചു. പക്ഷേ വീണ്ടും ആ മരണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രഫസർ സിദ്ധാർഥിന് ഒരു സംശയം ആദിത്യന്റെ കഴുത്തിൽ ആരോ വയർ ഇട്ട് മുറുക്കിയ പോലെ ഒരു പാടുണ്ടായിരുന്നോ?

 

ADVERTISEMENT

ആദിത്യന്റെ മരണം ഒരു സാധാരണ സംഭവം പോലെ ആ ഓഫീസിൽ കടന്ന് പോയി. അയാൾക്കൊപ്പം താമസിച്ചിരുന്ന മീരയോ, സുഹൃത്തുക്കളായിരുന്ന ദീപക്കോ വെങ്കിയോ അയാളുടെ മരണം പിന്നെ ഓർത്തില്ല, അയാളുടെ ചടങ്ങിൽപ്പോലും അവർ പങ്കെടുക്കാൻ ആഗ്രഹിച്ചില്ല. എന്തായിരിക്കും ആദിത്യന് യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടാവുക? ആ നിഗൂഢതയ്ക്ക് ഉത്തരം കണ്ടെത്താൻ കൂടി വേണ്ടിയാണ് അയാൾ അത് സിസിലിക്ക് പറഞ്ഞു കൊടുത്തത്. അവൾ അത് നോവൽ ആക്കി എഴുതാൻ തുടങ്ങിയതോടൊപ്പം ആദിത്യന്റെ ജീവിതത്തിലേയ്ക്ക് സഞ്ചരിക്കാനും തുടങ്ങി, അതോടെ അവരുടെ ജീവിതം മാറി മറിയുകയാണ്.

 

ഒരു ഗണിത ശാസ്ത്ര പ്രശ്നം നിർദ്ധാരണം ചെയ്തെടുക്കുന്നത് പോലെ സ്റ്റെപ്പ് ആയിട്ടാണ് പ്രവീൺ ചന്ദ്രൻ അദ്ദേഹത്തിന്റെ നോവലിലെ നിഗൂഢത അനാവരണം ചെയ്യുന്നത്. സിദ്ധാർഥ്നും അദ്ദേഹത്തിന്റെ ഭാര്യയും മകളും തമ്മിൽ ഒരുപാട് വൈകാരികമായ സന്ദർഭങ്ങളുണ്ട്. പ്രായ പൂർത്തിയായ പെണ്മക്കൾ തങ്ങളുടെ ഇഷ്ടത്തിന് അല്ലെങ്കിൽ ജീവിതത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന മാതാപിതാക്കളെ എങ്ങനെയാണ് ട്രീറ്റ്‌ ചെയ്യാൻ സാധ്യത എന്ന് പ്രഫസറുടെ മകൾ കാണിച്ചു തരുന്നുണ്ട്. ഭർത്താവിന്റെ പ്രണയം തിരിച്ചറിഞ്ഞതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ വൈകാരികതയും നോവലിൽ സംസാരിക്കുന്നുണ്ട്.

 

ADVERTISEMENT

ഒരു കുറ്റാന്വേഷണ നോവലിൽ വൈകാരികതയ്ക്കും ജീവിതത്തിലെ മറ്റ് നിമിഷങ്ങൾക്കും എന്താണ് പ്രസക്തി എന്ന് ചില നിരൂപകർ നിരന്തരം ചോദിക്കാറുണ്ട്. പാരമ്പരാഗതമായി വായിച്ചു വന്ന ഡിറ്റക്റ്റീവ് ഫിക്ഷൻ ശൈലിയെ നിരാകരിച്ചു കൊണ്ട് എഴുതിയ ഒരു പുസ്തകം എന്ന നിലയിൽ ഛായാമരണവും ഈ ചോദ്യത്തെ നേരിടുന്നുണ്ട്. ഏതൊരു ജോനറിലുള്ള സാഹിത്യവും മാറ്റമില്ലാതെ തുടരുക എന്നാൽ എഴുത്തുകാരൻ നവീകരിക്കപ്പെടുന്നില്ല എന്നാണ് അർത്ഥം. ഒരേ അച്ചിൽ വാർത്തവയെ കഥകൾ മാത്രം മാറ്റിയെഴുതി അതെ ക്രാഫ്റ്റിൽ കൂട്ടി ചേർത്ത് വയ്ക്കാൻ എളുപ്പമാണ്. എന്നാൽ തനത് വഴി വേണമെന്ന് ഒരാൾ തീരുമാനിച്ചാൽ അയാളാണ് പിന്നെ അടുത്ത ചരിത്രം എഴുതുന്നത്. അങ്ങനെ നോക്കുമ്പോൾ പ്രവീൺ ചന്ദ്രൻ മലയാള കുറ്റാന്വേഷണ സാഹിത്യത്തിൽ പുതിയ ചരിത്രം എഴുതിയവരിൽ ഒരാളാണ്.

 

കഥയിൽ അപ്രതീക്ഷിതമായി കടന്നു വന്ന രഘുരാമൻ എന്ന കഥാപാത്രം മാത്രമാണ് വായനയിൽ കല്ലുകടി ആയി തോന്നിയത്, അതിനൊരു കാരണമുണ്ട്, മരണവും അതിന്റെ സന്ദർഭങ്ങളും മറ്റ് കഥാപാത്രങ്ങളും എല്ലാം വളരെ കൃത്യമായി പ്രവീൺ പുസ്തകത്തിൽ ഡീറ്റെയിൽ ചെയ്തിട്ടുണ്ട്. അത്ര ഭംഗിയായി വിവരണങ്ങൾ കൊണ്ട് കൂട്ടി വച്ചൊരു പുസ്തകത്തിൽ അപ്രതീക്ഷിതമായി കടന്ന് വന്ന ഒരാൾ മാത്രം അജ്ഞാതനായി തുടരുന്ന ഒരു ഫീൽ ആ കഥാപാത്രം നൽകി. എങ്കിലും നോവലിന്റെ നിർദ്ധാരണ മൂല്യത്തിൽ വിവരണമില്ലായ്മ ഒരു വിഷയമേ ആകുന്നില്ല. ഛായാമരണം എന്ന പേര് പോലും എത്ര കൃത്യമായി ആയി പ്രവീൺ ചേർത്തതെന്ന് വായനയുടെ അവസാനം മനസ്സിലാകും. അതൊരു എഴുത്തുകാരന്റെ ബ്രില്യൻസ് അല്ലെങ്കിൽ പിന്നെ എന്താണ്!

 

English Summary: Chayamaranam book by Praveen Chandran