പ്രശസ്ത റഷ്യൻ എഴുത്തുകാരൻ ടർഗനേവിന്റെ റിപ്പോർട്ടർ എന്ന ഗദ്യകവിത പത്രപ്രവർത്തകരെക്കുറിച്ചാണ്. 19–ാം നൂറ്റാണ്ടിൽ അദ്ദേഹം ഉപയോഗിച്ച റിപ്പോർട്ടർ എന്ന വാക്ക് മാധ്യമപ്രവർത്തകരെ പൊതുവായി ഉദ്ദേശിച്ചിട്ടുള്ളതാണ്. രണ്ടു സ്നേഹിതർ ഒരു മേശയുടെ അരികിലിരുന്നു ചായ കഴിക്കുന്നു. സമീപത്തെ തെരുവിൽ ആൾക്കൂട്ടം ആരെയോ

പ്രശസ്ത റഷ്യൻ എഴുത്തുകാരൻ ടർഗനേവിന്റെ റിപ്പോർട്ടർ എന്ന ഗദ്യകവിത പത്രപ്രവർത്തകരെക്കുറിച്ചാണ്. 19–ാം നൂറ്റാണ്ടിൽ അദ്ദേഹം ഉപയോഗിച്ച റിപ്പോർട്ടർ എന്ന വാക്ക് മാധ്യമപ്രവർത്തകരെ പൊതുവായി ഉദ്ദേശിച്ചിട്ടുള്ളതാണ്. രണ്ടു സ്നേഹിതർ ഒരു മേശയുടെ അരികിലിരുന്നു ചായ കഴിക്കുന്നു. സമീപത്തെ തെരുവിൽ ആൾക്കൂട്ടം ആരെയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത റഷ്യൻ എഴുത്തുകാരൻ ടർഗനേവിന്റെ റിപ്പോർട്ടർ എന്ന ഗദ്യകവിത പത്രപ്രവർത്തകരെക്കുറിച്ചാണ്. 19–ാം നൂറ്റാണ്ടിൽ അദ്ദേഹം ഉപയോഗിച്ച റിപ്പോർട്ടർ എന്ന വാക്ക് മാധ്യമപ്രവർത്തകരെ പൊതുവായി ഉദ്ദേശിച്ചിട്ടുള്ളതാണ്. രണ്ടു സ്നേഹിതർ ഒരു മേശയുടെ അരികിലിരുന്നു ചായ കഴിക്കുന്നു. സമീപത്തെ തെരുവിൽ ആൾക്കൂട്ടം ആരെയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത റഷ്യൻ എഴുത്തുകാരൻ ടർഗനേവിന്റെ റിപ്പോർട്ടർ എന്ന ഗദ്യകവിത പത്രപ്രവർത്തകരെക്കുറിച്ചാണ്. 19–ാം നൂറ്റാണ്ടിൽ അദ്ദേഹം ഉപയോഗിച്ച റിപ്പോർട്ടർ എന്ന വാക്ക് മാധ്യമപ്രവർത്തകരെ പൊതുവായി ഉദ്ദേശിച്ചിട്ടുള്ളതാണ്. 

രണ്ടു സ്നേഹിതർ ഒരു മേശയുടെ അരികിലിരുന്നു ചായ കഴിക്കുന്നു. സമീപത്തെ തെരുവിൽ ആൾക്കൂട്ടം ആരെയോ മർദിക്കുന്നു. കുറ്റവാളിയായിരിക്കാം. കൊലപാതകിയായിരിക്കാം. എന്നാലും ഇത്തരമൊരു മർദനം ആരും അർഹിക്കുന്നില്ല. നമുക്ക് അയാളുടെ ഭാഗം ചേരാം എന്ന് ഒരാൾ പറയുന്നു. എന്നാൽ അയാൾ കള്ളനല്ലെന്നാണു മറുപടി. 

ADVERTISEMENT

 

പണം കട്ടവനോ വക്കീലോ സമുദായ സംരക്ഷകനോ ആരുമായിക്കൊള്ളട്ടെ. നമുക്ക് അയാളെ സംരക്ഷിക്കാം എന്നു സ്നേഹിതൻ തീർത്തുപറയുമ്പോൾ അയാൾ ആരാണെന്നു വെളിപ്പെടുന്നു. ഒരു പത്രറിപ്പോർട്ടറെയാണ് ആൾക്കൂട്ടം മർദ്ദിക്കുന്നത്. അതോടെ സ്നേഹിതന്റെ അഭിപ്രായം മാറുന്നു. ഓ, റിപ്പോർട്ടറെയാണോ. അങ്ങനെയെങ്കിൽ നമുക്കു തൽക്കാലം ചായ കുടിക്കാം. 

 

ഇങ്ങനെയൊരു വീക്ഷണം നിലനിന്ന കാലത്താണ് പത്രപ്രവർത്തകനാകാൻ എ. ബാലകൃഷ്ണപിള്ള എന്ന യുവാവ് തീരുമാനിക്കുന്നത്. പൊതു ജീവിതത്തെ ശുദ്ധീകരിക്കാൻ പത്രത്തിനു കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഉന്നത നിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി, കോളജിൽ ട്യൂട്ടറായി ജോലി ചെയ്തിരുന്ന ബാലകൃഷ്ണപിള്ള പത്രപ്രവർത്തകനാകാൻ തീരുമാനിക്കുന്നു. അഴുക്കുചാലിലൂടെ നീന്തിക്കൊണ്ടിരിക്കുന്ന പൊതുജീവിതത്തെ ശുദ്ധീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ജീവിതം സമർപ്പിക്കാൻ ബാലകൃഷ്ണപിള്ള തീരുമാനിക്കുന്നു. അങ്ങനെയാണ് സമദർശി പിറക്കുന്നത്. എന്നാൽ രാജവാഴ്ചയ്ക്കും മാടമ്പിമാരുടെ ഭരണത്തിനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും എതിരെ നിലകൊണ്ടതോടെ സമദർശിക്കു താഴു വീണു. തളരാതെ അദ്ദേഹം പ്രബോധകൻ തുടങ്ങി. വേട്ടയാടൽ തുടർന്നപ്പോൾ പൊതുജനങ്ങളിൽനിന്നു പിരിച്ചെടുത്ത തുകയുമായി സ്വന്തം ഉടമസ്ഥതയിൽ കേസരിയും. 

ADVERTISEMENT

 

എന്നാൽ, സ്വതന്ത്ര ചിന്തയെ ഒരുതരത്തിലും വളരാൻ അനുവദിക്കില്ലെന്ന നിലപാട് എടുത്തതോടെ ബാലകൃഷണപിള്ളയ്ക്ക് സജീവ പത്രപ്രവർത്തനത്തിൽനിന്ന് പിൻവാങ്ങേണ്ടിവന്നു. എന്നാൽ അതു കീഴടങ്ങൽ ആയിരുന്നില്ല. പരാജയവും അല്ലായിരുന്നു. അവയൊന്നും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ഉണ്ടായിരുന്നുമില്ല. അനാരോഗ്യത്തോടും അധികാരികളുടെ അപ്രീതിയോടും നിരന്തരം സമരം ചെയ്ത് സ്വതന്ത്രചിന്തയുടെ വെളിച്ചം കെടാതെ കാത്ത് ബാലകൃഷ്ണപിള്ള കാലത്തിനു മുൻപേ സഞ്ചരിച്ച് കേസരി ബാലകൃഷ്ണപിള്ളയായി. മൗലിക ചിന്തയാലും വിശാല വീക്ഷണത്താലും വിപ്ലവ ആശയങ്ങളാലും കേരള സോക്രട്ടീസ് ആയി. ജീവിച്ചിരുന്ന കാലത്ത് അർഹിച്ച അംഗീകാരം കിട്ടിയില്ലെങ്കിലും പുതിയ കാലം അദ്ദേഹത്തെ കണ്ടെടുക്കുകയാണ്. വർത്തമാനകാലത്തിനും ഇനി വരുന്ന ഭാവിക്കും വേണ്ടി. കാലം നമിക്കുന്ന ഈ പ്രക്രിയയുടെ ഭാഗമാണ് കേസരി: ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ് എന്ന പുസ്തകം. ജീവചരിത്ര രചനയിലെ കിടയറ്റ പ്രതിഭ എം.കെ. സാനുവിന്റെ പ്രതിഭ അടയാളപ്പെടുത്തിയ പുസ്തകം. 

 

ജീവിതം സത്യാന്വേഷണത്തിനു സമർപ്പിച്ച താപസനായിരുന്നു കേസരി. അധർമത്തിന്റെ കോട്ടകൾ ഇടിച്ചുനിരത്തുന്നിതിന് സാഹസികമായി പോരാടിയ ധർമകേസരി. കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക മേഖലകൾ ലോകോത്തരമാകണമെന്നാഗ്രഹിച്ച സ്വപ്നദർശി. സ്വയമെരിഞ്ഞുകൊണ്ടു ലോകത്തിനു വെളിച്ചം കാണിച്ച ത്യാഗിവര്യൻ. 

ADVERTISEMENT

 

അരാജക വാദിയായിരുന്ന കേസരിയുടെ വ്യക്തിജീവിതവും പൊതുജീവിതവും അതിന്റെ എല്ലാ വൈരുധ്യങ്ങളോടും സങ്കീർണതകളോടും കഴിഞ്ഞ കാലത്തിൽ നിന്നു കണ്ടെടുക്കുക എന്ന നിയോഗമാണ് സാനു ഏറ്റെടുത്തിരുക്കുന്നത്. അതദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. കേസരി എന്ന മനുഷ്യൻ കൺമുന്നിൽ തിളക്കത്തോടെ നിൽക്കുന്നുണ്ട് ഈ കൃതിയുടെ ഓരോ താളിലും. പത്രപ്രവർത്തകൻ, സാഹിത്യ വിമർശകൻ, സ്വതന്ത്ര ചിന്തകൻ, പുരോഗമനവാദി എന്നിങ്ങനെ എല്ലാ നിലയിലുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എടുത്തുപറയുന്നതിനൊപ്പം അദ്ദേഹം ആരായിരുന്നു എന്ന് അധികാരികതയോടെ വെളിപ്പെടുത്തുകയും ചെയ്യുന്നു. യഥാർഥ പത്രപ്രവർത്തകന്റെ ജീവിതം എത്ര അപകടകരമാണെന്നു തെളിയിക്കുന്നുണ്ട് കേസരിയുടെ ജീവിതം. കുടുംബത്തിനുവേണ്ടി പോലും മാറ്റിവയ്ക്കാൻ സമയമില്ലാതെ ഗവേഷണത്തിൽ മുഴുകുകയായിരുന്നു അദ്ദേഹം. ലോക സാഹിത്യത്തെ മലയാളിത്തിനു പരിചയപ്പെടുത്തിയ ആദ്യത്തെ നിരൂപകൻ കൂടിയാണ് കേസരി. ഫ്രഞ്ച് ഭാഷയിലെ പുസ്തകങ്ങൾ വായിക്കാൻവേണ്ടി അദ്ദേഹം ആ ഭാഷ തന്നെ പഠിച്ചു. മോപ്പസാങ്ങിന്റെ ഉൾപ്പെടെ കൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. 

 

വളർന്നുവരുന്ന എഴുത്തുകാർക്ക് താങ്ങും തലണുമായി. തന്നെ ആദരിക്കാനും പ്രശസ്തി പത്രം നൽകാനും പരിശ്രമിച്ചവരോട് പുതിയ എഴുത്തുകാരെ ശ്രദ്ധിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ഉപദേശിച്ചു. സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ ജീവിതം ഈ ജീവിചരിത്രത്തെ തിളക്കമുള്ളതാക്കുന്നു. ആ മഹത്തായ ജീവിതത്തിനു തിലകക്കുറിയാകുന്നു സാനുവിന്റെ ഗവേഷണപാടവവും എഴുത്തിലെ കൃത്യതയും. 

 

കേസരിയെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ട എല്ലാ പുസ്തകങ്ങളിൽനിന്നും വ്യത്യസ്തവും സമഗ്രവുമാണ് സാനുവിന്റെ കൃതി. ഭാവിക്കുവേണ്ടി വർത്തമാന മലയാളം സാദരം സമർപ്പിക്കുന്ന ശ്രേഷ്ഠ കൃതി. 

‘കേസരി ഒരു കാലഘട്ടത്തിന്റെ സ്രഷ്‌‌ടാവ് ’ പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Kesari Oru Kaalaghattathinte Srashtaavu book written by M K Sanu