സിനിമയും സാഹിത്യവും ഒരു നാണയത്തിന്റെ ഇരുവശം എന്ന നിലയിലാണു മലയാള സിനിമയിൽ പ്രവർത്തിക്കുന്നത്. ഒട്ടുമിക്ക പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളും മലയാളത്തിൽ ഹിറ്റ് സിനിമകളായിട്ടുണ്ട്. സിനിമയ്ക്കു കഥയോ തിരക്കഥയോ ഗാനങ്ങളോ എഴുതാത്ത സാഹിത്യകാരന്മാരും കുറവാണ്. എന്നാൽ മലയാളത്തിലെ സാഹിത്യകാരന്മാരെ ഏറ്റവുമധികം

സിനിമയും സാഹിത്യവും ഒരു നാണയത്തിന്റെ ഇരുവശം എന്ന നിലയിലാണു മലയാള സിനിമയിൽ പ്രവർത്തിക്കുന്നത്. ഒട്ടുമിക്ക പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളും മലയാളത്തിൽ ഹിറ്റ് സിനിമകളായിട്ടുണ്ട്. സിനിമയ്ക്കു കഥയോ തിരക്കഥയോ ഗാനങ്ങളോ എഴുതാത്ത സാഹിത്യകാരന്മാരും കുറവാണ്. എന്നാൽ മലയാളത്തിലെ സാഹിത്യകാരന്മാരെ ഏറ്റവുമധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയും സാഹിത്യവും ഒരു നാണയത്തിന്റെ ഇരുവശം എന്ന നിലയിലാണു മലയാള സിനിമയിൽ പ്രവർത്തിക്കുന്നത്. ഒട്ടുമിക്ക പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളും മലയാളത്തിൽ ഹിറ്റ് സിനിമകളായിട്ടുണ്ട്. സിനിമയ്ക്കു കഥയോ തിരക്കഥയോ ഗാനങ്ങളോ എഴുതാത്ത സാഹിത്യകാരന്മാരും കുറവാണ്. എന്നാൽ മലയാളത്തിലെ സാഹിത്യകാരന്മാരെ ഏറ്റവുമധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയും സാഹിത്യവും ഒരു നാണയത്തിന്റെ ഇരുവശം എന്ന നിലയിലാണു മലയാള സിനിമയിൽ പ്രവർത്തിക്കുന്നത്. ഒട്ടുമിക്ക പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളും മലയാളത്തിൽ ഹിറ്റ് സിനിമകളായിട്ടുണ്ട്. സിനിമയ്ക്കു കഥയോ തിരക്കഥയോ ഗാനങ്ങളോ എഴുതാത്ത സാഹിത്യകാരന്മാരും കുറവാണ്. എന്നാൽ മലയാളത്തിലെ സാഹിത്യകാരന്മാരെ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയിട്ടുള്ള സിനിമാ സംവിധായകൻ ആരായിരിക്കും?

 

ADVERTISEMENT

ഒ.എൻ.വി. കുറുപ്പ്, അയ്യപ്പപ്പണിക്കർ, ഇടശ്ശേരി, സുഗതകുമാരി, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി.വിനയചന്ദ്രൻ, ഒ.വി.ഉഷ,‌ റോസ് മേരി, എം.മുകുന്ദൻ എന്നിങ്ങനെ പ്രമുഖ സാഹിത്യകാരന്മാരെയെല്ലാം നല്ല സിനിമയ്ക്കായി ഉപയോഗിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രനാണ്. 2019 ജനുവരി 14ന് അന്തരിച്ച ലെനിൻ രാജേന്ദ്രന്റെ ഒട്ടുമിക്ക സിനിമയിലും പ്രമുഖരായ സാഹിത്യകാരന്മാരെല്ലാം അണിനിരന്നതായി കാണാം. രവി മേനോ‍ൻ എഴുതിയ ‘ഇവിടെ പാട്ടിനു സുഗന്ധം’ എന്ന പുസ്തകത്തിൽ ‘ വെറുതെ മോഹിക്കുവാൻ മോഹം’ എന്ന ലേഖനത്തിൽ ലെനി‍ൻ രാജേന്ദ്രന് എങ്ങനെ സാഹിത്യാകാരന്മോട് ഇത്രയധികം സ്നേഹമുണ്ടായി എന്നതിന്റെ അണിയറക്കാര്യമാണ് വിശദീകരിക്കുന്നത്. ആദ്യചിത്രമായ ‘വേനൽ’ മുതൽ 2016 ൽ ഇറങ്ങിയ ‘ഇടവപ്പാതി’ വരെ ഈ സാഹിത്യപ്രേമം ലെനിൻ രാജേന്ദ്രൻ കാത്തുസൂക്ഷിച്ചു. ഇടവപ്പാതിക്കു വേണ്ടി ഗാനമെഴുതിയത് റോസ്മേരിയായിരുന്നു.

 

‘വേനൽ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ലെനിൻ രാജേന്ദ്രൻ തന്റെ സാഹിത്യപ്രണയം പ്രകടമാക്കി. കവി അയ്യപ്പപ്പണിക്കരും കാവാലം നാരായണപ്പണിക്കരുമായിരുന്നു വേനലിനു ഗാനങ്ങൾ എഴുതിയത്. അയ്യപ്പപ്പണിക്കരുടെ ‘പകലുകൾ രാത്രികൾ’ എന്ന കവിത സിനിമയ്ക്കു വേണ്ടി ഉപയോഗിക്കാൻ പേടിയോടെയായിരുന്നു കവിയെ സമീപിച്ചത്. നെടുമുടി വേണു പാടിയ ‘നീ തന്നെ ജീവിതം സന്ധ്യേ.. നീ തന്നെ മരണവും സന്ധ്യേ..’ എന്ന കവിതയ്ക്കു സംഗീതം നൽകിയത് എം.ബി. ശ്രീനിവാസൻ ആയിരുന്നു. ബാക്കി മൂന്നു ഗാനങ്ങൾ എഴുതിയത് കാവാലമായിരുന്നു. 

രണ്ടാമത്തെ ചിത്രമായ ‘ചില്ലി’ന് ഗാനങ്ങൾ എഴുതിയത് ഒഎൻവിയായിരുന്നു. മലയാളികൾ ഇപ്പോഴും മൂളുന്ന ‘ഒരുവട്ടം കൂടിയെൻ..’ എന്നു തുടങ്ങുന്ന ഗാനം ചില്ലിനെ അനശ്വരമാക്കി. കാവാലത്തിന്റെയും ഇടശ്ശേരിയുടെയും കവിതകളും ഈ ചിത്രത്തിൽ ലെനിൻ ഉപയോഗിച്ചിട്ടുണ്ട്. ഇടശ്ശേരിയുടെ പൂതപ്പാട്ട് ആലപിച്ചത് ബാലചന്ദ്രൻ ചുള്ളിക്കാടായിരുന്നു. കാവാലത്തിന്റെ മണ്ണ് ആലപിച്ചത് വേണു നാഗവള്ളിയും. നാലു സാഹിത്യകാരന്മാരെയാണ് ഈ ചിത്രവുമായി ലെനിൻ  ബന്ധപ്പെടുത്തിയത്.

ADVERTISEMENT

 

ഏറെ പ്രശസ്തമായ ‘മീനമാസത്തിലെ സൂര്യൻ’ എന്ന ചിത്രത്തിലെ ഗാനമെഴുതിയത് ഏഴാച്ചേരി രാമചന്ദ്രനും ഒഎൻവിയുമായിരുന്നു. കയ്യൂർ സമരത്തിന്റെ പശ്ചാത്തലത്തിൽ നിരഞ്ജന കന്നടയിൽ 1955ൽ എഴുതിയ ‘ചിരസ്മരണ’യായിരുന്നു 1986ൽ ‘മീനമാസത്തിലെ സൂര്യൻ’ ആയത്. എം.ബി.ശ്രീനിവാസൻ തന്നെയായിരുന്നു സംഗീതം.

 

സി.വി.ബാലകൃഷ്ണന്റെ കഥയായിരുന്നു ഓംപുരി നായകനായി അഭിനയിച്ച ‘പുരാവൃത്തം’ എന്ന സിനിമയ്ക്ക് ആധാരമായത്. ലെനിനും സിവിയും ചേർന്നാണ് തിരക്കഥ എഴുതിയതും. കാവാലം സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിനു വേണ്ടി ഡി. വിനയചന്ദ്രൻ ഒരു ഗാനവും എഴുതി. ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിൽ മൂന്നു പ്രമുഖ സാഹിത്യകാരന്മാരെ ലെനിൻ രാജേന്ദ്രൻ ഒന്നിപ്പിക്കുന്നുണ്ട്. എം.മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികൾ’ എന്ന നോവലാണു സിനിമയ്ക്കു പ്രമേയമായത്. സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതിയത് ഒഎൻവിയായിരുന്നു. ‘നാറാണത്തു ഭ്രാന്തൻ’ എന്ന കവിതയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുകയായിരുന്ന മധുസൂദനൻ നായരോട് സിനിമയ്ക്കു വേണ്ടി ഒരു ഗാനമെഴുതാൻ  സംവിധായകൻ ആവശ്യപ്പെട്ടു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സംവിധായകൻ വിടാൻ തയാറായിരുന്നില്ല. സംഗീത സംവിധായകൻ മോഹൻസിതാരയ്ക്ക് ഈണത്തോടെ മധുസൂദനൻ നായർ ഒരു കവിത ചൊല്ലിക്കൊടുത്തു. അതാണ്‘ ഇരുളിൻ മഹാനിദ്രയിൽ’ എന്നു തുടങ്ങുന്ന ഗാനം. സിനിമയിലെ നായകൻ അൽഫോൺസ് അച്ചന്റെ ജീവിതം കൃത്യമായി വരച്ചിടുന്നതായിരുന്നു ഇരുളിൻ മഹാനിദ്രയിൽ എന്ന കവിത. സിനിമയിൽ കവിത ചൊല്ലിയതും മധുസൂദനൻനായർ തന്നെയായിരുന്നു. എന്നാൽ ഈ കവിത ഒഎൻവി എഴുതി മധുസൂദനൻ നായർ ചൊല്ലിയതാണെന്ന് ഏറെക്കാലം പലരും തെറ്റിദ്ധരിച്ചിരുന്നു. ഇക്കാര്യം ഒഎൻവിയോടു തന്നെ പലരും ചോദിക്കുകയുമുണ്ടായി. 

ADVERTISEMENT

 

ലെനിൻ രാജേന്ദ്രന്റെ ‘മഴ’ എന്ന ചിത്രത്തിലൂടെയാണ് ഒ.വി. ഉഷ സിനിമയ്ക്കു വേണ്ടി ഗാനമെഴുത്തുകാരിയായത്. മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയാണ് ‘മഴ’യായത്. തൃശൂരിലെ ഒരു ബുക്സ്റ്റാളിൽ പുസ്തകം മറിച്ചുനോക്കുമ്പോഴാണ് ‘ആരാദ്യം പറയും’ എന്നു തുടങ്ങുന്ന ഒ.വി.ഉഷയുടെ കവിത വായിക്കുന്നത്. കവി ഡി.വിനയചന്ദ്രൻ വഴിയാണ് ഉഷയെ സമീപിച്ചത്. കേട്ടമാത്രയിൽ സമ്മതം. രവീന്ദ്രൻ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് ആശാ ജി.മേനോൻ എന്ന പുതുമുഖക്കാരിയായിരുന്നു. ബിജുമേനോനും സംയുക്താ വർമയും ഒന്നിച്ചഭിനയിച്ച ചിത്രത്തിലെ ഈ ഗാനാലാപനത്തിന് ആശയ്ക്ക് 2000 ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. 

English Summary : Book Reveiw - Ivide Pattinu Sugandam by Ravi Menon