കുറ്റമറ്റ കുറ്റാന്വേഷണ കൃതിക്ക് മലയാളത്തിന്റെ ഉത്തരം: ന്യൂറോ ഏരിയ

ഡിസി ബുക്സ്
വില 299
മനുഷ്യമനസ്സ് പൂര്‍ണ്ണമായും കംപ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്യുക എന്നത് ഭ്രാന്തമായ സ്വപ്നമോ അപ്രായോഗികമായ ആശയമോ ആയി ഇന്നാരും പരിഗണിക്കുന്നില്ല. ഏറ്റവും വന്യമായ ഭാവന പോലും നിര്‍മിത ബുദ്ധി യാഥാര്‍ഥ്യമാക്കുന്ന പുതിയ ലോകത്ത് പ്രത്യേകിച്ചും. റഷ്യയിലെ ശതകോടീശ്വരന്‍ ദിമിത്രി ഇറ്റ്സ്കോവ് സ്ഥാപിച്ച 2045
മനുഷ്യമനസ്സ് പൂര്‍ണ്ണമായും കംപ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്യുക എന്നത് ഭ്രാന്തമായ സ്വപ്നമോ അപ്രായോഗികമായ ആശയമോ ആയി ഇന്നാരും പരിഗണിക്കുന്നില്ല. ഏറ്റവും വന്യമായ ഭാവന പോലും നിര്‍മിത ബുദ്ധി യാഥാര്‍ഥ്യമാക്കുന്ന പുതിയ ലോകത്ത് പ്രത്യേകിച്ചും. റഷ്യയിലെ ശതകോടീശ്വരന്‍ ദിമിത്രി ഇറ്റ്സ്കോവ് സ്ഥാപിച്ച 2045
മനുഷ്യമനസ്സ് പൂര്‍ണ്ണമായും കംപ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്യുക എന്നത് ഭ്രാന്തമായ സ്വപ്നമോ അപ്രായോഗികമായ ആശയമോ ആയി ഇന്നാരും പരിഗണിക്കുന്നില്ല. ഏറ്റവും വന്യമായ ഭാവന പോലും നിര്‍മിത ബുദ്ധി യാഥാര്‍ഥ്യമാക്കുന്ന പുതിയ ലോകത്ത് പ്രത്യേകിച്ചും. റഷ്യയിലെ ശതകോടീശ്വരന്‍ ദിമിത്രി ഇറ്റ്സ്കോവ് സ്ഥാപിച്ച 2045
മനുഷ്യമനസ്സ് പൂര്‍ണ്ണമായും കംപ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്യുക എന്നത് ഭ്രാന്തമായ സ്വപ്നമോ അപ്രായോഗികമായ ആശയമോ ആയി ഇന്നാരും പരിഗണിക്കുന്നില്ല. ഏറ്റവും വന്യമായ ഭാവന പോലും നിര്‍മിത ബുദ്ധി യാഥാര്‍ഥ്യമാക്കുന്ന പുതിയ ലോകത്ത് പ്രത്യേകിച്ചും. റഷ്യയിലെ ശതകോടീശ്വരന്‍ ദിമിത്രി ഇറ്റ്സ്കോവ് സ്ഥാപിച്ച 2045 Initiative എന്ന നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷന്റെ ലക്ഷ്യവും മനസ്സിന്റെ നിയന്ത്രണം തന്നെയാണ്. ലോകത്തെ ഫ്യൂച്ചറിസ്റ്റുകള്‍ ഉറ്റുനോക്കുന്ന സൈബര്‍നെറ്റിക്സ് പ്രോജക്റ്റ്. 2045 ല്‍ ലക്ഷ്യം നേടാന്‍ വേണ്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വര്‍ത്തമാനകാലത്തെ ഈ യാഥാര്‍ഥ്യങ്ങളില്‍നിന്ന് പ്രചോദനം നേടി ശിവന്‍ എടമന സാക്ഷാത്‍കരിച്ച നോവലാണ് ന്യൂറോ ഏരിയ. ഡിസി ബുക്സ് ക്രൈം ഫിക്ഷന്‍ (2020) പുരസ്കാരം നേടിയ കൃതി.
ഉദ്വേഗത്തിന്റെ പൊട്ടാത്ത ചരടാണ് ക്രൈം നോവലിന്റെ കരുത്ത്. ഒരു വാക്കില്‍ നിന്ന് അടുത്ത വാക്കിലേക്കും വാചകത്തിലേക്കും അധ്യായത്തിലേക്കും കുതിക്കാനുള്ള കരുത്ത്. പരിചിത സാഹചര്യങ്ങളില്‍ ഇതു പലപ്പോഴും സാധ്യമാകാതെ വരുമ്പോഴാണ് എഴുത്തുകാര്‍ അപരിചിത സാഹചര്യങ്ങളെയും ഭാവനയെയും കൂട്ടുപിടിക്കുന്നത്. എന്നാല്‍ കണ്ടെടുക്കുന്ന മേഖലയെക്കുറിച്ച് സമഗ്രമായ അറിവും വിഷയത്തില്‍ ആധികാരികതയും ഇല്ലെങ്കില്‍ വീഴ്ച പറ്റാനുള്ള സാധ്യത കൂടുതലാണ്.
എന്നാല്‍ ഇത്തരം പരിമിതികളെ അതിജീവിക്കാന്‍ കഴിയുന്നു എന്നതാണ് ന്യൂറോ ഏരിയ എന്ന കൃതിയുടെ കരുത്ത്. സയന്‍സ് ഫിക്ഷന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ന്യൂറോ ഏരിയ അതേ സമയം ക്രൈം ത്രില്ലറാണ്. ഒപ്പം മെഡിക്കല്‍ ലിറ്ററേച്ചറും. എന്നാല്‍ കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിലാണു നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. ഒരു സാധാരണ മലയാളിക്കും ആസ്വദിക്കാനും അനുഭവിക്കാനും എന്നാല്‍ ഭാവനകൊണ്ട് എത്തിച്ചേരാനും കഴിയുന്ന മേഖല. അനായാസമായും അതിശയ ലോകങ്ങളുടെ വാതിലുകള്‍ ഒന്നൊന്നായി തുറന്നുകൊണ്ടും ആഖ്യാനം പുരോഗമിക്കുന്നതോടെ ന്യൂറോ ഏരിയ പിടിച്ചിരുത്തുന്ന, എല്ലാ ലക്ഷണങ്ങളും ഒത്തുചേരുന്ന ഒരു അസ്സല്‍ ക്രൈം ഫിക്ഷന്‍ എന്ന ഗണത്തിലേക്ക് ഉയരുന്നു.
മനുഷ്യമനസ്സ് പൂര്‍ണ്ണമായും കംപ്യൂട്ടറിലേക്ക് അപ്‍ലാഡ് ചെയ്തു സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ മരണം എന്ന ഏറ്റവും വലിയ അനിവാര്യതയെത്തന്നെ മനുഷ്യനു മറികടക്കാന്‍ കഴിയും. അറിവുകളും അനുഭവപരിചയവുമുള്ള ഓരോരുത്തര്‍ മരിക്കുമ്പോഴും ഇല്ലാതാകുന്നത് അവര്‍ അതുവരെയുള്ള ജീവിതകാലത്ത് നേടിയ അനുഭവപരിചയവും അറിവുകളുമാണ്. ഇവരുടെയെല്ലാം മനസ്സിനെ എക്കാലത്തേക്കും സൂക്ഷിക്കാന്‍ സാധിച്ചാല്‍ അതായിരിക്കും ഏറ്റവും വലിയ നേട്ടം. ശരീരം എന്ന മാധ്യമമില്ലാതെതന്നെ എക്കാലത്തും എല്ലാവരോടും ഇടപെടാന്‍ കഴിയും. മുന്‍പേ പോയവരുടെ വാത്സല്യം നുകരാന്‍ കഴിയും. അവരുടെ ജ്ഞാനത്തെ പ്രയോജനപ്പെടുത്താന്‍ കഴിയും. അവര്‍ കൂടിയുള്ള ലോകത്ത് വേര്‍പാടിന്റെ വേദനയില്ലാതെ, വിരഹത്തിന്റെ വിഷാദമില്ലാതെ ജീവിതത്തെ ആഘോഷമാക്കാന്‍ കഴിയും. എന്നാല്‍ ഈയൊരു സാധ്യതയ്ക്കൊപ്പം ദുരുപയോഗത്തിന്റെ അനന്തസാധ്യതകളും കാത്തിരിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ആശുപത്രിയായ കൊച്ചിയിലെ സതേണ്‍ ഹെല്‍ത്ത് കെയറിന്റെ പശ്ചാത്തലത്തിലാണ് ന്യൂറോ ഏരിയയയുടെ കഥ പുരോഗമിക്കുന്നത്. എന്നാല്‍ ആശുപത്രിയുടെ ആത്മാവ് എന്നുതന്നെ വിളിക്കാവുന്ന ഡോ. രാഹുല്‍ ശിവശങ്കര്‍ ദുരൂഹമായ വാഹനാപകടത്തില്‍ മരണത്തെ മുഖാമുഖം കാണുന്നു. ആശുപത്രിയിലെ ഏറ്റവും പ്രശസ്തനായ ന്യൂറോ സര്‍ജന്‍ വെടിയേറ്റു കൊല്ലപ്പെടുന്നു. നഴ്സിങ് അസിസ്റ്റന്റ് അതിക്രൂരമായി കൊല്ലപ്പെടുന്നു. കൊലപാതകങ്ങള്‍ക്ക് തുമ്പുണ്ടാക്കാനുള്ള കൊച്ചി പൊലീസിന്റെ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. റഷ്യയില്‍ മെഡിസിന്‍ പഠിച്ച് സതേണ്‍ ഹെല്‍ത്ത് കെയറില്‍ ജോലിക്കു കയറിയ മീനാക്ഷിക്കു നേരെ സംശയത്തിന്റെ മുന നീളുന്നതോടെ ഉദ്വേഗത്തിന്റെ നിമിഷങ്ങളാണു നോവല്‍ സമ്മാനിക്കുന്നത്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ കുപ്രശസ്തമായ ഒരു പൊലീസ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് മീനാക്ഷിയുടെ അച്ഛന്‍. വിശ്വസിച്ച പാര്‍ട്ടിക്കുവേണ്ടി ശയ്യാവലംബിയായ മനുഷ്യന്‍. അയാളെയും കുടുംബത്തെയും രക്ഷിക്കാന്‍ അഹോരാത്രം പാടുപെടുന്ന മീനാക്ഷി നാടകീയവും അപ്രതീക്ഷിതവുമായ സംഭവങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു. മീനാക്ഷിയുടെ ജീവന്‍ തന്നെ അപകടത്തിലാകുന്നു. അപ്പോഴും അടുത്തുതന്നെയുള്ള കൊലപാതകി അദൃശ്യനായി എല്ലാറ്റിനും സാക്ഷിയായും എല്ലാവര്‍ക്കും ഭീഷണിയായും വളരുന്നു.
രാഹുല്‍ ശിവശങ്കര്‍ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ പൊരുതുന്ന, റോബോട്ടുകള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ന്യൂറോ ഏരിയ ദുരൂഹതയ്ക്ക് ആഴം കൂട്ടുന്നതോടെ മലയാളത്തില്‍ ഇതുവരെയില്ലാത്ത വ്യത്യസ്തമായ വയനാനുഭവമായി ശിവന്‍ എടമനയുടെ കൃതി മാറുന്നു. ക്രൈം നോവലുകള്‍ വായിച്ചാസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരെ പൂര്‍ണമായും സംതൃപ്തിപ്പെടുത്തുന്നുണ്ട് ന്യൂറോ ഏരിയ. കുറ്റമറ്റ കുറ്റാന്വേഷണ കൃതികള്‍ വിദേശത്തെന്നപോലെ മലയാളത്തിലും സാധ്യമാകുമെന്നു തെളിയിക്കുന്നു ന്യൂറോ ഏരിയ.
English Summary: Neuro Area Book by Sivan Edamana