ലോകത്തിലെ ഏറ്റവും വലുതും വിജനവുമായ റെയില്‍വേ സ്റ്റേഷനില്‍ യുഗങ്ങളായി വണ്ടി കാത്തിരിക്കുന്ന ഒരാളുടെ ഏകാന്തതയും നിസ്സംഗതയും അവളുടെ മുഖത്തു കാണാമായിരുന്നു. ഒരേയൊരു വാചകത്തില്‍ ഒരു പെണ്ണിന്റെ ലോകം വരച്ചിടുകയാണു സുസ്മേഷ് ചന്ത്രോത്ത്. പെണ്‍കുട്ടിയുടെ ജീവിതത്തെക്കുറിച്ചോ കഥയെക്കുറിച്ചോ കൂടുതല്‍

ലോകത്തിലെ ഏറ്റവും വലുതും വിജനവുമായ റെയില്‍വേ സ്റ്റേഷനില്‍ യുഗങ്ങളായി വണ്ടി കാത്തിരിക്കുന്ന ഒരാളുടെ ഏകാന്തതയും നിസ്സംഗതയും അവളുടെ മുഖത്തു കാണാമായിരുന്നു. ഒരേയൊരു വാചകത്തില്‍ ഒരു പെണ്ണിന്റെ ലോകം വരച്ചിടുകയാണു സുസ്മേഷ് ചന്ത്രോത്ത്. പെണ്‍കുട്ടിയുടെ ജീവിതത്തെക്കുറിച്ചോ കഥയെക്കുറിച്ചോ കൂടുതല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലുതും വിജനവുമായ റെയില്‍വേ സ്റ്റേഷനില്‍ യുഗങ്ങളായി വണ്ടി കാത്തിരിക്കുന്ന ഒരാളുടെ ഏകാന്തതയും നിസ്സംഗതയും അവളുടെ മുഖത്തു കാണാമായിരുന്നു. ഒരേയൊരു വാചകത്തില്‍ ഒരു പെണ്ണിന്റെ ലോകം വരച്ചിടുകയാണു സുസ്മേഷ് ചന്ത്രോത്ത്. പെണ്‍കുട്ടിയുടെ ജീവിതത്തെക്കുറിച്ചോ കഥയെക്കുറിച്ചോ കൂടുതല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലുതും വിജനവുമായ റെയില്‍വേ സ്റ്റേഷനില്‍ യുഗങ്ങളായി വണ്ടി കാത്തിരിക്കുന്ന ഒരാളുടെ ഏകാന്തതയും നിസ്സംഗതയും അവളുടെ മുഖത്തു കാണാമായിരുന്നു. ഒരേയൊരു വാചകത്തില്‍ ഒരു പെണ്ണിന്റെ ലോകം വരച്ചിടുകയാണു സുസ്മേഷ് ചന്ത്രോത്ത്. പെണ്‍കുട്ടിയുടെ ജീവിതത്തെക്കുറിച്ചോ കഥയെക്കുറിച്ചോ കൂടുതല്‍ വിശദീകരണമില്ലാതെതന്നെ ഒരു ജീവിതത്തിന്റെ വ്യര്‍ഥതയത്രയും വ്യക്തമാക്കുന്ന വാക്കുകള്‍. സൗരരേഖയെക്കുറിച്ചാണു സുസ്മേഷ് മുകളില്‍ കുറിച്ച വാചകം എഴുതിയത്. 

വിവാഹാലോചനയുമായി ചെന്ന വീട്ടില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടി. അഞ്ചോ ആറോ വര്‍ഷം മുന്‍പ് അവള്‍ വിവാഹിതയായിരുന്നു. ഒന്നര മാസത്തെ വിവാഹ ജീവിതത്തിനുശേഷം ഭര്‍ത്താവു മരിച്ചു. ബൈക്കില്‍ കയറിയ പാമ്പ് കടിച്ചായിരുന്നു മരണം. വീണ്ടും ആ വാചകത്തില്‍ കൂടി കടന്നുപോകുമ്പോള്‍ സൗരരേഖയുടെ കാത്തിരിപ്പിന്റെ ആഴം കൂറേക്കൂടി തെളിയുന്നു. ആരും വരാനും പോകാനുമില്ലാത്ത വലിയ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പ്. ഏകാന്തത. നിസ്സംഗത. 

ADVERTISEMENT

 

തന്റെ ജീവിതത്തിലേക്ക് സൗരരേഖയെ കൂട്ടാതെ അയാള്‍ മടങ്ങുകയാണ്. എന്നാല്‍ കഥ വായിക്കുന്നവര്‍ക്കൊപ്പം സൗരരേഖയുണ്ട്. ഈ കഥയില്‍ മാത്രമല്ല, കട്ടക്കയം പ്രേമകഥ എന്ന സമാഹാരത്തിലെ ഓരോ കഥയില്‍ നിന്നും മനസ്സില്‍ കടന്നുകൂടുന്നുണ്ട് ചില പെണ്‍കുട്ടികളും സ്ത്രീകളും. അതുതന്നെയാണ് ഈ കഥകളുടെ ധന്യത. പുതിയ തലമുറിയില്‍ മലയാളത്തിലെ മറ്റ് ഏത് എഴുത്തുകാരെക്കാളും സുസ്മേഷ് മുന്നിലാണ്; പെണ്‍കുട്ടികളുടെ, സ്ത്രീകളുടെ ലോകം പൂര്‍ണതയില്‍ അവതരിപ്പിക്കുന്നതില്‍. കഥകളില്‍ നിന്ന് അവര്‍ ജീവന്‍വച്ചുവരുന്നു. അനുവാദം ചോദിക്കാതെ കൂട്ടാകുന്നു. കൂടെ കൂടുന്നു. ജീവന്‍ തുടിക്കുന്നു എന്നൊക്കെയുള്ള ക്ലിഷേകളില്‍ ഒതുങ്ങാത്ത, ജീവിത ചിത്രങ്ങള്‍. 

 

സൗരരേഖയില്‍ മറ്റൊരു സ്ത്രീകഥാപാത്രം കൂടിയുണ്ട്. സപ്തര്‍ഷി സന്യാലിന്റെ ഭാര്യ മൗമിത. സപ്തര്‍ഷിയുടെ വാക്കുകളിലൂടെ മാത്രമാണ് അവര്‍ കഥയില്‍ വരുന്നത്. എന്നിട്ടുപോലും എത്ര നിറവോടെയാണവരെ കഥാകാരന്‍ ചിത്രീകരിക്കുന്നത്. ഗോവിന്ദ് മൗമിതയെ മറക്കണം. സൗരരേഖയെ വിവാഹം കഴിക്കുന്നതിന് വിസമ്മതം പറയാന്‍ വേറെ കാരണങ്ങള്‍ ഞാന്‍ കാണുന്നില്ല എന്നുകൂടി സപ്തര്‍ഷി പറയുന്നതോടെ വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന് ആ രണ്ടു പേര്‍- സൗരരേഖയും മൗമിതയും- കഥയുടെ ഹൃദയത്തുടിപ്പാകുന്നു. 

ADVERTISEMENT

 

ഏകാന്തതയും നിസ്സംഗതയും മാത്രമല്ല സുസ്മേഷിന്റെ സ്ത്രീകഥാപാത്രങ്ങളുടെ സ്ഥായീഭാവങ്ങള്‍. നിരായുധ പോരാളികളില്‍ എന്ന കഥയിലെ നിയതി പെണ്‍കുട്ടി എത്ര ശക്തയാണ്. ഭരണകൂടത്തിനെതിരെ ആ കൂട്ടി പോരാടുന്നത് ആയുധങ്ങള്‍ ഉപയോഗിച്ചല്ല. കേവലം വാക്കുകള്‍ ഉപയോഗിച്ചുപോലുമല്ല. ഷര്‍ട്ട് ഉപയോഗിച്ചാണ്. കുട്ടിക്കാലം മുതല്‍ അചഛന്റെ ഷര്‍ട്ട് ധരിച്ച്, വസ്ത്രത്തെ വിമോചനപ്പോരാട്ടത്തിനുള്ള ആയുധമാക്കുകയാണ്. ഭരണകൂടം പൗരന്‍മാരെ നിതാന്തമായി നിരീക്ഷിക്കുന്നു എന്ന പഴമൊഴി നിയതി എന്ന അമ്മു വിദഗ്ധമായി തിരിച്ചിടുന്നു: 

പൗരന്‍മാരുടെ നിതാന്ത നിരീക്ഷണത്തിലാണ് ഭരണകൂടവും അതിന്റെ അനുചരന്‍മാരും ! 

 

ADVERTISEMENT

പഴയ കെട്ടിടങ്ങള്‍ പറയുന്ന കഥകളിലൊന്ന് എന്ന കഥയില്‍ കടയുടെ ഷട്ടറില്‍ ആഞ്ഞുതൊഴിക്കുന്ന നേര്‍മ. അവിവാഹിതയായ മീര. വിവാഹിതയായിട്ടും ഭര്‍ത്താവിന്റെ മനഃസുഖത്തിനുവേണ്ടി മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കാന്‍ അനുവദിക്കുന്ന ശാന്തി. അപസര്‍പ്പക നാടക വൃത്താന്തത്തിലെ കണ്ണുകാണാത്ത മാനസി. ചോരപ്പകയില്‍ രാക്കാറ്റിലെ തിന. മൈന. കട്ടക്കയം പ്രേമകഥയിലെ വീണ. അവര്‍ നിശ്ശബ്ദരും നിരായുധരുമല്ല. വ്യവസ്ഥിതിക്കെതിരെ പോരാടുന്നുണ്ട്. നിയമ വ്യവസ്ഥയ്ക്കും സമൂഹത്തിനും കുടുംബാധിപത്യത്തിനും പുരുഷ മേല്‍ക്കോയ്മയ്ക്കും എതിരെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അറിയപ്പെടുന്ന ജോലി ഉണ്ടായിട്ടും ‘നിയതിയുടെ അച്ഛന്‍’ എന്ന വിശേഷണം എത്ര അഭിമാനത്തോടെയാണ് നിരായുധപ്പോരാളികളില്‍ ഉച്ചരിക്കപ്പെടുന്നതുതന്നെ.

 

കേരളത്തിന്റെയും ബംഗാളിന്റെയും പശ്ചാത്തലത്തിലുള്ള കഥകള്‍ സമാഹാരത്തിലുണ്ട്. വിശദാംശങ്ങളില്‍ വ്യത്യാസമുള്ളപ്പോഴും മനുഷ്യാവസ്ഥകളിലെ സാഹോദര്യം കഥകളെ കൂട്ടിയിണക്കുന്നു. സൗരരേഖ ആര്‍ക്കും അന്യയാകുന്നില്ല. ജാത്ര എന്ന കലാരൂപം പോലും പരിചിതമായിത്തോന്നുന്നു. കാളിദാസിയും മാനസിയും അങ്ങനെതന്നെ. 

 

രക്തക്കറയാണ് ഏറ്റവും വലിയ പാപക്കറയെന്നു കണ്ടുപിടിച്ച ദൈവത്തിനെന്താണ് നൊബേല്‍ ആരും കൊടുക്കാത്തത് എന്നു ഫെയ്സ്ബുക് ചുവരില്‍ എഴുതിട്ടാണു ഹൈദരാബാദില്‍ നിന്ന് നേര്‍മ കേരളത്തിലേക്കു വിമാനം കയറുന്നത്. രക്തത്തിന്റെ കറയോടൊപ്പം ഒരാള്‍ എങ്ങനെ ജീവിക്കാനാണ് എന്നു വിമാനം കയറുമ്പോള്‍ നേര്‍മ തന്നോടുതന്നെയെന്നവണ്ണം ചോദിക്കുന്നുമുണ്ട്. 

 

എനിക്കു മറുപടിയുണ്ടായിരുന്നില്ല. അല്‍പനേരം കൂടി കഴിഞ്ഞപ്പോള്‍ വീണ്ടും കാണാമെന്നു പറഞ്ഞ് നേര്‍മ വിമാനം കയറാനായി നടന്നുനീങ്ങി. വിമാനത്താവളത്തില്‍ ഞാന്‍ തനിയെ നിന്നു. തീര്‍ച്ചയായും ഞാന്‍ തനിച്ചായിരുന്നില്ല. എന്റെ കൈ പിടിച്ച്, എന്റെ തോളില്‍ ചാരി, നേര്‍മയും എന്നോടു ചേര്‍ന്നു നില്‍പുണ്ടായിരുന്നു. മറ്റൊരു നേര്‍മയെ യാത്രയാക്കാന്‍ വന്നവരായിരുന്നു ഞങ്ങള്‍. 

 

English Summary: Kattakkayam Premakatha book by Susmesh Chandroth