വസന്തം കവിതകളിൽ ആവർത്തിച്ചെഴുതപ്പെട്ടിട്ടുണ്ട്. വർണ്ണിക്കപ്പെട്ടിട്ടുണ്ട്. കാൽപനിക കവികളുടെ ഒഴിയാബാധയുമായിരുന്നു. അതേ വസന്തത്തെക്കുറിച്ച് മനോജ് കുറൂർ എന്ന കവിക്ക് എഴുതാനുള്ളതിതാണ്: പുറത്തൊരു പൂവ് വിരിയുന്നുണ്ടെങ്കിൽ അതിനു വേറിട്ട മണവുമുണ്ടെങ്കിൽ അകത്തിളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസന്തം കവിതകളിൽ ആവർത്തിച്ചെഴുതപ്പെട്ടിട്ടുണ്ട്. വർണ്ണിക്കപ്പെട്ടിട്ടുണ്ട്. കാൽപനിക കവികളുടെ ഒഴിയാബാധയുമായിരുന്നു. അതേ വസന്തത്തെക്കുറിച്ച് മനോജ് കുറൂർ എന്ന കവിക്ക് എഴുതാനുള്ളതിതാണ്: 

ADVERTISEMENT

പുറത്തൊരു പൂവ് 

വിരിയുന്നുണ്ടെങ്കിൽ 

അതിനു വേറിട്ട 

മണവുമുണ്ടെങ്കിൽ 

ADVERTISEMENT

അകത്തിളം വേനൽ

പരക്കുന്നുണ്ടാവാം. 

അതിലൊരിത്തിരി വിയർപ്പുമുണ്ടാവാം. 

ADVERTISEMENT

വസന്തത്തിന്റെ ഉള്ളിലുള്ള വേനലിനെക്കുറിച്ചുള്ള തിരിച്ചറിവാണ് മനോജിനെ കവിയെന്ന നിലയിൽ വ്യത്യസ്തനാക്കുന്നത്. കാൽപനികതയ്ക്കപ്പുറം വിയർപ്പിനെക്കുറിച്ചുള്ള ഉറച്ച ബോധവും. കവിതയുടെ ഛന്ദസ്സ് കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ. വേറിട്ട വഴിയിലൂടെ ആധുനികാനന്തര കവിതയെ മുന്നോട്ടു നയിക്കുകയാണ് കവി. എഴുത്ത് എന്ന പുതിയ സമാഹാരത്തിലൂടെയും. 

താൻ എഴുതുന്ന ഓരോ വാക്കിലും വാക്യത്തിലും വ്യത്യസ്തതയും തനിമയും പുലർത്താൻ കവി പരിശ്രമിക്കുന്നു. വേറിട്ട ചിന്ത കൂടിയാകുമ്പോൾ അദ്ദേഹത്തിന്റെ ശ്രമം സഫലമാകുന്നു. 

പക എന്ന കവിത കുറച്ചു വാക്കുകളിൽ ഒരു വലിയ പ്രപഞ്ചത്തെ വരച്ചുകാണിക്കുന്നു. പകയെക്കുറിച്ച്, പ്രതികാരത്തെക്കുറിച്ച്, ശത്രുവിനെക്കുറിച്ചുള്ള ബോധത്തെക്കുറിച്ച് ഓർമിപ്പിച്ച് ചിന്തയിൽ നടുക്കം സൃഷ്ടിക്കുന്നു. 

‘ഞാനൊരു മുള്ളെ’ന്ന തോന്നിലിൽ 

മറ്റുള്ള കാൽകളിലേക്കു 

മുനകൾ നീട്ടുമ്പൊഴേ, 

‘നീയൊരു പുല്ലെ’ന്നു

പൊങ്ങിയമർന്നു ചെരുപ്പുകൾ, 

‍ചാഞ്ഞുകിടക്കാം കുറച്ചുനാൾ ! 

തല തിരിച്ചിടുന്ന ചിന്തകളാണ് പലപ്പോഴും മനോജിന്റെ കവിതകൾ. വിരസവും ഏകതാനവും, സവിശേഷമായ ഒരു അനുഭൂതിയും ഉൽപാദിപ്പിക്കാത്തതുമായ കാഴ്ചകൾ കണ്ടു മടുത്ത മനസ്സ് സ്വയം സൃഷ്ടിക്കുന്നതാണ് ഈ തലതിരിഞ്ഞ കാഴ്ചകൾ. അത് അദ്ദേഹത്തിന്റേതു മാത്രമാണ്. അവയ്ക്കു കവിതയുടെ മേലാപ്പ് ചാർത്താൻ മനോജിന് സമർഥമായി കഴിയുന്നു. അങ്ങനെ എല്ലുറപ്പുള്ള കവിത ജനിക്കുന്നു. 

ഒറ്റ വാചകം കൊണ്ടു പറയുവാ–

നൊക്കുമൊന്നിനെ മൂടുവാൻ മാത്രമായ് 

ഇത്രകാലം പണിപ്പെട്ടു നീയൊരു 

ശിൽപമുണ്ടാക്കി വയ്ക്കണോ സ്നേഹിതാ ? 

എന്ന ചോദ്യം ചിന്തിപ്പിക്കുന്നതാണ്. രസിപ്പിക്കുന്നതും. 

ജാരൻ എന്ന കവിതയും ഇത്തരത്തിൽ നാലുവരിയിൽ പ്രകോപിപ്പിക്കുന്ന ചിന്തയ്ക്ക് വഴിമരുന്നിടുന്നു. 

അമ്പിളിക്കലയെ മെല്ലെ –

യുമ്മ വച്ചു തലോടുവാൻ 

ഇരുട്ട് പമ്മിയെത്തുമ്പോൾ 

തടയാതെ വെളിച്ചമേ. 

Content Summary: Ezhuthu Book by Manoj Kuroor