ഖസാക്കിൽ ചേതൻ ഭഗത്, മാറി നിൽക്കുമോ മുട്ടത്തു വർക്കി ?
വെസ്റ്റ്ലാൻഡ് പബ്ലിക്കേഷൻസ്
വില 250
പാപം ദഹിപ്പിച്ച മനസ്സുമായി, വഴിയമ്പലമായ ഖസാക്കിലെ ഞാറ്റുപുരയിൽ എത്തുമ്പോൾ രവിയുടെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളിലൊന്ന് മുട്ടത്തു വർക്കിയുടേതായിരുന്നു. റിൽക്കെയുടെ കവിതയ്ക്കൊപ്പം മുട്ടത്തു വർക്കിയും അലോസരമുണ്ടാക്കാതെ ഇരുന്ന അപൂർവ കാഴ്ച. ആധുനികതയും പൈങ്കിളിയും തമ്മിൽ അകലമില്ലെന്നാണോ അതോ ആധുനികതയ്ക്കു
പാപം ദഹിപ്പിച്ച മനസ്സുമായി, വഴിയമ്പലമായ ഖസാക്കിലെ ഞാറ്റുപുരയിൽ എത്തുമ്പോൾ രവിയുടെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളിലൊന്ന് മുട്ടത്തു വർക്കിയുടേതായിരുന്നു. റിൽക്കെയുടെ കവിതയ്ക്കൊപ്പം മുട്ടത്തു വർക്കിയും അലോസരമുണ്ടാക്കാതെ ഇരുന്ന അപൂർവ കാഴ്ച. ആധുനികതയും പൈങ്കിളിയും തമ്മിൽ അകലമില്ലെന്നാണോ അതോ ആധുനികതയ്ക്കു
പാപം ദഹിപ്പിച്ച മനസ്സുമായി, വഴിയമ്പലമായ ഖസാക്കിലെ ഞാറ്റുപുരയിൽ എത്തുമ്പോൾ രവിയുടെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളിലൊന്ന് മുട്ടത്തു വർക്കിയുടേതായിരുന്നു. റിൽക്കെയുടെ കവിതയ്ക്കൊപ്പം മുട്ടത്തു വർക്കിയും അലോസരമുണ്ടാക്കാതെ ഇരുന്ന അപൂർവ കാഴ്ച. ആധുനികതയും പൈങ്കിളിയും തമ്മിൽ അകലമില്ലെന്നാണോ അതോ ആധുനികതയ്ക്കു
പാപം ദഹിപ്പിച്ച മനസ്സുമായി, വഴിയമ്പലമായ ഖസാക്കിലെ ഞാറ്റുപുരയിൽ എത്തുമ്പോൾ രവിയുടെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളിലൊന്ന് മുട്ടത്തു വർക്കിയുടേതായിരുന്നു. റിൽക്കെയുടെ കവിതയ്ക്കൊപ്പം മുട്ടത്തു വർക്കിയും അലോസരമുണ്ടാക്കാതെ ഇരുന്ന അപൂർവ കാഴ്ച. ആധുനികതയും പൈങ്കിളിയും തമ്മിൽ അകലമില്ലെന്നാണോ അതോ ആധുനികതയ്ക്കു ശേഷവും പൈങ്കിളി നിൽനിൽക്കുമെന്നാണോ ഉദ്ദേശിച്ചതെന്ന് ഒ.വി. വിജയൻ വ്യക്തമാക്കിയിട്ടില്ല. പിന്നീട്, മുട്ടത്തു വർക്കിയുടെ പേരിലുള്ള ആദ്യ പുരസ്കാരം വിജയനു ലഭിച്ചപ്പോൾ, കാലവർഷത്തിന്റെ വെളുത്ത മഴയിൽ ബസ്സ് വരാനായി കാത്തുകിടന്ന രവിയും സന്തോഷിച്ചുണ്ടാകും. സന്തോഷവും സങ്കടവും തീണ്ടാത്ത മനസ്സിന്റെ ഉടമയായി അപ്പോഴേക്കും അയാൾ മാറിയിരുന്നെങ്കിലും. ജൻമപരമ്പരയുടെ സ്നേഹ രഹിതമായ കഥയിൽ അല്ലെങ്കിൽ തന്നെ സന്തോഷത്തിനെന്തു പ്രസക്തി. സങ്കടത്തിന് എന്തു മൂല്യം. അടുക്കുന്നവരെല്ലാം അകലുന്നു. അകലുന്നവരെല്ലാം മറക്കുന്നു. ബാക്കിയാകുന്നത്, ചെതലിയുടെ താഴ് വരയിൽ പൂവിറുക്കാനെത്തിയ കാലിൽ തണ്ടയിട്ട, കണ്ണിൽ സുറുമയെഴുതിയ പെൺകുട്ടിയുടെ പേരറിയാത്ത വേദന മാത്രം. ഒറ്റയ്ക്കു നിന്ന ചെമ്പകത്തിന്റെ കാത്തിരുപ്പ് മാത്രം. ആരും കൂട് പറ്റാറില്ലല്ലോ. എന്നിട്ടും, അവസാനത്തെ തിര വരാൻ കാത്തുനിൽക്കുമ്പോൾ രവയുടെ അച്ഛന്റെ മനസ്സിൽ വാത്സല്യം മാത്രമായിരുന്നല്ലോ. പിന്നീട് രവിയുടെ മനസ്സിലും നിറഞ്ഞത് അതേ വാത്സല്യം തന്നയല്ലേ.
ഉത്തരാധുനിക കാലത്തും പൈങ്കിളി മരിച്ചിട്ടില്ല. അതിജീവിക്കുന്നുമുണ്ട്. അതിന്റെ തെളിവാണ് ചേതൻ ഭഗത് എന്ന എഴുത്തുകാരന്റെ വിജയം. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ റെക്കോർഡ് വിൽപന. ബോളിവുഡിലും വെന്നിക്കൊടി പാറിച്ച ചേതൻ ഏറ്റവും പുതിയ നോവലിലും അവതരിപ്പിക്കുന്നത് പരീക്ഷിച്ചു വിജയിച്ച പഴയ ഫോർമല തന്നെ. പൈങ്കിളിയുടെ എന്നത്തെയും വിദഗ്ധമായ രസക്കൂട്ട്. പ്രണയവും അവിഹിതവും. വിശ്വസ്തതയും ചതിയും. കുറ്റകൃത്യവും കുറ്റാന്വേഷണവും. ഒടുവിൽ സങ്കടം കലർന്ന പുഞ്ചിരിയും. 400 ദിവസങ്ങൾ എന്ന നോവലും ഹിറ്റ് തന്നെ. ബോളിവുഡിൽ അടുത്തു തന്നെ പ്രതീക്ഷിക്കാവുന്ന ബ്ലോക്ക് ബസ്റ്ററും.
400 ദിവസങ്ങളിൽ വലിയ അദ്ഭുതങ്ങളോ ഞെട്ടിക്കുന്ന കഥകളോ രക്തം തണുപ്പിക്കുന്ന കുറ്റാന്വേഷണമോ ഒന്നും ചേതൻ ഭഗത് കാത്തുവയ്ക്കുന്നില്ല. എല്ലാം പതിവുമട്ടിൽ തന്നെയാണ്. എന്നാൽ അദ്ദേഹത്തിന്റെ സ്ഥിരം വായനക്കാർക്ക് ഇഷ്ടപ്പെടുന്ന നോവൽ തന്നെയാണ്. പുതിയ വായനക്കാർക്കും ബോറടിയില്ലാതെ വായിച്ചു തീർക്കാം. 400 ദിവസങ്ങളുടെ വിജയം മലയാളികളുടെ വിജയം കൂടിയാണ്. നോവലിൽ കേരളവും കടന്നുവരുന്നുണ്ട്. ഒന്നോ രണ്ടോ പരാമർശങ്ങളായല്ല. പ്രധാന പശ്ചാത്തലമായി തന്നെ. പല വായനക്കാരും ഓർത്തിരിക്കാൻ സാധ്യതയുള്ള നോവലിലെ ഏറ്റവും വൈകാരികമായ രംഗങ്ങളും കേരളത്തിൽ തന്നെയാണ് നടക്കുന്നത്. ഫോർട്ട് കൊച്ചിയിൽ. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളെയും ഉത്തരേന്ത്യക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്.
ഡൽഹിയിലെ ഗുരുഗ്രാമിലാണ് കഥ നടക്കുന്നത്. ജുവലറി ബിസിനിസ് നടത്തുന്ന കുട്ടുകുടുംബത്തിൽ നിന്ന് മാറി താമസിക്കുന്ന ഭാര്യയും ഭർത്താവും രണ്ടു പെൺകട്ടികളും അടങ്ങുന്ന കുടുംബത്തെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട്. ഉത്തരേന്ത്യയിലെ വലിയ ബിസിനസ് നടത്തുന്ന കുടുംബങ്ങളൊക്കെ ഇപ്പോഴും കൂട്ടുകുടുംബങ്ങളായാണു ജീവിക്കുന്നത്. ഒന്നിലേറെ കുടുംബങ്ങൾ ഒറ്റ വീട്ടിൽ. കേരളത്തിൽ നിന്നു വ്യത്യസ്തമായ സാഹചര്യമാണിത്. വിവാഹത്തോടെ മക്കൾ ഓരോരുത്തരായി മാറിത്താമസിക്കുന്ന രീതിയാണ് മലയാളികൾക്ക്. ഈ സംഘർഷം നോവലിന്റെ പ്രമേയത്തിന്റെ തന്നെ ഭാഗമാണ്. നായികയായ അലിയ കൊച്ചിയിൽ നിന്നാണ്. മോഡലിങ്ങിന്റെ ഭാഗമായാണ് അവർ ഡൽഹിയിൽ എത്തിയത്. റാംപിൽ ചുവടു വച്ച ആദ്യ അവസരത്തിൽ തന്നെ ജുവലറി ബിസിനസുകാരൻ മനീഷിന്റെ ഹൃദയം കീഴടക്കാൻ അലിയയ്ക്കു കഴിയുന്നു. അവർ പ്രണയത്തിലാകുന്നു. വിവാഹിതരാകുന്നു. രണ്ടു പെൺകുട്ടികൾ ജനിക്കുന്നു. കുടുംബം ഫ്‌ളാറ്റിലാണു താമസിക്കുന്നത്. അവർ താമസിക്കുന്ന കെട്ടിട സമുച്ചയത്തിലെ മറ്റൊരു ഫ്‌ളാറ്റിൽ തന്നെയാണ് നായകനായ കേശവ് എന്ന ചെറുപ്പക്കാരനും അച്ഛനും അമ്മയ്ക്കും സുഹൃത്തിനുമൊപ്പം താമസിക്കുന്നത്. അയാൾ കുടുംബത്തിന്റെ നിർബന്ധം കാരണം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ്. ഒപ്പം ഒരു ഡിറ്റക്ടീവ് ഏജൻസി നടത്തുന്നുമുണ്ട്. പ്രത്യേക ഓഫിസ് ഇല്ലാത്തതിനാൽ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിവാഹിതനായ കേശവും രണ്ടു മക്കളുടെ അമ്മയും സംതൃപ്ത കുടുംബ ജീവിതം നയിക്കുന്ന അലിയയും കണ്ടുമുട്ടുന്നു. ഇവരുടെ ബന്ധത്തിന്റെ പുരോഗതിയിലൂടെയാണ് നോവൽ വികസിക്കുന്നത്.
കഥാഗതി വായനക്കാർ ചിന്തിക്കുന്ന അതേ വഴിയിൽ കൂടിയാണ് പോകുന്നത് എന്നത് നോവലിന്റെ പോരായ്മ തന്നയാണ്. മികച്ച കുറ്റാന്വേഷണ നോവലുകൾക്ക്, അവസാനം വരെ കുറ്റവാളിയെ ഇരുട്ടിൽ നിർത്താൻ കഴിയാറുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തി കുറ്റവാളിയായി വരുമ്പോൾ വായനക്കാർ ഞെട്ടുന്നതും പതിവാണ്. എന്നാൽ ഇവിടെ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. പ്രതീക്ഷിച്ച അതേ വഴിയിലൂടെ കഥ മുന്നോട്ടുപോകുന്നു. സിനിമയിലെ രംഗങ്ങൾ പോലെ നായകൻ ഒറ്റയ്ക്ക് കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നു. അയാൾക്കു സംഭവിക്കുന്ന ചെറിയ അപകടം പോലും സിനിമയുടെ തിരക്കഥയ്ക്കു വേണ്ടി എഴുതിയ രംഗം പോലെ ഉപരിപ്ലവമായി കടന്നുപോകുന്നു.
അന്ധവിശ്വാസത്തെ കളിയാക്കുന്നു എന്ന പോസിറ്റീവ് ഘടകം നോവലിനുണ്ട്. പല കുടുംബങ്ങളുടെയും അന്ധ വിശ്വാസം ആപത്തിലേക്കു നയിക്കുന്നതെങ്ങനെയെന്ന വിലപ്പെട്ട പാഠം. ഒപ്പം പ്രണയത്തെക്കുറിച്ചുള്ള പറഞ്ഞു പഴകിയതെങ്കിലും ഇന്നും വേരോട്ടമുള്ള വൈകാരിക സങ്കൽപങ്ങളും ചൂടൻ രംഗങ്ങളുടെ അകമ്പടിയോടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു.
പ്രണയം എപ്പോൾ എവിടെ വേണമെങ്കിലും സംഭവിക്കാം. ആരു തമ്മിലും. അപ്രതീക്ഷിതമായി, അപകടകരം എന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യങ്ങളിലും പ്രണയം അങ്കുരിക്കുമ്പോഴാണ് അത് മികച്ച കഥയായി മാറുന്നത്. സംഘർഷങ്ങളിലേക്കും സംഘട്ടനങ്ങളിലേക്കും നയിക്കുന്നത്. എല്ലാവരെയും വേദനിപ്പിച്ച് പ്രണയത്തെ സ്വന്തമാക്കുന്നവരുണ്ട്. ആരെയും വേദനിപ്പിക്കാതെ പ്രണയം വേദനോടെ ഏറ്റുവാങ്ങുന്നവരുമുണ്ട്. അവസാനം ആരാണു ചിരിക്കുന്നതെന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് 400 ദിവസങ്ങൾ. നേടിയ പ്രേമത്തേക്കാൾ നേടാത്ത പ്രേമം ശേഷ്ഠമെന്ന് തെളിയിക്കുന്ന കഥാപാത്രങ്ങൾ. പക്വതയോടെ ജീവിതത്തെ നേരിടുന്നവരെ കാത്തിരിക്കുന്ന വേദന കലർന്ന പുഞ്ചിരി.
ജീവിതത്തെക്കുറിച്ചോ ലോകത്തെക്കുറിച്ചോ അഗാധമായ തത്വചിന്ത പങ്കുവയ്ക്കുന്നത് പൈങ്കിളി നോവലുകളുടെ സ്വഭാവമല്ല. അത്തരം നോവലുകൾ ലോകത്തെ മാറ്റാനോ മറിക്കാനോ ആഗ്രഹിക്കുന്നുമില്ല. പകരം, നിലവിലിരിക്കുന്ന ഏറ്റവും ആകർഷകവും കൗതുകകരവുമായ വസ്തുതകളെ ആലങ്കാരികമായും ഉപരിപ്ലവ ഭാവന കലർത്തിയും അവതരിപ്പിച്ച് സാധാരണ വായനക്കാരെ ആനന്ദിപ്പിച്ച് സായുജ്യം നേടുന്നു. വായനയുടെ സന്തോഷത്തിനൊപ്പം ഒരു അസ്വസ്ഥതയും അവശേഷിപ്പിക്കാതെ അവസാനിക്കുന്നു. കത്തിയൊടുങ്ങുന്ന പൂത്തിരി പോലെ കേവല നിമിഷങ്ങളുടെ സന്തോഷക്കാഴ്ച.
മുട്ടത്തു വർക്കിയെ ഇന്നും വായിക്കുന്ന വായനക്കാർ ഉണ്ടാകാം. എന്നാൽ അവരുടെ എണ്ണം കുറവാണ്. എന്നാൽ ചേതൻ ഭഗത്തിനെ വായിക്കുന്ന ഒട്ടേറെ ഇന്ത്യക്കാരുണ്ട്. മുട്ടത്തു വർക്കി മലയാളത്തിലാണെഴുതിയത്. ചേതൻ ഭഗത് ഇംഗ്ലിഷിലും. ഭാഷ മാറുന്നുണ്ട്. എന്നാൽ ഭാവം മാറുന്നില്ല. പുതിയ കാലത്തിലാണ് ഖസാക്കിന്റെ ഇതിഹാസം എഴുതപ്പെടുന്നതെങ്കിൽ രവി വഴിയമ്പലത്തിലേക്കുള്ള യാത്രയിൽ കയ്യിലെടുക്കുന്ന പുസ്തകങ്ങളിലൊന്ന് ചേതൻ ഭഗത്തിന്റേത് ആയിരിക്കുമെന്ന് തീർച്ച. ജൻമപരമ്പരയുടെ സ്‌നേഹരഹിതമായ കഥയിൽ ചേതൻ ഭഗത്തും കഥാപാത്രം തന്നെ.
Content Summary: 400 Days Book written by Chetan Bhagat