റാം c/o ആനന്ദി ഇൻ ചെന്നൈ പട്ടണം
ഡി സി ബുക്സ്
സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി പയ്യനിലൂടെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് പറഞ്ഞു തുടങ്ങുന്ന കഥയാണ് 'റാം c/o ആനന്ദി'.
സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി പയ്യനിലൂടെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് പറഞ്ഞു തുടങ്ങുന്ന കഥയാണ് 'റാം c/o ആനന്ദി'.
സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി പയ്യനിലൂടെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് പറഞ്ഞു തുടങ്ങുന്ന കഥയാണ് 'റാം c/o ആനന്ദി'.
വാക്കുകൾ കൊണ്ട് ചിത്രം വരക്കുക എന്ന് പറയുന്ന പോലെ വളരെ ഭംഗിയിലാണ് ഓരോ സംഭവങ്ങളും വിവരിക്കുന്നത്. സാധാരണകാരനായ ഒരു വായനക്കാരന് മനസിലാകുന്നത് പോലെ അത്രയും ലളിതമായ ഭാഷ ശൈലിയിലൂടെ കഥ പറഞ്ഞുപോകുമ്പോൾ ദൃശ്യവൽക്കരണം കൂടി വായനക്കാരനിൽ പ്രതിനിധാനം ചെയ്യുന്നുണ്ട്.
സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി പയ്യനിലൂടെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് പറഞ്ഞു തുടങ്ങുന്ന കഥയാണ് 'റാം c/o ആനന്ദി'. സഹപാഠികളായ രേഷ്മയും വെട്രിയിലുടെയും കോളേജിലെ റിസപ്ഷനിസ്റ്റ് ആനന്ദിയിലേക്കും കഥ വികസിക്കുന്നു. വെട്രിയും ആനന്ദിയും താമസിക്കുന്ന വീടിന്റെ ഉടമസ്ഥയായ പാട്ടിയും അവരുടെയൊക്കെ ജീവിതങ്ങളാണ് ഈ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നത്.
യാത്രയ്ക്കിടയിൽ പരിചയപ്പെട്ട തമിഴ്‌നാട്ടിൽ തിരുനങ്കൈ എന്ന പേരിൽ അറിയപ്പെടുന്ന ട്രാൻസ്‌ജെൻഡർ ആയ മല്ലിയിലേക്കും കിരണിലേക്കും ബിനീഷേട്ടനിലേക്കും ഒക്കെ കടന്നു ചെല്ലുമ്പോൾ അറിയാതെ തന്നെ അവർക്കിടയിൽ നമ്മളും ജീവിക്കപ്പെടുന്ന ഒരു വായനാനുഭവം നൽകുന്നു ഈ നോവൽ.
ഞാൻ ചെന്നൈയിൽ 4 വർഷത്തോളവും താമസിച്ചു ജോലി ചെയ്തിട്ടുള്ള ആളായതുകൊണ്ടു തന്നെ റാമും ആനന്ദിയും രേഷ്മയും വെട്രിയും എല്ലാം വിലസി നടന്ന സ്ഥലങ്ങളായ അയ്യപ്പതങ്കൽ, ഗിണ്ടിയും, ടി നഗറും, മറീന ബീച്ചും ബസന്ത് നഗറും കോയമ്പേടും മാർക്കറ്റും പൂക്കടകളും ബസ് സ്റ്റാൻഡും സിനിമ തീയേറ്ററുകളും എല്ലാം തന്നെ എന്നിലൂടെ കഴിഞ്ഞു പോയ ചെന്നൈയിലെ ജീതിത സായാഹ്നങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്ക് നൽകി കടന്നുപോയി.
പ്രണയവും വിരഹവും വളരേ ഭംഗിയുള്ള സൗഹൃദവും സാഹോദര്യവും വാത്സല്യവും ഒത്തിരി സസ്പെൻസും നിറഞ്ഞതാണ് ഈ നോവൽ. മുനമ്പം നമ്മുടെ മനസ്സിൽ മായാതെ നിൽക്കും ഈ പുസ്തകം വായിച്ചു മതിയാകാതെ, വായനക്കാരും അവിടേയ്ക്ക് യാത്രപോകും.
പുസ്തകം അവസാനിക്കുന്നിടത്ത് റാമിനെ പോലെ തന്നെ, വെട്രിയെയും രേഷ്മയെയും പാട്ടിയെയും പോലെ ഓരോ വായനക്കാരനും ആനന്ദിക്ക് എന്തു സംഭവിച്ചു എന്നറിയാതെ, കുറെയേറെ പ്രാർത്ഥനകൾ നമ്മൾ പോലുമറിയാതെ ആനന്ദിക്കായി കരുതി ആകാംഷയോടെ അവളുടെ തിരിച്ചു വരവിനായി കാത്തിരിക്കും.
തീർച്ചയായും വായന തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, പുസ്തകപ്രേമികൾക്കും, ഒരുപോലെ ആസ്വദിക്കാവുന്ന ഒരു നോവലാണ് 350 താളുകളുള്ള ഡി സി ബുക്ക്സ് പ്രസിദ്ധികരിച്ച അഖിൽ. പി. ധർമ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവൽ.