പ്രണയം അന്വേഷണമാക്കി മാറ്റിയ കഥാപാത്രങ്ങൾ; ഹൃദയത്തെ ചേർത്തു പിടിക്കുന്ന കഥകൾ
യാദൃശ്ചികമായി എന്റെ കയ്യിൽ എത്തിപ്പെട്ട ഒരു ചെറുകഥാ സമാഹാരമാണ് ഉമയുടെ, 'ഡാഫൊഡിൽസ് പൂക്കുന്ന കാലം.' പുസ്തകത്തിന്റെ കവറാണോ, പേരാണോ, എന്താണ് എന്നെ ആകർഷിച്ചത് എന്നറിയില്ല, സോഷ്യൽ മീഡിയയിൽ ഈ പുസ്തകത്തെക്കുറിച്ചു കണ്ടതുമുതൽ അത് വായിക്കണമെന്ന് ഞാൻ മനസ്സിലുറച്ചു. പിന്നീട് ആമസോൺ കിൻഡിൽ വഴി പുസ്തകം

യാദൃശ്ചികമായി എന്റെ കയ്യിൽ എത്തിപ്പെട്ട ഒരു ചെറുകഥാ സമാഹാരമാണ് ഉമയുടെ, 'ഡാഫൊഡിൽസ് പൂക്കുന്ന കാലം.' പുസ്തകത്തിന്റെ കവറാണോ, പേരാണോ, എന്താണ് എന്നെ ആകർഷിച്ചത് എന്നറിയില്ല, സോഷ്യൽ മീഡിയയിൽ ഈ പുസ്തകത്തെക്കുറിച്ചു കണ്ടതുമുതൽ അത് വായിക്കണമെന്ന് ഞാൻ മനസ്സിലുറച്ചു. പിന്നീട് ആമസോൺ കിൻഡിൽ വഴി പുസ്തകം ലഭ്യമായപ്പോൾ ഏറെ സന്തോഷത്തോടെ വാങ്ങി വായിക്കാനും സാധിച്ചു. ഈ വർഷം ഞാൻ വായിച്ച മിക്ക പുസ്തകങ്ങളും സങ്കീർണവും ദുരിതപൂർണ്ണവുമായ മനുഷ്യജീവിതം വരച്ചുകാട്ടുന്നവയായിരുന്നെങ്കിൽ, ഉമയുടെ കഥകൾ കടുത്ത വേനല്ക്കാലത്തു ഒഴുകിവരുന്ന കുളിർക്കാറ്റു പോലെ മനസ്സിന് ശാന്തത നൽകുവാൻ ഉതകുന്നതായിരുന്നു.
ആഖ്യാനശൈലിയും ഭാഷാസൗന്ദര്യവും നിറഞ്ഞുതുളുമ്പുന്ന ഒൻപതു കഥകളും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു സാധാരണ വിഷയങ്ങളെ അസാധാരണമായ വാക്‌ചാതുര്യം കൊണ്ട് കഥാകാരി മനോഹരമാക്കിയിട്ടുണ്ട് എന്ന് വേണം പറയാൻ. പ്രണയമാണ് എല്ലാ കഥകളിലെയും മുഖ്യവിഷയം. എന്നാൽ ഉള്ളിയുടെ ഓരോ അടരുകളും വേർപെടുത്തുമ്പോലെ, കഥാപാത്രങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് കഥാകാരി നമ്മെ കൂട്ടികൊണ്ടുപോകുമ്പോൾ, പ്രണയത്തിന്റെ പല തലങ്ങളും നമ്മൾ തിരിച്ചറിയുന്നു. 'ഉയപ്പെഴുന്നേൽപ്പ്' എന്ന കഥയുടെ ഉടമയായ നന്ദന, ഒരിക്കൽ സ്വന്തമായി പേരുപോലുമില്ലാല്ലാത്തവളായിരുന്നുവെങ്കിലും പിന്നീട് ജീർണിച്ച സമൂഹത്തിനു നേരെ വെല്ലുവിളിക്കാനുള്ള ആർജ്ജവം അവൾക്കുണ്ടായി. ജെയിൻ ഓസ്റ്റിന്റെ, 'പ്രൈഡ് ആൻഡ് പ്രെജുഡീസ്' എന്ന നോവലിലെന്ന പോലെ, സമൂഹത്തിലെ പല ശ്രേണികൾ, കുടുംബം, സമ്പത്ത് എന്നിവക്ക് മുൻപിൽ പലപ്പോഴും തലകുനികേണ്ടി വരുന്ന മിക്ക സ്ത്രീകൾക്കും, പരസഹായം കൂടാതെ ജീവിക്കാനും കഴിയും എന്ന് നന്ദന വെളിപ്പെടുത്തുന്നു.
പ്രണയം അന്വേഷണമാക്കി മാറ്റി ഹരിദ്വാറിലും ഋഷികേശിലും അലഞ്ഞു നടക്കുന്ന ശിവഗംഗയും, വിവാഹിതയെങ്കിലും സംതൃപ്തയല്ലാത്ത ആമി എന്ന അമലയും സ്ത്രീശക്തിയുടെ പ്രതീകങ്ങൾ തന്നെയാണ്. വിവാഹനിശ്ചയദിവസം,“എനിക്കയാളെ വേണ്ട” എന്ന് പറയാനുള്ള കരുത്തു ശിവഗംഗയ്ക്കുണ്ടായിരുന്നെങ്കിൽ, ആമിയുടെ വഴി വ്യത്യസ്തമായിരുന്നു.
എന്നിരുന്നാലും ഉമയുടെ കഥകൾ സ്ത്രീപക്ഷത്തോട് മാത്രം ചേർന്നു നിൽക്കുന്നവയല്ല എന്ന് 'സ്വപ്നങ്ങളുടെ കാവൽക്കരൻ,' എന്ന കഥയിലെ ശേഖർ, 'പ്രണയനക്ഷത്രങ്ങൾ,' എന്ന കഥയിലെ അലക്‌സാണ്ടർ എന്നീ കഥാപാത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. നന്മ നിറഞ്ഞ ഏതു മനുഷ്യഹൃദയത്തെയും ചേർത്തു പിടിക്കാനുള്ള കഥാകാരിയുടെ പരിശ്രമമാണ് ഉമയുടെ കഥകൾക്ക് ജീവൻ നൽകുന്നത്. ഈ കഥാസമാഹാരത്തിലെ ഏറ്റവും ഹൃദയസ്പർശിയായ കഥ അലക്‌സാണ്ടറിന്റെയും ഓൾഗയുടെയും പ്രണയകഥയാണ്. ട്രാജഡികൾ നിറഞ്ഞ അവരുടെ ജീവിതവും, മരണത്തിനുപോലും കീഴടക്കാൻ കഴിയാത്ത അവരുടെ പ്രണയവും, ഷേക്‌സ്‌പീരിയൻ പ്രണയകഥയായ 'റോമിയോ ആൻഡ് ജൂലൈറ്റിനെ' ഓർമപ്പെടുത്തുന്നതാണ്.
'ഡാഫോഡിൽസ് പൂക്കുന്ന കാലം' വായിച്ചു തീർന്നപ്പോൾ എന്റെ മനസ്സ് കലങ്ങിത്തെളിഞ്ഞിരുന്നു - നിർമാല്യം കണ്ട് തൊഴുതു പുറത്തു കടക്കുമ്പോളുണ്ടാകുന്ന അനുഭൂതിപോലെ! കേരളത്തിലെ അക്ഷരപ്രേമികളോട് എന്റെ എളിയ അപേക്ഷ മറ്റൊന്നുമല്ല. പുതുവത്സരത്തിൽ നിങ്ങൾ തയ്യാറാക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റിൽ, 'ഡാഫൊഡിൽസ് പൂക്കുന്ന കാലം' ഉൾപ്പെടുത്താൻ മറക്കല്ലേ.
ഉമ സജി
ഡാഫൊഡിൽസ് പൂക്കുന്ന കാലം
മുദ്ര ബുക്സ്
വില: 130