കാലത്തിന്റെ കണ്ണാടി ചുമരുകളായി മാറുന്ന കവിതകൾ
കാഴ്ചയുടെ ആൽബം കാണുകയാണ് ഡോ. കെ. വി. സുമിത്ര തന്റെ കവിതാ സംഹാരമായ തീയൊരുവൾ എന്ന പുതിയ കൃതിയിലൂടെ. ഇതൊരു ശ്രമകരമായ ഒരു ദൗത്യമാണ്. പഴയ കാലങ്ങൾ അതേ പോലെ ഇൻസ്റ്റലേഷൻ ചെയ്യുന്നത് സാഹസമാണ് എന്ന തിരിച്ചറിവ് കവിക്കുമുണ്ട്.

കാഴ്ചയുടെ ആൽബം കാണുകയാണ് ഡോ. കെ. വി. സുമിത്ര തന്റെ കവിതാസംഹാരമായ 'തീയൊരുവൾ' എന്ന പുതിയ കൃതിയിലൂടെ. ഇതൊരു ശ്രമകരമായ ഒരു ദൗത്യമാണ്. പഴയ കാലങ്ങൾ അതേ പോലെ ഇൻസ്റ്റലേഷൻ ചെയ്യുന്നത് സാഹസമാണ് എന്ന തിരിച്ചറിവ് കവിക്കുമുണ്ട്. എന്നാൽ ചക്രവാളങ്ങൾ വിട്ടുപോയ രാജ്യങ്ങളെ തിരികെ വിളിക്കാനും കടല്‍ കടന്ന നാവികനെ തിരിച്ചെടുക്കാനും ഈ ഇൻസ്റ്റലേഷൻ അനിവാര്യമാണ് താനും. തിരിച്ചു പിടിക്കുന്ന രാജ്യത്ത് പ്രണയത്തിന്റെ പതാകയാണ് ആദ്യം നാട്ടേണ്ടത്. എന്നിട്ട് ഭൂഖണ്ഡമാകെ നിറയണം, ഈ ഇൻസ്റ്റലേഷൻ കൺക്കാഴ്ചകൾ, പ്രണയത്തിന്റെ അതിജീവനത്തിന്റെ സ്നേഹനിരാസങ്ങളുടെ സ്നേഹസ്വരങ്ങളുടെ പുതിയകാല ഇൻസ്റ്റലേഷനുകൾ..
പുതിയ കാലം പുതിയ ആഖ്യാന രീതികളും പ്രമേയങ്ങളും ആവശ്യപ്പെടുന്നു. ഏറെക്കുറെ സങ്കീർണമായ വിവരസാങ്കേതിക വിദ്യാ ലോകത്തേക്കാണ് ഈ കവി തന്റെ കവിതകളുമായി വരുന്നത്. ഏതാനും നിമിഷങ്ങൾക്ക് അപ്പുറം നിലനിൽപ്പില്ലാത്ത വേഗക്കാഴ്ചകളുടെ ലോകം തന്നെയാണ് കവിയുടെ മുന്നിലെ ആദ്യ വെല്ലുവിളി. വിരലുകളുടെ ദ്രുതഗതിയിലുള്ള ചലനതാളത്തിനൊപ്പിച്ചു കടന്നുപോകുന്ന കാഴ്ചയുടെ ബിബ്രമലോകത്ത് വാക്കുകൾ കൊണ്ട് ഒരു മതിൽ കെട്ടാൻ സുമിത്ര ശ്രമിക്കുന്നുണ്ട്. ഈ ശ്രമത്തിനു കൂട്ടായി വരുന്നത് ദൃശ്യങ്ങൾ തന്നെയാണ്. ദൃശ്യങ്ങൾ ബിംബങ്ങളാകുന്നു. നൈരന്തര്യത്തിന്റെ വൈകാരികതകളെക്കാൾ പലതായി പിരിയുന്ന അനുഭവങ്ങളുടെ കൊളാഷുകൾ തീർക്കുകയാണ് സുമിത്ര. ഇത് വിജയിക്കുന്നു എന്നതിന്റെ തെളിവാണ് തീയൊരുവളിലെ കവിതകൾ.
ഏതൊരുവളും തീ കൂടിയായി മാറേണ്ട സമകാലിക പരിതസ്ഥിതിയുടെ തീക്‌ഷണമായ ചിത്രങ്ങളാണ് ഇതിലെ കവിതകളോരോന്നും. പച്ചയായ പുഞ്ചിരിയിൽ പൊതിഞ്ഞൊരു കണ്ണ് തെറിച്ചു പോകുന്നതിന്റെ നടുക്കം ഈ കവിതകൾ നമ്മിൽ സൃഷ്ടിക്കുന്നു. ഓർമകൾ ഒട്ടിപ്പിടിച്ച ആ നനഞ്ഞ കണ്ണ് നമ്മെ അന്തർദാഹങ്ങളുടെ രാത്രിയാനങ്ങളിലൂടെ നടത്തുന്നു.
ഏതു പ്രതിസന്ധിയിലും ചെന്നു ചാരാൻ ഒരു ചുമൽ ഈ കവി പ്രതീക്ഷിച്ചു കൊണ്ടിരുന്നു. തന്നെയറിഞ്ഞ് വിസ്മയിപ്പിച്ചു കരയിപ്പിച്ചു, ചിരിപ്പിച്ച് പുകയാറിയ വിറക് കൊള്ളിയിൽ നിന്നും പാലൊഴുകും അടുപ്പാകുംവരെ ജീവിതമെത്തിപ്പിടിച്ച് ഒപ്പം പെയ്യാൻ നീയുണ്ടല്ലോ എന്ന പ്രത്യാശയാണ് ഈ കവിതകളുടെ ആത്മസത്ത.
പ്രത്യാശ അതിമാരകമായ ഒരു രോഗമാണെങ്കിലും കവി അതു പ്രതീക്ഷിച്ചു കൊണ്ടേയിരിക്കുന്നു. തണുപ്പാണ് അകം നിറയെ എങ്കിലും വിദൂരതയിലൊരു പക്ഷി മാനത്തിലലിയുമെന്നും മഴയായി പെയ്യാൻ മേഘമാകുമെന്നും ഉള്ളാലെ കവി ആഗ്രഹിക്കുന്നു. ഈ ആഗ്രഹങ്ങൾക്കുമേൽ ചായക്കൂട്ടുകൾ കോർത്ത കാലത്തിന്റെ കണ്ണാടി ചുമരുകൾ ആയി മാറുകയാണ് സുമിത്രയുടെ കവിതകൾ.
തീയൊരുവൾ
ഡോ. കെ. വി. സുമിത്ര