സങ്കീർണ്ണമായ മനുഷ്യജീവിതങ്ങളെ വായനക്കാരന് മുന്നിൽ അവതരിപ്പിക്കുകയാണ് ‘ചാൾസ് ശോഭാ രാജ്' എന്ന ചെറുകഥാസമാഹാരത്തിലൂടെ എം.എ. ബൈജു. നന്മയും തിന്മയും ഇഴപിരിക്കാനാകാത്തവിധം കെട്ടുപിണഞ്ഞുകിടക്കുകയാണ് ബൈജുവിന്റെ കഥകളിലെ ഭൂരിഭാഗം മനുഷ്യരിലും. നന്മ തിന്മകളുടെ കള്ളികളിൽ തളച്ചിടാതെ, പൂർണ്ണമായും തള്ളിപ്പറയാതെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സങ്കീർണ്ണമായ മനുഷ്യജീവിതങ്ങളെ വായനക്കാരന് മുന്നിൽ അവതരിപ്പിക്കുകയാണ് ‘ചാൾസ് ശോഭാ രാജ്' എന്ന ചെറുകഥാസമാഹാരത്തിലൂടെ എം.എ. ബൈജു. നന്മയും തിന്മയും ഇഴപിരിക്കാനാകാത്തവിധം കെട്ടുപിണഞ്ഞുകിടക്കുകയാണ് ബൈജുവിന്റെ കഥകളിലെ ഭൂരിഭാഗം മനുഷ്യരിലും.

നന്മ തിന്മകളുടെ കള്ളികളിൽ തളച്ചിടാതെ, പൂർണ്ണമായും തള്ളിപ്പറയാതെ, മനുഷ്യരെ, അവരുടെ ‘ഗ്രേ ഷെയ്ഡുകളെ’ കഥാകൃത്ത് കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. ‘ആശ’യിലെ മാധ്യമപ്രവർത്തകൻ ‘വേട്ടക്കാരനും ഫോട്ടോഗ്രാഫറി’ലെയും ജോസഫ് എം.സാമുവല്‍ ‘പുനരാവിഷ്കാര’ത്തിലെ ഫോട്ടോഗ്രാഫർ ‘കടലിനെ പ്രേമിച്ച കിഴവനിലെ’ ജോൺ പൈലിയുമെല്ലാം ഇതിന് കൃത്യമായ ഉദാഹരണങ്ങളാണ്. സ്വാർഥരായിരിക്കുമ്പോഴും അവരെ നമുക്ക് ഉൾക്കൊള്ളാനാകുന്നുണ്ട്. വെറുക്കുമ്പോഴും പ്രതീക്ഷകളുടെ ചെറിയ വെളിച്ചം എല്ലാവരിലുമുണ്ട്. 

ADVERTISEMENT

കരുണയും സ്വാർഥതയും പശ്ചാത്താപവും വരിഞ്ഞുമുറുകിയ മനുഷ്യനെ ‘ആശ’യിൽ കാണാം. മറ്റു മനുഷ്യരോട് അനുതാപമുള്ളവനായിരിക്കുമ്പോഴും സാഹചര്യങ്ങൾ സ്വാർഥനാക്കുകയും പിന്നാലെ നിരാശയിലേക്കും കുറ്റബോധത്തിലേക്കും വഴുതിമാറുകയും ചെയ്യുന്ന സങ്കീർണ്ണമായ മനസിന് ഉടമയാണ് ആശയിലെ മാധ്യമപ്രവർത്തകൻ.

ചങ്ങലകളിലെ കണ്ണിപോലെ ഒന്നിനുപുറകെ ഒന്നായി ബന്ധനസ്ഥനാകുന്ന മനുഷ്യരാണ് മുഖം മൂടിയണിഞ്ഞ മനുഷ്യരിൽ. ഒരാൾ കടന്നുപോകുമ്പോൾ അടുത്തയാൾ, അവസാനമില്ലാത്ത തുടരുന്ന പ്രക്രിയ. ഒരിക്കലും രക്ഷപ്പെടാൻ കഴിയാതെ തളച്ചിടപ്പെടുന്ന മനുഷ്യർ.            

ADVERTISEMENT

മനുഷ്യന്റെ ഒടുങ്ങാത്ത പകയുടെ ആഴവും കാട്ടുമൃഗങ്ങളുടെ, കാടിന്റെ വന്യതയും ചേർന്നു സൃഷ്ടിക്കുന്ന ഭീകരത ‘വേട്ടക്കാരനും ഫോട്ടോഗ്രാഫറും’ വായനക്കാരനിലേക്ക് എത്തിക്കുന്നു. മദമിളകുന്ന കാട്ടാനയുടെ ക്രൂരത തന്റെ ക്യാമറാക്കണ്ണിൽ ഒപ്പിയെടുക്കാൻ ആഗ്രഹിക്കുന്ന ജോസഫ് എം.സാമുവലിന്റെ മനോവിചാരങ്ങൾ, അയാൾ ഏതൊരു കാട്ടുമൃഗത്തെക്കാളും ക്രൂരനാണെന്ന് തോന്നിപ്പിക്കുന്നതാണ്, എങ്കിലും അതേ ജോസഫിലെ കരുണയുടെ വറ്റുകളും കഥാകൃത്ത് വായനക്കാരന് മുന്നിൽ തുറന്നുകാട്ടുന്നുണ്ട്.

ഏറ്റവും കൂടുൽ വിൽപ്പന സാധ്യതയുള്ള, മാർക്കറ്റുള്ള മനുഷ്യ വികാരങ്ങളെ ഫോട്ടോയാക്കി മാറ്റാൻ ശ്രമിക്കുന്ന പുനരാവിഷ്കാരത്തിലെ ക്യാമറാമനും ജോസഫ് എം.സാമുവലിന്റെ തുടർച്ചയാണ്. ചെറുത്തുനിൽക്കാൻ കഴിയാത്ത ജീവനെ, അതിന്റെ ദയനീയതയെ ക്യാമറയിൽ ഒപ്പിയെടുക്കാനായുള്ള വെമ്പൽ വെളിവാക്കപ്പെടുമ്പോഴും പശ്ചാത്താപത്താലും കുറ്റബോധത്താലും നീറുന്ന മറ്റൊരു മനുഷ്യനെയും അയാളിൽ കാണാം.     

ADVERTISEMENT

കാലം വൃദ്ധനാക്കുകയും ബലഹീനനാക്കുകയും ചെയ്ത പൈലിയാശാനും, കാലം എല്ലാ സന്തോഷങ്ങളും നൽകി അനുഗ്രഹിച്ച മകൻ ജോൺ പൈലിയുമാണ് കടലിനെ പ്രേമിച്ച കിഴവനിലെ പ്രധാന കഥാപാത്രങ്ങൾ. കടലും ദ്രവിച്ച് തീരാറായ ബോട്ടും ഉപേക്ഷിക്കാതെ പഴയകാലത്തിന്റെ സ്മരണകളിൽ സ്വയം തളച്ചിടുന്ന പൈലിയാശാനും ആ കാലത്തിന്റെ അടിവേരറുക്കുന്ന മകൻ ജോൺ പൈലിയും ഒരേ മണ്ണിൽ ജീവിക്കുന്ന 2 കാലങ്ങളാണ്. മണ്ണും, വെള്ളവും വാർത്താമൂല്യമില്ലാതാകുന്ന വെറും നാട്ടുവാർത്തകളാകുമ്പോള്‍, ജലബോംബാകാൻ തയാറാവുന്ന ‘മാഷ്’ അധികാരവും പണവും ഒരു നാണയത്തിന്റെ 2 വശങ്ങളാണെന്ന് ഓർമിപ്പിക്കുന്നുണ്ട്.

ചാൾസ് ശോഭ രാജ്

എം.എ. ബൈജു

ഡി സി ബുക്സ് 

വില: 280 രൂപ