ഉള്ളിലെരിഞ്ഞ പകയിൽ കുട്ടിയെ ഹോമിച്ചതോടെ അവർ വേട്ടയാടപ്പെട്ടവരായി. പകയുടെ ഉഗ്രമൂർത്തിയായി അരുന്ധതി ഉറ‍ഞ്ഞുതുള്ളി. കാടിന്റെ മക്കളെ കൂട്ടി അരുന്ധതി കാട് കേറി. നിലയ്ക്കാത്ത നിലവിളിക്ക് പക വീട്ടാൻ. ആനവേട്ട മനുഷ്യവേട്ടയാകുന്നു. ആനപ്പക സ്ത്രീയുടെ പ്രതികാരമാകുന്നു.

ഉള്ളിലെരിഞ്ഞ പകയിൽ കുട്ടിയെ ഹോമിച്ചതോടെ അവർ വേട്ടയാടപ്പെട്ടവരായി. പകയുടെ ഉഗ്രമൂർത്തിയായി അരുന്ധതി ഉറ‍ഞ്ഞുതുള്ളി. കാടിന്റെ മക്കളെ കൂട്ടി അരുന്ധതി കാട് കേറി. നിലയ്ക്കാത്ത നിലവിളിക്ക് പക വീട്ടാൻ. ആനവേട്ട മനുഷ്യവേട്ടയാകുന്നു. ആനപ്പക സ്ത്രീയുടെ പ്രതികാരമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉള്ളിലെരിഞ്ഞ പകയിൽ കുട്ടിയെ ഹോമിച്ചതോടെ അവർ വേട്ടയാടപ്പെട്ടവരായി. പകയുടെ ഉഗ്രമൂർത്തിയായി അരുന്ധതി ഉറ‍ഞ്ഞുതുള്ളി. കാടിന്റെ മക്കളെ കൂട്ടി അരുന്ധതി കാട് കേറി. നിലയ്ക്കാത്ത നിലവിളിക്ക് പക വീട്ടാൻ. ആനവേട്ട മനുഷ്യവേട്ടയാകുന്നു. ആനപ്പക സ്ത്രീയുടെ പ്രതികാരമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാൽവർ നായാട്ടുകൂട്ടം. കാടിനു മേൽ അവരുടെ പകയെരിഞ്ഞു. കാട്ടാനകൾക്കു നേരെയും. ആനകളുടെ മർമമറിഞ്ഞ് അവർ ആഞ്ഞുവെട്ടി. കൊമ്പെടുത്തു. ഹരമായിരുന്നു അവർക്ക് വേട്ട. മൃഗയാ വിനോദം. കാടിനെ കാൽക്കീഴിലാക്കി ജൈത്രയാത്ര. ഒരു രേഖയിലും അവരുടെ പേരുണ്ടായിരുന്നില്ല. വനപാലകർക്കും അവരെ സഹായിക്കുന്ന ഗോത്രവർഗങ്ങൾക്കും പിടികൊടുക്കാതെ കാടിനെ മെരുക്കി ലോകത്തു വാണു. എന്നാൽ, ഒരിക്കൽ അവർക്ക് വനപാലകരെ നേരിടേണ്ടിവന്നു. ആ പോരാട്ടത്തിൽ ഒരു പെൺകുട്ടി ഇല്ലാതായി. മുഖ്യ വനപാലകയുടെ ഏകമകൾ. അച്ഛനെ ധിക്കരിച്ച് അമ്മയ്ക്കൊപ്പം കാട് കാണാനിറങ്ങിയ പെൺകുട്ടി. അസ്തമയ സന്ധ്യയുടെ മഞ്ഞച്ചായത്തിൽ മുങ്ങിയ കാടിനെ റീൽസിൽ നിറയ്ക്കാനെത്തിയ അമ്മു. വേട്ടക്കാർക്ക് അവളെ വെറുതേ വിടാമായിരുന്നു. അവളുമായി അവർക്കൊരു കണക്കും തീർക്കാനില്ലായിരുന്നു. എന്നാൽ, ഉള്ളിലെരിഞ്ഞ പകയിൽ കുട്ടിയെ ഹോമിച്ചതോടെ അവർ വേട്ടയാടപ്പെട്ടവരായി. പകയുടെ ഉഗ്രമൂർത്തിയായി അരുന്ധതി ഉറ‍ഞ്ഞുതുള്ളി. കാടിന്റെ മക്കളെ കൂട്ടി അരുന്ധതി കാട് കേറി. നിലയ്ക്കാത്ത നിലവിളിക്ക് പക വീട്ടാൻ. ആനവേട്ട മനുഷ്യവേട്ടയാകുന്നു. ആനപ്പക സ്ത്രീയുടെ പ്രതികാരമാകുന്നു. 

ആനവേട്ടയിലെ ഓരോരുത്തർക്കുമുണ്ട് പക ഊതിക്കത്തിക്കാൻ ഓരോ കാരണങ്ങൾ. ചന്ദ്രഹാസൻ, അമ്പാടൻ, അരുന്ധതി, മാസ്തി. എല്ലാവർക്കും. ഒരേസമയം അവർ വേട്ടക്കാരും ഇരകളുമാണ്. കാട് അവർക്ക് തടവും അഭയവുമാണ്.

ADVERTISEMENT

ഛീ, അതേ കൊലകൊല്ലിയല്ലടാ. ചക്കമാടനായിരുന്നു. നിത്യോം വാറ്റുചാരായം കുടിക്കേം ചക്ക പറിച്ച് തിന്നേം ചെയ്യുന്ന ഒരു മോഴ. അതീ വാറ്റെടുക്കുന്നതോണ്ടെ അതു തടയാനായിട്ടാ അവൻമാര് കഥയൊണ്ടാക്കിയേ. അദേ കണക്കൊന്നുവല്ല കൊലകൊല്ലി. അവൻ തുണ്ടത്തീന്ന് എന്നായൊക്കെയോ കാണിച്ചേച്ച് വന്നേന്നറിയാൻ പാടില്ല. അവനീ കാട്ടിലൊണ്ട്. അവനെ ഞാൻ കൊല്ലും. യേത് ആനപ്രേമികളും കോടതിയും വന്നോട്ട് എനിക്ക് പ്രശ്നവല്ല. ഞാനവനെ കൊല്ലും.

വാക്ക് തെറ്റിച്ച ആനപ്പകയാണ് ചന്ദ്രഹാസനെ ആനകളുടെ ശത്രുവാക്കിയത്. പദ്മ ഒരു നിലവിളി മാത്രമാണ്. വീൽചെയറിൽ നിന്ന് അനങ്ങാനാവാത്ത തേങ്ങൽ. അത് ചെവികളിൽ മാത്രമല്ല മനസ്സിലും മുഴങ്ങുന്നു. പിന്തുടരുന്നു. കൊന്നു കൊലവിളിക്കാൻ പ്രേരിപ്പിക്കുന്നു. നാട്ടിൽ സമാധാനം കിട്ടില്ല. പക തീർക്കണം. അതിനയാൾ ഉറച്ചാണ്.

ADVERTISEMENT

കാ‌ടിന്റെ കഥ, ആനവേട്ടയുടെയും മനുഷ്യന്റെയും പക, ഒട്ടും നാഗരികമായല്ലാതെ, അസംസ്കൃതമായാണ് ആനവേട്ട അവതരിപ്പിക്കുന്നത്. അടുക്കും ചിട്ടയുമില്ലാത്ത ഡയറിത്താളുകളുടെ രൂപത്തിൽ. കാടിന്റെ ഭാഷയാണ് കരുത്ത്. പകയുടെ നാൾവഴികളിൽ വലിയ പുതുമയൊന്നും അവകാശപ്പെടാനാവില്ല. എന്നാൽ, കുറുക്കിയെഴുതി വായിപ്പിക്കുന്നുണ്ട്. എപ്പോഴോ വായനക്കാരും വേട്ടയുടെ ഭാഗമാകുന്നു. വേട്ടക്കാർ വേട്ടയാടപ്പെടുന്നതോടെ നോവൽ മരണവേട്ടയാകുന്നു. നീണ്ടകഥ എന്ന വിശേഷണമായിരിക്കും നോവലിനേക്കാൾ ആനവേട്ടയ്ക്കു ചേരുന്നത്.

വേട്ടയുടെ ഉദ്വേഗം നിലനിർത്തിയാണ് വാക്കുകൾ കഥയെ നയിക്കുന്നത്. പകയുടെ തീ കത്തിച്ച് ആ വെളിച്ചത്തിൽ അരുന്ധതി മുന്നേറുമ്പോൾ വെല്ലുവിളികൾ ഉയരുകയായി. എന്നാൽ മകളുടെ മരണത്തിനു പകരം ചോദിക്കാതെ സമാധാനമില്ലെന്ന തിരിച്ചറിവുണ്ട്. സഹായിക്കാൻ കാടുണ്ട്. മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങുന്നു അരുന്ധതി. ഭർത്താവിന്റെ കുറ്റപ്പെടുത്തൽ കൂടിയാകുന്നതോടെ കാടിറങ്ങിയാൽ, ജീവൻ ബാക്കിയാണെങ്കിൽ, അതു പക വീട്ടിയിട്ടു മാത്രം എന്നുറപ്പിക്കുന്നു. ആനവേട്ടയല്ലിത്. മരണവേട്ടയാണ്. ആനപ്പകയല്ല മനുഷ്യപ്പകയാണ്.

ADVERTISEMENT

ആനവേട്ട

ഇന്ദു മേനോൻ

ഡി സി ബുക്സ് ‌

വില: 150 രൂപ

English Summary:

Malayalam Book Aanavetta written by Indu Menon