പ്രണയം പ്രണയത്തിനു വേണ്ടി എന്നതുപോലെ സമൂഹത്തിനു വേണ്ടിക്കൂടിയാണ്. ജീവിതത്തിനും കാലത്തിനും വേണ്ടിയാണ്. ഇന്നലെകളുടെ കടം വീട്ടി നാളെകൾക്കു വേണ്ടിയാണ്. ഇന്നത്തെനിമിഷം ഇതാ പറഞ്ഞു തീരുമ്പോഴേക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെകളുടെ തടവിലായിരിക്കുന്നു. ഇനി ഓർമയുടെ ഒളിപ്പോരാളി മാത്രം. പ്രണയത്തിന്റെ

പ്രണയം പ്രണയത്തിനു വേണ്ടി എന്നതുപോലെ സമൂഹത്തിനു വേണ്ടിക്കൂടിയാണ്. ജീവിതത്തിനും കാലത്തിനും വേണ്ടിയാണ്. ഇന്നലെകളുടെ കടം വീട്ടി നാളെകൾക്കു വേണ്ടിയാണ്. ഇന്നത്തെനിമിഷം ഇതാ പറഞ്ഞു തീരുമ്പോഴേക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെകളുടെ തടവിലായിരിക്കുന്നു. ഇനി ഓർമയുടെ ഒളിപ്പോരാളി മാത്രം. പ്രണയത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയം പ്രണയത്തിനു വേണ്ടി എന്നതുപോലെ സമൂഹത്തിനു വേണ്ടിക്കൂടിയാണ്. ജീവിതത്തിനും കാലത്തിനും വേണ്ടിയാണ്. ഇന്നലെകളുടെ കടം വീട്ടി നാളെകൾക്കു വേണ്ടിയാണ്. ഇന്നത്തെനിമിഷം ഇതാ പറഞ്ഞു തീരുമ്പോഴേക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെകളുടെ തടവിലായിരിക്കുന്നു. ഇനി ഓർമയുടെ ഒളിപ്പോരാളി മാത്രം. പ്രണയത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയം പ്രണയത്തിനു വേണ്ടി എന്നതുപോലെ സമൂഹത്തിനു വേണ്ടിക്കൂടിയാണ്. ജീവിതത്തിനും കാലത്തിനും വേണ്ടിയാണ്. ഇന്നലെകളുടെ കടം വീട്ടി നാളെകൾക്കു വേണ്ടിയാണ്. ഇന്നത്തെ നിമിഷം ഇതാ പറഞ്ഞു തീരുമ്പോഴേക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെകളുടെ തടവിലായിരിക്കുന്നു. ഇനി ഓർമയുടെ ഒളിപ്പോരാളി മാത്രം.

പ്രണയത്തിന്റെ ത‌ടവിലാക്കപ്പെടുന്നതോടെ ബോധത്തിനും അബോധത്തിനും ഇടയിലെ നേർത്ത വരമ്പിലൂടെ സഞ്ചരിക്കുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളാണ് പീതോന്മാദം. യാത്ര പറയാതെ എങ്ങോട്ടോ പോയ പ്രിയപ്പെട്ടവന് കണ്ണീരിൽ എഴുതുന്ന കത്ത്. എന്നാൽ, ആ പ്രണയം രണ്ടുപേരെ മാത്രം ബാധിക്കുന്ന ഒരു ബന്ധമല്ല. ഒറ്റപ്പെട്ടതുമല്ല നിളയുടെ പ്രണയം. അവൾ പ്രണയിച്ചത്, ഇപ്പോഴും പ്രണയിക്കുന്നത് സമീർ എന്ന സമിയെയാണ്. അവൻ ഒരു കുറ്റവാളി കൂടിയാണ്. സമൂഹത്തിനെതിരെ, രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നയാൾ എന്ന് ആരോപിക്കപ്പെട്ടവൻ. രഹസ്യ സംഘടനയുടെ സജീവ പ്രവർത്തകൻ. പ്രണയത്തിന്റെ വല വീശി നിഷ്കളങ്കരെ കുടുക്കുന്ന തീവ്രവാദി എന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ പ്രണയ വേദനയുടെ അക്ഷരരൂപം എന്നതുപോലെ പീതോന്മാദം എഫ്ഐആറും ആകുന്നു. എവിടെയാണ് സത്യം. ആരോപണങ്ങൾ വെറും കുറ്റപ്പെടുത്തലോ അടിസ്ഥാനമുള്ള തെളിവുകളോ. തൊട്ടാൽ പൊള്ളുന്ന വിഷയമാണ് റിഹാൻ റാഷിദ് കൈകാര്യം ചെയ്യുന്നത്. അച്ചടക്കം പുലർത്തുന്നതിനൊപ്പം വിസ്ഫോടനത്തിനുള്ള ശേഷിയുമുണ്ട് നോവലിന്. ആ ചുമതല വായനക്കാർക്ക് നൽകി എഴുത്തുകാരൻ പിൻമാറുന്നു.

ADVERTISEMENT

17–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗലിലെ ഒരു ചെറിയ പട്ടണം. അലറിപ്പെയ്ത മഴയിൽ 29 ദിവസം ആ പട്ടണം ഒറ്റപ്പെട്ടു. രണ്ടു വശത്തും കട‌ലാണ്. ഒരു വശം പുഴ. അവശേഷിക്കുന്ന ഭാഗം അഗ്നിപർവതവും. കരമാർഗങ്ങളില്ലാത്ത പട്ടണത്തിലേക്ക് ഒരു മാസത്തോളം ആർക്കും എത്താൻ കഴിഞ്ഞില്ല. ആർക്കും പുറത്തേക്ക് പോകാനും മാർഗമില്ല. ജോലിക്കായി പട്ടണത്തിലെത്തിയ സോഫിയയും പട്ടണത്തിൽ കുടുങ്ങി. പുസ്തകശാലാ ജീവനക്കാരൻ സാഞ്ചോ അങ്ങകലെ. സോഫിയയുടെ കാമുകൻ. അയാൾ രഹസ്യപ്പൊലീസിന്റെ നോട്ടപ്പുള്ളിയുമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നയിച്ച് സ്പെയിന്റെ കണ്ണിലെ കരട്. പോർച്ചുഗീസ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് നേരിട്ട് വിവർത്തനം ചെയ്ത ആദ്യ കൃതിയായ ദ് റെയ്ൻ ഡേയ്സ് സ്വന്തം കഥയായി നിള വായിക്കുന്നതിനൊപ്പം വെള്ളപ്പൊക്ക ഭീതിയിൽ ജീവിക്കുന്നു.

പ്രകൃതിയുടെ തടവിലാണവർ. വെള്ളപ്പൊക്കത്തെത്തുടർന്ന് ക്യാംപിൽ നിന്ന് ക്യാംപിലേക്ക് മാറിയുള്ള ജീവിതം. ഏതു നിമിഷവും തകരാവുന്ന അണക്കെട്ട്. ഭീതിപ്പെടുത്തുന്ന വാർത്തകൾ. ക്യാംപിലെ ഏതാനും ദിവസങ്ങൾ നീളുന്ന ജീവിതമാണ് നോവലിന്റെ പശ്ചാത്തലം. ഓരോ വരിയും കുറച്ചുകാലം മുൻപ് മാത്രം അതിജീവിച്ച വെള്ളപ്പൊക്കത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമ പുതുക്കുന്നുണ്ട്. ആരുടെയും ഭാഗത്ത് അന്ധമായി അണി ചേരാതെ സമൂഹ മനഃസാക്ഷിക്കൊപ്പമാണ് എഴുത്തുകാരൻ നിൽക്കുന്നത്. വേദനയുടെ നെരിപ്പോടാണ് നോവൽ  കൈമാറുന്നത്. നിസ്സഹായമായ നിലവിളി കേട്ടുവോ എന്നാണ് ചോദിക്കുന്നത്. കേട്ടിട്ടും മൗനമായിരിക്കാൻ കഴിയുന്നോ എന്നും.

ADVERTISEMENT

കാവ്യാത്മകമെങ്കിലും അതിഭാവുകത്വമില്ല ഭാഷയ്ക്ക്. വാചാലതയ്ക്ക് അവസരമുണ്ടായിട്ടും മിതത്വവും നിയന്ത്രണവുമുണ്ട് അവതരണത്തിന്. കാൽപനികതയുടെ ചെടിപ്പില്ലാതെയാണ് പീതോന്മാദം എഴുതിയത്. പുതു തലമുറക്കാർക്കും ആരോചകമാവാതെ, ആസ്വദിക്കാവുന്ന ഭാഷയും കഥയും.

നിഷ്കളങ്കത തെറ്റോ കുറ്റമോ അല്ല. പ്രണയം പാപവുമല്ല. പ്രണയത്തിന്റെ കുരിശിൽ ഏറ്റപ്പെട്ടു എന്നതു കൊണ്ടുമാത്രം വിധിക്കപ്പെടേണ്ടതല്ല ജീവിതം. ആർക്ക് ആരെയാണ് വിധിക്കാൻ അർഹത, അവകാശം.

ADVERTISEMENT

സ്നേഹത്തിനു മാത്രമായുള്ള ആശ്രയമായിരുന്നു നീ എനിക്ക്. അതിന്റെ പേരിലാണ് എല്ലാറ്റിനും കീഴടങ്ങിയതെന്ന് ആലോചിക്കുമ്പോൾ സങ്കടത്താൽ ചങ്ക് പൊട്ടുന്നു.

പീതോന്മാദം

റിഹാൻ റാഷിദ്

മനോരമ ബുക്സ്

വില 280 രൂപ

('പീതോന്മാദം' ഓർഡർ ചെയ്യാനായി  www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്.)

English Summary:

Peethonmadam Book review by Rihan Rashid