Activate your premium subscription today
Wednesday, Mar 26, 2025
അധ്യായം: എട്ട് റെയിൽവേ ലിങ്ക് റോഡിലെ പരിശോധന പൂർത്തിയാക്കി ഡി.വൈ.എസ്.പി പ്രതാപ് പൊലീസ് ക്ലബ്ബിലെത്തുമ്പോൾ അവിടത്തെ വരാന്തയിൽ വെറുതെ വഴിയിലേക്കും നോക്കിയിരിക്കുകയായിരുന്നു എ.സി.പി രവിശങ്കർ. "എന്തായി പ്രതാപ്?" അയാളെ കണ്ട പാടെ രവിശങ്കർ ചോദിച്ചു. തന്റെ കൈയിലുള്ള പാക്കറ്റുകൾ വരാന്തയുടെ ഒരിടത്ത് ഭദ്രമായി
അധ്യായം: പത്തൊമ്പത് തിത്തിമിക്കു മുത്തശ്ശി പല കഥകളും പറഞ്ഞുകൊടുക്കുമെങ്കിലും അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛന്റെ കുട്ടക്കാലത്തെ സംഭവങ്ങൾ മുത്തശ്ശി പറയുന്നതാണ്. തന്റെ ഇത്രയ്ക്ക് വലിയ അച്ഛൻ ഒരു കുട്ടിയായിരുന്ന കാര്യം ആലോചിക്കാനാണു തിത്തിമിക്ക് രസം. അച്ഛൻ കുട്ടിക്കാലത്ത് ആരെപ്പോലെയാണ് കണ്ടാൽ, അന്ന്
അധ്യായം: ഏഴ് വൈകുന്നേരം പൊലീസ് അസോസിയേഷന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു അയാൾക്ക്. എറണാകുളം നോർത്തിലെ ടൗൺ ഹാളിലായിരുന്നു പരിപാടി. അയാൾ അങ്ങോട്ട് പോകാനൊരുങ്ങവേ അയാളുടെ അസോസിയേറ്റായ കോൺസ്റ്റബിൾ വിനോദ് കാബിനിലേക്ക് വന്നു. "സർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ താജുദ്ദീൻ കാണാൻ വന്നിട്ടുണ്ട്."
അധ്യായം: പതിനെട്ട് മുത്തശ്ശി എന്തോ ആലോചിച്ച് എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ഒരു ദിവസം. ഇതു കണ്ട് പിന്നിലൂടെ ചെന്ന തിത്തിമി മുത്തശ്ശിയുടെ കവിളത്ത് പിടിച്ചിട്ട് ചോദിച്ചു. ഓമനപ്പുഴക്കടപ്പുറത്തിന്നോമനേ, പൊന്നോമനേ, നിൻ നല്ല മുഖം വാടിയതെന്തിങ്ങനെ ഇങ്ങനെ... തന്നെ കളിയാക്കാനാണ് തിത്തമി വന്നതെന്ന്
അധ്യായം: ആറ് "നിറയെ ക്യാമറകളുള്ള ആ ഓഫീസ് സമുച്ചയത്തിൽ ക്യാമറക്കണ്ണുകളെ വെട്ടിച്ച് ടെറസിലെത്തുക സാധ്യമല്ല.ശരിയല്ലേ?" "അതെ സർ. ക്യാമറയിൽ പെടാതിരിക്കണമെങ്കിൽ ക്യാമറകളോ അതിന്റെ ഡിവൈസുകളോ കേടു വരുത്തണം. അല്ലെങ്കിൽ അതിവിദഗ്ധമായി ദൃശ്യങ്ങൾ മായ്ച്ചു കളയുകയോ, റീപ്ലേസ് ചെയ്യുകയോ വേണം. ഇവിടെ ഇതൊന്നും
അധ്യായം: പതിനേഴ് തിത്തിമി ഒരു ദിവസം മുറ്റത്തിറങ്ങി നിന്നപ്പോഴുണ്ട് കോഴിക്കൂട്ടിനു അടുത്തുള്ള വലിയ കറിവേപ്പ് മരത്തിലെ കറിവേപ്പിലയെല്ലാം രണ്ടുപേര് വലിയ തോട്ടിയുമായി നിന്ന് ഒടിച്ചെടുക്കുന്നു. തിത്തിമി ഓടിച്ചെന്ന് മുത്തശ്ശിയോട് വിവരം പറഞ്ഞു. ‘‘ഓ, അതാ മിച്ചറ് സോമന്റെ വീട്ടീന്ന് സോമൻ പറഞ്ഞുവിട്ടവരാ.
അധ്യായം: അഞ്ച് "സിംഫണി ഗ്രൂപ്പിന്റെ ജനറൽ മാനേജരെയും,എം.ഡിയുടെ സെക്രട്ടറിയേയും ചോദ്യം ചെയ്തതിന്റെ അപ്ഡേറ്റ്സ് എന്താണ്?" "പൊതുവായ പല കാര്യങ്ങളും അവരിൽ നിന്നറിയാൻ സാധിച്ചു എന്നല്ലാതെ കേസന്വേഷണത്തിന് മുതൽക്കൂട്ടാകുന്ന ഒന്നും കിട്ടിയില്ല സർ. അവരെന്തെങ്കിലും ഒളിക്കുന്നുണ്ടെന്ന് തോന്നുന്നുമില്ല." "ശരി.
അധ്യായം: പതിനാറ് തിത്തിമിയെ എടുത്തോണ്ട് നടക്കുന്ന പ്രായത്തിൽ അവൾ ആഹാരം കഴിക്കുന്നത് നാട്ടുകാര് മൊത്തം അറിയുമായിരുന്നു എന്ന് അമ്മ അവളോട് പറയാറുണ്ട്. കുറുക്കു കഴിപ്പിക്കാൻ നേരം അവള് തന്റെ തോളിലിരുന്ന് പിടലി ബലം പിടിച്ച് തിരിക്കുന്ന കാര്യം അമ്മ പറയും. പിന്നെ തിത്തിമി എന്തു പറഞ്ഞാലും പിടലി നേരെ
അധ്യായം: നാല് എം.ഡി അയാളെ ഗ്രൗണ്ട് ഫ്ലോറിൽ തന്നെയുള്ള തന്റെ ഓഫീസ് മുറിയിലേക്കാനയിച്ചു. അവർ പരിചയക്കാരായിരുന്നു.നാരായണൻ നമ്പിക്കും രവിശങ്കറുമായി അടുപ്പമുണ്ട്. നഗരത്തിലെ വലിയൊരു ഹോട്ടൽ ഗ്രൂപ്പിന്റെ അമരക്കാർക്ക് അധികാര കേന്ദ്രങ്ങളുമായി സമ്പർക്കമുണ്ടാവുക സ്വാഭാവികം മാത്രമാണല്ലോ! "ഈ കെട്ടിടത്തിൽ
അധ്യായം: പതിനഞ്ച് ചില ദിവസം തിത്തിമി അമ്മയോട് പറയും, 'അമ്മേ ഇംഗ്ലിഷ് പ്രസംഗമത്സരത്തിന് ടീച്ചർ എന്നെ ചേർത്തു. തിത്തിമി ഏതായാലും പാർട്ടിസിപ്പേറ്റ് ചെയ്യണമെന്ന് ടീച്ചറാ പറഞ്ഞത്.' അമ്മ ഇതു കേട്ട് ആകെ അങ്കലാപ്പിലായി. 'ഞാനിനി എവിടെപ്പോയി ഇംഗ്ലിഷ് പ്രസംഗം തയാറാക്കും. അല്ലെങ്കിൽത്തന്നെ ഇതിനൊക്കെ
അധ്യായം: മൂന്ന് സബ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള കോൺസ്റ്റബിൾമാരും, സി. പി. ഓമാരുമടങ്ങുന്ന പൊലീസ് സംഘം ചാക്കുകെട്ട് തുറന്നു. തീർച്ചയായും അതിലൊരു മനുഷ്യനായിരുന്നു! ദേഹമാസകലം ആഴത്തിലുള്ള കുത്തുകളേറ്റ ഒരു മനുഷ്യൻ. നേർത്ത ഒരു പിടച്ചിൽ മാത്രമേ അപ്പോൾ ആ ശരീരത്തിൽ അവശേഷിച്ചിരുന്നുള്ളൂ. സമയം
അധ്യായം: പതിനാല് വീട്ടിൽ വന്ന തിത്തിമി അമ്മയെക്കണ്ടതും ക്ലാസിലെ വിശേഷം പറഞ്ഞു, 'ശ്രീദേവി കല്യാണമണ്ഡലത്തിൽ വച്ച് അടുത്താഴ്ച ഞങ്ങടെ ഡാൻസ് ഉണ്ട്. അമ്മേം വരണം.' അമ്മ ചോദിച്ചു, 'എന്തിന്റെ പരിപാടിയാ മോളേ?' 'സ്കൂൾ ഡേയുടെ പരിപാടിയാ. അമ്മയും അച്ഛനും പരിപാടി കാണാൻ വരണമെന്ന് ടീച്ചർ പറഞ്ഞു. പിന്നെ അച്ഛൻ അന്നു
അധ്യായം: രണ്ട് അടുത്ത പ്രഭാതം... ഒന്നാം തീയതിയായതിനാൽ അൻവർ പതിവിലും നേരത്തേ ഓഫീസിൽ പോകാൻ തയ്യാറായി. പോയ മാസത്തെ കണക്കുകൾ ക്ലോസ് ചെയ്ത് പ്രോഫിറ്റ് ആൻറ് ലോസും, ബാലൻസ് ഷീറ്റുമൊക്കെ എം.ഡിക്ക് സമർപ്പിക്കാനുള്ള ഒരു തിരക്കും വെപ്രാളവും എല്ലാ ഒന്നാം തീയതികളിലും അയാൾ കാണിക്കാറുണ്ട്. ഒന്നാം തീയതി തന്നെ
അധ്യായം: പതിമൂന്ന് ഏതായാലും തിത്തിമിക്ക് മുത്തശ്ശി ഇതു പറഞ്ഞതോടെ സമാധാനമായി. എന്തെങ്കിലും വിഷമം വരുമ്പം തിത്തിമീടെ അച്ഛനും മുത്തശ്ശിയോട് പ്രാർഥിക്കുന്നത് കേൾക്കാം, എന്റെ കാര്യം മുത്തശ്ശി ഒന്നു പ്രാർഥിക്കണേ എന്ന്. മിക്കവാറും കാര്യങ്ങൾ മുത്തശ്ശി പ്രാർഥിച്ചാൽ നടക്കുകയും ചെയ്യും. എല്ലാവരും വലിയ
അധ്യായം: ഒന്ന് "നീ തറവാട്ടിൽ പോയി നിൽക്ക്... ഇവിടെ ഒറ്റക്ക് താമസിക്കേണ്ട... രണ്ടാഴ്ച്ച കൂടുമ്പോൾ ഞാൻ വരാം." ട്രാവലിങ് ബാഗിന്റെ സിബ്ബുകൾ പൂട്ടിക്കൊണ്ട് മനാഫ് പറഞ്ഞു. "ഉം..." അയാളുടെ ഭാര്യ ഹസീന ശരി എന്ന അർത്ഥത്തിൽ തലയാട്ടി. അവൾ അയാളുടെ മൊബൈൽ മേശപ്പുറത്തു നിന്നെടുത്ത് ഷർട്ടിന്റെ പോക്കറ്റിലേക്ക് വെച്ച്
അധ്യായം: പന്ത്രണ്ട് മുത്തശ്ശി നാരങ്ങ അച്ചാറിടുന്നത് എന്നല്ല എന്തുജോലി ചെയ്യുന്നതും കാണാൻ രസമാണ്. കരി പിടിച്ച് കരിമ്പൻ കയറിയ തോർത്തും മുണ്ടുമൊക്കെ മുത്തശ്ശി കഴുകി വെളുപ്പിക്കും. അതിനായി മുത്തശ്ശി അലക്കുകാരമിട്ട് മുണ്ട് കലത്തിൽ വച്ച് പുഴുങ്ങും. എന്നിട്ട് കഴുകി വെളുപ്പിച്ചിട്ട് ചോദിക്കും. "ഇപ്പം
അധ്യായം: പതിനൊന്ന് ഓണത്തിന് സ്കൂളടച്ച് നാലഞ്ച് ദിവസം കഴിയുമ്പം മുത്തശ്ശി പറഞ്ഞു, 'ഇനി കരടി കളിക്കാൻ പിള്ളേരിറങ്ങും.' അങ്ങനെയിരിക്കെ സന്ധ്യയ്ക്ക് ഏഴു മണിയാവുമ്പം അടുത്ത വീടുകളിൽ നിന്ന് പിള്ളേരുടെ കൂക്കിവിളി കേൾക്കാം. ഉടനെ തിത്തിമിയുടെ മുത്തശ്ശി പറയും, 'കരടികളിക്കാര് ഇറങ്ങിയിട്ടുണ്ട്'. അപ്പോഴേ
അധ്യായം: പത്ത് മുത്തശ്ശിയുടെ വീട് പന്മനയിലാണ്. തിത്തിമി താമസിക്കുന്ന വീടിന് അടുത്തു തന്നെയുള്ള ഗ്രാമമാണ് പന്മന. ഇവിടേക്ക് മുത്തച്ഛൻ കല്യാണം കഴിച്ചു കൊണ്ടുവന്നതാണ് മുത്തശ്ശിയെ. ഇടയ്ക്ക് അച്ഛന്റെ കൂടെ പന്മന വഴി പോവുമ്പം മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ള അറിവ് വച്ച് തിത്തിമി പന്മനയിലെ ഓരോ കാര്യവും
അധ്യായം: ഒൻപത് തിത്തിമിയെയും കൂട്ടി ഏതു കടയിൽ ചെന്നാലും ഓർത്തിരിക്കാൻ എന്തെങ്കിലും സംഭവങ്ങളുണ്ടാവും. ഇന്നാള് ഓണത്തിന് എല്ലാവരും കൂടി സാധനങ്ങൾ വാങ്ങാൻ ഒരു ഷോപ്പിങ് മാളിൽ പോയി. മുത്തശ്ശിയും തിത്തിമിയും അച്ഛനും അമ്മയും എല്ലാവരുമുണ്ട്. കടയിൽ പോയി സാധനങ്ങളൊക്കെ വാങ്ങി തിരികെ കാറിൽ കയറാൻ നോക്കിയപ്പോൾ
അധ്യായം: പതിനൊന്ന് രക്ഷാകവാടം തുറക്കുന്നു പുറത്ത് ലോഹസങ്കരം പൊതിഞ്ഞ ജനലുകളുടെ നേരിയ വിടവിലൂടെ ഒരു ചെറിയ ജലാംശം ഒഴുകിയെത്തിയത് അർജുനനൻ തൊട്ടുനോക്കി. ആ നനവിനു മൃഗക്കൊഴുപ്പിന്റെയും നെയ്യുടെയും ഗന്ധം. രാത്രിയുടെ ഏതെങ്കിലും യാമത്തില് ദൂരെ നിന്നൊരു ശരം പതിക്കും. പിന്നെ എല്ലാം വെന്തു വെണ്ണീറാകും.
അധ്യായം: എട്ട് തിത്തിമി കൂടെക്കൂടെ മുത്തശ്ശിയുടെ അടുത്തുചെന്ന് ചോദിക്കും, "തേങ്ങാവെള്ളമൊണ്ടോ?" തിത്തിമി അടുക്കളയിൽ അമ്മ തേങ്ങാ പൊട്ടിക്കുമ്പം അടുത്തുചെന്ന് നിൽക്കും. അമ്മ ഒരു ഗ്ലാസിൽ തേങ്ങാ പൊട്ടിച്ച് തിത്തിമിക്ക് കൊടുക്കും. ചില തേങ്ങാ പൊട്ടിച്ചാൽ ഇത്തിരി വെള്ളമേ കാണൂ. അപ്പോ അതുകണ്ട്
അധ്യായം: പത്ത് ഉത്സവം ആയതിനാലും പാണ്ഡവരുടെ ആഗമനം അറിഞ്ഞതിനാലും ഇടവിടാതെ കൊട്ടാരത്തിലേക്കു സന്ദർശകർ വന്നുകൊണ്ടിരുന്നു. ആദ്യമാദ്യം സന്ദര്ശകരുടെ ഒപ്പം എല്ലാം കേൾക്കാനെന്ന ഭാവത്തിൽ പുരോചനനും ഇരുപ്പുറച്ചിരുന്നു. ഇത്തരം വൃഥാ സന്ദർശനങ്ങൾ തുടർക്കഥയായതോടെ ആരെങ്കിലും വരുമ്പോൾ പുറത്തിറങ്ങി കൊട്ടാരത്തിനു
അധ്യായം: ഏഴ് മുത്തശ്ശി ഇടയ്ക്കിടയ്ക്ക് രാമൻകുളങ്ങരയിലുള്ള മുത്തശ്ശിയുടെ അനിയത്തിയെ കാണാൻ പോവും. തിരിച്ചുവരുമ്പോൾ മുത്തശ്ശി തിത്തിമിക്ക് കൊടുക്കാൻ ഒരു പായ്ക്കറ്റ് വറ്റലോ പക്കാവടയോ ഒക്കെ കയ്യിൽപ്പിടിച്ചിരിക്കും. ഏത്തയ്ക്കാ വറുത്തതിനെയാണ് തിത്തിമിയുടെ വീട്ടിൽ വറ്റൽ എന്നു പറയുന്നത്. രണ്ടോ മൂന്നോ
അധ്യായം: ഒൻപത് ഇവിടെയും കഴുകന്മാരുണ്ടല്ലോ? ഭീമന്റെ ശബ്ദം അവനെ ചിന്തയിൽനിന്നുണർത്തി. എന്തായാലും സഹായം ചോദിച്ചയാളെ കാരണം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല. 'ദാ ആ മൈതാനത്തിനപ്പുറത്തേക്കാണ് ഇവനെ കൊണ്ടുപോകേണ്ടത്. അൽപ്പം അകലെ അവന്റെ കൂട്ടാനകള് മേയുന്നതു കണ്ടു.' ഗംഗയോടു അഭിമുഖമായി നിൽക്കുന്ന ഒരു ഗജം
അധ്യായം: ആറ് ചോറുണ്ണാൻ വിളിച്ചതും തിത്തിമി അനുസരണക്കുട്ടിയായി മുത്തശ്ശിയുടെ അടുത്തു ചെന്നിരുന്നു. മീൻ വിളമ്പാൻ ചട്ടിയുമായി മുത്തശ്ശി അടുത്തേക്ക് വന്നതും തിത്തിമി ചട്ടിയിലേക്ക് തലനീട്ടി നോക്കി. ചട്ടിയിൽ കിടക്കുന്ന ഒരു മീൻ ചൂണ്ടി തിത്തിമി പറഞ്ഞു, 'മുത്തശ്ശി ആ തല എനിക്ക്.' മുത്തശ്ശി ഒരു തലഭാഗം
അധ്യായം: എട്ട് വിദുരർ തന്റെ അറയിൽ പുരാതന ചുരുളുകളിലൂടെ കണ്ണോടിച്ചുകൊണ്ട് പത്മാസനത്തിലിരുന്നു. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പാരായണം അദ്ദേഹത്തിന് ആശ്വാസവും മാർഗനിർദേശവും നൽകി. ആ അവസരത്തിൽ പതിവില്ലാത്ത ഒരു പാദപതന ശബ്ദവും വാതിലിലെ മൃദുവായ തട്ടലും ചിന്തയുടെ വേഗത്തിനു കടിഞ്ഞാണിട്ടു. "പ്രവേശിക്കുക,"
'ഞങ്ങടച്ഛൻ മരിച്ചത് എങ്ങനെയാണെന്ന് വിചാരിക്കുമ്പഴാ കഷ്ടം.' എന്തൊക്കെയോ പറയുന്ന കൂട്ടത്തിൽ ഒരിക്കൽ തിത്തിമിയോട് മുത്തശ്ശി പറഞ്ഞു. 'അയൽപക്കത്തെ വീട്ടിൽ ഒരു ഭയങ്കര വഴക്ക് നടക്കുകയായിരുന്നു. ഞങ്ങടച്ഛൻ മധ്യസ്ഥത പറയാൻ പോയതാ. എന്നിട്ട്..' ഇത്രയും പറഞ്ഞിട്ട് മുത്തശ്ശി കുറേ നേരം മിണ്ടിയില്ല. തിത്തിമി
അധ്യായം: ഏഴ് ലോഹമല്ലാത്ത തീക്ഷ്ണ ശസ്ത്രത്തെ സൂക്ഷിക്കണമെന്നും, മുള്ളൻപന്നിയോട് എതിരിടുമ്പോൾ മുള്ളൻപന്നിയുടെ ഗുഹയിൽ ഒളിക്കണമെന്നും, നക്ഷത്രം വഴികാട്ടിടുമെന്നും പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ ആണ് അദ്ദേഹം പറഞ്ഞത്. കുന്തിയുടെ കണ്ണുകളിൽ ഭീതിയുടെ തീയാളി. അതിമനോഹര കാഴ്ചകളായിരുന്നു യാത്രയിലെമ്പാടും.
അധ്യായം: നാല് 'ആത്മാവിനെ പട്ടിണിക്കിടരുത്. എന്റെ മോള് ചെന്ന് വല്ലതും കഴിക്ക്, ചെല്ല്.' പിണങ്ങിക്കിടന്ന തിത്തിമി തന്റെ തോളത്ത് വന്ന് മുത്തശ്ശി പിടിച്ചപ്പോൾ തിരിഞ്ഞുനോക്കി. അമ്മയോട് എന്തോ ഒന്നും രണ്ടും പറഞ്ഞ് പിണങ്ങിയതാണ് തിത്തിമി. വീണ്ടും മുത്തശ്ശി, 'ചെല് ആത്മാവിന് വല്ലതും കൊടുക്ക്'.
അധ്യായം: ആറ് ചൂതാട്ടഗൃഹത്തിൽനിന്നും ജ്യേഷ്ഠനെ പുറത്തേക്കു കാണാനേ ഇല്ലല്ലോയെന്നു ഭീമൻ ഓർത്തു. വിസ്തൃതമായ കൈത്തലത്തിൽ തലതാങ്ങി ചൂതാട്ടഗൃഹത്തിനു പുറത്തു ഇട്ടിരുന്ന ഇരിപ്പിടത്തിൽ അവൻ ഇരുന്നു. താമസിയാതെ സിംഹഗർജ്ജനം പോലെ കൂർക്കംവലി മുഴങ്ങി. അൽപസമയത്തിനുശേഷം നകുലനും സഹദേവനും ഇരുവരെയും അന്വേഷിച്ചു
അധ്യായം: മൂന്ന് മുത്തശ്ശി ഇടയ്ക്ക് ശുണ്ഠി കേറുമ്പം തിത്തിമിയെ ഇയ്യാള് എന്നു വിളിക്കും. അത് ഇയാള് എന്നല്ല, യ്യ ചേർത്താണ്. 'എല്ലാവരും ഇയ്യാക്ക് ഇവിടെ പേരിടുന്ന കാര്യം ആലോചിക്കുമ്പം ഞാൻ ഒരു പേര് കണ്ടുവച്ചാരുന്ന്'. 'എന്താരുന്നു ആ പേര് കേക്കട്ടെ, കേക്കട്ടെ', തിത്തിമി ആവേശത്തോടെ ചോദിച്ചു. മുത്തശ്ശി കാലു
അധ്യായം: അഞ്ച് വാരണവാതത്തിലെ ഗജവീരന്മാർ ഹസ്തിനപുരിയിലേക്കു മടങ്ങുകയായിരുന്ന വിദുരരുടെ മനസ് കലുഷിതമായിരുന്നു. ഈ ആപത്ത് പാണ്ഡവർ അതിജീവിക്കണമെങ്കില് ബുദ്ധിയും കൗശലവും മറുപക്ഷത്തേക്കാൾ ബഹുദൂരം മുന്നിലായിരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതേസമയം ഹസ്തിനപുരിയിൽ സംഘർഷാവസ്ഥ അനുദിനം
അധ്യായം: രണ്ട് എന്നാലും മുത്തശ്ശി പാലുകാച്ചലിന്റന്ന് എല്ലാരേം പേടിപ്പിച്ചു കളഞ്ഞല്ലോ – ഒരുദിവസം തിത്തിമി ചോദിച്ചു. അപ്പോൾ ചെറിയ ചമ്മലോടെ മുത്തശ്ശി പറഞ്ഞു, ഓ, ആറടിക്കാൻ അഞ്ചു മിനിറ്റുള്ള എനിക്കിനി എന്തുവാ മോളേ എന്ന്. തിത്തിമിക്ക് മുത്തശ്ശി എന്താണ് ഉദ്ദേശിച്ചതെന്ന് പിടികിട്ടിയില്ല. ആറടിക്കാൻ അഞ്ചു
അധ്യായം: നാല് ഭയപ്പെടുത്തുന്ന ത്രിനേത്രം ഒരു സന്യാസി കൊട്ടാരത്തിന്റെ കവാടത്തിലേക്കു കടന്നുവന്നു. നമോ നാരായണാ.. എന്നും ഉദ്ഘോഷിച്ചാണ് അയാൾ എത്തിയത്. കാവൽക്കാരൻ തടയാനൊരുങ്ങിയപ്പോഴാണ് വലതുകൈയ്യിന്റെ അകത്തു പച്ചകുത്തിയിരുന്ന 3 കണ്ണുകൾ ശ്രദ്ധയിൽപ്പെട്ടത്. അയാൾ ഭയന്ന് പിന്നാക്കം നീങ്ങി. ആ സന്ന്യാസി തൂണുകൾ
അധ്യായം ഒന്ന് രണ്ടാം ജന്മം അങ്ങനെയൊന്നും കിട്ടുന്നതല്ല. അത്രയും കഷ്ടപ്പാട് നിറഞ്ഞ ഒരനുഭവം അതിജീവിക്കുമ്പോഴാണ് രണ്ടാം ജന്മം തന്നെ എന്നു പറയുന്നത്. അതുകൊണ്ടു തന്നെ പിന്നീടവർക്ക് ആയുസ്സ് കൂടും. തിത്തിമിയുടെ മുത്തശ്ശിയുടെ കാര്യവും അങ്ങനെതന്നെയാണ്. 'ഞാൻ പണ്ടൊരിക്കൽ കിണറ്റി വീണതാ. കൊച്ചായിരിക്കുമ്പം',
അധ്യായം: മൂന്ന് ദുസൂചനകളുടെ അർഥമെന്താവും ഉയർന്ന ഒരു സ്തംഭം, അതിനുമുകളിൽ കറങ്ങുന്ന ഒരു ചക്രം. അതിൽ തൂങ്ങിയാടുന്ന ദാരുനിർമിത പഞ്ചവർണക്കിളി. ഒരു മരയാണിയിൽ കാറ്റിന്റെ ഗതിയിൽ വട്ടം ചുറ്റിക്കൊണ്ടിരിക്കുന്ന കിളിയുടെ ചലനവേഗം നിയന്ത്രിക്കാനാകും. കടകടശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന ആ മനോഹര കളിപ്പാട്ടം
അധ്യായം: രണ്ട് മഹായുദ്ധത്തിന്റെ ഞാണൊലി യോദ്ധാക്കൾ, പണ്ഡിതന്മാർ, കരകൗശലത്തൊഴിലാളികൾ എന്നിവരാൽ തിങ്ങിനിറഞ്ഞ ഒരു നഗരത്തിരക്കിലേക്കവർ ആഴ്ന്നിറങ്ങി. ലോകത്തിന്റെ ഘടനയെ തന്നെ പുനർനിർമ്മിക്കാൻ വിധിക്കപ്പെട്ട, വരാനിരിക്കുന്ന മഹായുദ്ധത്തെക്കുറിച്ചുള്ള ചെറിയ ചെറിയ അലയൊലികൾ അവിടവിടെയായി ഉയരുന്നുണ്ടായിരുന്നു..ആ
അധ്യായം: ഒന്ന് കഴുതകൾ വലിക്കുന്ന ഭാരവാഹനങ്ങൾ ചെമ്മൺപാതയിലൂടെ നിരനിരയായി അതിവേഗത്തിൽ നീങ്ങി. ഏറ്റവും മുന്നിൽ ഒരു രഥത്തിൽ ആലോചനയിൽ മുഴുകി പുരോചനൻ ഇരുന്നിരുന്നു. പിന്നിലായി നീങ്ങുന്ന ഭാരവണ്ടികളിലുണ്ടായിരുന്ന ചില വസ്തുക്കൾ ഭദ്രമായി മൂടിയിട്ടിരുന്നു. അവർ ചുരം കേറാനാരംഭിച്ചതും ഒരു സംഘം കുതിരപ്പടയാളികള്
അധ്യായം: മുപ്പത്തിയഞ്ച് പുറക്കാട്ടെ ചിറക്കൽ പാടത്തിനരികിലൂടെ മൂച്ചിക്കുന്നിനെ ലക്ഷ്യമാക്കി വന്ന ചെമ്പനേഴിയിലെ ഇരുപതോളം വരുന്ന കോൽക്കാർ നാടോടിസംഘത്തിലെ ഏഴാം പടയുമായി ഏറ്റുമുട്ടി. പാടത്തും കരയ്ക്കും വെച്ച് പൊരിഞ്ഞ സംഘട്ടനം നടന്നു. ഏഴാം പടയിലെ എട്ട് യോദ്ധാക്കൾ ജീവനറ്റു വീണു. പക്ഷെ ചെമ്പനേഴിയിലെ ഒരു
അധ്യായം: മുപ്പത്തിനാല് രാജകീയ വാഹനം നടവഴിയും ഇടവഴിയും കടന്ന് അയനിമരങ്ങൾ പന്തലുവിരിച്ച നാട്ടു പാതയിൽ മറയുന്നതുവരെ കാർത്തികേയൻ നോക്കി നിന്നു. കാർത്തിക പോയതോടുകൂടി ആരോ തന്റെ ഹൃദയത്തിനു മുകളിൽ വലിയൊരു കരിങ്കല്ല് എടുത്തു വെച്ചതു പോലെ ഒരു ഭാരം കാർത്തികേയന് അനുഭവപ്പെട്ടു. മുറിയിലെത്തിയ കാർത്തികേയൻ
അധ്യായം: മുപ്പത്തിമൂന്ന് നാല്പത്തിയൊന്ന് ദിനങ്ങൾ എത്ര വേഗമാണ് കടന്നു പോയത്. ജീവിതത്തിൽ ആദ്യമായിട്ടാണ് കൊട്ടാരത്തിൽ നിന്നും ഇത്രയും ദിവസങ്ങൾ വിട്ടുനിൽക്കുന്നത്. ചെമ്പനേഴിയിലെത്തിയ ആദ്യ ദിനങ്ങൾ ഏറെ സംഘർഷഭരിതമായിരുന്നു. മിത്രൻ വൈദ്യരുടെ മരണവും തുടർന്നുള്ള അനിഷ്ട സംഭവങ്ങളുമെല്ലാം ആകെ വിഷമത്തിലാക്കി.
അധ്യായം: മുപ്പത്തിരണ്ട് കറുത്ത വാവ്. മഞ്ഞൊരു മഴ പോലെ പെയ്തിറങ്ങിയ കൂരിരുട്ടിൽ പാലോറ മലയിലെ കൊടുങ്കാട് കുളിർന്ന് വിറങ്ങലിച്ചു കിടന്നപ്പോൾ, ചെമ്പനും ചിരുതയും അരുവിക്കരയിലെ ഞാവൽ മരത്തിന് മുകളിൽ പുതിയതായി കെട്ടിയുണ്ടാക്കിയ ഏറുമാടത്തിൽ നിന്നും ആളിക്കത്തുന്ന ചൂട്ടും ആയുധങ്ങളുമായി പതുക്കെ
അധ്യായം: മുപ്പത്തിയൊന്ന് സിന്ദൂരചാർത്തു പോലെ പാലോറ മലയുടെ കിഴക്കനാകാശത്തെ കടുംമഞ്ഞ് ചുവന്ന് തുടുത്തപ്പോഴാണ് തങ്ങളുടെ കരിമ്പുതപ്പിനുള്ളിൽ നിന്നും ചെമ്പനും ചിരുതയും പതുക്കെ എഴുന്നേറ്റത്. പുതപ്പിനുള്ളിൽ അഴിഞ്ഞുലഞ്ഞു വീണ നീണ്ട തലമുടി ചിരുത വാരി ചുറ്റി കെട്ടിവെച്ചു. ഏറുമാടത്തിന് ചുറ്റും നീട്ടി കെട്ടി
അധ്യായം: മുപ്പത് പാലോറ മലയുടെ മുകൾ പരപ്പിലെ തെക്കെ മുനമ്പിലെ കരിമ്പാറ കെട്ടുകളിൽ ഒന്നിൽ ചെമ്പനും ചിരുതയും തളർന്ന് മലർന്നു കിടന്നു. തുടർച്ചയായി വീശിക്കൊണ്ടിരുന്ന കുളിർന്ന കാറ്റിൽ ചിരുതയുടെ നീണ്ട മുടിയിഴകൾ മാനത്തേക്ക് പാറി പറന്നു. നീല കരയുള്ള ചെഞ്ചേലയുടുത്ത് മാനം സുന്ദരിയായിരിക്കുന്നു.
അധ്യായം: ഇരുപത്തിയൊമ്പത് ആത്മാർത്ഥമായ പ്രണയത്തിൽ ബുദ്ധിക്കും സാമാന്യചിന്തയ്ക്കും വലിയ സ്ഥാനമില്ല എന്നത് കാതലായ ഒരു സത്യമാണ്. ഭാവിയെ കുറിച്ചോ വരുംവരായ്കകളെ കുറിച്ചോ യുക്തിയെ കുറിച്ചോ ഉള്ള ചിന്തകൾ തദവസരത്തിൽ തടയപ്പെടും. കാലദേശവർണ്ണമില്ലാതെ അതിപ്പോഴും തുടർന്നുക്കൊണ്ടിരിക്കുന്നു എന്നത് തികച്ചും അദ്ഭുതം
അധ്യായം: ഇരുപത്തിയേഴ് ചികിത്സപ്പുരയിലെ മരക്കട്ടിലിൽ ചുമരും ചാരി ഇരുകാലും നീട്ടിവെച്ചിരിക്കുന്ന കാർത്തികയെ പരിചരിക്കുകയായിരുന്നു മീനാക്ഷിയും പല്ലവിയും. മീനാക്ഷി കാർത്തികയുടെ മുറിവേറ്റ ഭാഗത്ത് കെട്ടിവെച്ചിരുന്ന പരുത്തി തുണി അഴിച്ച് അവിടെ തുടച്ചു വൃത്തിയാക്കി. കാൽപാദം മുതൽ മുട്ട് വരെ
അധ്യായം: ഇരുപത്തിയാറ് ചെമ്പനേഴി തറവാടിന്റെ നടുമുറ്റത്തേക്ക് അപ്രതീക്ഷിതമായി ഓടിക്കിതച്ചെത്തിയ ഒരു കറുത്ത പടകുതിരയുടെ പുറത്തു നിന്നും ഉശിരുള്ളൊരു കോൽക്കാരൻ ചാടിയിറങ്ങി. നീല പട്ടുക്കൊണ്ടുണ്ടാക്കിയ തലപ്പാവും തിളങ്ങുന്ന മേൽവസ്ത്രവും നീളമേറിയ ഉടവാളും ധരിച്ച കോൽക്കാരൻ വേഗത നിയന്ത്രിക്കാനാകാത മുന്നോട്ട്
അധ്യായം: ഇരുപത്തിയഞ്ച് മണിയൂർ മലയിടുക്കുകളിൽ പന്തലിച്ച കോടമഞ്ഞിൻ തോപ്പിലൂടെ ഒഴുകി വരുന്ന പൊൻകിരണങ്ങൾ അകലാപ്പുഴയെ ചുവന്ന ചേലയുടുപ്പിക്കുന്നതിനു മുന്നേ മീനാക്ഷിയും പല്ലവിയും ചേർന്ന് കാർത്തികയെ വിളിച്ചുണർത്തി. കൈത്തിരി വിളക്കുമായി കുന്നത്തമ്പലത്തിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലുള്ള ക്ഷേത്ര കുളത്തിൽ പോയി
അധ്യായം: ഇരുപത്തിനാല് "അവിശ്വസനീയമായ കാഴ്ചയാണ് മീനാക്ഷി കണ്ടതെങ്കിലും അവളെ അവിശ്വസിക്കാൻ കഴിയില്ല. ഒരുപക്ഷേ വല്ല കരടിയോ അല്ലെങ്കിൽ വേഷം ധരിച്ചെത്തിയ ആരോ ഒരാളായിരിക്കാം അത്. " കാർത്തികേയൻ ചുറ്റുമിരിക്കുന്നവരെ നോക്കി പതുക്കെ പറഞ്ഞു. ആ വലിയ മുറിയിൽ കാർത്തികേയനെ കൂടാതെ വിഷ്ണുകീർത്തിയും മൂത്തേടവും
അധ്യായം: ഇരുപത്തിമൂന്ന് അകലാപ്പുഴയ്ക്കും ഏച്ചിലാട്ട് വയലിനും ഇടയിൽ ത്രികോണാകൃതിയിൽ പരന്നു കിടക്കുന്ന കുയിപ്പച്ചാൽ പറമ്പിൽ അജ്ഞാത മൃതദേഹം കുഴിച്ചിട്ടതിനുശേഷം ഗോവിന്ദനും ചാത്തനും കോരനും തിരികെ നടന്നു.കാലിൽ തൊട്ടാവാടി ചെടികൾ ഏൽപ്പിച്ച പോറലുകൾ അസഹ്യാമാംവിധം നീറാൻ തുടങ്ങിയപ്പോൾ കോരൻ പുഴവക്കിലേക്കിറങ്ങി.
അധ്യായം: ഇരുപത്തിരണ്ട് മിത്രൻ വൈദ്യരുടെ പത്നി ആത്തോലമ്മയുടെ ആജ്ഞാനുസരണം പാറുക്കുട്ടിയായിരുന്നു ചെമ്പനേഴിയിലെ അടുക്കള കൈകാര്യം ചെയ്തിരുന്നത്. ചെമ്പനേഴി തറവാടുമായി ഒരകന്ന ബന്ധം മാത്രമേ പാറുക്കുട്ടിക്കുണ്ടായിരുന്നുള്ളൂ. ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് മരിച്ച് ഒറ്റയ്ക്കായിപ്പോയ പാറുക്കുട്ടിയെയും
അധ്യായം: ഇരുപത്തിയൊന്ന് കൂരിരുട്ടിൽ ഇടവഴിയും കടന്ന് പടിപ്പുരയോട് ചേർന്നുള്ള നടവഴിയിൽ ഓടി കിതച്ചെത്തുമ്പോഴെക്കും കാർത്തികേയന്റെ കൈയിലെ ചൂട്ട് മുക്കാൽ പങ്കും കത്തി തീർന്നിരുന്നു. വിഷ്ണു കീർത്തിയുടെ കൈയിലെ ചൂട്ടാകട്ടെ, പാതിവഴിയിലെവിടെയോ തെറിച്ചും പോയിരുന്നു. അച്ഛനെ കൊന്ന ഘാതകസംഘത്തിൽ പെട്ടവർ
അധ്യായം: ഇരുപത് പയ്യോളിക്കവലയ്ക്കും മൂന്നാല് നാഴിക വടക്കുള്ള മൂരിയാട്ട് പുഴയ്ക്കും ഇടയിലുള്ള വിശാലമായ ഭൂപ്രദേശം അയനിമരക്കാടുകളാൽ സമൃദ്ധമാണ്. രണ്ടാൾ ചുറ്റിപിടിച്ചാൽ പോലും കൈയെത്താത്ത വണ്ണമുള്ള അയനി പ്ലാവുകളിൽ മകരമഞ്ഞ് കഴിയുന്നതോടെ നിറയെ ചെറിയ ചക്കകൾ വിടരാൻ തുടങ്ങും. ചക്കകൾ മൂത്തു പഴുക്കുന്നതോടെ
അധ്യായം: പത്തൊമ്പത് "ചിരുതമാനസം എന്ന ഗ്രന്ഥത്തിലല്ലാതെ അക്കാലത്ത് എഴുതപ്പെട്ട മറ്റ് കൃതികളിലൊന്നും ചെമ്പനേഴിയുടെ ഉൽപത്തിയെ കുറിച്ച് പ്രതിപാദിക്കുന്നതായി അറിയില്ലെന്നാണ് രാജഗുരുവായ കൃഷ്ണനാചാര്യയുടെ പക്ഷം. പക്ഷേ ചെമ്പനേഴി എന്ന ആയുർവേദ തറവാടിനെ കുറിച്ച് ഭാസ്കരന്റെ 'ലീലാവിനോദിനി'യിലും പട്ടത്ത് അപ്പു
അധ്യായം: പതിനെഴ് ചിരുത അന്ന് പതിവിലും ആഹ്ലാദവതിയായിരുന്നു. ചികിത്സപ്പുരയുടെ മുമ്പിൽ പത്ത് പതിനഞ്ചു രോഗികൾ ചികിത്സക്കായി വരി നിൽക്കുന്നുണ്ട്. ചെമ്പൻ വരുന്നതിനു മുമ്പ് അവളൊറ്റയ്ക്കും അതിനുശേഷം അവർ രണ്ടുപേരും ഒരുമിച്ചാണ് രോഗികളെ പരിശോധിച്ചിരുന്നത്. പക്ഷേ ഇന്ന് ചെമ്പനെ തനിച്ചാക്കി അവൾ
അധ്യായം: പതിനാറ് കൂരിരുട്ടിൽ നിന്ന് മിന്നായം പോലെ ഒരു രൂപം പറന്നു വരുന്നത്, ചിരുതയുടെ വീടിന്റെ മുറ്റത്ത് നിന്നിരുന്നശ്രീധരന്റെ സഹായികളിലൊരുവൻ കണ്ടു. അടുത്ത നിമിഷം കൂട്ടുകാരൻ ചവിട്ടേറ്റ് പത്തടിയകലേയുള്ള തൊടിയിലെ നാട്ടുമാവിന്മേൽ തെറിച്ചു വീണു. മാവു കുലുങ്ങി ഉണക്ക കൊമ്പ് അടർന്നു വീണു.
അധ്യായം:പതിനഞ്ച് കാലവർഷ തിരമാല പോലെ ചിരുതയുടെ മുഖം പല രൂപത്തിൽ ഭാവത്തിൽ തുടരെ തുടരെ മനസ്സിൽ വസന്തം സൃഷ്ടിച്ചപ്പോൾ തുരുത്തി കാടിനുള്ളിലെ ഊടു വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ചെമ്പൻ നടത്തം നിർത്തി. പിന്നെ പതുക്കെ പിന്തിരിഞ്ഞു നടന്നു. തുരുത്തി പാടത്തെ, വയലറ്റ് പൂക്കൾ നിറഞ്ഞ മൺതിട്ടയിൽ ചെമ്പനിരുന്നു.
അധ്യായം: പതിനാല് തുരുത്തി പാടത്തെ വരമ്പിലൂടെ തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ചിരുതയ്ക്ക് പൊട്ടിക്കരയണമെന്ന് തോന്നി. ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയും എല്ലാം ചേർന്ന് അവൾക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ. എടുത്തു ചാടി അങ്ങനെ ചോദിക്കാൻ പോയ നിമിഷത്തെ അവൾ വെറുത്തു. ചന്ദ്രവിമുഖിയെ കുറിച്ച് ചെമ്പൻ സ്വയം
അധ്യായം: ഒൻപത് സ്കൂൾബാഗ് സോഫയിലേക്കിട്ടിട്ട് വേഗം മേക്കപ്പ് സെറ്റ് എടുത്തുകൊണ്ടുവന്ന് പാവയെ ഒരുക്കാനുള്ള പണികൾ തുടങ്ങിക്കഴിഞ്ഞു നീലൂട്ടി. "നിനക്കിന്ന് കഴിക്കാനും കുടിക്കാനുവൊന്നും വേണ്ടേ നീലൂട്ടി?" അമ്മ വിളിച്ചു ചോദിച്ചു. സാധാരണ വിശക്കുന്നേ എന്ന പല്ലവിയോടെയാണ് നിലാവ് വീട്ടിലേയ്ക്കു
അധ്യായം: പതിമൂന്ന് സാമൂതിരി രാജ്യത്തെ മാസചന്തകളിൽ പേരും പെരുമയും കൊണ്ട് ഏവരെയും ആകർഷിക്കുന്നതാണ് പന്തലായനി ചന്ത. അങ്ങ് കുറുമ്പ്രനാടിന്റെ ആസ്ഥാനമായ ബാലച്ചേരിയിൽ നിന്നും ബ്രാഹ്മണ അധിവാസ കേന്ദ്രങ്ങളായ ഉൾച്ചേരി, മണിയൂര്, തൃക്കോട്ടൂര് തുടങ്ങിയ ദേശത്തു നിന്നുപോലും ആൾക്കാർ ചന്തയിൽ പങ്കെടുക്കാൻ
അധ്യായം: എട്ട് മഴയുടെ ക്ലാസിൽ, ബ്ലാക്ക് ബോർഡിന്റെ ഏറ്റവും മുകളിലായി എല്ലാ ദിവസവും ഓരോ മോട്ടിവേഷണൽ വാചകങ്ങൾ എഴുതിയിടുന്ന പതിവുണ്ട്. ക്ലാസ് ലീഡർ അതിന്റെ ചുമതല ഓരോ ദിവസവും ഓരോരുത്തർക്കു നൽകും. ഇന്നതിനുള്ള ചുമതല ആദിത്യനാണ്. DO SOMETHING TODAY THAT YOUR FUTURE SELF WILL THANK YOU FOR - Sean Patrick
അധ്യായം: പന്ത്രണ്ട് ചിരുതയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവൾ പലതവണ ഇമ പൂട്ടി തുറന്നു. മാനത്തു നിന്നും ഇറങ്ങിവന്ന ദൈവദൂതനെ പോലെ ചെമ്പൻ. പാതിവിരിഞ്ഞ കാട്ടുപൂക്കൾക്കിടയിലൂടെ ചെമ്പൻ ചിരുതയുടെ അടുത്തേക്ക് വന്നു. ചെമ്പനെ കണ്ടതോടെ ചിരുതയുടെ കണ്ണുകൾ ഇടവപാതിയിലെ തുരുത്തി പുഴ പോലെ നിറഞ്ഞു കവിഞ്ഞു.
അധ്യായം: ഏഴ് അത്താഴം കഴിഞ്ഞ് അമ്മയുടെ അലമാരയിലെ ഡ്രസ്സുകളൊക്കെ അടുക്കി വെയ്ക്കുകയായിരുന്നു മഴ. തനിക്കും അനിയത്തിമാർക്കുമുള്ള ഡ്രസ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെക്കുറച്ച് ഡ്രസ്സുകൾ മാത്രമാണ് അച്ഛനും അമ്മയ്ക്കു ഉള്ളതെന്ന് അവളോർത്തു. അപ്പോഴാണ് ഡ്രസുകൾക്കിടയ്ക്കുനിന്ന് ഒരു ഡയറി താഴേയ്ക്കു
അധ്യായം: പതിനൊന്ന് സായംസന്ധ്യയുടെ ചുവപ്പുരാശിയിൽ കുളിച്ചൊരുങ്ങി മന്ദം മന്ദം ഒഴുകുന്ന അകലാപ്പുഴയുടെ തീരത്തുകൂടി ഗോവിന്ദൻ അതിവേഗത്തിൽ നടന്നു. പിന്നിലായി വന്ന രണ്ടുമൂന്നു പേർ ഗോവിന്ദനോടൊപ്പം എത്താൻ മത്സരിച്ച് ഓടിക്കൊണ്ടിരുന്നു. തീരത്തെ മൺപുറ്റുകൾക്കിടയിൽ ഇര തേടിക്കൊണ്ടിരുന്ന ചെറിയ ചുവന്ന കാലന്
അധ്യായം: ആറ് പിറ്റേന്നു രാവിലെ നിലാവിന്റെ കരച്ചിൽ കേട്ടാണ് അച്ഛൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്. വീടിനു പുറത്തുനിന്നാണ് ആ കരച്ചിൽ. അച്ഛൻ ഓടിയെത്തുമ്പോഴേക്കും അമ്മ അവളെ കോരിയെടുത്തു കഴിഞ്ഞിരുന്നു. രാവിലെ എഴുന്നേറ്റ ഉടൻ കുറിഞ്ഞി പൂച്ചയ്ക്കു പിന്നാലെ ഓടിയതാണ് നീലൂട്ടി. കാലുതെന്നി സിറ്റൗട്ടിലെ
അധ്യായം: പത്ത് ചിരുതമാനസ കർത്താവ് ശ്രീകണ്ഠൻ ആളൊരു രസികൻ തന്നെ. ചിരുതയെയും ചെമ്പനെയും ഒരുമിപ്പിക്കാൻ എന്തെല്ലാം കഥകളും ഉപകഥകളുമാണ് എഴുതി കൂട്ടിയത്. തുരുത്തി കാടിന് തീ കൊളുത്തിയെന്നു പോകട്ടെ; ബോധരഹിതയായി വീണ ജാനുവമ്മ പിന്നെ ജീവിതത്തിലോട്ട് മടങ്ങി വന്നില്ല എന്നുവരെ എഴുതിക്കളഞ്ഞില്ലേ? അതോർത്തപ്പോൾ
അധ്യായം: അഞ്ച് പിറ്റേന്ന് അമ്മയുടെ പിറന്നാളായിരുന്നു. അച്ഛൻ പുത്തനൊരു പട്ടുസാരി അമ്മയ്ക്ക് സമ്മാനമായി നൽകി. നേരത്തെ മാധവൻ മാമനും ദീപക് അങ്കിളും തന്ന പൈസകൊണ്ട് ഒരു കുഞ്ഞിപ്പെട്ടി നിറയെ അമ്മയ്ക്ക് ചോക്ലേറ്റ് വാങ്ങി നൽകി കുട്ടിക്കൂട്ടം. ഒരു വെള്ള പേപ്പറിൽ പല നിറങ്ങളുള്ള സ്കെച്ചു പെന്നുകൾകൊണ്ട് ‘വി
അധ്യായം: ഒൻപത് കോഴി കൂവുന്നതിനു മുന്നേ ചെക്കോട്ടി വൈദ്യർ വീട്ടിൽ നിന്നുമിറങ്ങി. കഴിഞ്ഞ രാത്രി ശരിക്ക് ഉറങ്ങാത്തതിന്റെ യാതൊരു ക്ഷീണവും ആ മുഖത്തുണ്ടായിരുന്നില്ല. മറിച്ച് കൈയ്യെത്തും അകലത്ത് നിധി കണ്ടെത്തിയവന്റെ ആഹ്ലാദമായിരുന്നു ആ മുഖം നിറയെ. ആ പ്രായത്തിലും ചെക്കോട്ടി വൈദ്യർക്ക് തുള്ളി ചാടണമെന്നു
മൂവർസംഘത്തിൽ പഠിക്കുന്നതായി അഭിനയിക്കാൻ നിളയാണ് ഏറ്റവും മിടുക്കി. മുൻപൊരിക്കൽ കണക്കു പുസ്തകത്തിനുള്ളിൽ ബാലരമ വച്ചുള്ള അവളുടെ പഠിത്തം അച്ഛൻ കയ്യോടെ പൊക്കിയതാണ്. അതിനു ശിക്ഷയായി അവളുടെ ചെവിയിൽ ചെറുതായി ഒന്നു തിരുമ്മിയതിന് അവൾ കരഞ്ഞ കരച്ചിൽ. ഉച്ചത്തിലുള്ള ആ നിലവിളി കേട്ടാൽ എന്തോ വലിയ അത്യാഹിതം
അധ്യായം: എട്ട് പെരുമാൾ കാവിലെ നിറദീപം കാണേണ്ട കാഴ്ച തന്നെയാണ്. പൂത്തുലഞ്ഞു ആകാശത്തു നിന്നും ചിതറി വീണ നക്ഷത്രങ്ങളെന്നപോലെ ക്ഷേത്രവും വിശാലമായ മൈതാനവും കത്തിച്ചു വെച്ച മണ്ചിരാതുകളാൽ നിറഞ്ഞിരിക്കും. കറുപ്പും വെളുപ്പും ചുവപ്പും നിറങ്ങൾ വാരിപൂശി, കരിയെഴുതിയ കണ്ണുകൾ വിടർത്തി, തെറിച്ചു നിൽക്കുന്ന
അധ്യായം: മൂന്ന് പിറ്റേന്നു രാവിലെ ചായകുടി കഴിഞ്ഞപ്പോ മാധവൻ മാമൻ പിള്ളാരോടു ചോദിച്ചു; ‘‘ഇന്നു ഞായറാഴ്ച്ചയായിട്ടെന്താ പരിപാടി?’’. ‘‘പ്രത്യേകിച്ചു പരിപാടിയൊന്നും ഇല്ല മാമ’’. നിളയാണുത്തരം പറഞ്ഞത്. ‘‘എന്നാ നമ്മൾക്കിത്തിരി പച്ചക്കറി നട്ടാലോ, ആ അടുക്കള വശത്ത് ഇത്തിരി മണ്ണ് വെറുതെ കിടപ്പില്ലേ, അവിടം
ചെമ്പനേഴി തറവാടിന്റെ തിരുമുറ്റത്ത് വലിയൊരു ഓലപന്തലുയർന്നു. പന്തലിനു മുകളിൽ ആകാശം സർപ്പവിഷമേറ്റതുപോലെ നീലിച്ച് കനം തൂങ്ങി നിൽക്കാന് തുടങ്ങിയിട്ട് നേരമേറെയായി. താഴെ, തിരുമുറ്റത്ത് പ്രത്യേകം തയാറാക്കിയ മരകട്ടിലിൽ മിത്രൻ വൈദ്യരും രാവിലെ മുതൽ നിശ്ചേതനായി നീണ്ട് നിവർന്നു കിടന്നു. ഓട്ടുപാത്രത്തിൽ
അധ്യായം: രണ്ട് അന്നുരാത്രി മഴയും അനിയത്തിക്കുട്ടികളും ഒരുപാടുനേരം വർത്തമാനം പറഞ്ഞിരുന്നു. ഒരു മാസത്തെ വിശേഷങ്ങൾ മുഴുവനുമുണ്ടായിരുന്നു അവർക്കു പങ്കുവയ്ക്കുവാൻ. പാതിരാ കഴിഞ്ഞു മൂവർസംഘം ഉറങ്ങിയപ്പോ. പിറ്റേന്ന് ഉറക്കം തെളിഞ്ഞപ്പോ നല്ല മഴയായിരുന്നു പുറത്ത്. ‘‘ആഹാ, പതിനൊന്നു മണിയാകുന്നതേയുള്ളല്ലോ,
അധ്യായം: ആറ് നാട്ടുപാതയിൽ സൂര്യകിരണങ്ങൾ വരച്ചുവെച്ച നിഴൽച്ചിത്രങ്ങൾക്ക് നീളം കുറഞ്ഞു വന്നു. മുത്തശ്ശി മാവിന്റെ ചോട്ടിൽ, കുതിരവണ്ടിയിൽ നിന്നും എടുത്തുവെച്ച മരയിരിപ്പിടത്തിൽ നിന്നും ഉറച്ച തീരുമാനത്തോടെ മൂത്തേടം പതുക്കെ എഴുന്നേറ്റു. എന്തുവന്നാലും സന്ധ്യമയങ്ങുന്നതിന് മുമ്പ് പൂക്കാട് കടക്കുക! പക്ഷേ ഈ
അധ്യായം: ഒന്ന് ‘‘അമ്മേ, മയേച്ചി നാളെയല്ലേ വരുന്നേ?’’ ‘‘അതെ കുഞ്ഞാ, നാളെ വൈകിട്ട് അച്ഛൻ വരുമ്പോ കൂട്ടിക്കൊണ്ടു വരും’’ അമ്മയുടെ മറുപടി കേട്ട് നിലാവിനു സന്തോഷവായി. ‘‘ഇച്ചേച്ചി ഇനി ഹോസ്റ്റലിലോട്ട് തിരിച്ചു പോകില്ലല്ലോ?’’ ആ ചോദ്യം നിളയുടേതാരുന്നു. ‘‘എന്റെ പൊന്നോ ഇല്ല, ഇനീം ഇവിടെ എല്ലാരുടേം സങ്കടം
അധ്യായം: അഞ്ച് തുരുത്തിക്കാടിന്റെ പച്ചതുരുത്തിനുള്ളിൽ ആകാശം മുട്ടെ വളർന്നുപൊങ്ങിയ ആഞ്ഞിലിമരത്തിന്റെ കൊമ്പുകളിൽ തോരണങ്ങൾ എന്ന പോലെ തേനീച്ച കൂടുകൾ തൂങ്ങി നിന്നിരുന്നു. കൊളാവിക്കടപ്പുറത്തെ ചവോക്ക് മരക്കൂട്ടങ്ങൾക്ക് കാറ്റ് പിടിച്ചപോലെ തേനീച്ച കൂടിനു ചുറ്റും വലിയൊരു മുരൾച്ച കാട്ടുപാട്ടായി മൂളി.
അധ്യായം: നാല് ചാത്തുക്കുട്ടിക്ക് സ്വന്തമായി വീടോ നാടോ ഉള്ളതായി ആർക്കുമറിയില്ല. കാടാണവന്റെ താവളം. ഏത് കാട്, എവിടുത്തെ കാട് എന്നൊന്നും ചോദിക്കരുത്. കുറ്റിക്കാട് മുതൽ കൊടുംകാട് വരെയുള്ള ഏത് കാടും അവന് താവളമാക്കും. ഏറിയാൽ രണ്ടോ മൂന്നോ ആഴ്ച മാത്രമേ ഒരു കാട്ടിൽ നിൽക്കുകയുള്ളു. ഒരു മരഞ്ചാടിയെപ്പോലെ
അധ്യായം: മൂന്ന് വലിയ മുത്തശ്ശി മരത്തിന്റെ ചോട്ടിലിരുന്ന് മൂത്തേടവും സുരക്ഷ ഭടന്മാരും കാര്യമായ ചർച്ചയിലായതോടെ വണ്ടിയിൽ കാർത്തികയും സുഭദ്ര തമ്പുരാട്ടിയും മാത്രമായി. കുതിരക്കാരൻ അടുത്തുള്ള തോട്ടിൽ നിന്നും കുടത്തിൽ നിറയെ വെള്ളമെടുത്ത് കുതിരകൾക്ക് നൽകി. അവ ആർത്തിയോടെ വെള്ളം കുടിച്ചു. വണ്ടിയിൽ നിന്ന്
അധ്യായം: രണ്ട് "ചരകൻ, സുശ്രുതൻ, വാഗ്ഭടൻ.. വൈദ്യശാസ്ത്രത്തിലെ മഹാമനീഷികൾ. ഇവരിൽ വാഗ്ഭടൻ വടക്കു പടിഞ്ഞാറുള്ള സിന്ധുരാജ്യത്താണ് ജനിച്ചത്. പാരമ്പര്യമായി വൈദ്യകുടുംബം തന്നെ. മഹാവൈദ്യനായ മുത്തശ്ശന്റെ പേരും വാഗ്ഭടൻ എന്നു തന്നെയാണ് കേള്വി. പിതാവായ സിംഹഗുപ്തന്റെ ശിക്ഷണത്തിൽ വളർന്ന വാഗ്ഭടൻ താൻ
ചന്ദ്രവിമുഖി -അധ്യായം: 1 കറുത്തവാവ്. നൂലിഴ പോലെ പെയ്യുന്ന മഞ്ഞിൽ കൂരിരുട്ട് വിറങ്ങലിച്ചു കിടന്ന ധനുമാസത്തിലെ ഒരു കറുത്തവാവ്. ദേശത്തെ കുടിലുകളിലെല്ലാം എണ്ണവിളക്കണഞ്ഞിട്ട് നേരമേറെയായെങ്കിലും ചെമ്പനേഴി മനയിലെ ചില മുറികളിലും വരാന്തയിലും വിളക്ക് എരിഞ്ഞുകത്തിക്കൊണ്ടിരുന്നു. തറവാട്ടിലെ സ്ത്രീകള്
അധ്യായം: ഇരുപത്തിരണ്ട് അതേ ആനന്ദത്തോടെയാണ് മൈക്കിളിന്റെ കഴുത്തിലേക്ക് കൈകളമർത്തി അവനെയെയും മാർഗരറ്റ് ഇല്ലാതാക്കിയത്. വിറായാർന്ന ശരീരത്തോടെ അവൾ ആ സെല്ലിനരികില്നിന്ന് മെന്റൽ സാനിറ്റോറിയത്തിന്റെ വിറകുപുരയിലേക്കെത്തി. ദീർഘമായി ശ്വസിച്ചു കൊണ്ട് അവൾ മുഹാറിനോട് പറയുവാനുള്ള വാക്കുകൾ അവൾ
"ഹോസ്റ്റലിലെ കുട്ടികളിലേറെയും നാട് പിടിച്ചിരുന്നു. പല മുറികളും ശൂന്യമായിരുന്നു. എന്റെ മുറിയിൽ ഞാൻ മാത്രമായി മാറിയിരുന്നു. എന്റെ മുറി ഉപയോഗിച്ചുകൊള്ളാൻ ഞാൻ അവരോട് പറഞ്ഞു. അവർക്ക് സമ്മതമായി. രാത്രി ആദ്യം മുറിയിൽ വന്ന അവൾക്ക് ഞാൻ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി. ബോധം മറഞ്ഞ അവൾക്കരികിലേക്ക്
അധ്യായം - ഇരുപത് സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. ഏതാണ്ട് മുക്കാൽ മണിക്കൂറിനുശേഷം മുറിയുടെ വാതിൽ തുറന്ന് മാർഗരറ്റ് പുറത്തിറങ്ങി. അവിടെ കീർത്തിയുടെ സഹപ്രവർത്തകർ അക്ഷമയോടെ നിലയുറപ്പിച്ചിരുന്നു. നിറമിഴികളോടെ അവളുടെ അമ്മയുമുണ്ടായിരുന്നു. അമ്മക്ക് മുന്നിൽ മാർഗരറ്റ് ഒരു നിമിഷം നിന്നു. വെറുതെ അവരെ നോക്കുക
മാർഗരറ്റ് അയാളെ പിന്തുടർന്ന് പിന്നെയും പിന്നെയും അയാളെ വെട്ടി. വെട്ടുകൾക്ക് ആഴമുണ്ടാകുന്നില്ല എന്ന് മനസ്സിലാക്കി അവർ സ്റ്റോർ റൂമിൽ നിന്നും മഴുവെടുത്ത് അയാളെ തുരുതുരാ വെട്ടി. അയാൾ ഒഴിഞ്ഞു മാറാനും കുതറിയോടാനും തിരിച്ചാക്രമിക്കാനുമൊക്കെ ശ്രമിച്ചു. എന്നാൽ അവൾ പറഞ്ഞത് പോലെ അയാളുടെ വിധി എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. അതിൽ നിന്നും അയാൾക്ക് മോചനമില്ലായിരുന്നു. യാതൊരു തെറ്റും ചെയ്യാതിരുന്ന ആ മനുഷ്യൻ മാഗീസ് നെസ്റ്റിൽ ചോരവാർന്ന് മരിച്ചു...!
അധ്യായം: പതിനെട്ട് "നീ തിരക്കുള്ള ആളാണെന്നറിയാം. തിരക്കില്ലായ്മയിൽ നിന്നും തിരക്കുകളിലേക്കുള്ള നിന്റെ വളർച്ച എന്റെ കൺമുന്നിലും കരുതലിലുമാണ്. അതുകൊണ്ട് പറയുന്നത് അനുസരിക്കുക. സമയമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്." മുഹാജിര് മാർഗരറ്റ് പറഞ്ഞത് അനുസരിച്ചു. അയാൾ ആ ഡയറി വാങ്ങി. അയാൾക്കൊന്നും
അവളെ എങ്ങനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നയാൾക്കറിയില്ലായിരുന്നു. ഈ സങ്കടം കാണാതിരിക്കാനാണ് അയാൾ അറിഞ്ഞ കാര്യങ്ങൾ അവളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിച്ചത്. പക്ഷെ എല്ലാം അറിഞ്ഞേ തീരൂ എന്നവൾ വാശി പിടിച്ചു...! "എന്റെ മുഹാജിർ... എന്തൊരു വിധിയാടാ തുടച്ചു കൊണ്ട് കീർത്തി പിന്നെ പതിയെ
അധ്യായം: പതിനാറ് അവൾ അൽപ്പനേരം നിശ്ശബ്ദയായി ഇരുന്നശേഷം പറഞ്ഞു: ദിലീപേട്ടാ... ഒരാഴ്ച മുൻപ് ഈ സിറ്റിയിലെ ഐ.ടി പാർക്കുകളിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ ഒരു രഹസ്യ റെയ്ഡുണ്ടായിരുന്നു. ഐ.ടി പാർക്കുകൾ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. സ്പെഷ്യൽ ബ്രാഞ്ച് സി.ഐ
അധ്യായം: പതിനഞ്ച് കീർത്തിയുടെ വീടിന് മുന്നിൽ സെക്യൂരിറ്റി ഉണ്ടാകുമെന്ന് അറിയാമായിരുന്നത് കൊണ്ട് വീടെത്തുന്നതിനും ഒന്നര കിലോമീറ്റർ മുൻപ് ദേവാനന്ദ് അവളെ വഴിയരികിൽ ഇറക്കി വിട്ടു. അവൾ ചില ഇടവഴികളിലൂടെ നടന്ന് വീടിന് പിന്നാമ്പുറത്തെ പറമ്പിലൂടെ അടുക്കള ഭാഗത്തെത്തി. "നീ ഇതെവിടെയായിരുന്നു
അധ്യായം: പതിനാല് "പാവപ്പെട്ട ഒരാൾ അക്രമത്തിനിരയായത് അന്ന് പത്രമാധ്യമങ്ങളിലൊന്നും വലിയ വാർത്തയായില്ല. ആ മനുഷ്യൻ ജീവിച്ചോ മരിച്ചോ എന്നൊന്നും ഒരാളും അന്വേഷിച്ചില്ല. കേസും അന്വേഷണവുമൊന്നും ഉണ്ടായില്ല. ബോധമറ്റ്, രക്തം വാർന്ന് ചുരത്തിൽ കിടന്ന അച്ഛനെ ഏതോ ലോറിക്കാരാണ് അടുത്തുള്ള
ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. അന്നോളം അപരിചിതമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എവിടേക്കാണെന്നറിയില്ല. ആരൊക്കെയാണ് ഒപ്പമുള്ളതെന്നറിയില്ല. എന്താണ് അവരുടെ ഉദ്ദേശ്യമെന്നും അറിയില്ല. ആ യാത്രയെത്തുടർന്ന് എന്തൊക്കെയാണ് ഉണ്ടാവുക എന്നതിനെക്കുറിച്ച് ഒരു ഊഹവുമില്ല. എന്തൊരവസ്ഥയാണ്.! ഡ്രൈവറെ
അധ്യായം: പന്ത്രണ്ട് "എനിക്കറിയില്ലെടോ.... എന്തായാലും അയാളൊരു സാധാരണക്കാരനല്ല. മൂർച്ചയേറിയ വാക്കുകളാണ് അയാളുടേത്. വാക്കുകൾ അറിഞ്ഞുപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അവ മനസ്സിൽ തുളഞ്ഞു കയറും. ഒന്നിനേയും കൂസാത്ത ആ സംസാരത്തിന് മുന്നിൽ ആരും തോറ്റ് പോകും. എന്ത് പറയണമെന്നും എന്ത് ചെയ്യണമെന്നും വ്യക്തമായ
കീർത്തി ഫോണിന്റെ സ്ക്രീനിൽ പലവട്ടം നോക്കി. ഒരു പരിചയവുമില്ലാത്ത നമ്പറായത് കൊണ്ട് തന്നെ അവൾ സംഭാഷണം റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു. നീണ്ട പൊട്ടിച്ചിരിക്ക് ശേഷമാണ് അയാൾ സംസാരിച്ച് തുടങ്ങിയത്. "നമ്മൾ തമ്മിൽ പരിചയമൊന്നുമില്ല. നേരിൽ കണ്ടിരിക്കാനും വഴിയില്ല. പക്ഷെ എനിക്ക്
അധ്യായം: 10 കവലയിലെ ഓവർ ബ്രിഡ്ജിന് സമീപത്തെ ബാഡ്മിന്റൺ കോർട്ടിന് പിന്നിലുള്ള മാനസികാരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് കീർത്തി കാർ നിർത്തിയിറങ്ങി. മാസത്തിൽ രണ്ടോ മൂന്നോ വട്ടം അവൾ അവിടെയെത്താറുണ്ട്. തന്റെ കോളജ്മേറ്റും അടുത്ത സുഹൃത്തുക്കളിലൊരാളുമായ മൈക്കിളിനെ കാണാനായിരുന്നു അത്. അവൾ ചെന്ന് കഴിഞ്ഞാൽ
അധ്യായം: ഒൻപത് "നീ എന്തിനവിടെ പോയി? ഡയറി അവിടെയുണ്ടെന്ന് നിനക്കറിയാമായിരുന്നോ? നിനക്കത് സംബന്ധിച്ച വല്ല ഇൻഫൊർമേഷനും എവിടെ നിന്നെങ്കിലും കിട്ടിയിരുന്നോ?" "ഡയറി അവിടെ ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. ആ കാമ്പസിലെ യൂണിയൻ കലോത്സവം ഉദ്ഘാടനം ചെയ്തത്
ഊഷ്മളമായ സ്നേഹബന്ധത്തിന്റെ അനുകമ്പയും, പരിഗണനയും അവളിൽ നിന്നും പ്രതീക്ഷിച്ചു. ഏറ്റവും ചുരുങ്ങിയത് പോലീസിന്റെ മൂന്നാംമുറ പോലുള്ള സംഗതികളിൽ നിന്നെങ്കിലും അവൾ തന്നെ സംരക്ഷിച്ചു പിടിക്കും എന്ന് മാർഗരറ്റ് കരുതി. എന്നാൽ അടികിട്ടിയ നിമിഷം അവൾക്ക് മനസ്സിലായി, കീർത്തി ഒരു ഓഫീസറായി മാത്രമേ തനിക്ക് മുന്നിൽ നിൽക്കൂ. ഒരു കുറ്റവാളിയായി മാത്രമേ ഇനി അവൾ തന്നെ കാണൂ. മുഖം നോക്കാതെയുള്ള നടപടികളുമായി അവൾ മുന്നോട്ട് പോകും.
ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കൂടി ആത്മഹത്യയിൽ ശരണം പ്രാപിച്ചതോടെ ശാരീരികവും മാനസികവുമായി ഉലഞ്ഞ അവസ്ഥയിലായിക്കഴിഞ്ഞിരുന്നു മാർഗരറ്റ്. താൻ ഈ വലിയ ലോകത്ത് ആർക്ക് വേണ്ടി ജീവിച്ചോ, അവർ തന്നോടൊന്ന് യാത്ര ചോദിക്കുക പോലും ചെയ്യാതെ പോയ്ക്കളഞ്ഞത് അവൾക്ക് കനത്ത ആഘാതമായി.
സ്വയം അസ്തമിക്കാൻ ഒലിവർ ഹൈറേഞ്ചിലേക്ക് യാത്രയായി. അഗാധമായ കൊക്കയുടെ ആമാശയത്തിലേക്കയാൾ ഒരു പഞ്ഞിക്കെട്ട് പോലെ താണ് പോയി. ഏതോ മെക്സിക്കൻ കവിയുടെ മരണത്തെക്കുറിച്ചുള്ള കറുത്ത വരികൾ രക്തത്താൽ കിടപ്പുമുറിയുടെ ചുമരിൽ കോറിയിട്ടതിന് ശേഷമാണയാൾ സ്വയംഹത്യയുടെ ആഴങ്ങളിലേക്കെടുത്ത് ചാടിയത്. വീക്കെന്റുകളിൽ ഔട്ടിങ്ങിന് പോകാതെ, ക്ലബുകളിൽ മിത്രങ്ങൾക്കൊപ്പം ആടിപ്പാടാതെ, ഉണ്ണാതെ, ഉറങ്ങാതെ, ചിരിക്കുകയോ, കരയുകയോ ചെയ്യാതെ മൗന മുദ്രിതമായ അധരങ്ങളോടെ, വാടിയ മുഖത്തോടെ സാദാ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നവൻ മാത്രമായിരുന്നു അവസാന നാളുകളിൽ അയാൾ. ഒടുവിൽ അയാൾ തന്റെ പ്രശ്നങ്ങൾക്ക് കണ്ടെത്തിയ പ്രതിവിധിക്ക് പേര് മരണമെന്നായിരുന്നു.
കീർത്തി പഠിച്ച അതേ കാമ്പസിലാണ് സൂസനും പഠിച്ചിരുന്നത്. കീർത്തിയും മുഹാജിറുമെല്ലാം സൂസന്റെ സൂപ്പർ സീനിയേഴ്സായിരുന്നു. ഈറൻ മുടി അഴിച്ചിട്ട് നിറഞ്ഞ ചിരിയോടെ ഇടനാഴിയിലൂടെ നടന്നുവരുന്ന സൂസന്റെ ചിത്രം വേദനയായി അവളുടെ മനസ്സിൽ നിറഞ്ഞു. ആരും കാണാതെ അവൾ കണ്ണ് തുടച്ചു.
ഏഴ് ദിവസം പോലീസിനെ വെട്ടിച്ചു നടക്കാൻ മാർഗരറ്റിനായി. ഈ ഏഴ് ദിവസവും തിരുവിതാംകൂർ-മലബാർ റൂട്ടിൽ തലങ്ങും വിലങ്ങും യാത്ര ചെയ്യുകയായിരുന്നു അവർ. ബസ്സുകളും തീവണ്ടികളും മാറി മാറിക്കയറിയും, പട്ടണങ്ങളുടെ ഒഴിഞ്ഞ കോണുകളിൽ നാടോടികൾക്കൊപ്പം വിശ്രമിച്ചും മറ്റും. അത്യാവശ്യം അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും പ്രസാധകയുമൊക്കെ ആയതിനാൽ ആളുകൾ എളുപ്പം തിരിച്ചറിയും എന്നത് കൊണ്ട് തലയിൽ സ്കാർഫ് ചുറ്റിയും മുഖത്ത് മാസ്ക്ക് ധരിച്ചുമൊക്കെയാണ് അവർ സഞ്ചരിച്ചത്. ഒടുവിൽ മലബാറിലെ ഒരു ബസ്റ്റാന്റിന് പിന്നിലുള്ള ചെറിയ വഴിവക്കിലുള്ള ടീഷോപ്പിൽ നിന്നും കാപ്പി കുടിച്ചുകൊണ്ടിരിക്കെ അതുവഴി പോയ ചില പോലീസുകാർ അവരെ തിരിച്ചറിയുകയും ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ പിടികൂടുകയുമായിരുന്നു. അസഭ്യം പറഞ്ഞ് കുതറിയോടാൻ ശ്രമിച്ച അവരെ പോലീസ് കായികമായിത്തന്നെ കീഴടക്കി. മാർഗരറ്റ് പിടിയിലായ വിവരം അവിടത്തെ ഓഫീസർമാർ കീർത്തി സുധാകറിനെ അറിയിക്കുകയും അവളുടെ നിർദേശപ്രകാരം അന്വേഷണ സംഘത്തിലെ ഏതാനും ഉദ്യോഗസ്ഥർ അവിടെപ്പോയി അവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
എന്റെ അനുജത്തിയുടെ ആത്മഹത്യക്കുത്തരവാദിയാണ് അവന്. പാവം എന്റെ സൂസൻ. അവനെ അവൾ അതിരറ്റ് സ്നേഹിച്ചു. എന്നാൽ അവനോ? അവളെ വഞ്ചിച്ചു. അത് കണ്ടെത്താനും അവനെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും കീർത്തി പ്രതിനിധാനം ചെയ്യുന്ന ഫോഴ്സിന് കഴിഞ്ഞോ?
Results 1-100 of 391
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.